രാഹുലിനും പന്തിനും അവസരങ്ങള്‍ നല്‍കുന്നത് തുടരണം: ഗാംഗുലി

വിദേശ പിച്ചില്‍ ശതകം നേടിയ കെഎല്‍ രാഹുലിനും ഋഷഭ് പന്തിനും തുടര്‍ന്നും അവസരം നല്‍കുവാന്‍ സെലക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്ന് അഭിപ്രായപ്പെട്ട് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ലോകേഷ് രാഹുല്‍ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ശതകം നേടിയിട്ടുണ്ട്. അതിനാല്‍ തന്നെ താരത്തിനു അവസരങ്ങള്‍ ഇനിയും നല്‍കണം. മികവ് പുലര്‍ത്തിയില്ലെങ്കില്‍ പുറത്താകുമെന്ന സമ്മര്‍ദ്ദം ആവശ്യമാണ് എന്നാല്‍ അത് താരങ്ങളെ തകര്‍ക്കുന്ന തരത്തിലാവരുതെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

ഓവലില്‍ രണ്ടാം ഇന്നിംഗ്സില്‍ 149 റണ്‍സ് നേടുന്നത് വരെ രാഹുലിനു ശരാശരി പ്രകടനം മാത്രമേ ടെസ്റ്റ് പരമ്പരയില്‍ പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നുള്ളു. എന്നാല്‍ ഓവലില്‍ സ്ഥിതി മാറുകയായിരുന്നു. അത് തന്നെയാണ് ഒരു താരത്തില്‍ വിശ്വാസം നല്‍കിയാലുള്ള ഫലമെന്നും ഗാംഗുലി പറഞ്ഞു.

ഏഷ്യയ്ക്ക് പുറത്ത് റണ്‍സ് കണ്ടെത്തുന്ന താരങ്ങളെ കണ്ടെത്തി അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതില്‍ സെലക്ടര്‍മാരും ടീം മാനേജ്മെന്റും ശ്രദ്ധിക്കേണ്ടതുണ്ടെന്നും സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു.

കോഹ്‍ലിയ്ക്കും സംഘത്തിനും ഉപദേശവുമായി ഗാംഗുലി

ഇംഗ്ലണ്ടിലെ 1-4 പരാജയത്തിനു ശേഷം ഇന്ത്യന്‍ ടീമിനു ഉപദേശവുമായി സൗരവ് ഗാംഗുലി. കോഹ്‍ലിയോട് താരങ്ങളുടെ വിശ്വാസം കൈയ്യിലെടുത്ത് അവരുടെ മികച്ച പ്രകടനം കൊണ്ടുവരാനാണ് സൗരവ് ഗാംഗുലി ഉപദേശിക്കുക. ഇംഗ്ലണ്ടിലെ പ്രകടനത്തിനെക്കാളും പതിന്മടങ്ങ മെച്ചപ്പെട്ട താരങ്ങളാണ് പുജാരയും രഹാനെയും രാഹലും. അവരുടെ മികച്ച കളി പുറത്തെടുക്കുവാനുള്ള ശ്രമം കോഹ്‍ലിയില്‍ നിന്നുണ്ടാകണം. താരങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കി അവരെ മുന്നോട്ട് നയിക്കുക എന്നത് ക്യാപ്റ്റന്റെ പരമ പ്രധാനമായ ജോലിയാണെന്നും ഗാംഗുലി പറഞ്ഞു.

താരങ്ങളുടെ തോളില്‍ കൈയ്യിട്ട്, അവരില്‍ നിന്ന് പ്രതീക്ഷിക്കുന്ന പ്രകടനത്തെക്കുറിച്ച് പറയുകയാണെങ്കില്‍ തന്നെ അവരുടെ പ്രകടനം മെച്ചപ്പെടുമെന്നും പ്രതിഭകളെ കണ്ടെത്തുകയാണ് ഏറ്റവും വലിയ കാര്യമെന്നും വിരാട് കോഹ്‍ലിയ്ക്കുള്ള ഉപദേശമായി സൗരവ് ഗാംഗുലി പറഞ്ഞു.

തന്റെ ക്യാപ്റ്റന്‍സി കാലത്ത് സൗരവ് ഗാംഗുലി ആത്മവവിശ്വാസം നല്‍കിയ താരങ്ങളില്‍ യുവരാജ് സിംഗും വിരേന്ദര്‍ സേവാഗും ഹര്‍ഭജന്‍ സിംഗുമെല്ലാം ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മാറ്റം കൊണ്ടുവന്ന നായകന്‍ സൗരവ് ഗാംഗുലിയായിരുന്നു. മേല്‍പ്പറഞ്ഞ താരങ്ങള്‍ക്ക് ഗാംഗുലി നില്‍കിയ ആത്മവിശ്വാസം അവരെ അന്താരാഷ്ട്ര തലത്തില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുവാനും സഹായിച്ചിട്ടുണ്ട്.

ഉത്തരവാദികള്‍ ബംഗാറും ശാസ്ത്രിയും: ഗാംഗുലി

ഇന്ത്യയുടെ തോല്‍വിയ്ക്ക് പൂര്‍ണ്ണ ഉത്തരവാദികള്‍ സഞ്ജയ് ബംഗാറും രവി ശാസ്ത്രിയുമാണെന്ന് അഭിപ്രായപ്പെട്ട് സൗരവ് ഗാംഗുലി. 2011 മുതല്‍ ഇന്ത്യയുടെ വിദേശ പരമ്പരയിലെ പ്രകടനം എടുത്താല്‍ വലിയ ടീമുകളോട് പരമ്പര തോല്‍ക്കകുയാണ് പതിവ്. വിരാട് കോഹ്‍ലി നേരിടുമ്പോളുള്ള ബൗളര്‍മാരല്ല മറ്റു ബാറ്റ്സ്മാന്മാര്‍ക്കെതിരെ പന്തെറിയുന്നതെന്ന് പൊതുവേ തോന്നിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് മറ്റു താരങ്ങള്‍ പുറത്തെടുക്കുന്നതെന്ന് പറഞ്ഞ ഗാംഗുലി തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ശാസ്ത്രിയ്ക്കും ബംഗാറിനും ഒഴിയാനാകില്ലെന്നും പറഞ്ഞു.

ബാറ്റിംഗ് കോച്ചിനും മുഖ്യ കോച്ചിനും ഇതിനു ഉത്തരം പറയുവാനുള്ള ബാധ്യതയുണ്ട്. എന്ത് കൊണ്ട് വിദേശ പിച്ചുകളില്‍ ഒരു താരം മാത്രം മികവ് പുലര്‍ത്തുന്നുവെന്നും മറ്റുള്ളവര്‍ക്ക് അതിനു കഴിയാതെ പോകുന്നുവെന്നുമുള്ള ഉത്തരം ഏവരും പ്രതീക്ഷിക്കുന്നു. ഇതിനു ഉത്തരം കണ്ടെത്താനാകുന്നില്ലെങ്കില്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ഇന്ത്യ ഒരിക്കലും പരമ്പര ജയിക്കുകയില്ലെന്നും ഗാംഗുലി പറഞ്ഞു.

പ്രശ്നം നിരന്തര മാറ്റങ്ങള്‍: ഗാംഗുലി

അടിയ്ക്കടി ബാറ്റിംഗ് ലൈനപ്പില്‍ വരുന്ന മാറ്റങ്ങളാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്ന് അഭിപ്രായപ്പെട്ട മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ചേതേശ്വര്‍ പുജാര, കെഎല്‍ രാഹുല്‍, അജിങ്ക്യ രഹാനെ എന്നിവരെ ടോപ് ഓര്‍ഡറില്‍ സ്ഥിരമായി ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റുകയോ ടീമില്‍ നിന്ന് ഒഴിവാക്കുകയോ ഇന്ത്യ കുറച്ച് കാലമായി ചെയ്ത് പോരുകയാണ്. ഇത് ഇവരെ മാനസികമായി തളര്‍ത്തുവാന്‍ മാത്രമേ ഉപകരിക്കുകയുള്ളു.

അവര്‍ക്ക് ആവശ്യത്തിനു അവസരം നല്‍കുവാനുള്ള ശ്രദ്ധ വിരാട് കോഹ്‍ലി നടത്തേണ്ടതുണ്ടെന്നാണ് ടീമിലെ ഈ വെട്ടലും തിരുത്തലിനെയുംക്കുറിച്ച് സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടത്. ഇത്തരത്തില്‍ ഒന്നോ രണ്ടോ പരാജയത്തിനാല്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത് താരത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും പരാജയ ഭീതിയിലാവും ഇവര്‍ ബാറ്റിംഗിനിറങ്ങുകയെന്നും ഗാംഗുലി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഈ പരമ്പരയില്‍ കോഹ്‍ലി തിളങ്ങും: ഗാംഗുലി

ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോഹ‍്‍ലി മികച്ച ഫോമിലേക്കുയരുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നറിയിച്ച് സൗരവ് ഗാംഗുലി. മുന്‍ പരമ്പരകളിലേതില്‍ നിന്ന് വ്യത്യസ്തമായി വിരാട് കോഹ്‍ലി ഇംഗ്ലണ്ടില്‍ ഇത്തവണ ഫോമിലേക്ക് ഉയരും. ഇത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നും ഗാംഗുലി അറിയിച്ചു. രാജ്യം പ്രതീക്ഷയോടെയാണ് താരത്തെ ഉറ്റുനോക്കുന്നതെന്നും ആ പ്രതീക്ഷ തീര്‍ച്ചയായും വിരാട് കാത്ത് രക്ഷിക്കുമെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെട്ടു.

വിരാട് കോഹ്‍ലി എവിടെ ബാറ്റ് ചെയ്യാനിറങ്ങിയാലും ആളുകള്‍ അത് കാണാനായി എത്തും. അതാണ് താരത്തിന്റെ പ്രഭാവും. തന്റെ ടീമിനെ മുന്നില്‍ നിന്ന് നയിക്കുവാനും ലക്ഷ്യത്തിലേക്ക് എത്തിക്കുവാനും നിശ്ചയിച്ചുറപ്പ് മനോഭാവമാണ് താരം പലപ്പോഴും പ്രകടപ്പിക്കുന്നത്. അത് വിരാടിന്റെ ടീമിനെ അതിശക്തമാക്കുന്നുവെന്നും സൗരവ് ഗാംഗുലി പറ‍ഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലോര്‍ഡ്സിലെ കാണികള്‍ ചെയ്തത് തെറ്റ്: ഗാംഗുലി

മോശം ബാറ്റിംഗ് ഫോമിലൂടെ കടന്ന് പോകുന്ന എംഎസ് ധോണിയുടെ ലോര്‍ഡ്സിലെ ഇന്നിംഗ്സിനിടെ കാണികള്‍ കൂവിയത് മോശം പ്രവണതയെന്ന് പറഞ്ഞ് സൗരവ് ഗാംഗുലി. ധോണിയെ പോലെ മഹാനായ താരത്തെ കൂവുന്നത് വഴി കാണികള്‍ തെറ്റായൊരു പ്രവണതയാണ് കാഴ്ചവെച്ചതെന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്. 59 പന്തില്‍ നിന്ന് 37 റണ്‍സ് ആണ് ഇന്ത്യയുടെ മികച്ച ഫിനിഷറായി അറിയപ്പെടുന്ന ധോണി അന്ന് കാഴ്ചവെച്ചത്.

ധോണി മഹാനായ താരമാണ്, കാണികള്‍ അദ്ദേഹത്തെ കൂവരുതായിരുന്നു. അടുത്തൊന്നും ഇത്രയും മഹാനായൊരു താരത്തെ ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിക്കില്ലെന്നും ഗാംഗുലി പറഞ്ഞു. അന്നത്തെ ഇന്നിംഗ്സില്‍ ധോണിയ്ക്ക് സ്ട്രൈക്ക് റോട്ടേറ്റ് ചെയ്യാന്‍ സാധിച്ചില്ല എന്നതാണ് തിരിച്ചടിയായതെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ധവാന്റെ റണ്‍ഔട്ട് മത്സരഗതി മാറ്റി: ഗാംഗുലി

ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര വിജയം കൈവിടുവാന്‍ ഇടയാക്കിയത് ശിഖര്‍ ധവാന്റെ റണ്‍ഔട്ട് എന്ന് പറഞ്ഞ് സൗരവ് ഗാംഗുലി. മത്സരത്തിന്റെ ഗതി മാറ്റിയത് ആ സംഭവമാണെന്നും ഗാംഗുലി പറഞ്ഞു. മത്സരം അഞ്ച് വിക്കറ്റിനു ഇംഗ്ലണ്ട് ജയിച്ച് പരമ്പര 1-1നു സമനിലയാക്കിയെങ്കിലും ഇന്ത്യയുടെ താരതമ്യേന ചെറിയ സ്കോര്‍ ബുദ്ധിമുട്ടിയാണ് ഇംഗ്ലണ്ട് ചേസ് ചെയ്തത്.

ഇന്ത്യയ്ക്ക് ആവശ്യത്തിനു റണ്‍സ് നേടാനാകാത്തതാണ് തോല്‍വിയുടെ കാരണമെന്ന് പറഞ്ഞ ദാദ അതിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത് ധവാന്റെ റണ്ണൗട്ടായിരുന്നു. രോഹിത്തലി്‍ നിന്ന് മികച്ച തുടക്കം ലഭിക്കാതിരുന്ന ഇന്ത്യയ്ക്ക് ധവാന്റെ റണ്‍ഔട്ട് കൂടിയായപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാവുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version