ടി20യിലും മാത്യൂസ് ഇല്ല

ശ്രീലങ്കയുടെ നായകന്‍ ആഞ്ചലോ മാത്യൂസിന്റെ സേവനം ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിലും ലഭ്യമാകില്ല. ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ് താരം നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ആഞ്ചലോയുടെ പരിക്ക് ഭേദമാകാത്തതിനാല്‍ ടി20 പരമ്പരിയലും താരം കളിക്കുകയില്ലെന്ന് സെലക്ടര്‍മാരുടെ ചെയര്‍മാന്‍ ഗ്രെയിം ലാബ്രൂയ് ആണ് വ്യക്തമാക്കിയത്.

അടുത്ത മാസം നടക്കുന്ന നിദാഹസ് ട്രോഫിയില്‍ ആഞ്ചലോ മാത്യൂസ് മടങ്ങിയെത്തുമെന്ന പ്രത്യാശയമാണ് ശ്രീലങ്കന്‍ മാനേജ്മെന്റ് പ്രകടിപ്പിച്ചത്. ലസിത് മലിംഗയും നിദാഹസ് ട്രോഫിയ്ക്കായി ലങ്കന്‍ ടീമിലെത്തുമെന്നാണ് കരുതപ്പെടുന്നത്. എല്ലാ താരങ്ങളുടെ പ്രാദേശിക ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുത്ത് ഫിറ്റ്നെസ് തെളിയിക്കണമെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചിറ്റഗോംഗ് ടെസ്റ്റ് സമനിലയില്‍, ഇരു ഇന്നിംഗ്സുകളിലും ശതകങ്ങളുമായി മോമിനുള്‍ ഹക്ക്

മോമിനുള്‍ ഹക്കും ലിറ്റണ്‍ ദാസും ബംഗ്ലാദേശിനായി പൊരുതിയപ്പോള്‍ ചിറ്റഗോംഗ് ടെസ്റ്റ് സമനിലയിലായി. ഒരു ടെസ്റ്റിന്റെ ഇരു ഇന്നിംഗ്സുകളിലും ശതകം നേടിയ ആദ്യ ബംഗ്ലാദേശ് താരമായി മാറുകയായിരുന്നു 105 റണ്‍സ് നേടി പുറത്താകുമ്പോള്‍ മോമിനുള്‍ ഹക്ക്. ഒപ്പം ലിറ്റണ്‍ ദാസും(94) പൊരുതിയപ്പോള്‍ ലങ്കയോട് തോല്‍വി വഴങ്ങില്ല എന്ന് ബംഗ്ലാദേശ് ഉറപ്പാക്കി.

200 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ലങ്കയ്ക്കെതിരെ 81/3 എന്ന നിലയിലേക്ക് ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സില്‍ തകര്‍ന്നിരുന്നു. നാലാം വിക്കറ്റില്‍ 180 റണ്‍സാണ് മോമിനുള്‍-ലിറ്റണ്‍ ദാസ് കൂട്ടുകെട്ട് നേടിയത്. 105 റണ്‍സ് നേടിയ മോമിനുളിനെ ധനന്‍ജയ ഡിസില്‍വയാണ് പുറത്താക്കിയത്. ഏറെ വൈകാതെ ലിറ്റണ്‍ ദാസിനെ രംഗന ഹെരാത്ത് പുറത്താക്കി. എന്നാല്‍ മഹമ്മദുള്ളയും(28*), മൊസ്ദൈക്ക് ഹൊസൈനും(8*) കൂടുതല്‍ നഷ്ടമില്ലാതെ അഞ്ചാം ദിവസം അവസാനിപ്പിക്കുവാന്‍ ബംഗ്ലാദേശിനെ സഹായിച്ചു. രണ്ടാം ഇന്നിംഗ്സില്‍ നൂറ് ഓവറുകള്‍ ബാറ്റ് ചെയ്ത ബംഗ്ലാദേശ് 307/5 എന്ന നിലയിലാണ് മത്സരം അവസാനിപ്പിച്ചത്.

ലങ്കയ്ക്കായി രണ്ടാം ഇന്നിംഗ്സില്‍ ഹെരാത്ത് രണ്ടും ധനന്‍ജയ ഡി സില്‍വ, ദില്‍രുവന്‍ പെരേര, ലക്ഷന്‍ സണ്ടകന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി

ബംഗ്ലാദേശ്: 513, 307/5
ശ്രീലങ്ക: 713/9

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശിനു ബാറ്റിംഗ് തകര്‍ച്ച

200 റണ്‍സിന്റെ ലീഡോടു കൂടി 713/9 എന്ന നിലയില്‍ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് ലങ്ക ഡിക്ലയര്‍ ചെയ്ത ശേഷം രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ബംഗ്ലാദേശ്. ചിറ്റഗോംഗ് ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സില്‍ 81/3 എന്ന നിലയിലാണ്. ഒരു ദിവസം ശേഷിക്കെ തോല്‍വി ഒഴിവാക്കാന്‍ ഏഴ് വിക്കറ്റുകളാണ് ബംഗ്ലാദേശിന്റെ കൈവശമുള്ളത്. 119 റണ്‍സ് ഇപ്പോഴും ലങ്കയ്ക്ക് പിന്നിലായാണ് ബംഗ്ലാദേശ് സ്ഥിതി ചെയ്യുന്നത്.

രണ്ടാം ഇന്നിംഗ്സില്‍ തമീം ഇക്ബാല്‍(41), ഇമ്രുല്‍ കൈസ്(19), മുഷ്ഫികുര്‍ റഹിം(2) എന്നിവരെയാണ് ബംഗ്ലാദേശിനു നഷ്ടമായത്. 26.5 ഓവറില്‍ മുഷ്ഫികുര്‍ റഹിമിന്റെ വിക്കറ്റ് വീണതോടെ നാലാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. 18 റണ്‍സുമായി മോമിനുള്‍ ഹക്ക് ആണ് ക്രീസില്‍. ലങ്കയ്ക്കായി ലക്ഷന്‍ സണ്ടകന്‍, ദില്‍രുവന്‍ പെരേര, രംഗന ഹെരാത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

713/9 ശ്രീലങ്ക ഡിക്ലയര്‍ ചെയ്തു

പടുകൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ നേടി ശ്രീലങ്ക. ചിറ്റഗോംഗ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ 200 റണ്‍സ് ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയാണ് തങ്ങളുടെ ഇന്നിംഗ്സ് ശ്രീലങ്ക ഡിക്ലയര്‍ ചെയ്തത്. ഇതോടെ നാലാം ദിവസത്തിലേക്ക് കടന്ന ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ ലങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെ വേഗം പുറത്താക്കി മത്സരം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാവും ലങ്കയുടെ ബൗളര്‍മാര്‍ ഇറങ്ങുക.

504/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ലങ്കയ്ക്ക് രോഷെന്‍ സില്‍വയെ(109) ആണ് ആദ്യം നഷ്ടമായത്. തന്റെ ശതകം തികച്ച് ഏറെ വൈകാതെ മെഹ്ദി ഹസനു വിക്കറ്റ് നല്‍കി രോഷെന്‍ പുറത്തായി. ഏറെ വൈകാതെ 87 റണ്‍സ് നേടി ദിനേശ് ചന്ദിമലും പുറത്തായി. നിരോഷന്‍ ഡിക്ക്വെല്ല(62) തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ലങ്കയുടെ സ്കോര്‍ 700നു അടുത്തേക്ക് നീങ്ങി. ദില്‍രുവന്‍ പെരേര(32), രംഗന ഹെരാത്ത്(24) എന്നിവരുടെ സഹായത്തോടെ 713 റണ്‍സ് നേടി ലങ്ക തങ്ങളുടെ ഇന്നിംഗ്സ് ഒരു വിക്കറ്റ് ശേഷിക്കെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ബംഗ്ലാദേശിനായി തൈജുല്‍ ഇസ്ലാം നാലും മെഹ്ദി ഹസന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലീഡ് 9 റണ്‍സ് അകലെ, കുശല്‍ മെന്‍ഡിസിനും ധനന്‍ജയ ഡിസില്‍വയ്ക്കും ഇരട്ട ശതകം നഷ്ടം

ചിറ്റഗോംഗ് ടെസ്റ്റില്‍ മികച്ച മറുപടിയുമായി ശ്രീലങ്ക. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് സ്കോറായ 513 റണ്‍സിനു 9 റണ്‍സ് പിന്നിലായി 504/3 എന്ന നിലയിലാണ് ശ്രീലങ്ക നില്‍ക്കുന്നത്. 87 റണ്‍സുമായി രോഷെന്‍ സില്‍വയും 37 റണ്‍സ് നേടി ദിനേഷ് ചന്ദിമലുമാണ് ക്രീസില്‍ നില്‍ക്കുന്നത്. മുസ്തഫിസുര്‍ റഹ്മാനും തൈജുല്‍ ഇസ്ലാമും ബംഗ്ലാദേശിനായി ഓരോ വിക്കറ്റ് നേടി.

കുശല്‍ മെന്‍ഡിസിനും ധനന്‍ജയ ഡിസില്‍വയ്ക്കും ഇരട്ട ശതകങ്ങള്‍ നഷ്ടമായതാണ് മൂന്നാം ദിവസത്തെ പ്രത്യേകത. 187/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാവുമ്പോള്‍ ടീം രണ്ടാം വിക്കറ്റില്‍ 308 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 173 റണ്‍സ് നേടിയ ധനന്‍ജയ ഡി സില്‍വയെയാണ് ടീമിനു മൂന്നാം ദിവസം നഷ്ടമായത്. മൂന്നാം വിക്കറ്റില്‍ 107 റണ്‍സ് മെന്‍ഡിസ്-രോഷെന്‍ സില്‍വ സഖ്യം നേടിയ ശേഷമാണ് ഇരട്ട ശതകത്തിനു 4 റണ്‍സ് അകലെ വെച്ച് കുശല്‍ മെന്‍ഡിസ് പുറത്തായത്.

പിന്നീട് രോഷെന്‍-ചന്ദിമല്‍ കൂട്ടുകെട്ട് കൂടുതല്‍ നഷ്ടമില്ലാതെ 89 റണ്‍സ് കൂട്ടിചേര്‍ത്ത് ശ്രീലങ്കയെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 504/3 എന്ന നിലയില്‍ എത്തിച്ചു. അത്ഭുതങ്ങളൊന്നും സംഭവിക്കുന്നില്ലെങ്കില്‍ മത്സരം സമനിലയിലാവും അവസാനിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്, കരുത്തുറ്റ മറുപടിയുമായി ശ്രീലങ്ക

റണ്ണെടുക്കുന്നതിനു മുമ്പ് ഓപ്പണര്‍ ദിമുത് കരുണാരത്നയേ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ മികച്ച മറുപടിയുമായി ശ്രീലങ്ക. രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ച് പിരിയുമ്പോള്‍ ലങ്ക 187/1 എന്ന നിലയിലാണ്. കുശല്‍ മെന്‍ഡിസ്(83*), ധനന്‍ജയ ഡി സില്‍വ(104*) എന്നിവരാണ് ക്രീസില്‍. രണ്ടാം വിക്കറ്റില്‍ കൂട്ടുകെട്ട് 187 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്. മെഹ്ദി ഹസനാണ് വിക്കറ്റ്.

നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ബംഗ്ലാദേശ് 513 റണ്‍സ് നേടുകയായിരുന്നു. 374/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിനു തലേ ദിവസത്തെ സ്കോറിനോട് 16 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ മോമിനുള്‍ ഹക്ക്(176) നഷ്ടമായി. ഒരു റണ്‍ ആണ് തന്റെ ഒന്നാം ദിവസത്തെ സ്കോറിനോടൊപ്പം ചേര്‍ക്കാന്‍ മോമിനുള്ളിനു ആയത്. 129.5 ഓവര്‍ ക്രീസില്‍ ചിലവഴിച്ച ബംഗ്ലാദേശ് 513 റണ്‍സിനു ഓള്‍ഔട്ട് ആയി. 83 റണ്‍സുമായി മഹമ്മദുള്ള പുറത്താകാതെ നിന്നു.

ശ്രീലങ്കന്‍ ബൗളര്‍മാരില്‍ രംഗന ഹെരാത്ത്, സുരംഗ ലക്മല്‍ എന്നിവര്‍ മൂന്നും ലക്ഷന്‍ സണ്ടകന്‍ രണ്ടും വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മോമിനുള്‍ ഹക്കിനു ശതകം, അവസാന ഓവറുകളില്‍ തിരിച്ചടിച്ച് ശ്രീലങ്ക

ചിറ്റഗോംഗ് ടെസ്റ്റില്‍ ബംഗ്ലാദേശ് ശക്തമായ നിലയില്‍. ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സാണ് ടീം നേടിയിരിക്കുന്നത്. മോമിനുള്‍ ഹക്ക്, മുഷ്ഫികുര്‍ റഹിം എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ടീമിനെ ശക്തമായ നിലയിലേക്ക് എത്തിച്ചത്. മൂന്നാം വിക്കറ്റില്‍ ഇരുവരുടെയും കൂട്ടുകെട്ട് 236 റണ്‍സാണ് നേടിയത്. എന്നാല്‍ ദിവസം അവസാനിക്കുവാന്‍ ഏതാനും ഓവറുകള്‍ ശേഷിക്കെ വിക്കറ്റുകള്‍ വീഴ്ത്തി ശ്രീലങ്ക തിരിച്ചടിക്കുകയായിരുന്നു. ആദ്യ ദിവസത്തെ 84ാം ഓവര്‍ എറിഞ്ഞ സുരംഗ ലക്മല്‍ ഓവറിന്റെ അഞ്ച്, ആറ് പന്തുകളില്‍ മുഷ്ഫികുര്‍ റഹിമിനെയും ലിറ്റണ്‍ ദാസിനെയും മടക്കി അയയ്ച്ചതോടെ ശ്രീലങ്കയ്ക്കും ആശ്വസിക്കാന്‍ വകയുണ്ടാവുകയായിരുന്നു. 356/2 എന്ന നിലയില്‍ നിന്നാണ് ബംഗ്ലാദേശ് പൊടുന്നനെ 356/4 എന്ന നിലയിലേക്ക് വീണത്.

പുറത്തായ ബാറ്റ്സ്മാന്മാരായ തമീം ഇക്ബാലും(52), ഇമ്രുല്‍ കൈസും(40) മികച്ച തുടക്കമാണ് ബംഗ്ലാദേശിനു നല്‍കിയത്. 53 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ തമീം ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. തമീമിനു പകരം ക്രീസിലെത്തിയ മോമിനുളും അതേ ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ബംഗ്ലാദേശ് സ്കോര്‍ കുതിച്ചു. ഇമ്രുല്‍ കൈസ് പുറത്താകുമ്പോള്‍ 120 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. 120/2 എന്ന നിലയില്‍ ലഞ്ചിനു ബംഗ്ലാദേശ് പിരിയുകയായിരുന്നു.

പിന്നീടുള്ള രണ്ട് സെഷനുകളിലും ബംഗ്ലാദേശിന്റെ പൂര്‍ണ്ണ ആധിപത്യമാണ് കണ്ടത്. മോമിനുള്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ 92 റണ്‍സ് നേടിയ മുഷ്ഫികുര്‍ ആദ്യ ദിവസം അവസാനിക്കാന്‍ ഏതാനും ഓവറുകള്‍ ബാക്കി നില്‍ക്കെയാണ് പുറത്തായത്. 175 റണ്‍സ് നേടിയ മോമിനുള്‍ ഹക്കിനൊപ്പം 9 റണ്‍സുമായി ബംഗ്ലാദേശ് നായകന്‍ മഹമ്മദുള്ളയാണ് ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ക്രീസില്‍ നില്‍ക്കുന്നത്.

ശ്രീലങ്കയ്ക്കായി ദില്‍രുവന്‍ പെരേര, ലക്ഷന്‍ സണ്ടകന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടിയപ്പോള്‍ സുരംഗ ലക്മല്‍ രണ്ട് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചിറ്റഗോംഗ് ടെസ്റ്റ്, ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു

ശ്രീലങ്കയ്ക്കെതിരെ ചിറ്റഗോംഗില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. ത്രിരാഷ്ട്ര പരമ്പര ഫൈനലില്‍ ലങ്കയോട് ഏറ്റ തോല്‍വിയ്ക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്കായി ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഇരു ടീമുകളും ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടിയപ്പോള്‍ ടീമുകള്‍ 1-1 നു സമനില പാലിക്കുകയായിരുന്നു. ബംഗ്ലാദേശ് തങ്ങളുടെ 100ാം ടെസ്റ്റ് വിജയിച്ച് പരമ്പരയില്‍ ഒപ്പമെത്തുകയായിരുന്നു.

ഷാകിബ് അല്‍ ഹസനു പരിക്കേറ്റതാണ് ബംഗ്ലാദേശിനു ഏറ്റ തിരിച്ചടി. മഹമ്മദുള്ളയാണ് ടീമിനെ നയിക്കുന്നത്.

ശ്രീലങ്ക: ദിമുത് കരുണാരത്നേ, ധനന്‍ജയ ഡിസില്‍വ, കുശല്‍ മെന്‍ഡിസ്, ദിനേശ് ചന്ദിമല്‍, നിരോഷന്‍ ഡിക്ക്വെല്ല, രോഷന്‍ സില്‍വ, ദില്‍രുവന്‍ പെരേര, രംഗന ഹെരാത്ത, സുരംഗ ലക്മല്‍, ലക്ഷന്‍ സണ്ടകന്‍, ലഹിരു കുമര

ബംഗ്ലാദേശ്: തമീം ഇക്ബാല്‍, ഇമ്രുല്‍ കൈസ്, ലിറ്റണ്‍ ദാസ്, മോമിനുള്‍ ഹക്ക്, മുസ്തഫിസുര്‍ റഹിം, മഹമ്മദുള്ള, മൊസ്ദേക് ഹൊസൈന്‍ സൈക്കത്, മെഹ്ദി ഹസന്‍, തൈജുല്‍ ഇസ്ലാം, സുനസ്മുല്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പിടി മുറുക്കി ലങ്ക, ബംഗ്ലാദേശിനെ 82 റണ്‍സിനു പുറത്താക്കി

ത്രിരാഷ്ട്ര പരമ്പരയിലെ നിര്‍ണ്ണായകമായ അവസാന മത്സരത്തില്‍ ലങ്കന്‍ ആധിപത്യം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 24 ഓവറില്‍ 83 റണ്‍സിനു പുറത്താക്കിയാണ് ടീം തങ്ങളുടെ ഫൈനല്‍ യോഗ്യതയ്ക്ക് കൂടുതല്‍ അടുത്തത്. മത്സരത്തിന്റെ തുടക്കത്തില്‍ അനാമുള്‍ ഹക്കിനെ നഷ്ടമായ ബംഗ്ലാദേശിനു തിരിച്ചടിയായത് ധനുഷ്ക ഗുണതിലകയുടെ രണ്ട് തകര്‍പ്പന്‍ ഫീല്‍ഡിംഗ് ശ്രമങ്ങളായിരുന്നു. ഷാകിബ് അല്‍ ഹസനെ ഡയറക്ട് ഹിറ്റിലൂടെ റണ്‍ഔട്ട് ആക്കിയ ശേഷം തമീം ഇക്ബാലിനെ പറന്ന് പിടിച്ച് ഗുണതിലക ബംഗ്ലാദേശിനെ 16/3 എന്ന നിലയിലേക്ക് തള്ളിയിട്ടു.

26 റണ്‍സ് നേടിയ മുഷ്ഫികുര്‍ റഹിം ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. ശ്രീലങ്കയ്ക്കായി സുരംഗ ലക്മല്‍ മൂന്നും തിസാര പെരേര, ദുഷ്മന്ത ചമീര, ലക്ഷന്‍ സണ്ടകന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

ജയത്തിനായി 83 റണ്‍സ് നേടേണ്ട ശ്രീലങ്കയ്ക്ക് 19 റണ്‍സ് നേടാനായാല്‍ പരാജയപ്പെട്ടാലും ഫൈനല്‍ യോഗ്യത ഉറപ്പാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജേക്കബ് ബൂലയുടെ റെക്കോര്‍ഡ് തകര്‍ത്ത് ശ്രീലങ്കന്‍ യുവതാരം

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ന്യൂസിലാണ്ട് യുവ താരം ജേക്കബ് ബൂല സ്വന്തമാക്കിയ റെക്കോര്‍ഡ് തകര്‍ത്ത് ശ്രീലങ്കന്‍ താരം ഹസിത ബോയഗോഡ. U-19 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന വ്യക്തിഗത റെക്കോര്‍ഡാണ് ശ്രീലങ്കയുടെ യുവ താരം ഇന്ന് സ്വന്തമാക്കിയത്. കെനിയയ്ക്കെതിരെ 191 റണ്‍സ് നേടിയ ഹസിത ബൂലയുടെ 180 റണ്‍സ് എന്ന റെക്കോര്‍ഡ് മറികടക്കുകയായിരുന്നു. 419 റണ്‍സ് നേടിയ ലങ്ക കെനിയയെ 311 റണ്‍സിനു മത്സരത്തില്‍ പരാജയപ്പെടുത്തുകയും ചെയ്തു.

ഓസ്ട്രേലിയയുടെ തിയോ ഡോര്‍പോളസ് നേടിയ 179* എന്ന റെക്കോര്‍ഡാണ് ജനുവരി 17നു ജേക്കബ് ബൂല തകര്‍ത്തത്. ബൂലയും നേട്ടം കൊയ്തത് കെനിയയ്ക്കെതിരെയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ കെനിയയ്ക്കെതിരെ തന്നെ മറ്റൊരു റെക്കോര്‍ഡ് കുറിയ്ക്കാന്‍ ഹസിതയ്ക്കും ആയി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ശ്രീലങ്കയ്ക്ക് വീണ്ടും തിരിച്ചടി, കുശല്‍ പെരേരയ്ക്ക് പരിക്ക്

ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്കയ്ക്ക് വിക്കറ്റ് കീപ്പറും ഓപ്പണിംഗ് ബാറ്റ്സ്മാനുമായി കുശല്‍ ജനിത് പെരേരയുടെ സേവനം നഷ്ടമാകും. പരിക്കാണ് താരത്തിന്റെ ടൂര്‍ണ്ണമെന്റ് പാതി വഴിയില്‍ അവസാനിപ്പിച്ചത്. പകരം ധനന്‍ജയ ഡിസില്‍വയെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് നല്‍കുന്ന വിവരം. ആദ്യ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട ശേഷം കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്ക സിംബാബ‍്‍വേയെ മറികടന്ന് ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു.

നേരത്തെ ശ്രീലങ്കയ്ക്ക് സ്ഥിരം നായകന്‍ ആഞ്ചലോ മാത്യൂസിനെയും പരിക്ക് മൂലം നഷ്ടമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓള്‍റൗണ്ട് പ്രകടനവുമായി തിസാര പെരേര, ശ്രീലങ്കയ്ക്ക് ആദ്യ ജയം

നാല് വിക്കറ്റ് 39 റണ്‍സ്, തിസാര പെരേരയുടെ ഈ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ ശ്രീലങ്കയ്ക്ക് ത്രിരാഷ്ട്ര പരമ്പരയില്‍ ആദ്യ ജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേയെ തിസാര പെരേര(4 വിക്കറ്റ്), നുവാന്‍ പ്രദീപ്(3 വിക്കറ്റ്) എന്നിവര്‍ എറിഞ്ഞ് പിടിച്ചപ്പോള്‍ ടീം 198 റണ്‍സിനു ഓള്‍ഔട്ട് ആയി. -ബ്രണ്ടന്‍ ടെയിലര്‍ (58) മാത്രമാണ് സിംബാബ്‍വേയ്ക്കായി തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 44.5 ഓവറില്‍ 202/5 എന്ന സ്കോര്‍ നേടി വിജയിക്കുകയായിരുന്നു. കുശല്‍ പെരേര 49 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ കുശല്‍ മെന്‍ഡിസ്(36), ദിനേശ് ചന്ദിമല്‍(38*), തിസാര പെരേര(39*) എന്നിവരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ആറാം വിക്കറ്റില്‍ ഒത്തുകൂടിയ ചന്ദിമല്‍-പെരേര കൂട്ടുകെട്ട് 57 റണ്‍സാണ് നേടിയത്. മൂന്ന് സിക്സ് നേടിയ പെരേര 26 പന്തില്‍ നിന്നാണ് 39 റണ്‍സ് നേടിയത്.

ബ്ലെസ്സിംഗ് മുസര്‍ബാനി സിംബാബ്‍വേയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. തിസാര പെരേരയാണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version