ക്രെയിഗ് ഓവര്‍ട്ടണ് സോമര്‍സെറ്റില്‍ പുതിയ കരാര്‍

ഇംഗ്ലണ്ട് പേസര്‍ ക്രെയിഗ് ഓവര്‍ട്ടണ്‍ സോമര്‍സെറ്റുമായുള്ള തന്റെ കരാര്‍ പുതുക്കി. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍ പുതുക്കിയിരിക്കുന്നത്. പുതിയ കരാര്‍ പ്രകാരം താരം 2023 വരെ കൗണ്ടിയില്‍ തുടരും. ഇംഗ്ലണ്ടിന് വേണ്ടി നാല് ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള താരം 2012 ഏപ്രിലിലാണ് ക്ലബ്ബിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്.

നേരത്തെ താരത്തിന്റെ സഹോദരന്‍ ജെയ്മി ഓവര്‍ട്ടണ്‍ ഈ സീസണിന് ശേഷം കൗണ്ടി വിട്ട് സറേയില്‍ ചേരുമെന്ന് അറിയിച്ചിരുന്നു. സോമര്‍സെറ്റിന് വേണ്ടി കിരീടങ്ങള്‍ നേടുക എന്നതാണ് തന്റെ മോഹമെന്നും താരം വ്യക്തമാക്കി.

Exit mobile version