ഐസിസി വനിതാ ടി20ഐ ടീമിൽ സ്മൃതി മന്ദാന ഉൾപ്പെടെ മൂന്ന് ഇന്ത്യൻ താരങ്ങൾ

2024 ലെ ഐസിസി വനിതാ ടി20ഐ ടീമിൽ ഇന്ത്യയുടെ സ്മൃതി മന്ദാനയും സഹതാരങ്ങളായ ദീപ്തി ശർമ്മയും റിച്ച ഘോഷും ഇടം നേടി. 23 മത്സരങ്ങളിൽ നിന്ന് 42.38 ശരാശരിയിലും 126.53 സ്ട്രൈക്ക് റേറ്റിലും 763 റൺസ് നേടിയ മന്ദാന മികച്ച പ്രകടനം കഴിഞ്ഞ വർഷം കാഴ്ചവച്ചു. എട്ട് അർദ്ധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു.

ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ദീപ്തി ശർമ്മ 23 മത്സരങ്ങളിൽ നിന്ന് 17.80 ശരാശരിയിൽ 30 വിക്കറ്റുകൾ വീഴ്ത്തി, ബാറ്റ് കൊണ്ട് 115 റൺസും സംഭാവന ചെയ്തു. വിക്കറ്റ് കീപ്പർ-ബാറ്റർ റിച്ച ഘോഷും മികച്ച പ്രകടനം കാഴ്ചവച്ചു, 33.18 ശരാശരിയിൽ 365 റൺസ് റിച്ച നേടി.

673 റൺസ് നേടിയ ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർഡിനെ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു.

ICC Women’s T20I Team of the year: Laura Wolvaardt (c), Smriti Mandhana, Chamari Athapaththu, Hayley Matthews, Nat Sciver-Brunt, Melie Kerr, Richa Ghosh (wk), Marizanne Kapp, Orla Pendergast, Deepti Sharma, Sadia Iqbal

ഐസിസി വനിതാ ഏകദിന ടീം ഓ ദി ഇയറിൽ സ്മൃതി മന്ദാനയും ദീപ്തി ശർമ്മയും

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സ്മൃതി മന്ദാനയും ദീപ്തി ശർമ്മയും 2024 ലെ ഐസിസി വനിതാ ഏകദിന ടീമിൽ ഇടം നേടി. 13 മത്സരങ്ങളിൽ നിന്ന് നാല് സെഞ്ച്വറികളും മൂന്ന് അർദ്ധസെഞ്ച്വറികളുമടക്കം 747 റൺസ് നേടിയ മന്ദാനയാണ് 2024 വർഷം ഏറ്റവും കൂടുതൽ ഏകദിന റൺസ് നേടിയത്.

13 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകൾ വീഴ്ത്തി ദീപ്തി ശർമ്മ തന്റെ ഓൾറൗണ്ട് മികവ് കഴിഞ്ഞ വർഷം പ്രകടിപ്പിച്ചുരുന്നു‌. ബാറ്റിംഗിൽ 186 റൺസും അവൾ ഇന്ത്യക്ക് ആയി സംഭാവന ചെയ്തു.

697 റൺസ് കഴിഞ്ഞ വർഷം നേടിയ ദക്ഷിണാഫ്രിക്കക്കാരി ലോറ വോൾവാർഡിനെ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കയുടെ ചാമാരി അത്തപത്തു, വെസ്റ്റ് ഇൻഡീസിന്റെ ഹെയ്‌ലി മാത്യൂസ്, ഓസ്‌ട്രേലിയയുടെ ആഷ്‌ലീ ഗാർഡ്‌നർ, അന്നബെൽ സതർലാൻഡ്, ഇംഗ്ലണ്ടിന്റെ ആമി ജോൺസ്, സോഫി എക്ലെസ്റ്റോൺ, കേറ്റ് ക്രോസ്, ദക്ഷിണാഫ്രിക്കയുടെ മാരിസാൻ കാപ്പ് എന്നിവരാണ് മറ്റ് കളിക്കാർ.

ICC Women’s ODI Team of the Year 2024: Smriti Mandhana (India), Laura Wolvaardt (South Africa), Chamari Athapaththu (Sri Lanka), Hayley Matthews (West Indies), Marizanne Kapp (South Africa), Ashleigh Gardner (Australia), Annabel Sutherland (Australia), Amy Jones (England), Deepti Sharma (India), Sophie Ecclestone (England), Kate Cross (England)

ഐസിസി വനിതാ ഏകദിന റാങ്കിംഗിൽ സ്മൃതി മന്ദാന രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു

അയർലൻഡിനെതിരായ മികച്ച പരമ്പരയ്ക്ക് ശേഷം ഐസിസി വനിതാ ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യയുടെ സ്മൃതി മന്ദാന രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ താരം സ്മൃതി മന്ദാനയാണ്. 738 പോയിന്റുകൾ സ്മൃതിക്ക് ഉണ്ട്. ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർഡ് 773 പോയിന്റുമായി പട്ടികയിൽ ഒന്നാമത് നിൽക്കുന്നു. ശ്രീലങ്കയുടെ ചമാരി അതപത്തു 733 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

പരമ്പരയിൽ തന്റെ കന്നി സെഞ്ച്വറി കണ്ടെത്തിയ ജെമീമ റോഡ്രിഗസ് 17-ാം സ്ഥാനത്തേക്ക് ഉയർന്നു, അതേസമയം ദീപ്തി ശർമ്മ ബൗളിംഗ് റാങ്കിംഗിൽ നാലാം സ്ഥാനത്തും ഓൾറൗണ്ടർമാരിൽ ആറാം സ്ഥാനത്തുമാണ്.

435 റൺസ്! റെക്കോർഡ് ടോട്ടൽ ഉയർത്തി ഇന്ത്യ, സ്മൃതിക്കും പ്രതികയ്ക്കും സെഞ്ച്വറി

അയർലണ്ടിന് എതിരായ മൂന്നാം ഏകദിനത്തിൽ കൂറ്റൻ ടോട്ടൽ ഉയർത്തി ഇന്ത്യ. 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 435 റൺസ് ആണ് ഇന്ത്യ ഉയർത്തിയത്. ഇന്ത്യയുടെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. ഇന്ത്യക്ക് ആയി ഓപ്പണർമാരായ സ്മൃതി മന്ദാനയും പ്രതിക റാവലും സെഞ്ച്വറി നേടി.

ആക്രമിച്ചു കളിച്ച സ്മൃതി മന്ദാന 70 പന്തിൽ സെഞ്ച്വറി നേടി ഇന്ത്യക്ക് ആയി ഏറ്റവും വേഗത്തിൽ ഏകദിന സെഞ്ച്വറി നേടുന്ന വനിതാ താരമായി മാറി. സ്മൃതി ആകെ 80 പന്തിൽ നിന്ന് 135 റൺസ് എടുത്തു. 7 സിക്സും 12 ഫോറും സ്മൃതി അടിച്ചു.

പ്രതിക റാവൽ തന്റെ ആദ്യ സെഞ്ച്വറിയാണ് ഇന്ന് നേടിയത്. 129 പന്തിൽ നിന്ന് 154 റൺസ് പ്രതിക നേടി. 20 ഫോറും 1 സിക്സും പ്രതിക നേടി. 42 പന്തിൽ നിന്ന് 59 റൺസ് നേടിയ റിച്ച ഘോഷ്, 25 പന്തിൽ നിന്ന് 28 റൺസ് നേടിയ തേജൽ, 10 പന്തിൽ 15 എടുത്ത ഹർലീൻ എന്നിവർ ഇന്ത്യയെ 400 കടക്കാൻ സഹായിച്ചു.

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 4000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ വനിതയായി സ്മൃതി മന്ദാന

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 4000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ വനിതയെന്ന നിലയിൽ ക്രിക്കറ്റ് ചരിത്രത്തിൽ സ്മൃതി മന്ദാന തൻ്റെ പേര് രേഖപ്പെടുത്തി. 2025 ജനുവരി 10 ന് രാജ്‌കോട്ടിൽ അയർലൻഡിനെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനത്തിലാണ് 28 കാരിയായ താരം ഈ നേട്ടം കൈവരിച്ചത്.

വെറും 95 ഇന്നിംഗ്‌സുകളിൽ ഈ നാഴികക്കല്ലിലെത്തിയ മന്ദാന, മിതാലി രാജിന് ശേഷം 4000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ്. ലോകമെമ്പാടുമുള്ള 15 വനിതാ ക്രിക്കറ്റ് താരങ്ങളുടെ ഒരു എലൈറ്റ് ഗ്രൂപ്പിൽ സ്മൃതി എത്തി.

ഹർമൻപ്രീത് കൗറിൻ്റെ അഭാവത്തിൽ ടീമിനെ നയിച്ച മന്ദാന ഇന്ന് 29 പന്തിൽ 41 റൺസ് നേടി.

അയർലണ്ടിന് എതിരെ സ്മൃതി മന്ദാന ഇന്ത്യയെ നയിക്കും, മിന്നു മണി ടീമിൽ

ജനുവരി 10ന് രാജ്‌കോട്ടിൽ ആരംഭിക്കുന്ന അയർലൻഡിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ ഹർമൻപ്രീത് കൗറിനും രേണുക സിംഗ് താക്കൂറിനും വിശ്രമം നൽകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അറിയിച്ചു. ഓപ്പണർ സ്മൃതി മന്ദാനയാണ് ഹർമൻപ്രീതിൻ്റെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുക.

വെസ്റ്റ് ഇൻഡീസിനെതിരായ ഹോം പരമ്പരയ്ക്കിടെ കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ ഹർമൻപ്രീതിന് പൂർണമായി സുഖം പ്രാപിക്കാൻ സമയം അനുവദിച്ചു. ഒക്ടോബറിൽ നടന്ന വനിതാ ടി20 ലോകകപ്പിനിടെ അവർക്ക് കഴുത്തിന് പരിക്കേറ്റിരുന്നു. അതുപോലെ, മൂന്ന് മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റ് നേടിയ വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ താരമായ രേണുക സിംഗിനും വിശ്രമം അനുവദിച്ചു.

മലയാളി താരം മിന്നു മണി ടീമിൽ ഇടം നേടി.

ആദ്യ ഏകദിനം: ജനുവരി 10

രണ്ടാം ഏകദിനം: ജനുവരി 12

മൂന്നാം ഏകദിനം: ജനുവരി 15

ഇന്ത്യൻ സ്ക്വാഡ്:
സ്മൃതി മന്ദാന (സി), ദീപ്തി ശർമ്മ (വിസി), പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്, ഉമാ ചേത്രി (WK), റിച്ച ഘോഷ് (WK), തേജൽ ഹസബ്നിസ്, രാഘ്വി ബിസ്റ്റ്, മിന്നു മണി, പ്രിയ മിശ്ര, തനുജ കൻവർ, ടിറ്റാസ് സാധു , സൈമ താക്കൂർ, സയാലി സത്ഘരെ.

വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി

ൽനവി മുംബൈയിൽ നടന്ന പരമ്പര നിർണ്ണയിച്ച മത്സരത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ 60 റൺസിന് പരാജയപ്പെടുത്തി. അഞ്ച് വർഷത്തിനിടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അവരുടെ ആദ്യത്തെ ഹോം ടി20 ഐ പരമ്പര വിജയം ഇതോടെ നേടി. വനിതാ ടി20യിലെ ഏറ്റവും ഉയർന്ന ടീം സ്‌കോറായ 217/4 എന്ന സ്‌കോറാണ് ഇന്ത്യ മൂന്നാം ടി20 ഐയിൽ നേടിയത്.

സ്മൃതി മന്ദാന 47 പന്തിൽ 77 നേടി ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. റിച്ച ഘോഷ് 21 പന്തിൽ 54 റൺസുമായും വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചു. ഘോഷിൻ്റെ 18 പന്തിലെ അർധസെഞ്ചുറി, വനിതാ ടി20 ഐ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയാണ്..

ചിനെല്ലെ ഹെൻറിയുടെ (16 പന്തിൽ 43) നേതൃത്വത്തിലുള്ള വെസ്റ്റ് ഇൻഡീസ് ശക്തമായ മറുപടി നൽകിയെങ്കിലും അവർ 157/9 എന്ന നിലയിൽ അവസാനിച്ചു. ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കി, 2019 ൽ ആണ് ഇന്ത്യ അവസാനമായി ഒരു ഹോം ടി20 ഐ പരമ്പര ഇതിനു മുമ്പ് വിജയിച്ചത്.

സ്മൃതി മന്ദാന എകദിന റാങ്കിംഗിൽ 2ആമത്, ടി20യിൽ മൂന്നാം സ്ഥാനത്തും

ഐസിസിയുടെ ഏറ്റവും പുതിയ വനിതാ താരങ്ങളുടെ റാങ്കിംഗിൽ ഇന്ത്യയുടെ സ്റ്റാർ ഓപ്പണർ സ്മൃതി മന്ദാന ശ്രദ്ധേയമായ മുന്നേറ്റം നടത്തി. ഓസ്‌ട്രേലിയയ്ക്കും വെസ്റ്റിൻഡീസിനുമെതിരായ മിന്നുന്ന പ്രകടനത്തെത്തുടർന്ന് മന്ദാന ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്കും ടി20 റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്കും ഉയർന്നു. പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഐസിസി വനിതാ ചാമ്പ്യൻഷിപ്പ് പരമ്പരയിലെ അവസാന ഏകദിനത്തിൽ 105 റൺസ് മന്ദാന നേടിയിരുന്നു. നവി മുംബൈയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 ഐയിൽ നിർണായകമായ 54 റൺസും അവർ നേടി.

മറ്റ് ഇന്ത്യൻ താരങ്ങളും ശ്രദ്ധേയമായ നേട്ടമുണ്ടാക്കി. ഇന്ത്യയുടെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ടി20 ബാറ്റിംഗ് റാങ്കിംഗിൽ ആദ്യ പത്തിൽ ഇടം നേടി, ടി20 ഐ ഓപ്പണറിൽ 73 റൺസ് നേടിയ ജെമിമ റോഡ്രിഗസ് ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 15-ാം സ്ഥാനത്തെത്തി. T20I ബൗളിംഗ് റാങ്കിംഗിൽ ദീപ്തി ശർമ്മ രണ്ടാം സ്ഥാനത്തെത്തി. അരുന്ധതി റെഡ്ഡി ഏകദിന ബൗളിംഗ് റാങ്കിംഗിൽ 48 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 51-ാം സ്ഥാനത്തെത്തി. ൽ

സ്മൃതിയും ജമീമയും തിളങ്ങി, ആദ്യ ടി20യിൽ വെസ്റ്റ് ഇൻഡീസിനെ 49 റൺസിന് തകർത്ത് ഇന്ത്യ

നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീൽ സ്‌പോർട്‌സ് അക്കാദമിയിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 49 റൺസിൻ്റെ തകർപ്പൻ വിജയം നേടി. ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ഇന്ത്യ, 195/4 എന്ന സ്‌കോർ നേടി.

സ്മൃതി മന്ദാനയും ഉമാ ചേത്രിയും ചേർന്ന് 50 റൺസിൻ്റെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് നൽകി. വെറും 33 പന്തിൽ ഏഴ് ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉൾപ്പടെ 54 റൺസ് മന്ദാന നേടി. 35 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 73 റൺസുമായി ജെമിമ റോഡ്രിഗസ് ആണ് കളിയിലെ താരമായത്‌. 28 പന്തിൽ നേടിയ ഫിഫ്റ്റി ജമീമയുടെ T20I കരിയറിലെ ഏറ്റവും വേഗതയേറിയതായിരുന്നു.

മറുപടി ബാറ്റിങ്ങിൽ വെസ്റ്റ് ഇൻഡീസ് തുടക്കത്തിലേ പതറി. ക്യാപ്റ്റൻ ഹെയ്‌ലി മാത്യൂസിനെ ടിറ്റാസ് സാധു 4 റൺസിന് പുറത്താക്കി. 28 പന്തിൽ നാല് ബൗണ്ടറികളും മൂന്ന് സിക്‌സറുമടക്കം 52 റൺസുമായി ഡിയാന്ദ്ര ഡോട്ടിൻ തിരിച്ചടിച്ചപ്പോൾ, ക്യാന ജോസഫ് 33 പന്തിൽ 49 റൺസ് നേടി. എങ്കിലും വിജയം അകലെ നിന്നു. സാധു 3/37 എന്ന നിലയിൽ സ്പെൽ പൂർത്തിയാക്കിയപ്പോൾ ദീപ്തി ശർമ്മയും രാധാ യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.

ഒരു വർഷത്തിൽ നാല് ഏകദിന സെഞ്ചുറികൾ നേടുന്ന ആദ്യ വനിതാ താരമായി സ്മൃതി മന്ദാന

ഒരു കലണ്ടർ വർഷത്തിൽ നാല് ഏകദിന സെഞ്ചുറികൾ നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമായി സ്മൃതി മന്ദാന ചരിത്രം സൃഷ്ടിച്ചു. പെർത്തിലെ WACA ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ 299 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ 109 പന്തിൽ 105 റൺസ് നേടിയാണ് ഇന്ത്യൻ ഓപ്പണർ ഈ നാഴികക്കല്ല് നേടിയത്.

വനിത ഏകദിന ക്രിക്കറ്റിൽ 3 സെഞ്ച്വറി വരെയെ ആരെങ്കിലും ഒരു വർഷത്തിൽ ഇതുവരെ നേടിയിട്ടുണ്ടായിരുന്നുള്ളൂ. മന്ദാനയുടെ ശ്രദ്ധേയമായ ഇന്നിങ്സ് ഉണ്ടായിരുന്നിട്ടും, ഇന്ത്യ വിജയിച്ചിരുന്നില്ല. മധ്യനിരയും ലോവർ ഓർഡറും ഒരു നല്ല കൂട്ടുകെട്ടുണ്ടാക്കുന്നതിൽ പരാജയപ്പെട്ടു, 45.1 ഓവറിൽ 215 റൺസിന് പുറത്തായ ഇന്ത്യ 83 റൺസിന് തോറ്റു.

സ്മൃതി മന്ദാനയ്ക്ക് സെഞ്ച്വറി, ന്യൂസിലൻഡിന് എതിരായ പരമ്പര ഇന്ത്യ സ്വന്തമാക്കി

അഹമ്മദാബാദിൽ നടന്ന ആവേശകരമായ പരമ്പര നിർണയ പോരാട്ടത്തിൽ ഇന്ത്യൻ വനിതകൾ വിജയിച്ചു. സ്മൃതി മന്ദാന തൻ്റെ എട്ടാം ഏകദിന സെഞ്ചുറി ഇന്ന് നേടി. ന്യൂസിലൻഡിനെ ആറ് വിക്കറ്റിന് തോൽപിച്ച് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1 ന് സ്വന്തമാക്കാൻ ഇന്ത്യക്ക് ആയി. ന്യൂസിലൻഡിനെ 232 റൺസിന് പുറത്താക്കിയ ഇന്ത്യ 34 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു.

ദീപ്തി ശർമ്മ തൻ്റെ 10 ഓവറിൽ 3/39 എന്ന സ്റ്റാറ്റ്സുമായി പന്തു കൊണ്ട് തിളങ്ങി. 96 പന്തിൽ 86 റൺസെടുത്ത ബ്രൂക്ക് ഹാലിഡേയാണ് ന്യൂസിലൻഡിനായി മികച്ച പ്രകടനം കാഴ്ചവെച്ചത്. എന്നിരുന്നാലും, ഇന്ത്യയുടെ ബൗളർമാരുടെ സ്ഥിരതയാർന്ന പ്രകടനം ന്യൂസിലൻഡിൻ്റെ സ്‌കോറിനെ പരിമിതപ്പെടുത്തി.

മന്ദാനയുടെ 122 പന്തിൽ 100, ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ ഇന്ത്യൻ വനിതാ താരമെന്ന മിതാലി രാജിൻ്റെ റെക്കോർഡ് തകർത്തു. മൂന്നാം വിക്കറ്റിൽ ഹർമൻപ്രീതുമായി ചേർന്ന് 117 റൺസിൻ്റെ മാച്ച് വിന്നിംഗ് കൂട്ടുകെട്ട് സ്മൃതി ചേർത്തു. 59 റൺസെടുത്ത ഹർമൻപ്രീത് കൗർ മികച്ച പിന്തുണ നൽകി.

ഓസ്ട്രേലിയക്ക് എതിരെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കേണ്ടതുണ്ട് – സ്മൃതി മന്ദാന

2024 ടി20 ലോകകപ്പിൽ സെമി ഫൈനൽ സ്ഥാനം ഉറപ്പാക്കാൻ തങ്ങൾ ഓസ്ട്രേലിയയെ തോൽപ്പിക്കേണ്ടതുണ്ട് എന്ന് ഇന്ത്യൻ താരം സ്മൃതി മന്ദാന. ആദ്യ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യ ഒരു വിജയവും ഒരു പരാജയവുമായി നിൽക്കുകയാണ്.

ശേഷിക്കുന്ന ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങൾക്ക് മുന്നോടിയായി സംസാരിച്ച വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന ഈ മത്സരങ്ങളുടെ പ്രാധാന്യം, പ്രത്യേകിച്ച് ആറ് തവണ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നേരിടുന്ന വെല്ലുവിളി ഉയർത്തിക്കാട്ടി. “നിങ്ങൾക്ക് ഓസ്ട്രേലിയക്ക് എതിരെ തെറ്റുകൾ വരുത്താൻ കഴിയില്ല… ഓസ്ട്രേലിയക്ക് എതിരെ നിങ്ങൾ നിങ്ങളുടെ ഏറ്റവും മികച്ച ഗെയിം തന്നെ പുറത്തെടുക്കണം,” മന്ദാന സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

ന്യൂസിലൻഡ്, ഓസ്‌ട്രേലിയ, പാകിസ്ഥാൻ എന്നിവരുടെ പിന്നിൽ ഗ്രൂപ്പ് എയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ആദ്യ രണ്ട് ടീമുകൾ മാത്രമേ സെമിഫൈനലിലേക്ക് മുന്നേറുകയുള്ളൂ.

Exit mobile version