പുറത്താകാതിരിക്കുവാന്‍ ശ്രീലങ്കയ്ക്ക് ജയം അനിവാര്യം, സിംബാബ്‍വേ ബാറ്റ് ചെയ്യും

ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ശ്രീലങ്കയ്ക്ക് ത്രിരാഷ്ട്ര പരമ്പരയിലെ സാധ്യതകള്‍ നിലനിര്‍ത്തുവാന്‍ ഇന്ന് ജയം അനിവാര്യം. രണ്ട് ജയത്തോടെ ബംഗ്ലാദേശ് ഏറെക്കുറെ ഫൈനലിലേക്ക് കടന്ന് കഴിഞ്ഞു. സിംബാബ്‍വേയ്ക്ക് ഇന്ന് ജയം നേടാനായാല്‍ അവര്‍ ഫൈനലിലേക്ക് കടക്കും. ശ്രീലങ്ക പുറത്താകുകയും ചെയ്യും. നിര്‍ണ്ണായകമായ മത്സരത്തില്‍ സ്ഥിരം നായകന്‍ ആഞ്ചലോ മാത്യൂസിന്റെ അഭാവത്തില്‍ ശ്രീലങ്കയെ ദിനേശ് ചന്ദിമല്‍ ആണ് നയിക്കുന്നത്.

മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‍വേ ബാറ്റിംഗ് തിരഞ്ഞെടുക്കുകയാണ് ചെയ്തത്.

സിംബാ‍ബ്‍വേ: ഹാമിള്‍ട്ടണ്‍ മസകഡ്സ, സോളമന്‍ മിര്‍,ക്രെയിഗ് ഇര്‍വിന്‍, ബ്രണ്ടന്‍ ടെയിലര്‍, സിക്കന്ദര്‍ റാസ, മാല്‍ക്കം വാളര്‍, പീറ്റര്‍ മൂര്‍, ഗ്രെയിം ക്രെമര്‍, കൈല്‍ ജാര്‍വിസ്, ടെണ്ടായി ചതാര, ബ്ലെസസ്സിംഗ് മുസറബാനി

ശ്രീലങ്ക: കുശല്‍ പെരേര, ഉപുല്‍ തരംഗ, കുശല്‍ മെന്‍ഡിസ്, ദിനേശ് ചന്ദിമല്‍, നിരോഷന്‍ ഡിക്ക്വെല്ല, അസേല ഗുണരത്നേ, തിസാര പെരേര, അകില ധനന്‍ജയ, സുരംഗ ലക്മല്‍, നുവാന്‍ പ്രദീപ്, ലക്ഷന്‍ സണ്ടകന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ശ്രീലങ്ക പേടിച്ചത് സംഭവിച്ചു, മാത്യൂസ് ത്രിരാഷ്ട്ര പരമ്പരയില്‍ ഇല്ല

ഹാംസ്ട്രിംഗ് ഇഞ്ച്വറി മൂലം രണ്ടാം ഏകദിനത്തില്‍ കളിക്കാതിരുന്ന ലങ്കന്‍ നായകന്‍ ആഞ്ചലോ മാത്യൂസ് ത്രിരാഷ്ട്ര പരമ്പരയില്‍ ഇനി കളിക്കില്ല എന്നുറപ്പായി. റീഹാബിനായി ലങ്കയിലേക്ക് തിരിക്കുകയാണെന്നാണ് ശ്രീലങ്കയുടെ ഔദ്യോഗിക വിശദീകരണം. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ലങ്കയ്ക്ക് തിരിച്ചടിയാണ് ക്യാപ്റ്റന്റെ സേവനം നഷ്ടമാവുന്നത്. ജനുവരി 2017 മുതല്‍ പലപ്പോഴായി പരിക്ക് താരത്തെ അലട്ടുകയാണ്. പലവട്ടം ഇതിനു മുമ്പും പരമ്പരകളില്‍ നിന്ന് മാത്യൂസിനു പാതി വഴിക്ക് പരിക്ക് മൂലം തിരികെ പോകേണ്ടി വന്നിട്ടുണ്ട്.

പുതിയ കോച്ചിനു കീഴില്‍ കളി ആരംഭിച്ചിട്ടും ശ്രീലങ്കയ്ക്ക് ജയം സ്വന്തമാക്കാന്‍ ആയിട്ടില്ല. കഴിഞ്ഞ വര്‍ഷം സിംബാബ്‍വേയ്ക്കെതിരെ അപ്രതീക്ഷിതമായി ഏകദിന പരമ്പര തോറ്റതിനു ശേഷമാണ് ആഞ്ചലോ മാത്യൂസ് നായക സ്ഥാനം ഉപേക്ഷിച്ചത്. ഹതുരുസിംഗയുടെ കീഴില്‍ വീണ്ടും നായക സ്ഥാനത്തേക്ക് തിരികെയെത്തിയെങ്കിലും ലങ്കയ്ക്ക് മികച്ച തുടക്കമല്ല ലഭിച്ചത്.

പരമ്പരയില്‍ ദിനേശ് ചന്ദിമല്‍ ടീമിനെ നയിക്കുമെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആഞ്ചലോ മാത്യൂസ് വീണ്ടും പരിക്കിന്റെ പിടിയില്‍, ത്രിരാഷ്ട്ര പരമ്പര നഷ്ടമാകുവാന്‍ സാധ്യത

ശ്രീലങ്കയ്ക്ക് തിരിച്ചടിയായി ആഞ്ചലോ മാത്യൂസിന്റെ പരിക്ക്. ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്‍വേയോട് തോല്‍വി പിണഞ്ഞ ലങ്കയ്ക്ക് തൊട്ടു പുറകെയാണ് മാത്യൂസിന്റെ പരിക്ക് തിരിച്ചടിയാകുന്നത്. ടീമിന്റെ നായക സ്ഥാനം തിരികെ എടുത്ത ശേഷമുള്ള ആദ്യ ടൂര്‍ണ്ണമെന്റ് ഇപ്പോള്‍ താരത്തിനു നഷ്ടമായേക്കുമെന്നാണ് സൂചന. ഇന്ന് ബംഗ്ലാദേശിനെതിരെ നടന്ന് വരുന്ന മത്സരത്തില്‍ മാത്യൂസിന്റെ അഭാവത്തില്‍ ചന്ദിമല്‍ ആണ് ടീമിനെ നയിക്കുന്നത്. ഈ മത്സരത്തിലും തോല്‍വി തന്നെയാവും ശ്രീലങ്കയ്ക്കെന്നാണ് നിലവിലെ സ്കോര്‍ നില സൂചിപ്പിക്കുന്നത്.

കഴിഞ്ഞ കുറേ കാലമായി പരിക്ക് അലട്ടുന്ന താരമാണ് ആഞ്ചലോ മാത്യൂസ്. പല പരമ്പരകളില്‍ നിന്നും താരത്തിനു പരിക്കേറ്റ് മടങ്ങേണ്ടി വരുന്നത് ശ്രീലങ്കയുടെ ഭാവി സാധ്യതകളെ തന്നെ അലട്ടുന്നുണ്ട്. താരത്തിന്റെ കരിയര്‍ നേരത്തെ അവസാനിപ്പിക്കുവാനും ഈ പരിക്കുകള്‍ ഇടയാക്കിയേക്കുമെന്നാണ് വിലയിരുത്തലുകള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബാറ്റിംഗ് തകര്‍ച്ച, ബംഗ്ലാദേശിനോടും ശ്രീലങ്കയ്ക്ക് തോല്‍വി

സിംബാബ്‍വേയോട് തോല്‍വി പിണഞ്ഞ് ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റിന്റെ തങ്ങളുടെ രണ്ടാം മത്സരത്തിനു ബംഗ്ലാദേശിനെ നേരിടാനിറങ്ങിയ ശ്രീലങ്കയ്ക്ക് സമാനമായ ഫലം. അവസാന നിമിഷം വരെ പൊരുതിയാണ് സിംബാബ്‍വേയോട് തോല്‍വി വഴങ്ങിയതെങ്കില്‍ ബംഗ്ലാദേശിനോട് നാണം കെട്ട തോല്‍വിയായിരുന്നു ഫലം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സ് നേടിയപ്പോള്‍ ലങ്കയ്ക്ക് 157 റണ്‍സ് മാത്രമേ നേടാനായുള്ളു. 32.2 ഓവറില്‍ ലങ്കയെ പുറത്താക്കി 163 റണ്‍സിന്റെ വിജയമാണ് ബംഗ്ലാദേശ് ഇന്ന് നേടിയത്.

29 റണ്‍സ് നേടിയ തിസാര പെരേരയാണ് ശ്രീലങ്കന്‍ നിരയിലെ ടോപ് സ്കോറര്‍. കഴിഞ്ഞ മത്സരത്തിലേത് പോലെ അതിവേഗത്തിലുള്ള സ്കോറിംഗ് ആയിരുന്നു തിസാരയുടേത്. 14 പന്തില്‍ 29 റണ്‍സാണ് തിസാര പെരേര നേടിയത്. 28 റണ്‍സുമായി ദിനേശ് ചന്ദിമല്‍, 25 റണ്‍സ് നേടിയ ഉപുല്‍ തരംഗ എന്നിവരെ ഒഴിവാക്കിയാല്‍ ബാക്കി ഒരു ലങ്കന്‍ ബാറ്റ്സമാനു പോലും 20നു മേലുള്ള സ്കോര്‍ നേടാനായില്ല. ഷാകിബ് അല്‍ ഹസന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുസ്തഫിസുര്‍ മഷ്റഫേ മൊര്‍തസ, റൂബല്‍ ഹൊസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനു മികച്ച തുടക്കമാണ് ലഭിച്ചത്. ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരെല്ലാം നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയപ്പോള്‍ ടീം സ്കോര്‍ കുതിച്ചുയര്‍ന്നു. ആദ്യ വിക്കറ്റില്‍ 71 റണ്‍സ് നേടിയ ശേഷം അനാമുള്‍ ഹക്ക്(35) പുറത്തായെങ്കിലും തമീം ഇക്ബാലിനോടൊപ്പം ക്രീസിലെത്തിയ ഷാകിബ് അല്‍ ഹസനുമായി ചേര്‍ന്ന് ബംഗ്ലാദേശ് 99 റണ്‍സ് കൂടി രണ്ടാം വിക്കറ്റില്‍ നേടി. 84 റണ്‍സ് നേടി തമീം പുറത്തായ ശേഷവും ഷാകിബ്(67) മുഷ്ഫികുര്‍ റഹീമിനോട്(62) ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് നേടി. മഹമ്മദുള്ള(24), സബ്ബീര്‍ റഹ്മാന്‍(12 പന്തില്‍ പുറത്താകാതെ 24) എന്നിവരുടെ ഇന്നിംഗ്സുകളും ടീമിന്റെ സ്കോര്‍ 320ലേക്ക് എത്തിച്ചു.

ശ്രീലങ്കയ്ക്കായി തിസാര പെരേര മൂന്നും നുവാന്‍ പ്രദീപ് രണ്ടും വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ശ്രീലങ്കയെ പുറത്താക്കി പാക്കിസ്ഥാന്‍ ക്വാര്‍ട്ടറിലേക്ക്

ആവേശപ്പോരാട്ടത്തിനൊടുവില്‍ ശ്രീലങ്കയെ 3 വിക്കറ്റിനു പരാജയപ്പെടുത്തി പാക്കിസ്ഥാന്‍ U-19 ലോകകപ്പ് ക്വാര്‍ട്ടറിലേക്ക്. ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ ചെറു സ്കോര്‍ പിറന്ന മത്സരത്തില്‍ പാക്കിസ്ഥാന്റെ 7 വിക്കറ്റുകള്‍ വീഴ്ത്തി സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ശ്രീലങ്കയ്ക്കായെങ്കിലും മുഹമ്മദ് മൂസയുടെ നിര്‍ണ്ണായകമായ ബാറ്റിംഗ് പാക്കിസ്ഥാനെ 3 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 188 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ പാക്കിസ്ഥാന്‍ 43.3 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ജെഹാന്‍ ഡാനിയേല്‍(53) നേടിയ അര്‍ദ്ധ ശതകം മാത്രമാണ് ശ്രീലങ്കന്‍ ഇന്നിംഗ്സിലെ ശ്രദ്ധേയമായ പ്രകടനം. വാലറ്റത്തില്‍ അഷെന്‍ ഭണ്ഡാര(37)യും മറ്റു താരങ്ങളുടെയും സംഭാവനകളുടെ ശക്തിയിലാണ് ശ്രീലങ്ക 188 റണ്‍സ് നേടുന്നത്. പാക്കിസ്ഥാന്റെ സുലേമാന്‍ ഷഫാകത് 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷഹീന്‍ അഫ്രീദി രണ്ട് വിക്കറ്റ് നേട്ടം കൊയ്തു.

അലി സറ്യബ് നേടിയ 59 റണ്‍സാണ് പാക്കിസ്ഥാന്റെ വിജയത്തിനു അടിത്തറ നല്‍കിയത്. മുഹമ്മദ് സൈദ് അലം(28), മുഹമ്മദ് താഹ(24), നായകന്‍ ഹസന്‍ ഖാന്‍(24*) എന്നിവരോടൊപ്പം മുഹമ്മദ് മൂസ(23*) നിര്‍ണ്ണായകമായ ബാറ്റിംഗ് പുറത്തെടുത്തു. ശ്രീലങ്കയ്ക്കായി ബൗളിംഗില് ‍തിസാരു രശ്മിക ആണ് തിളങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അയല്‍ക്കാരുടെ പോരാട്ടം മാര്‍ച്ച് 6 മുതല്‍

ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും പങ്കെടുക്കുന്നു നിദാഹസ് ട്രോഫി മാര്‍ച്ച് 6 മുതല്‍. ശ്രീലങ്കയുടെ സ്വാതന്ത്ര്യ ദിനത്തിന്റെയും ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ 70ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ത്രിരാഷ്ട്ര ടി20 ടൂര്‍ണ്ണമെന്റാണ് നിദാഹസ് ട്രോഫി. 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടൂര്‍ണ്ണമെന്റ് ഇതിനു മുമ്പ് അരങ്ങേറിയത്. നിലവിലെ ഫോമില്‍ ഇന്ത്യ തന്നെയാവും ടൂര്‍ണ്ണമെന്റില്‍ വിജയികളായി തീരുക എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

മാര്‍ച്ച് 6നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മാര്‍ച്ച് 18നു ആണ് ക്രമീകരിച്ചിട്ടുള്ളത്. പൂര്‍ണ്ണമായ ഫിക്സ്ച്ചര്‍ ചുവടെ:

മാര്‍ച്ച് 6, 2018 – ഇന്ത്യ vs ശ്രീലങ്ക
മാര്‍ച്ച് 8, 2018 – ഇന്ത്യ vs ബംഗ്ലാദേശ്
മാര്‍ച്ച് 10, 2018 – ശ്രീലങ്ക vs ബംഗ്ലാദേശ്
മാര്‍ച്ച് 12, 2018 – ഇന്ത്യ vs ശ്രീലങ്ക
മാര്‍ച്ച് 14, 2018 – ഇന്ത്യ vs ബംഗ്ലാദേശ്
മാര്‍ച്ച് 16, 2018 – ശ്രീലങ്ക vs ബംഗ്ലാദേശ്
മാര്‍ച്ച് 18, 2018 – ഫൈനല്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോച്ചും ക്യാപ്റ്റനും മാറിയിട്ടും ശ്രീലങ്ക പഴയപടി തന്നെ

ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും തോല്‍വികള്‍ക്ക് പിന്നാലെ സിംബാബ്‍വേയോടും തോറ്റ് ശ്രീലങ്ക. കോച്ചും ക്യാപ്റ്റനും മാറിയിട്ടും ജയമില്ലാത്ത അവസ്ഥയാണ് ശ്രീലങ്കയ്ക്ക്. ശക്തമായ നിലയില്‍ നിന്ന് തിരിച്ചുവന്നാണ് ശ്രീലങ്കയെ സിംബാബ്‍വേ വീഴ്ത്തിയത്. 291 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും കുശല്‍ പെരേരയും ആഞ്ചലോ മാത്യൂസും ചേര്‍ന്ന് ടീമിനെ മികച്ച നിലയിലേക്ക് നയിക്കുകയായിരുന്നു. എന്നാല്‍ കുശല്‍ പെരേരയും(80) ആഞ്ചലോ മാത്യൂസിനെയും(42) പുറത്താക്കി സിംബാബ്‍വേ മത്സരത്തിലേക്ക് തിരികെ വരുകയായിരുന്നു. തുടരെ വിക്കറ്റുകള്‍ വീഴുമ്പോളും തിസാര പെരേര തന്റെ വെടിക്കെട്ട് ബാറ്റിംഗിലൂടെ ശ്രീലങ്കന്‍ പ്രതീക്ഷകള്‍ വീണ്ടും നിലനിര്‍ത്തുകയായിരുന്നു. 37 പന്തില്‍ 64 റണ്‍സ് നേടിയ പെരേരയെ 47ാം ഓവറില്‍ 9ാം വിക്കറ്റായി ശ്രീലങ്കയ്ക്ക് നഷ്ടമായതോടെ മത്സരത്തില്‍ സിംബാബ്‍വേ വിജയം മണക്കാന്‍ തുടങ്ങി. 48.1 ഓവറില്‍ 278 റണ്‍സില്‍ ശ്രീലങ്ക ഓള്‍ഔട്ട് ആവുമ്പോള്‍ 12 റണ്‍സിന്റെ ജയം സിംബാബ്‍വേ സ്വന്തമാക്കുകയായിരുന്നു. 34 റണ്‍സുമായി ദിനേശ് ചന്ദിമലും ശ്രദ്ധേയമായ പ്രകടനം നടത്തി. നാല് വിക്കറ്റുമായി ടെണ്ടായി ചതാരയാണ് സിംബാബ്‍വേ ബൗളര്‍മാരില്‍ തിളങ്ങിയത്. ഗ്രെയിം ക്രെമര്‍, കൈല്‍ ജാര്‍വിസ് 2 വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 50 ഓവറില്‍ 290 റണ്‍സ് നേടുകയായിരുന്നു. 6 വിക്കറ്റ് നഷ്ടത്തില്‍ ഈ സ്കോര്‍ നേടിയ സിംബാബ്‍വേയ്ക്കായി ഹാമിള്‍ട്ടണ്‍ മസകഡ്സയും(73), സിക്കന്ദര്‍ റാസയും(81) ആണ് തിളങ്ങിയത്. 38 റണ്‍സുമായി ബ്രണ്ടന്‍ ടെയിലറും 34 റണ്‍സ് നേടി സോളമന്‍ മിറും നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കി.

ശ്രീലങ്കയ്ക്കായി അസേല ഗുണരത്നേ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ തിസാര പെരേര 2 വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രണ്ടാം ജയം, അഫ്ഗാനിസ്ഥാന്‍ ഗ്രൂപ്പില്‍ ഒന്നാമത്

പാക്കിസ്ഥാനു പുറമേ ശ്രീലങ്കയെയും വീഴ്ത്തി അഫ്ഗാനിസ്ഥാന്‍ ഗ്രൂപ്പ് ഡിയില്‍ ഒന്നാമത്. മഴ ഇടയക്ക് കളി തടസ്സപ്പെടുത്തിയപ്പോള്‍ ശ്രീലങ്കയുടെ ലക്ഷ്യം 38 ഓവറില്‍ 234 ആയി പുനക്രമീകരിക്കുകയായിരുന്നു. എന്നാല്‍ ടീം 37.3 ഓവറില്‍ 202 റണ്‍സിനു ഓള്‍ഔട്ട് ആയി. 34 റണ്‍സിന്റെ ജയമാണ് മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 284/7 എന്ന സ്കോറിലേക്ക് എത്തിയിരുന്നു.

86 റണ്‍സ് നേടിയ ഇബ്രാഹിം സദ്രാനോടൊപ്പം ഇക്രം അലി ഖില്‍(55), ദാര്‍വിഷ് റസൂലി(63) എന്നിവരും മികവ് പുലര്‍ത്തി. അവസാന ഓവറുകളില്‍ വാലറ്റവും കുറഞ്ഞ പന്തില്‍ കൂടുതല്‍ റണ്‍സ് നേടിയപ്പോള്‍ സ്കോര്‍ 284ല്‍ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കം മുതല്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ മത്സരത്തില്‍ മടങ്ങി വരവ് അസാധ്യമാവുകയായിരുന്നു. ക്രിഷന്‍ ആര്‍ച്ചിഗേ(41), കമിന്‍ഡു മെന്‍ഡിസ്(32), അഷെന്‍ ബണ്ടാര(38) എന്നിവര്‍ക്ക് തുടക്കം ലഭിച്ചുവെങ്കിലും വലിയ സ്കോറാക്കി മാറ്റാന്‍ സാധിക്കാതെ പോയത് ടീമിനു തിരിച്ചടിയായി. 48 റണ്‍സ് നേടിയ ജെഹാന്‍ ഡാനിയേല്‍ ആണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍.

നവീന്‍-ഉള്‍-ഹക്ക് നാല് വിക്കറ്റ് നേടിയപ്പോള്‍ അസ്മത്തുള്ള, ഖൈസ് അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

7 വിക്കറ്റ് ജയവുമായി ശ്രീലങ്ക, പരാജയപ്പെടുത്തിയത് അയര്‍ലണ്ടിനെ

അയര്‍ലണ്ടിനെ 7 വിക്കറ്റിനു പരാജയപ്പെടുത്തി ഗ്രൂപ്പ് ഡിയില്‍ ശ്രീലങ്ക. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് നേടുകയായിരുന്നു. 48 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 37.3 ഓവറില്‍ 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ ശ്രീലങ്ക 208 റണ്‍സ് നേടി ജയം സ്വന്തമാക്കി.

ജാമി ഗ്രാസി(75) ആണ് അയര്‍ലണ്ടിന്റെ ടോപ് സ്കോറര്‍. 36 റണ്‍സ് നേടിയ മാര്‍ക്ക് ഡോണേഗന്‍, 25 റണ്‍സ് നേടിയ ജോഷ്വ ലിറ്റില്‍ എന്നിവരാണ് മറ്റു അയര്‍ലണ്ട് സ്കോറര്‍മാര്‍. ശ്രീലങ്കന്‍ നായകന്‍ കമിന്‍ഡു മെന്‍ഡിസ് 3 വിക്കറ്റ് നേടി.

ശ്രീലങ്കയുടെ തുടക്കം മോശമായിരുന്നുവെങ്കിലും ധനന്‍ജയ ലക്ഷനും കമിന്‍ഡു മെന്‍ഡിസും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 9/2 എന്ന നിലയിലേക്ക് തകര്‍ന്ന ലങ്കയുടെ മൂന്നാം വിക്കറ്റ് സ്കോര്‍ 51ല്‍ നില്‍ക്കെ വീണു. പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ 157 റണ്‍സ് കൂടി ചേര്‍ത്ത് സഖ്യം ടീമിനെ 7 വിക്കറ്റ് ജയത്തിലേക്ക് നയിച്ചു. മത്സരത്തില്‍ 101 റണ്‍സ് നേടി ധനന്‍ജയയും 74 റണ്‍സുമായി കമിന്‍ഡുവും പുറത്താകാതെ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അകില ധനന്‍ജയ ടെസ്റ്റ് സ്ക്വാഡില്‍, സുരംഗ ലക്മല്‍ ലങ്കയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍

പേസ് ബൗളര്‍ സുരംഗ ലക്മലിനെ ശ്രീലങ്കയുടെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ദിനേശ് ചന്ദമില്‍ ക്യാപ്റ്റനായി തുടരുന്ന സ്ക്വാഡില്‍ അകില ധനന്‍യയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയുടെ ഏകദിന/ടി20 സ്ക്വാഡില്‍ സ്ഥിരം സാന്നിധ്യമായ അകില ടെസ്റ്റഅ ടീമില്‍ സ്ഥാനം പിടിക്കുന്നത് ഇതാദ്യമായിട്ടാണ്.

വെറ്റരന്‍ സ്പിന്നര്‍ രംഗന ഹെരാത്ത്, ദില്‍രുവന്‍ പെരേര എന്നിവര്‍ ഉള്‍പ്പെടുന്ന സ്ക്വാഡിലെ നാലാം സ്പിന്നറാണ് അകില. ലക്ഷന്‍ സണ്ടകനാണ് മറ്റൊരു സ്പിന്‍ ബൗളര്‍. അന്തിമ ഇലവനില്‍ അകിലയ്ക്ക് സ്ഥാനം ലഭിയ്ക്കുമോ എന്നതിനുറപ്പില്ലേലും പരമ്പരയില്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ധനന്‍ജയ.

ഇന്ത്യയ്ക്കെതിരെ ഉപനായക സ്ഥാനം വഹിച്ച ലഹിരു തിരിമന്നേയെയും സദീര സമരവിക്രമയെയും സ്ക്വാഡില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം ധനുഷ്ക ഗുണതിലക, കുശല്‍ മെന്‍ഡിസ് എന്നിവര്‍ സ്ക്വാഡില്‍ തിരിച്ചെത്തി.

ജനുവരി 31നു ചിറ്റഗോംഗിലാണ് ആദ്യ ടെസ്റ്റ് അരങ്ങേറുക. ശ്രീലങ്കയുടെ ബംഗ്ലാദേശ് സിംബാബ്‍വേ എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശേഷമാണ് ടെസ്റ്റ് പരമ്പരയുടെ ആരംഭം.

സ്ക്വാഡ്: ദിനേശ് ചന്ദിമല്‍, ദിമുത് കരുണാരത്നേ, ആഞ്ചലോ മാത്യൂസ്, ധനുഷ്ക ഗുണതിലക, കുശല്‍ മെന്‍ഡിസ്, ധനന്‍ജയ ഡിസില്‍വ, നിരോഷന്‍ ഡിക്ക്വെല്ല, റോഷന്‍ സില്‍വ, രംഗന ഹെരാത്ത്, സുരംഗ ലക്മല്‍, ദില്‍രുവന്‍ പെരേര, ദുഷ്മന്ത ചമീര, ലക്ഷന്‍ സണ്ടകന്‍, അകില ധനന്‍ജയ, ലഹിരു ഗമാഗേ, ലഹിരു കുമര

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിംബാബ്‍വേയുടെ സന്നാഹ മത്സരം ഉപേക്ഷിച്ചു

കൃത്യ സമയത്ത് ബംഗ്ലാദേശില്‍ എത്താത്തിനാല്‍ ത്രിരാഷ്ട്ര പരമ്പരയ്ക്ക് മുന്നോടിയായുള്ള സിംബാബ്‍വേയുടെ സന്നാഹ മത്സരം ഉപേക്ഷിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇലവന്‍ ടീമുമായി ജനുവരി 13നു നടക്കാനിരുന്ന മത്സരമാണ് ഉപേക്ഷിച്ചത്. ജനുവരി 10നു ധാക്കയില്‍ സിംബാബ്‍വേ എത്തിചേരുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിനു ടീമിനു സാധിക്കാതെ വന്നതോടെ മത്സരം ഉപേക്ഷിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

ടിക്കറ്റുകളുടെ ബുക്കിംഗില്‍ വന്ന പിഴവാണ് സിംബാബ‍‍്‍വേയുടെ യാത്രയെ ബുദ്ധിമുട്ടിലാക്കിയതെന്നാണ് അറിയുവാന്‍ കഴിയുന്നത്. ധാക്കയില്‍ ജനുവരി 12നു മാത്രമേ സിംബാബ്‍വേ എത്തിചേരുകയുള്ളു. പിറ്റേ ദിവസം തന്നെ സന്നാഹ മത്സരം കളിക്കേണ്ടതില്ലെന്ന് ടീം തീരുമാനിക്കുകയായിരുന്നു. ശ്രീലങ്കയും ബംഗ്ലാദേശും സിംബാബ്‍വേയും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പര ജനുവരി 15നു ആരംഭിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പുതുമുഖ പേസര്‍ ഷെഹാന്‍ മധുശങ്കയെ ഉള്‍പ്പെടുത്തി ശ്രീലങ്ക ത്രിരാഷ്ട്ര പരമ്പരയ്ക്ക്

സിംബാബ്‍വേ, ബംഗ്ലാദേശ് ടീമുകള്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. പുതിയ ക്യാപ്റ്റന്റെയും കോച്ചിന്റെയും കീഴില്‍ പുതിയ വര്‍ഷം ഇറങ്ങുന്ന ശ്രീലങ്ക ഷെഹാന്‍ മധുശങ്ക എന്ന പേസ് ബൗളറെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നല്ല വേഗതയുള്ള ഒരു താരമാണ് മധുശങ്കയെന്നും ശ്രീലങ്കയുടെ ഭാവി താരമായിരിക്കും താരമെന്നും കോച്ച് ചന്ദിക ഹതുരുസിംഗ അഭിപ്രായപ്പെട്ടു.

ജനുവരി 17നു സിംബാബ്‍വേയ്ക്കെതിരെയാണ് ശ്രീലങ്കയുടെ ആദ്യ മത്സരം.

സ്ക്വാഡ്: ആഞ്ചലോ മാത്യൂസ്, ഉപുല്‍ തരംഗ, ധനുഷ്ക ഗുണതിലക, കുശല്‍ മെന്‍ഡിസ്, ദിനേശ് ചന്ദിമല്‍, കുശല്‍ പെരേര, തിസാര പെരേര, അസേല ഗുണരത്നേ, നിരോഷന്‍ ഡിക്ക്വെല്ല, സുരംഗ ലക്മല്‍, നുവാന്‍ പ്രദീപ്, ദുഷ്മന്ത ചമീര, ഷെഹാന്‍ മധുശങ്ക, അകില ധനന്‍ജയ, ലക്ഷന്‍ സണ്ടകന്‍, വാനിഡു ഹസരംഗ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version