Picsart 24 07 09 16 58 07 661

ചരിത്രം കുറിച്ച് ഇന്ത്യ, ICC അവാർഡ് സ്മൃതി മന്ദാനയും ബുമ്രയും സ്വന്തമാക്കി

ഐ സി സി പ്ലയർ ഓഫ് മന്ത് പുരസ്കാരത്തിൽ റെക്കോർഡ് ഇട്ട് ഇന്ത്യ. ജസ്പ്രീത് ബുംറയെയും സ്മൃതി മന്ദാനയെയും ഇന്ന് ഐ സി സി കഴിഞ്ഞ മാസത്തെ മികച്ച താരങ്ങളായി തിരഞ്ഞെടുത്തു. ഒരേ സൈക്കിളിൽ ഐസിസി പുരുഷ-വനിതാ താരങ്ങൾക്കുള്ള അവാർഡ് നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി.

ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിലെ വീരോചിതമായ പ്രകടനത്തിന് ആണ് ജസ്പ്രീത് ബുംറയ്ക്ക് പുരസ്കാരം ലഭിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടത്തിയ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിന് ആണ് സ്മൃതി മന്ദാന പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ഇന്ത്യൻ ക്യാപ്റ്റൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെയും അഫ്ഗാനിസ്ഥാൻ ഓപ്പണർ റഹ്മാനുള്ള ഗുർബാസിനെയും മറികടന്നാണ് ബുമ്രയുടെ അവാർഡ്. ബുംറ ടി20 ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെൻ്റ് അവാർഡ് നേടിയിരുന്നു. 8 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകൾ ബുമ്ര ലോകകപ്പിൽ നേടി.

സ്മൃതി മന്ദാന തൻ്റെ കരിയറിൽ ആദ്യമായാണ് ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡ് നേടിയത്. കഴിഞ്ഞ മാസം ബംഗളൂരുവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര വിജയത്തിൽ സ്മൃതി മന്ദാന രണ്ട് സെഞ്ച്വറി നേടിയിരുന്നു. ഒരു മത്സരത്തിൽ 90 റൺസിനുൻ ഔട്ട് ആയി

ഇംഗ്ലണ്ടിൻ്റെ മയ ബൗച്ചിയറെയും ശ്രീലങ്കയുടെ വിഷ്മി ഗുണരത്‌നെയെയും ആണ് സ്മൃതി പിന്തള്ളിയത്.

Exit mobile version