Picsart 24 06 23 20 18 52 122

വീണ്ടും സ്മൃതി മന്ദാന സ്റ്റാർ!! ഇന്ത്യ മൂന്നാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരവും വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി. ഇന്ന് നടന്ന മത്സരത്തിൽ 6 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 216 എന്ന വിജയ ലക്ഷ്യം 41ആം ഓവറിലേക്ക് വെറും 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ചെയ്സ് ചെയ്തു. ഇന്നും സ്മൃതി മന്ദാന ആണ് ഇന്ത്യയുടെ ടോപ് സ്കോറർ ആയത്.

സ്മൃതി ഇന്ന് 83 പന്തിൽ 90 റൺസ് ആണ് എടുത്തത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സ്മൃതി സെഞ്ച്വറി നേടിയിരുന്നു. ഹർമൻപ്രീത് കോർ 42 റൺസുമായും തിളങ്ങി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 215 റൺസ് എടുത്തത്.

61 റൺസ് എടുത്ത ക്യാപ്റ്റൻ വോൾവാർഡ്റ്റും 38 റൺസ് എടുത്ത താസ്മിനും മാത്രമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാരിൽ തിളങ്ങിയത്. ഇന്ത്യക്ക് ആയി ദീപ്തി ശർമ്മയും അരുന്ധതി റെഡ്ഡിയും 2 വിക്കറ്റ് വീതം വീഴ്ത്തി. ശ്രേയങ്ക പടിലും പൂജയും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version