RCB-ക്ക് ചരിത്രത്തിലെ ആദ്യ കിരീടം!! WPL സ്വന്തമാക്കി സ്മൃതി മന്ദാനയും ടീമും

വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (RCB) കിരീടം സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ 8 വിക്കറ്റ് വിജയമാണ് ആർ സി ബി നേടിയത്. ഡെൽഹി ക്യാപിറ്റൽസ് ഉയർത്തിയ 114 എന്ന വിജയ ലക്ഷ്യം 20ആം ഓവറിൽ 3 പന്ത് ശേഷിക്കെ 2 വിക്കറ്റ് നഷ്ടത്തിൽ ആർ സി ബി മറികടന്നു. ആർ സി ബി ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ആദ്യ കിരീടമാണിത്. സ്മൃതി മന്ദാനയ്ക്കും ടീമിനും അഭിമാനിക്കാവുന്ന നേട്ടമാണ് ഇത്.

ഓപ്പണർമാരായ സ്മൃതി മന്ദാനയും സോഫി ഡിവൈനും നല്ല തുടക്കമാണ് അവരുടെ ചെയ്സിന് നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ അവർ 49 റൺസ് ചേർത്തു‌. 27 പന്തിൽ നിന്ന് 32 റൺസ് എടുത്താണ് സോഫി ഡിവൈൻ പുറത്തായത്. 39 പന്തിൽ നിന്ന് 31 റൺസ് എടുത്ത് സ്മൃതി മന്ദാന പുറത്ത് പോകുമ്പോൾ ആർ സി ബിക്ക് ജയിക്കാൻ 30 പന്തിൽ നിന്ന് 32 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. മലയാളി താരം മിന്നുമണി ആണ് സ്മൃതി മന്ദാനയെ പുറത്താക്കിയത്‌.

ഇതിനു ശേഷം റിച്ച ഘോഷും എലിസ പെറിയും ചേർന്ന് ആർ സി ബിയെ കിരീടത്തിലേക്ക് നയിച്ചു. പെറി 37 പന്തിൽ 35 റൺസുമായി പുറത്താകാതെ നിന്നു. റിചെ ഘോഷ് 17 റൺസും എടുത്തു. അവസാന ഓവറിൽ 5 റൺസ് ആയിരുന്നു ആർ സി ബിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. അരുന്ദതി റോയ് എറിഞ്ഞ അവസാന ഓവറിൽ ആദ്യ 2 പന്തു കളിൽ 2 റൺ ആണ് വന്നത്. ജയിക്കാൻ 4 പന്തിൽ 3 റൺസ്. റിച്ച മൂന്നാം ബൗണ്ടറിലേക്ക് പറത്തി ആർ സി ബിക്ക് ജയം നൽകി.

ഇന്ന് ആദ്യ ബാറ്റു ചെയ്ത ഡൽഹി ക്യാപിറ്റൽസിനെ 113 റൺസിന് ഒതുക്കാൻ ആർ സി നിക്ക് ആയിരുന്നു. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസിന് നല്ല തുടക്കം ലഭിച്ചുവെങ്കിലും പിന്നീട് വിക്കറ്റുകൾ നിരന്തരം വീഴുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ 7 ഓവറിൽ 64 റൺസ് എടുക്കാൻ അവർക്ക് ആയിരുന്നു. സ്പിൻ ബോളിംഗ് ആണ് അവർക്ക് തലവേദനയായത്.

ഓപ്പണർ മെഗ് ലാനിംഗ് 23 റൺസും, ഷഫാലി വർമ്മ 44 റൺസും എടുത്താണ് ഇന്ന് പുറത്തായത്. ഇവർക്ക് ശേഷം വേറെ ഒരു ബാറ്ററും തിളങ്ങിയില്ല. മികച്ച ബൗളിംഗുമായി സോഫി മൊലിനെക്സ് ആണ് ഡെൽഹിയുടെ തകർച്ചയ്ക്ക് തുടക്കം കുറിച്ചത്. 4 ഓവറിൽ 20 റൺസ് മാത്രം വഴങ്ങി മൊലിനെക്സ് 3 വിക്കറ്റുകൾ നേടി. മലയാളി താരം ആശയും മികച്ച ബോളിങ് ഇന്ന് കാഴ്ചവച്ചു. ആശ 3 അവറിൽ 14 റൺസ് മാത്രം രണ്ടു വിക്കറ്റുകൾ വീഴ്ത്തി. ശ്രെയങ്ക പട്ടീൽ 4 വിക്കറ്റുകളും ഇന്ന് എടുത്തു.

ദി ഹണ്ട്രെഡിന്റെ ഡ്രാഫ്ടിനായി പേര് നൽകി സ്മൃതി മന്ഥാനയും, വാര്‍ണറും വില്യംസണും പൊള്ളാര്‍ഡും കളിക്കാനെത്തും

മാര്‍ച്ച് 20ന് നടക്കാനിരിക്കുന്ന ദി ഹണ്ട്രെഡിന്റെ ഡ്രാഫ്ടിൽ പേര് നൽകിയ 890 താരങ്ങളിൽ ഇന്ത്യയുടെ സ്മൃതി മന്ഥാനയുള്‍പ്പെടുന്നു. വനിത – പുരുഷ ഡ്രാഫ്ടിലേക്ക് മുന്‍ നിര താരങ്ങളായ മെഗ് ലാന്നിംഗ്, ഡേവിഡ് വാര്‍ണര്‍, കെയിന്‍ വില്യംസൺ, കീറൺ പൊള്ളാര്‍ഡ് എന്നിവരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പുരുഷ വിഭാഗത്തിൽ എട്ട് ടീമുകള്‍ക്കും 10 താരങ്ങളെയും വനിത വിഭാഗത്തിൽ എട്ട് താരങ്ങളെയും നില നിര്‍ത്തുവാനുള്ള അവസരം നൽകിയിരുന്നു. ഇപ്രകാരം 137 താരങ്ങളെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തി. ഇനി 75 സ്പോട്ടുകളാണ് ഡ്രാഫ്ട് ദിനത്തിൽ പൂര്‍ത്തിയാക്കുവാനുള്ളത്.

ഇന്ത്യയിൽ നിന്ന് വനിത വിഭാഗത്തിൽ ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ്മ, റിച്ച ഘോഷ് എന്നിവരും പേര് നൽകിയിട്ടുണ്ട്.

 

വെടിക്കെട്ടുമായി സ്മൃതി മന്ദാനയും എലിസെ പെരിയും, 199 എന്ന വിജയലക്ഷ്യം ഉയർത്തി ആർ സി ബി

വനിതാ പ്രീമിയർ ലീഗൽ ഇന്ന് നടന്ന മത്സരത്തിൽ മികച്ച സ്കോർ ഉയർത്തി ആർ സി ബി. യുപി വാരിയേഴ്സിനെ നേരിടുന്ന ആർസിബി ആദ്യം ബാറ്റ് ചെയ്ത് 20 ഓവറിൽ 3 വിക്കറ്റ് നക്ഷത്തിൽ 198 റൺസ് ആണ് എടുത്തത്. ആർ സി ബി ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ മികച്ച ഇന്നിംഗ്സ് ആണ് ആർസിബിക്ക് കരുത്തായത്.

ഈ സീസണൽ ഗംഭീര ഫോമിലുള്ള സ്മൃതി മന്ദാന ഇന്ന് തുടക്കം മുതൽ ആക്രമിച്ചു കളിച്ച് 80 റൺസ് എടുത്തു. 50 പന്തുകളിൽ നിന്നായിരുന്നു മന്ദാന 80 റൺസ് എടുത്തത്. 3 സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്സ്.

മേഘ്നയും എലിസ പെരിയും സ്മൃദ്ധിക്ക് നല്ല പിന്തുണ നൽകി. മേഘ്ന 21 പന്തിൽ 28 റൺസ് എടുത്തു. അവസാനം ആക്രമിച്ചു കളിച്ച പെരി 37 പന്തിൽ നിന്ന് 58 റൺസ് അടിച്ചു. 4 സിക്സും നാലു ഫോറും അവർ അടിച്ചു. റിച്ച ഘോഷ് 10 പന്തിൽ 21 അടിച്ച് പുറത്താകാതെ നിന്നു.

സ്മൃതി മന്ദാന തിളങ്ങി, 9 വിക്കറ്റ് വിജയവുമായി ആർ സി ബി

വനിതാ പ്രീമിയർ ലീഗിൽ ആർ സി ബിക്ക് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് ഗുജറാത്തിനെ 107 റൺസിന് ഒതുക്കിയ ആർ സി ബി 13ആം ഓവറിലേക്ക് ലക്ഷ്യം കണ്ടു. ഒരു വിക്കറ്റ് മാത്രമെ അവർക്ക് നഷ്ടമായുള്ളൂ. ക്യാപ്റ്റൻ സ്മൃതി മന്ദാന 43 റൺസുമായി ടോപ് സ്കോറർ ആയി. 27 പന്തിൽ നിന്നാണ് സ്മൃതി 43 റൺസ് എടുത്തത്. ഒരു സിക്സും 8 ഫോറും സ്മൃതി അടിച്ചു.

ആർ സി ബിക്ക് ആയി മേഘന 36 റൺസും എലിസ പെറി 23 റൺസും എടുത്തു. നേരത്തെ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ജയന്റ്സ് 20 ഓവറിൽ ആകെ എടുത്തത് 107 റൺസ് മാത്രം ആയിരുന്നു. ഇന്ന് 20 ഓവറും ബാറ്റു ചെയ്ത ഗുജറാത്ത് റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ടു. 25 പന്തിൽ നിന്ന് 31 റൺസ് എടുത്ത ഹേമലത ആണ് ഗുജറാത്തിന്റെ ടോപ് സ്കോറർ ആയത്. ഹർലീൻ ദിയോൾ 22 റൺസും എടുത്തു വേറെ ആരും തിളങ്ങിയില്ല.

ആർ സി ബിക്ക് ആയി സോഫി മൊലിനക്സ് 3 വിക്കറ്റ് വീഴ്ത്തി. രേണുക സിംഗ് 2 വിക്കറ്റും വീഴ്ത്തി. മലയാളി താരം ശോഭന ആശ മൂന്ന് ഓവർ എറിഞ്ഞ് 13 റൺസ് മാത്രം വിട്ടുകൊടുത്തു. കഴിഞ്ഞ മത്സരത്തിൽ ആശ 5 വിക്കറ്റ് എടുത്തിരുന്നു.

ടി20യിൽ 3000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായി സ്മൃതി മന്ദാന

ടി20യിൽ 3000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായി സ്മൃതി മന്ദാന. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ടി20 ഐയിലാണ് ഇടംകൈയ്യൻ ബാറ്റർ ഈ നേട്ടം കൈവരിച്ചത്.

വിരാട് കോലി, പുരുഷ ക്യാപ്റ്റൻ രോഹിത് ശർമ്മ, വനിതാ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് ഇന്ത്യൻ താരങ്ങൾ. സൂസി ബേറ്റ്‌സ്, മെഗ് ലാനിംഗ്, സ്റ്റെഫാനി ടെയ്‌ലർ, സോഫി ഡിവിൻ, മാർട്ടിൻ ഗപ്റ്റിൽ, ബാബർ അസം, പോൾ സ്റ്റെർലിംഗ്, ആരോൺ ഫിഞ്ച് എന്നിവരാണ് 3000 റൺസ് പിന്നിട്ട മറ്റു അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ. ഇന്ന് 54 റൺസ് എടുത്ത് ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു‌.

ഓസ്ട്രേലിയയെ 9 വിക്കറ്റിന് തകർത്ത് ഇന്ത്യ, ഷഫാലിയും സ്മൃതിയും തിളങ്ങി

ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ 9 വിക്കറ്റിന് തോൽപ്പിച്ചു. ഓസ്ട്രേലിയ ഉയർത്തിയ 142 എന്ന വിജയ ലക്ഷ്യം വെറും ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 17.4 ഓവറിലേക്ക് ഇന്ത്യ മറികടന്നു. അർധ സെഞ്ച്വറി നേടിയ ഓപ്പണർമാരായ ഷഫാലിയും സ്മൃതി മന്ദാനയും ആണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. ഷഫാലി 44 പന്തിൽ നിന്ന് 64 റൺസ് എടുത്ത് പുറത്താകാതെ നിന്നു. 6 റൺസുമായി ജമീമയും ക്രീസിൽ ഉണ്ടായിരുന്നു.

സ്മൃതി മാന്ദന 54 റൺസ് എടുത്താണ് പുറത്തായത്. സ്മൃതി 7 ഫോറും ഒരു സിക്സും പറത്തി. ഇന്മ് ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയയെ ഇന്ത്യ 141 റണ്ണിന് എറിഞ്ഞിട്ടു. 19കാരിയായ ടിറ്റാസ് സദുവിന്റെ മികച്ച ബൗളിംഗ് പ്രകടനം ആണ് ഇന്ത്യക്ക് കരുത്തായത്. നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്താൻ സദുവിനായി. തുടക്കത്തിൽ ഓസ്ട്രേലിയ 33-4 എന്ന നിലയിൽ പരുങ്ങലിലായിരുന്നു.

അവിടെ നിന്ന് എലിസി പെറിയും ലിച്ഫീൽഡും ചേർന്നാണ് ഓസ്ട്രേലിയയെ കര കയറ്റിയത്‌. പെരി 30 പന്തിൽ 37 റൺസും ലിച്ഫീൽഡ് 32 പന്തിൽ നിന്ന് 49 റൺസും എടുത്തു‌. ഇന്ത്യക്ക് ആയി ശ്രെയങ്ക പട്ടീലും ദീപ്തി ശർമ്മയും ഇരട്ട വിക്കറ്റുകൾ വീതം വീഴ്ത്തി. രേണുക സിങും അമഞ്ചോത് കൗറും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യയെ വൈറ്റ്സിൽ പ്രതിനിധീകരിക്കുക എന്നത് വേറിട്ട ഫീലിംഗ് – സ്മൃതി മന്ഥാന

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ കളിക്കുവാനിരിക്കുകയാണ് ഇന്ത്യന്‍ വനിത താരങ്ങള്‍. ഇന്ത്യയെ ടെസ്റ്റിൽ പ്രതിനിധീകരിക്കുവാന്‍ ലഭിച്ച അവസരത്തിൽ ഏറെ ആവേശമുണ്ടെന്നും അത് നാട്ടിൽ തന്നെ സാധിക്കുന്നു എന്നതും സന്തോഷം നൽകുന്ന കാര്യമാണെന്ന് സ്മൃതി മന്ഥാന വ്യക്തമാക്കി.

9 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ നാട്ടിൽ ഒരു ടെസ്റ്റ് മത്സരത്തിനായി ഇറങ്ങുന്നത്. ഇന്ത്യയ്ക്കായി വൈറ്റ്സ് അണിയുന്നത് വേറിട്ട ഫീലിംഗ് ആണെന്നും സ്മൃതി കൂട്ടിചേര്‍ത്തു.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതാ ടീമിന്

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അവസാനം ഇന്ത്യക്ക് ഒരു വിജയം. ഇന്ന് വാങ്കെടെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ അഞ്ചു വിക്കറ്റിനാണ് വിജയിച്ചത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിനെ ഇന്ത്യ 126 റൺസിന് ഓളൗട്ട് ആക്കിയിരുന്നു‌. 52 റൺസ് എടുത്ത ഹീതർ നൈറ്റ് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്. ഇന്ത്യക്ക് ആയി ശ്രേയങ്ക പട്ടീലും സൈക് ഇസഹാഖും മൂൻബ് വിക്കറ്റ് വീതം വീഴ്ത്തി. രേണുക, അമൻ ജോത് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയെ സ്മൃതി മന്ദാനയും ജമീമയും ചേർന്നാണ് ജയത്തിൽ എത്തിച്ചത്. സ്മൃതി 48 റൺസുമായി ടോപ് സ്കോറർ ആയി. 5 ഫോറും 2 സിക്സും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്സ്. ജമീമ 29 റൺസും എടുത്തു. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ഇംഗ്ലണ്ട് ആയിരുന്നു വിജയിച്ചത്.

സ്മൃതി മന്ദാന വനിതാ ബിഗ് ബാഷിൽ കളിക്കില്ല

ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന തുടർച്ചയായി രണ്ടാം വർഷവും വനിതാ ബിഗ് ബാഷ് ലീഗിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചു. വരാനിരിക്കുന്ന ആഭ്യന്തര സീസണിൽ ശ്രദ്ധ കൊടുക്കാനാണ് സ്മൃതി ബിഗ് ബാഷ് കളിക്കാത്തത്. ഇത്തവണത്തെ, ഡബ്ല്യുബിബിഎൽ ഓവർസീസ് ഡ്രാഫ്റ്റിനുള്ള 122 കളിക്കാരുടെ പട്ടികയിൽ മന്ദാന തന്റെ പേര് നൽകിയിട്ടില്ല.

ഒക്‌ടോബർ 19 മുതൽ അടുത്ത വർഷം ജനുവരി 26 വരെ ആണ് ഇന്ത്യൻ ആഭ്യന്തര സീസൺ ആരംഭിക്കുന്നത്. മഹാരാഷ്ട്രയ്‌ക്ക് വേണ്ടിയാകും സ്മൃതി കളിക്കുക. WBBL ഒക്ടോബർ 19-ന് ആരംഭിക്കുകയും ഡിസംബർ 2 വരെ നീണ്ടു നിൽക്കുകയും ചെയ്യും.

ഇന്നലെ സതേൺ ബ്രേവിനൊപ്പം വനിതാ ഹണ്ട്രഡ് കിരീടം നേടാൻ മന്ദാനക്ക് ആയിരുന്നു.

സ്മൃതി മന്ദാനയുടെ വെടിക്കെട്ട് മതിയായില്ല, ഹണ്ട്രഡിൽ സൗത്ത് ബ്രേവിന് തോൽവി

ദി ഹണ്ട്രഡിൽ ഇന്ന് നടന്ന മത്സരത്തിൽ സൗത്ത് ബ്രേവ് വിമനെ വെൽഷ്ഫയർ വിമൻ പരാജയപ്പെടുത്തി. നാലു റൺസിന്റെ വിജയമാണ് വെൽഷ് ഫയർ നേടിയത്. ഇന്ത്യൻ സ്റ്റാർ സ്മൃതി മന്ദാനയുടെ തകർപ്പൻ ഇന്നിംഗ്സുണ്ടായിട്ടും വിജയത്തിലേക്ക് എത്താ‌ സൗത്ത് ബ്രേവിന് ആയില്ല. ഇന്ന് ആദ്യം ബാറ്റു ചെയ്ത വെൽഷ് ഫയർ 100 പന്തിൽ 165-3 എന്ന സ്കോർ ഉയർത്തിയിരുന്നു. 65 റൺസ് എടുത്ത ഹെയ്ലി മാത്യൂസ് ആണ് വെൽഷ ഫയറിന്റെ ടോപ് സ്കോറർ ആയത്‌.

38 പന്തിൽ ആണ് 65 റൺസ് ഹെയലി എടുത്തത്‌. മറുപടി ബാറ്റിങിന് ഇറങ്ങിയ സൗത്ത് ബ്രേവിന് മികച്ച തുടക്കമാണ് ഓപ്പണിഗ് ജോഡിയായ സ്മൃതി മന്ദാനയും ഡാനിയെലെ വ്യാട്ടും നൽകിയത്. 37 പന്തിൽ 67 റൺസ് എടുത്ത വ്യാട്ടിനെ നഷ്ടമായെങ്കിലും സ്മൃതി തുടർന്നു. 42 പന്തിൽ നിന്ന് 70 റൺസ് എടുത്ത് സ്മൃതി ഒരു വശത്ത് നിന്നു എങ്കിലും വിജയ റൺ നേടാൻ സ്മൃതിക്ക് ആയില്ല. സ്മൃതിയുടെ തുടർച്ചയായ രണ്ടാം ഫിഫ്റ്റിയാണിത്.

36 പന്തിൽ 99 റൺസ്!!! സോഫി ഡിവൈനിന്റെ തട്ടുപൊളിപ്പന്‍ ഇന്നിംഗ്സ്!!! ഗുജറാത്തിനെ നിഷ്പ്രഭമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ഗുജറാത്ത് ജയന്റ്സ് നൽകിയ 189 റൺസ് വിജയലക്ഷ്യം നിഷ്പ്രയാസം മറികടന്ന് ആര്‍സിബി. സോഫി ഡിവൈനിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് ആണ് മത്സരത്തിൽ അനായാസ വിജയം നേടുവാന്‍ റോയൽ ചല‍ഞ്ചേഴ്സ് ബാംഗ്ലൂരിനെ സഹായിച്ചത്.

സ്മൃതി മന്ഥാനയോടൊപ്പം സോഫി അടിച്ച് തകര്‍ത്തപ്പോള്‍ 9.2 ഓവറിൽ ഈ കൂട്ടുകെട്ട് 125 റൺസാണ് നേടിയത്. ഇതിൽ 37 റൺസായിരുന്നു സ്മൃതിയുടെ സംഭാവന. 36 പന്തിൽ 8 സിക്സും 9 ഫോറും അടക്കം 99 റൺസ് നേടിയ സോഫി പുറത്താകുമ്പോള്‍ ആര്‍സിബി 11.5 ഓവറിൽ 157 റൺസ് നേടിയിരുന്നു.

ഹീത്തര്‍ നൈറ്റഅ 22 റൺസും എൽസെ പെറി 19 റൺസും നേടി 32 റൺസിന്റെ അപരാജിത കൂട്ടുകെട്ട് നേടിയപ്പോള്‍  ലക്ഷ്യം 15.3 ഓവറിലാണ് 2 വിക്കറ്റ് നഷ്ടത്തിൽ ആര്‍സിബി നേടിയത്.

 

കോഹ്ലിയുമായി തന്നെ താരതമ്യം ചെയ്യുന്നത് ശരിയല്ല എന്ന് സ്മൃതി

വനിതാ ടി20 ചലഞ്ചിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (ആർ‌സി‌ബി) നയിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഓപ്പണർ സ്മൃതി മന്ദാന, തന്നെ വിരാട് കോഹ്‌ലിയുമായി താരതമ്യപ്പെടുത്തുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞു. അദ്ദേഹം തന്നെക്കാൾ ഏറെ ഇന്ത്യൻ ടീമിനായും ക്രിക്കറ്റിലും സാധിച്ചിട്ടുള്ള ആളാണെന്നും സ്മൃതി പറഞ്ഞു

മന്ദാനയും കോഹ്‌ലിയും ഇന്ത്യയുടെയും ആർസിബിയുടെയും ജേഴ്‌സി നമ്പറായി 18-ാം നമ്പർ ആണ് അണിയുന്നത്‌. “എനിക്ക് ഇത്തരത്തിലുള്ള താരതമ്യം ഇഷ്ടമല്ല, കാരണം കോഹ്ലിയുടെ നേട്ടങ്ങൾ അതിശയകരമാണ്. ഞാൻ ആ നിലയിലെത്തുമെന്ന് ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ ഇപ്പോൾ ഞാൻ അടുത്തെങ്ങും ഇല്ല. ഈ ഫ്രാഞ്ചൈസിക്ക് (ആർ‌സി‌ബി) വേണ്ടി അദ്ദേഹം നേടിയത് ഞാൻ ചെയ്യാൻ ശ്രമിക്കും” മന്ദാന മുംബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“വനിതാ പ്രീമിയർ ലീഗിനൊപ്പം, വനിതാ ക്രിക്കറ്റിന് ഇതൊരു അത്ഭുതകരമായ സമയമാണെന്ന് ഞാൻ കരുതുന്നു. ഇന്ത്യയിൽ വനിതാ ക്രിക്കറ്റിനെ ആളുകൾ എങ്ങനെയാണ് അംഗീകരിക്കുന്നത് എന്ന് നിങ്ങൾക്ക് എല്ലായിടത്തും കാണാൻ കഴിയും. 16 വയസ്സ് മുതൽ ഞാൻ ആഭ്യന്തര ടീമുകളെ നയിച്ചിട്ടുണ്ട്, ഞാൻ മഹാരാഷ്ട്ര ടീമിനെ നയിച്ചിട്ടുണ്ട്. ഒപ്പം ചലഞ്ചേഴ്‌സ് ട്രോഫിയിലും. ക്യാപ്റ്റൻ എന്നത് എനിക്ക് അത്ര പുതുമയുള്ള കാര്യമല്ല.” മന്ദാന പറഞ്ഞു.

മാർച്ച് അഞ്ചിന് ബ്രാബോൺ സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തോടെ ആർസിബിയുടെ സീസൺ ആരംഭിക്കും.

Exit mobile version