ബിഗ് ബാഷിൽ സ്മൃതി മന്ദാന അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിൽ കളിക്കും

വരാനിരിക്കുന്ന വനിതാ ബിഗ് ബാഷ് ലീഗ് (WBBL) സീസണിൽ ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാന അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിൽ കളിക്കും. സ്മൃതിയുടെ ബിഗ് ബാഷിലെ നാലാം ക്ലബാകും ഇത്. മുമ്പ് ബ്രിസ്ബെയ്ൻ ഹീറ്റ്, ഹോബാർട്ട് ഹുറികെൻസ്, സിഡ്നി തണ്ടർ തുടങ്ങിയ WBBL ടീമുകൾക്കായി കളിച്ചിട്ടുണ്ട്.

രണ്ട് ഐസിസി വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡുകൾ നേടിയ സ്മൃതി മന്ദാന മുമ്പ് സ്‌ട്രൈക്കേഴ്‌സ് കോച്ച് ലൂക്ക് വില്യംസിന് കീഴിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൽ കളിച്ചിട്ടുണ്ട്. അവിടെ ഈ വർഷമാദ്യം അവർ ഒരുമിച്ച് കിരീടം നേടിയിരുന്നു.

ഒക്ടോബർ 27-ന് അഡ്‌ലെയ്ഡ് ഓവലിൽ ബ്രിസ്ബേൻ ഹീറ്റിനെതിരെ സ്‌ട്രൈക്കേഴ്‌സ് അവരുടെ സീസൺ ആരംഭിക്കും.

ICC റാങ്കിംഗിൽ സ്മൃതി മന്ദാന മൂന്നാം സ്ഥാനത്തേക്ക്

ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന പുതിയ ഏകദിന റാങ്കിംഗിൽ ഒരു സ്ഥാനം മുന്നോട്ട് കയറി. പുതിയ ഐസിസി വനിതാ ഏകദിന റാങ്കിംഗിൽ മൂന്നാം സ്ഥാനത്ത് സ്മൃതി എത്തി. മന്ദാന ടി20 റാങ്കിംഗിൽ നാലാം സ്ഥാനം നിലനിർത്തുകയും ചെയ്തു. 738 റേറ്റിംഗ് പോയിൻ്റുള്ള മന്ദാന, എകദിന ഫോർമാറ്റിൽ ഇന്ത്യ താരങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് സ്മൃതി തന്നെയാണ്. ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബാറ്റിംഗ് റാങ്കിംഗിൽ ഒമ്പതാം സ്ഥാനത്താണ്.

സ്മൃതി മന്ദാന ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്ക് എതിരെ

ഈ വർഷം ജൂണിൽ ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിൽ മന്ദാന തകർപ്പൻ ഫോമിലായിരുന്നു. 117, 136 സ്‌കോറുകളോടെ ആദ്യ രണ്ട് മത്സരങ്ങളിൽ തുടർച്ചയായി രണ്ട് സെഞ്ച്വറി നേടിയ സ്മൃതി അവസാന മത്സരത്തിൽ 90 (83) റൺസും നേടി.

ഏകദിന റാങ്കിംഗിൽ ഇംഗ്ലീഷ് താരം സ്കിവർ ബ്രണ്ട് ഒന്നാമതും ദക്ഷിണാഫ്രിക്കൻ താരം വോൾവാർഡ്റ്റ് രണ്ടാമതും നിൽക്കുന്നു.

ഏഷ്യാ കപ്പ് ഫൈനൽ, ശ്രീലങ്കയ്ക്ക് മുന്നിൽ 166 എന്ന വിജയലക്ഷ്യം വെച്ച് ഇന്ത്യ

വനിതാ ഏഷ്യൻ കപ്പിൽ ഇന്ന് ഫൈനലിൽ ശ്രീലങ്കയെ നേരിടുന്ന ഇന്ത്യ ആദ്യം ബാറ്റു ചെയ്ത് 165/6 എന്ന സ്കോർ നേടി. ആക്രമിച്ചു കളിക്കാൻ ഇന്ന് ഇന്ത്യ പ്രയാസപ്പെടുന്നതാണ് ആദ്യ ഇന്നിങ്സിൽ കണ്ടത്. അർധ സെഞ്ച്വറി നേടിയ സ്മൃതി മന്ദനയാണ് ഇന്ത്യയുടെ ടോപ് സ്കോറർ ആയത്. 47 പന്തിൽ നിന്നാണ് സ്മൃതി ഇന്ന് 60 റൺസ് എടുത്തത്.

സ്മൃതി മന്ദാന ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്ക് എതിരെ

ഷഫാലി വർമ 16, ഉമ ഛേത്രി 9, ഹർമൻപ്രീത് 11 എന്നിവർ നിരാശപ്പെടുത്തി. ജമീമ റോഡ്രിഗസ് 16 പന്തിൽ നിന്ന് 29 അടിച്ച് അവസാനം നല്ല സംഭാവന നൽകി. റിച്ച ഘോഷ് അവസാനം 14 പന്തിൽ നിന്ന് 30 റൺസും എടുത്തത് ഇന്ത്യയെ 160 കടക്കാൻ സഹായിച്ചു.

ശ്രീലങ്കയ്ക്ക് ആയി കവിശ 2 വിക്കറ്റും സച്ചിനി, ചമാരി എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ!! ബംഗ്ലാദേശിനെ 10 വിക്കറ്റിന് തോൽപ്പിച്ചു

ഏഷ്യാകപ്പ് സെമിഫൈനലിൽ ബംഗ്ലാദേശിനെ തകർത്തു കൊണ്ട് ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. ഇന്ന് ബംഗ്ലാദേശിനെതിരെ പത്തു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. 81 എന്ന വിജയ ലക്ഷ്യം വെറും 11ആം ഓവറിലേക്ക് ഇന്ത്യ മറികടന്നു. 39 പന്തിൽ 55 റൺസുമായി സ്മൃതി മന്ദാനയും, 28 പന്തിൽ 26 റൺസുമായി ഷെഫാലി വർമയും പുറത്താകാതെ നിന്നു. 1 സിക്സും 9 ഫോറും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നത്തെ അർധ സെഞ്ച്വറി.

സ്മൃതി മന്ദാനയും ഷെഫാലി വർമ്മയും ബാറ്റിംഗിന് ഇടയിൽ

ഇന്ന് ആദ്യം ചെയ്ത ബംഗ്ലാദേശിനെ വെറും 80 റൺസിന് ഒതുക്കാൻ ഇന്ത്യൻ വനിതാ ടീമിനായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് ഇന്ന് കാര്യമായി ഒരു നല്ല പ്രകടനവും ബാറ്റിംഗ് നിരയിൽ നിന്ന് ലഭിച്ചില്ല. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് അവർ 80 റൺസ് എടുത്തത്. 32 റൺസ് എടുത്ത് ക്യാപ്റ്റൻ മെഗാർ സുൽത്താന മാത്രമാണ് അവർക്ക് വേണ്ടി തിളങ്ങിയത്.

19 റൺസ് എടുത്ത ഷോർണ അക്തറും അവർക്ക് ആയി അവസാനം പൊരുതി. ഇവരല്ലാതെ ബംഗ്ലാദേശ് നിരയിൽ വേറെ ആരും ഇന്ന് രണ്ടക്കം കണ്ടില്ല. ഇന്ത്യൻ ബോളർമാർ മികച്ച പ്രകടനം നടത്തി. ഇന്ത്യക്കായി രേണുക സിംഗും രാധാ യാദവും മൂന്ന് വിക്കറ്റുകൾ വീത. വീഴ്ത്തി. നാല് ഓവറിൽ വെറും 10 റൺസ് മാത്രം വിട്ടു കൊടുത്തായിരുന്നു രേണുക മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. പൂജ, ദീപ്തി ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ഇനി ഫൈനലിൽ പാകിസ്താനോ ശ്രീലങ്കയോ ആകും ഇന്ത്യയുടെ എതിരാളികൾ.

ചരിത്രം കുറിച്ച് ഇന്ത്യ, ICC അവാർഡ് സ്മൃതി മന്ദാനയും ബുമ്രയും സ്വന്തമാക്കി

ഐ സി സി പ്ലയർ ഓഫ് മന്ത് പുരസ്കാരത്തിൽ റെക്കോർഡ് ഇട്ട് ഇന്ത്യ. ജസ്പ്രീത് ബുംറയെയും സ്മൃതി മന്ദാനയെയും ഇന്ന് ഐ സി സി കഴിഞ്ഞ മാസത്തെ മികച്ച താരങ്ങളായി തിരഞ്ഞെടുത്തു. ഒരേ സൈക്കിളിൽ ഐസിസി പുരുഷ-വനിതാ താരങ്ങൾക്കുള്ള അവാർഡ് നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി.

ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിലെ വീരോചിതമായ പ്രകടനത്തിന് ആണ് ജസ്പ്രീത് ബുംറയ്ക്ക് പുരസ്കാരം ലഭിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടത്തിയ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിന് ആണ് സ്മൃതി മന്ദാന പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ഇന്ത്യൻ ക്യാപ്റ്റൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെയും അഫ്ഗാനിസ്ഥാൻ ഓപ്പണർ റഹ്മാനുള്ള ഗുർബാസിനെയും മറികടന്നാണ് ബുമ്രയുടെ അവാർഡ്. ബുംറ ടി20 ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെൻ്റ് അവാർഡ് നേടിയിരുന്നു. 8 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകൾ ബുമ്ര ലോകകപ്പിൽ നേടി.

സ്മൃതി മന്ദാന തൻ്റെ കരിയറിൽ ആദ്യമായാണ് ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡ് നേടിയത്. കഴിഞ്ഞ മാസം ബംഗളൂരുവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര വിജയത്തിൽ സ്മൃതി മന്ദാന രണ്ട് സെഞ്ച്വറി നേടിയിരുന്നു. ഒരു മത്സരത്തിൽ 90 റൺസിനുൻ ഔട്ട് ആയി

ഇംഗ്ലണ്ടിൻ്റെ മയ ബൗച്ചിയറെയും ശ്രീലങ്കയുടെ വിഷ്മി ഗുണരത്‌നെയെയും ആണ് സ്മൃതി പിന്തള്ളിയത്.

ഷഫാലിക്ക് ഇരട്ട സെഞ്ച്വറി, സ്മൃതിക്ക് 149!! ഇന്ത്യ ആദ്യ ദിവസം 524 റൺസ് നേടി

ദക്ഷിണാഫ്രിക്കക്ക് എതിരായ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യൻ വനിതകൾ മികച്ച നിലയിൽ. ഇന്ത്യൻ വനിതാ ടീം ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ 4 വിക്കറ്റ് മാത്രം നഷ്ടത്തിൽ 525 എന്ന നിലയിൽ ആണ്. ഓപ്പണർമാരായ സ്മൃതി മന്ദാനയുടെയും ഷഫാലി വർമയുടെയും മികച്ച ഇന്നിങ്സുകളാണ് ഇന്ത്യയെ ശക്തമായി നിലയിൽ എത്തിച്ചത്.

ഷഫാലി വർമ്മ ഇരട്ട സെഞ്ച്വറി നേടി. 197 പന്തിൽ നിന്ന് 205 റൺസ് ആണ് ഷഫാലി നേടിയത്. 8 സിക്സും 23 ഫോറും ഷഫാലി അടിച്ചു. സ്മൃതി മന്ദാന 161 പന്തിൽ നിന്ന് 149 റൺസ് എടുത്തു‌. 1 സിക്സും 27 ഫോറും ഈ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 292 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി.

ഇവരെ കൂടാതെ 55 റൺസ് എടുത്ത ജമീമ റോഡ്രിഗസ്, 15 റൺസ് എടുത്ത ശുഭ സതീഷ് എന്നിവരുടെയും വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഇപ്പോൾ 42 റൺസുമായി ഹർമൻപ്രീത് കൗറും, 43 റൺസുമായി റിച്ച ഘോഷും ആണ് ക്രീസിൽ ഉള്ളത്.

വീണ്ടും സ്മൃതി മന്ദാന സ്റ്റാർ!! ഇന്ത്യ മൂന്നാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരവും വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി. ഇന്ന് നടന്ന മത്സരത്തിൽ 6 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 216 എന്ന വിജയ ലക്ഷ്യം 41ആം ഓവറിലേക്ക് വെറും 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ചെയ്സ് ചെയ്തു. ഇന്നും സ്മൃതി മന്ദാന ആണ് ഇന്ത്യയുടെ ടോപ് സ്കോറർ ആയത്.

സ്മൃതി ഇന്ന് 83 പന്തിൽ 90 റൺസ് ആണ് എടുത്തത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സ്മൃതി സെഞ്ച്വറി നേടിയിരുന്നു. ഹർമൻപ്രീത് കോർ 42 റൺസുമായും തിളങ്ങി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 215 റൺസ് എടുത്തത്.

61 റൺസ് എടുത്ത ക്യാപ്റ്റൻ വോൾവാർഡ്റ്റും 38 റൺസ് എടുത്ത താസ്മിനും മാത്രമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാരിൽ തിളങ്ങിയത്. ഇന്ത്യക്ക് ആയി ദീപ്തി ശർമ്മയും അരുന്ധതി റെഡ്ഡിയും 2 വിക്കറ്റ് വീതം വീഴ്ത്തി. ശ്രേയങ്ക പടിലും പൂജയും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ത്രില്ലറിന് ഒടുവിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ നാലു റൺസിന്റെ വിജയം സ്വന്തമാക്കി. ആവേശകരമായ മത്സരം ഒരു ത്രില്ലർ ആയാണ് അവസാനിച്ചത്. അവസാന 4 പന്തിൽ 6 റൺസ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. പൂജയുടെ മികച്ച ബൗളിംഗ് ആണ് ഇന്ത്യക്ക് ജയം ഉറപ്പിച്ചു നൽകിയത്.

ഇന്ത്യ ഉയർത്തിയ 326 എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക മികച്ച രീതിയിൽ ആണ് ചെയ്സ് നടത്തിയത്. ഓപ്പണർ വോൾവാർഡ്റ്റും മരിസനെ കാപ്പും ദക്ഷിണാഫ്രിക്കക്ക് ആയി സെഞ്ച്വറികൾ നേടി. കാപ്പ് 94 പന്തിൽ നിന്ന് 114 റൺസ് എടുത്തു. വോൾവാർഡ്റ്റ് 135 റൺസ് എടുത്ത് പുറത്താകാതെ നിന്നു എങ്കിലും വിജയത്തിലേക്ക് ദക്ഷിണാഫ്രിക്കയെ എത്തിക്കാൻ അവർക്ക് ആയില്ല.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ സ്മൃതി മന്ദാനയുടെയും ക്യാപ്റ്റൻ ഹർമൻ പ്രീത് കോറിന്റെയും മികവിൽ ഇന്ത്യ 50 ഓവറിൽ 325 റൺസ് ഇന്ന് എടുത്തു. സ്മൃതി മന്ദാന തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി. ക്യാപ്റ്റൻ ഹർമൻ പ്രീത് കോറും ഇന്ന് സെഞ്ച്വറി നേടി. അവസാന അഞ്ച് ഇന്നിംഗ്സിൽ ആയി ഹോം കണ്ടെത്താനാവാതിരുന്ന ഹർമൻ പ്രീതിന് വലിയ ആശ്വാസമാകും ഈ ഇന്നിംഗ്സ്.

സ്മൃതി മന്ദാന 120 പന്തിൽ നിന്ന് 136 റൺസാണ് ഇന്ന് എടുത്തത്. രണ്ട് സിക്സും എട്ട് ഫോറും സ്മൃതിയുടെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. ഹർമൻ പ്രീത് കോർ 88 പന്തിൽ 103 റൺസ് അടിച്ചു പുറത്താകാതെ നിന്നു. മൂന്ന് സിക്സും എട്ട് ഫോറും ഹർമൻ പ്രീതിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ സ്മൃതിയുടെ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ വലിയ വിജയം നേടിയിരുന്നു.

സ്മൃതി മന്ദാനയ്ക്കും ഹർമൻ പ്രീതിനും സെഞ്ച്വറി, ദക്ഷിണാഫ്രിക്കക്ക് എതിരെ ഇന്ത്യക്ക് മികച്ച സ്കോർ

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തിലും ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ. സ്മൃതി മന്ദാനയുടെയും ക്യാപ്റ്റൻ ഹർമൻ പ്രീത് കോറിംറ്റെയും മികവിൽ ഇന്ത്യ 50 ഓവറിൽ 325 റൺസ് ഇന്ന് എടുത്തു. സ്മൃതി മന്ദാന തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി. ക്യാപ്റ്റൻ ഹർമൻ പ്രീത് കോറും ഇന്ന് സെഞ്ച്വറി നേടി. അവസാന അഞ്ച് ഇന്നിംഗ്സിൽ ആയി ഹോം കണ്ടെത്താനാവാതിരുന്ന ഹർമൻ പ്രീതിന് വലിയ ആശ്വാസമാകും ഈ ഇന്നിംഗ്സ്.

സ്മൃതി മന്ദാന 120 പന്തിൽ നിന്ന് 136 റൺസാണ് ഇന്ന് എടുത്തത്. രണ്ട് സിക്സും എട്ട് ഫോറും സ്മൃതിയുടെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. ഹർമൻ പ്രീത് കോർ 88 പന്തിൽ 103 റൺസ് അടിച്ചു പുറത്താകാതെ നിന്നു. മൂന്ന് സിക്സും എട്ട് ഫോറും ഹർമൻ പ്രീതിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ സ്മൃതിയുടെ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ വലിയ വിജയം നേടിയിരുന്നു.

സ്മൃതി മന്ദാനയ്ക്ക് സെഞ്ച്വറി, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യക്ക് മികച്ച സ്കോർ

സ്മൃതി മന്ദാന തിളങ്ങിയ മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ഇന്ത്യൻ വനിതകളും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ന് ആദ്യം ബാറ്റ് ഇന്ത്യ സ്മൃതിയും മന്ദാനയുടെ സെഞ്ച്വറിയുടെ മികവിൽ 265 റൺസ് ആണ് ഇന്ന് എടുത്തത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ മുൻനിര താരങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ സ്മൃതി മന്ദാന ഒറ്റയ്ക്ക് ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു.

സ്മൃതി 127 പന്തിൽ നിന്ന് 117 റൺസ് ഇന്ന് എടുത്തു. ഒരു സിക്സും 12 ഫോറും അടങ്ങുന്നതായിരുന്നു സ്മൃതി മന്ദാനയുടെ ഇന്നിംഗ്സ്. മുൻനിര പരാജയപ്പെട്ടപ്പോൾ അവസാനം ദീപ്തി ശർമയും പൂജയും ആണ് സ്മൃതിക്കൊപ്പം നിന്ന് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത്.

ദീപ്തി ശർമ 48 പന്തിൽ 37 റൺസും പൂജാ വസ്തുക്കൾ 42 പന്തിൽ 31 റൺസും എടുത്തു

ഹണ്ട്രഡിൽ സ്മൃതിയും റിച്ചയും കളിക്കും, ബാക്കി 15 ഇന്ത്യൻ താരങ്ങളെ ആരും വാങ്ങിയില്ല

വരാനിരിക്കുന്ന സീസണായുള്ള ദി ഹണ്ട്രഡ് ഡ്രാഫ്റ്റിൽ രണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് അവസരം. സ്മൃതി മന്ദാനയും റിച്ച ഘോഷും മാത്രമാണ് ടീം ലഭിച്ച ഇന്ത്യൻ താരങ്ങൾ. മന്ദാനയെ സതേൺ ബ്രേവ് സ്വന്തമാക്കി. റിച്ച ഘോഷിനെ ബർമിംഗ്ഹാം ഫീനിക്സ് ആണ് ടീമിലേക്ക് എടുത്തത്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കോർ ഉൾപ്പെടെ പലരും അൺസോൾഡ് ആയി.

ജൂലായ് 23 മുതലാണ് ഹണ്ട്രഡ് സീസൺ ആരംഭിക്കുന്നത്. സ്മൃതി മന്ദാനയും റിച്ച ഘോഷും വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കിരീടത്തിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. മന്ദാന മുമ്പ് ദി ഹണ്ട്രഡ്ല് സതേൺ ബ്രേവിന് വേണ്ടി കളിച്ചിട്ടുണ്ട്.

ഹർമൻപ്രീത് കൗർ മാത്രമല്ല ജെമിമ റോഡ്രിഗസ്, ദീപ്തി, ശ്രേയങ്ക പാട്ടീൽ തുടങ്ങിയ താരങ്ങൾക്കും ടീം കണ്ടെത്താൻ ആയില്ല.

RCB-ക്ക് കിരീടം നേടിക്കൊടുത്ത വനിതാ ടീമിന് ഗ്വാർഡ് ഓഫ് ഹോണർ നൽകി കോഹ്ലിയും സംഘവും

ആർ സി ബിക്ക് ആദ്യ കിരീടം നേടിക്കൊടുത്ത വനിതാ ടീമിന് ഗ്വാർഡ് ഓഫ് ഹോണർ നൽകി വിരാട് കോഹ്ലി ഉൾപ്പെട്ട പുരുഷ ടീം. ഇന്ന് നടന്ന പ്രമോഷണൽ ഇവൻ്റായ RCB അൺബോക്‌സ് ഇവന്റിൽ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആണ് വനിതാ പ്രീമിയർ ലീഗ് ചാമ്പ്യന്മാർക്കുള്ള ഗാർഡ് ഓഫ് ഓണർ നൽകിയത്.

വിരാട് കോഹ്‌ലിയും ഗ്ലെൻ മാക്‌സ്‌വെല്ലും ഉൾപ്പെടെയുള്ളവർ നിന്നു കൊണ്ട് സ്മൃതിയെയും സംഘത്തെയും ഗ്വാർഡ് ഓഫ് ഹോണർ നൽകി ഗ്രൗണ്ടിലേക്ക് ആനയിച്ചു. ആർസിബി ആരാധകരും ഗ്യാലരിയിൽ ഉണ്ടായിരുന്നു. ക്യാപ്റ്റൻ സ്മൃതി മന്ദാന ഡബ്ല്യുപിഎൽ ട്രോഫിയും ഉയർത്തിയാണ് സ്റ്റേഡിയത്തിലേക്ക് എത്തിയത്.

ഡെൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് കൊണ്ടായിരുന്നു ആർ സി ബി വനിതകൾ വനിതാ പ്രീമിയർ ലീഗ് കിരീടം നേടിയത്. ആർ സി ബിയുടെ ചരിത്രത്തിലെ ആദ്യ കിരീടമായിരുന്നു ഇത്.

Exit mobile version