സിഡ്നി ടെസ്റ്റ് ടീമിലിടം പിടിച്ച മാറ്റ് റെന്‍ഷാ കോവിഡ് പോസിറ്റീവ്

ഓസ്ട്രേലിയന്‍ താരം മാറ്റ് റെന്‍ഷാ കോവിഡ് പോസിറ്റീവ്. അഞ്ച് വര്‍ഷത്തിന് ശേഷം ഓസ്ട്രേലിയന്‍ ടീമിൽ അവസരം ലഭിച്ച താരം നെറ്റ്സിൽ 45 മിനുട്ട് ബാറ്റ് ചെയ്ത ശേഷം ആണ് അസ്വസ്ഥതകളുമായി എത്തിയത്. പിന്നീട് താരത്തിന്റെ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവ് ആവുകയായിരുന്നു.

കോവിഡ് സബ്സ്റ്റിറ്റ്യൂഷന്‍ ആവശ്യമെങ്കിൽ പകരക്കാരനായി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചിട്ടുണ്ട്. റെന്‍ഷാ ടീമിനൊപ്പം അല്പം മാറി ദേശീയ ഗാനാലാപന സമയത്തും നിൽക്കുന്നുണ്ടായിരുന്നു.

മാറ്റ് റെന്‍ഷായുമായി കരാറിലെത്തി സോമര്‍സെറ്റ്

2022 സീസണിലേക്ക് സോമര്‍സെറ്റുമായി കരാറിലെത്തി മാറ്റ് റെന്‍ഷാ. ഒരു കാലത്ത് ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീമില്‍ അംഗമായിരുന്ന റെന്‍ഷാ കൗണ്ടിയ്ക്ക് വേണ്ടി കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും റോയല്‍ ലണ്ടന്‍ വൺ-ഡേ യിലും കളിക്കും.

2016-18 കാലഘട്ടത്തിലായി ഓസ്ട്രേലിയയ്ക്ക് വേണ്ടി 11 ടെസ്റ്റ് മത്സരങ്ങളില്‍ റെന്‍ഷാ കളിച്ചിട്ടുണ്ട്. സോമര്‍സെറ്റിന് വേണ്ടി 2018ൽ കളിച്ചിട്ടുള്ള താരം അവിടെ 6 മത്സരങ്ങളില്‍ നിന്ന് മൂന്ന് ശതകങ്ങള്‍ ഉള്‍പ്പെടെ 513 കൗണ്ടി റൺസും ഏകദിന കപ്പിൽ ആറ് മത്സരങ്ങളിൽ നിന്ന് 180 റൺസും നേടിയിട്ടുണ്ട്.

റെന്‍ഷായുമായി മൂന്ന് വര്‍ഷത്തെ കരാറിലെത്തി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിലേക്ക് ഓസ്ട്രേലിയന്‍ മുന്‍ താരം മാത്യൂ റെന്‍ഷാ. മൂന്ന് വര്‍ഷത്തെ കരാറിലാണ് താരം പുതിയ കരാറിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബ്രിസ്ബെയിന്‍ ഹീറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത റെന്‍ഷാ 348 റണ്‍സാണ് നേടിയത്. ഫ്രാഞ്ചൈസിയുടെ ആ വര്‍ഷത്തെ രണ്ടാമത്തെ ടോപ് സ്കോറര്‍ ആയിരുന്നു താരം.

23 ഓവറുകള്‍ എറിഞ്ഞ താരം 6 വിക്കറ്റും നേടിയിട്ടുണ്ട്. അഡിലെയ്ഡ് ഓവല്‍ തന്റെ പുതിയ ഹോം ഗ്രൗണ്ടാക്കി മാറ്റുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് ഈ കരാറിനെക്കുറിച്ച് താരം പറഞ്ഞത്. ഓവല്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗ്രൗണ്ടുകളിലൊന്നാണെന്നും മാറ്റ് റെന്‍ഷാ വ്യക്തമാക്കി.

താരത്തെ ടീമിലേക്ക് കോച്ച് ജേസണ്‍ ഗില്ലെസ്പിയും സ്വാഗതം ചെയ്തു. താരം ടി20 ക്രിക്കറ്റിലും കഴിഞ്ഞ കുറച്ച് സീസണുകളിലായി തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെന്നുള്ളത് ടീമിന് ഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്നും ഗില്ലെസ്പി വ്യക്തമാക്കി.

ലിന്‍സിനാറ്റിയില്‍ തകര്‍ന്ന് സിഡ്നി സിക്സേഴ്സ്, ബ്രിസ്ബെയ്ന്‍ ഹീറ്റിന് 48 റണ്‍സ് വിജയം

ക്രിസ് ലിന്‍ തന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ അടിപതറി സിഡ്നി സിക്സേഴ്സ്. താരം നേടിയ 35 പന്തില്‍ നിന്നുള്ള 94 റണ്‍സിനൊപ്പം 39 പന്തില്‍ 60 റണ്‍സുമായി മാറ്റ് റെന്‍ഷായും തിളങ്ങിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയ്‍ന്‍ ഹീറ്റ് 4 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടുകയായിരുന്നു. 11 സിക്സുകളാണ് ലിന്‍ തന്റെ ഇന്നിംഗ്സില്‍ നേടിയത്. സിക്സേഴ്സിന് വേണ്ടി ബെന്‍ മാനെന്റി, ഷോണ്‍ അബോട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സിക്സേഴ്സിന് 7 വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ നിന്ന് 161 റണ്‍സേ നേടാനായുള്ളു. ജെയിംസ് വിന്‍സ് 39 റണ്‍സും ഷോണ്‍ അബോട്ട് 22 റണ്‍സും നേടി പൊരുതി നോക്കിയെങ്കിലും കാര്യമായ വെല്ലുവിളി ഹീറ്റ് ബൗളര്‍മാര്‍ക്ക് നല്‍കുവാന്‍ ആര്‍ക്കും തന്നെയായില്ല.

രണ്ടാം ടെസ്റ്റില്‍ സ്റ്റോയിനിസ് ഓസ്ട്രേലിയന്‍ ടീമില്‍

മാറ്റ് റെന്‍ഷായ്ക്ക് പകരം മാര്‍ക്കസ് സ്റ്റോയിനിസിനെ ടീമില്‍ ഉള്‍പ്പെടുത്തി ഓസ്ട്രേലിയ. ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിലേക്കുള്ള സ്ക്വാഡിലേക്കാണ് താരത്തെ ചേര്‍ത്തിരിക്കുന്നത്. ബ്രിസ്ബെയിന്‍ ഹീറ്റിനു വേണ്ടി കളിക്കാനുള്ള അവസരം ന്ല‍കുന്നതിനു വേണ്ടിയാണ് റെന്‍ഷായെ ടീമില്‍ നിന്ന് റിലീസ് ചെയ്യുവാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചിരിക്കുന്നത്.

രണ്ടാം ടെസ്റ്റിലും ഓപ്പണിംഗില്‍ മാറ്റം വരുത്തുവാന്‍ സാധ്യതയില്ലാത്തതിനാലാണ് റെന്‍ഷായെ ടീമില്‍ നിന്ന് വിടുതല്‍ നല്‍കുന്നത്. മാര്‍ക്കസ് ഹാരിസും ജ ബേണ്‍സും തന്നെയാവും രണ്ടാം ടെസ്റ്റിലും ഓസീസ് ഓപ്പണര്‍മാര്‍.

ലക്ഷ്യം റെന്‍ഷായുടെ സ്ഥാനമല്ല: ജോ ബേണ്‍സ്

ഓസ്ട്രേലിയന്‍ ടെസ്റ്റില്‍ മാറ്റ് റെന്‍ഷായുടെ സ്ഥാനം തട്ടിയെടുക്കലല്ല തന്റെ ലക്ഷ്യമെന്ന് അറിയിച്ച് ജോ ബേണ്‍സ്. ഓസ്ട്രേലിയയുടെ ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമില്‍ ജോ ബേണ്‍സും റെന്‍ഷായും സ്ഥാനം നേടിയിട്ടുണ്ട്. ഇരുവര്‍ക്കും മാര്‍ക്കസ് ഹാരിസിനൊപ്പം ഓപ്പണിംഗ് രംഗത്തേക്ക് തിരികെ എത്തുവാനുള്ള അവസരമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവന്റെ മത്സരം. ജനുവരി 17നു ആരംഭിയ്ക്കുന്ന ഡേ നൈറ്റ് സന്നാഹ മത്സരത്തില്‍ ഇരു താരങ്ങള്‍ക്കും തങ്ങളുടെ കഴിവ് തെളിയിക്കാം.

ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ജോ ബേണ്‍സ് പറയുന്നത് താന്‍ ഒരിക്കലും റെന്‍ഷായുമായി ഇക്കാര്യത്തില്‍ ഒരു മത്സരത്തിനില്ലെന്നാണ്. സഹതാരം നല്ലത് ചെയ്യുന്നതില്‍ സ്വാഭാവികമായി സന്തോഷം പ്രകടിപ്പിക്കുന്ന താരമാണ് താന്‍. ഏവരുടെയും ശ്രദ്ധ വില്‍ പുകോവസ്കിയിലായിരിക്കുമെന്നാണ് ബേണ്‍സും കരുതുന്നത്.

20 വയസ്സുകാരന്‍ യുവതാരം ആദ്യമായി ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്ക്വാഡില്‍ ഇടം പിടിച്ചിരിക്കുകയാണ്. എട്ട് ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളുവെങ്കിലും ശതകങ്ങള്‍ നേടുന്നത് ശീലമാക്കി മാറ്റിയ താരമാണ് വില്‍ പുകോവസ്കി. ഓസ്ട്രേലിയയ്ക്ക് വേണ്ടി തിരഞ്ഞെടുക്കുപ്പെടുന്ന ഓരോ കളിക്കാരും മികവുള്ളതാണ് അതിനാല്‍ തന്നെ മികച്ച ഒരു സംഘം താരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതില്‍ തനിക്ക് സന്തോഷമെയുള്ളുവെന്നും ബേണ്‍സ് പറഞ്ഞു.

റെന്‍ഷായ്ക്ക് പകരം പാക്കിസ്ഥാന്‍ താരത്തെ ടീമിലെത്തിച്ച് സോമര്‍സെറ്റ്

പരിക്കേറ്റ് പുറത്തായ മാറ്റ് റെന്‍ഷായ്ക്ക് പകരം ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്കായി പാക്കിസ്ഥാന്‍ താരം അസ്ഹര്‍ അലിയെ ടീമിലെത്തിച്ച് ഇംഗ്ലീഷ് കൗണ്ടി സോമര്‍സെറ്റ്. ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്ക് പകരമാണ് സോമര്‍സെറ്റ് റെന്‍ഷായെ ടീമിലെത്തിച്ചത്. എന്നാല്‍ കഴിഞ്ഞ മാസം സറേയ്ക്കെതിരെയുള്ള മത്സരത്തില്‍ താരത്തിനു പരിക്കേറ്റിരുന്നു. ഇതോടെ കൗണ്ടിയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ താരം പങ്കെടുക്കില്ലെന്ന് ഉറപ്പാകുകയായിരുന്നു.

പാക്കിസ്ഥാനു വേണ്ടി 65 ടെസ്റ്റില്‍ നിന്നായി 5202 റണ്‍സ് നേടിയിട്ടുള്ള താരമാണ് 33 വയസ്സുകാരന്‍ അസ്ഹര്‍ അലി. വിന്‍ഡീസിനെതിരെ ഡേ നൈറ്റ് ടെസ്റ്റില്‍ (2016) ട്രിപ്പിള്‍ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു അസ്ഹര്‍ അലി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബ്രിസ്ബെയിന്‍ ഹീറ്റുമായി കരാറിലെത്തി മാറ്റ് റെന്‍ഷാ

ബ്രിസ്ബെയിന്‍ ഹീറ്റുമായി വീണ്ടും കരാറിലെത്തി ഓസ്ട്രേലിയന്‍ ടെസ്റ്റ് ഓപ്പണര്‍ മാറ്റ് റെന്‍ഷാ. തന്റെ അരങ്ങേറ്റം നടത്തിയ അതേ ഫ്രാഞ്ചൈസിയിലേക്ക് തിരികെ എത്തുന്ന റെന്‍ഷാ നിലവില്‍ കൗണ്ടിയിലേറ്റ പരിക്കില്‍ നിന്ന് മോചിതനായി വരുന്നതേയുള്ളു. സോമര്‍സെറ്റിനു വേണ്ടി കളിക്കുന്നതിനിടെ ചൂണ്ടുവിരലിനു താരത്തിനു പരിക്കേല്‍ക്കുകയായിരുന്നു.

കഴിഞ്ഞ സീസണില്‍ ഫ്രാഞ്ചൈസിയ്ക്കൊപ്പം ചെലവഴിച്ച സമയം തന്റെ ടി20 ക്രിക്കറ്റിനെ മെച്ചപ്പെടുത്തിയെന്നാണ് താരം പറഞ്ഞത്. ബ്രണ്ടന്‍ മക്കല്ലം, ക്രിസ് ലിന്‍ എന്നിവരുമായി അടുത്തിടപഴകിയതും തനിക്ക് ഗുണം ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version