സ്മൃതി മന്ദാന ഇന്ത്യ

ഏഷ്യാ കപ്പ് ഫൈനൽ, ശ്രീലങ്കയ്ക്ക് മുന്നിൽ 166 എന്ന വിജയലക്ഷ്യം വെച്ച് ഇന്ത്യ

വനിതാ ഏഷ്യൻ കപ്പിൽ ഇന്ന് ഫൈനലിൽ ശ്രീലങ്കയെ നേരിടുന്ന ഇന്ത്യ ആദ്യം ബാറ്റു ചെയ്ത് 165/6 എന്ന സ്കോർ നേടി. ആക്രമിച്ചു കളിക്കാൻ ഇന്ന് ഇന്ത്യ പ്രയാസപ്പെടുന്നതാണ് ആദ്യ ഇന്നിങ്സിൽ കണ്ടത്. അർധ സെഞ്ച്വറി നേടിയ സ്മൃതി മന്ദനയാണ് ഇന്ത്യയുടെ ടോപ് സ്കോറർ ആയത്. 47 പന്തിൽ നിന്നാണ് സ്മൃതി ഇന്ന് 60 റൺസ് എടുത്തത്.

സ്മൃതി മന്ദാന ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്ക് എതിരെ

ഷഫാലി വർമ 16, ഉമ ഛേത്രി 9, ഹർമൻപ്രീത് 11 എന്നിവർ നിരാശപ്പെടുത്തി. ജമീമ റോഡ്രിഗസ് 16 പന്തിൽ നിന്ന് 29 അടിച്ച് അവസാനം നല്ല സംഭാവന നൽകി. റിച്ച ഘോഷ് അവസാനം 14 പന്തിൽ നിന്ന് 30 റൺസും എടുത്തത് ഇന്ത്യയെ 160 കടക്കാൻ സഹായിച്ചു.

ശ്രീലങ്കയ്ക്ക് ആയി കവിശ 2 വിക്കറ്റും സച്ചിനി, ചമാരി എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version