പ്രശ്നം നിരന്തര മാറ്റങ്ങള്‍: ഗാംഗുലി

അടിയ്ക്കടി ബാറ്റിംഗ് ലൈനപ്പില്‍ വരുന്ന മാറ്റങ്ങളാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്ന് അഭിപ്രായപ്പെട്ട മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ചേതേശ്വര്‍ പുജാര, കെഎല്‍ രാഹുല്‍, അജിങ്ക്യ രഹാനെ എന്നിവരെ ടോപ് ഓര്‍ഡറില്‍ സ്ഥിരമായി ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റുകയോ ടീമില്‍ നിന്ന് ഒഴിവാക്കുകയോ ഇന്ത്യ കുറച്ച് കാലമായി ചെയ്ത് പോരുകയാണ്. ഇത് ഇവരെ മാനസികമായി തളര്‍ത്തുവാന്‍ മാത്രമേ ഉപകരിക്കുകയുള്ളു.

അവര്‍ക്ക് ആവശ്യത്തിനു അവസരം നല്‍കുവാനുള്ള ശ്രദ്ധ വിരാട് കോഹ്‍ലി നടത്തേണ്ടതുണ്ടെന്നാണ് ടീമിലെ ഈ വെട്ടലും തിരുത്തലിനെയുംക്കുറിച്ച് സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടത്. ഇത്തരത്തില്‍ ഒന്നോ രണ്ടോ പരാജയത്തിനാല്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത് താരത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും പരാജയ ഭീതിയിലാവും ഇവര്‍ ബാറ്റിംഗിനിറങ്ങുകയെന്നും ഗാംഗുലി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version