ഇംഗ്ലണ്ടിനെക്കാള്‍ മികച്ച പേസ് ബൗളര്‍മാര്‍ ഇന്ത്യയ്ക്ക്: ഷമി

ഇന്ത്യയുടെ പേസ് നിരയ്ക്ക് സൗത്താംപ്ടണില്‍ വിജയക്കൊടി പാറിപ്പിക്കാനാകുമെന്ന വിശ്വാസം പ്രകടിപ്പിച്ച് മുഹമ്മദ് ഷമി. എഡ്ജ്ബാസ്റ്റണില്‍ തലനാരിഴയ്ക്ക് തോല്‍വി വഴങ്ങിയ ശേഷം ലോര്‍ഡ്സില്‍ കനത്ത പരാജയം നേരിട്ടുവെങ്കിലും ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യ തിരിച്ചടിക്കുകയാിയരുന്നു. ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ്മ എന്നിവരോടൊപ്പം ഷമി കൂടി ചേരുന്നതോടെ ഇന്ത്യയ്ക്ക് ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് ഇപ്പോളുള്ളതെന്നാണ് ഷമി അഭിപ്രായപ്പെട്ടത്. ആദ്യ മത്സരത്തില്‍ ഉമേഷ് യാദവ് നിറം മങ്ങിയപ്പോള്‍ പകരം എത്തിയ കുല്‍ദീപ് യാദവിനു ലോര്‍ഡ്സില്‍ ഒരു പ്രഭാവവും സൃഷ്ടിക്കാനായിരുന്നില്ല.

എന്നാല്‍ ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യ മികച്ച ബൗളിംഗ് പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യയ്ക്ക് ഏറെ കാലം കഴിഞ്ഞാണ് ഇപ്പോളുള്ളത് പോലെ മികച്ച ബൗളിംഗ് നിരയുള്ളതെ്നന് പറഞ്ഞ ഷമി ഇംഗ്ലണ്ടിലെ പേസ് ബൗളിംഗ് നിരയെ വെല്ലുവിളിക്കുവാന്‍ പറ്റിയ താരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ടെന്നും ഇംഗ്ലണ്ടിനെക്കാള്‍ മികച്ച ബൗളര്‍മാര്‍ തങ്ങള്‍ക്കാണുള്ളതെന്നും പറഞ്ഞു.

Exit mobile version