ആഞ്ചലോ മാത്യൂസ് വീണ്ടും പരിക്കിന്റെ പിടിയില്‍, ത്രിരാഷ്ട്ര പരമ്പര നഷ്ടമാകുവാന്‍ സാധ്യത

ശ്രീലങ്കയ്ക്ക് തിരിച്ചടിയായി ആഞ്ചലോ മാത്യൂസിന്റെ പരിക്ക്. ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്‍വേയോട് തോല്‍വി പിണഞ്ഞ ലങ്കയ്ക്ക് തൊട്ടു പുറകെയാണ് മാത്യൂസിന്റെ പരിക്ക് തിരിച്ചടിയാകുന്നത്. ടീമിന്റെ നായക സ്ഥാനം തിരികെ എടുത്ത ശേഷമുള്ള ആദ്യ ടൂര്‍ണ്ണമെന്റ് ഇപ്പോള്‍ താരത്തിനു നഷ്ടമായേക്കുമെന്നാണ് സൂചന. ഇന്ന് ബംഗ്ലാദേശിനെതിരെ നടന്ന് വരുന്ന മത്സരത്തില്‍ മാത്യൂസിന്റെ അഭാവത്തില്‍ ചന്ദിമല്‍ ആണ് ടീമിനെ നയിക്കുന്നത്. ഈ മത്സരത്തിലും തോല്‍വി തന്നെയാവും ശ്രീലങ്കയ്ക്കെന്നാണ് നിലവിലെ സ്കോര്‍ നില സൂചിപ്പിക്കുന്നത്.

കഴിഞ്ഞ കുറേ കാലമായി പരിക്ക് അലട്ടുന്ന താരമാണ് ആഞ്ചലോ മാത്യൂസ്. പല പരമ്പരകളില്‍ നിന്നും താരത്തിനു പരിക്കേറ്റ് മടങ്ങേണ്ടി വരുന്നത് ശ്രീലങ്കയുടെ ഭാവി സാധ്യതകളെ തന്നെ അലട്ടുന്നുണ്ട്. താരത്തിന്റെ കരിയര്‍ നേരത്തെ അവസാനിപ്പിക്കുവാനും ഈ പരിക്കുകള്‍ ഇടയാക്കിയേക്കുമെന്നാണ് വിലയിരുത്തലുകള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version