ഈ പരമ്പരയില്‍ കോഹ്‍ലി തിളങ്ങും: ഗാംഗുലി

ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോഹ‍്‍ലി മികച്ച ഫോമിലേക്കുയരുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നറിയിച്ച് സൗരവ് ഗാംഗുലി. മുന്‍ പരമ്പരകളിലേതില്‍ നിന്ന് വ്യത്യസ്തമായി വിരാട് കോഹ്‍ലി ഇംഗ്ലണ്ടില്‍ ഇത്തവണ ഫോമിലേക്ക് ഉയരും. ഇത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നും ഗാംഗുലി അറിയിച്ചു. രാജ്യം പ്രതീക്ഷയോടെയാണ് താരത്തെ ഉറ്റുനോക്കുന്നതെന്നും ആ പ്രതീക്ഷ തീര്‍ച്ചയായും വിരാട് കാത്ത് രക്ഷിക്കുമെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെട്ടു.

വിരാട് കോഹ്‍ലി എവിടെ ബാറ്റ് ചെയ്യാനിറങ്ങിയാലും ആളുകള്‍ അത് കാണാനായി എത്തും. അതാണ് താരത്തിന്റെ പ്രഭാവും. തന്റെ ടീമിനെ മുന്നില്‍ നിന്ന് നയിക്കുവാനും ലക്ഷ്യത്തിലേക്ക് എത്തിക്കുവാനും നിശ്ചയിച്ചുറപ്പ് മനോഭാവമാണ് താരം പലപ്പോഴും പ്രകടപ്പിക്കുന്നത്. അത് വിരാടിന്റെ ടീമിനെ അതിശക്തമാക്കുന്നുവെന്നും സൗരവ് ഗാംഗുലി പറ‍ഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version