Picsart 24 08 20 23 59 33 629

ICC റാങ്കിംഗിൽ സ്മൃതി മന്ദാന മൂന്നാം സ്ഥാനത്തേക്ക്

ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന പുതിയ ഏകദിന റാങ്കിംഗിൽ ഒരു സ്ഥാനം മുന്നോട്ട് കയറി. പുതിയ ഐസിസി വനിതാ ഏകദിന റാങ്കിംഗിൽ മൂന്നാം സ്ഥാനത്ത് സ്മൃതി എത്തി. മന്ദാന ടി20 റാങ്കിംഗിൽ നാലാം സ്ഥാനം നിലനിർത്തുകയും ചെയ്തു. 738 റേറ്റിംഗ് പോയിൻ്റുള്ള മന്ദാന, എകദിന ഫോർമാറ്റിൽ ഇന്ത്യ താരങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് സ്മൃതി തന്നെയാണ്. ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബാറ്റിംഗ് റാങ്കിംഗിൽ ഒമ്പതാം സ്ഥാനത്താണ്.

സ്മൃതി മന്ദാന ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്ക് എതിരെ

ഈ വർഷം ജൂണിൽ ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിൽ മന്ദാന തകർപ്പൻ ഫോമിലായിരുന്നു. 117, 136 സ്‌കോറുകളോടെ ആദ്യ രണ്ട് മത്സരങ്ങളിൽ തുടർച്ചയായി രണ്ട് സെഞ്ച്വറി നേടിയ സ്മൃതി അവസാന മത്സരത്തിൽ 90 (83) റൺസും നേടി.

ഏകദിന റാങ്കിംഗിൽ ഇംഗ്ലീഷ് താരം സ്കിവർ ബ്രണ്ട് ഒന്നാമതും ദക്ഷിണാഫ്രിക്കൻ താരം വോൾവാർഡ്റ്റ് രണ്ടാമതും നിൽക്കുന്നു.

Exit mobile version