Picsart 24 03 19 19 39 34 729

RCB-ക്ക് കിരീടം നേടിക്കൊടുത്ത വനിതാ ടീമിന് ഗ്വാർഡ് ഓഫ് ഹോണർ നൽകി കോഹ്ലിയും സംഘവും

ആർ സി ബിക്ക് ആദ്യ കിരീടം നേടിക്കൊടുത്ത വനിതാ ടീമിന് ഗ്വാർഡ് ഓഫ് ഹോണർ നൽകി വിരാട് കോഹ്ലി ഉൾപ്പെട്ട പുരുഷ ടീം. ഇന്ന് നടന്ന പ്രമോഷണൽ ഇവൻ്റായ RCB അൺബോക്‌സ് ഇവന്റിൽ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആണ് വനിതാ പ്രീമിയർ ലീഗ് ചാമ്പ്യന്മാർക്കുള്ള ഗാർഡ് ഓഫ് ഓണർ നൽകിയത്.

വിരാട് കോഹ്‌ലിയും ഗ്ലെൻ മാക്‌സ്‌വെല്ലും ഉൾപ്പെടെയുള്ളവർ നിന്നു കൊണ്ട് സ്മൃതിയെയും സംഘത്തെയും ഗ്വാർഡ് ഓഫ് ഹോണർ നൽകി ഗ്രൗണ്ടിലേക്ക് ആനയിച്ചു. ആർസിബി ആരാധകരും ഗ്യാലരിയിൽ ഉണ്ടായിരുന്നു. ക്യാപ്റ്റൻ സ്മൃതി മന്ദാന ഡബ്ല്യുപിഎൽ ട്രോഫിയും ഉയർത്തിയാണ് സ്റ്റേഡിയത്തിലേക്ക് എത്തിയത്.

ഡെൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് കൊണ്ടായിരുന്നു ആർ സി ബി വനിതകൾ വനിതാ പ്രീമിയർ ലീഗ് കിരീടം നേടിയത്. ആർ സി ബിയുടെ ചരിത്രത്തിലെ ആദ്യ കിരീടമായിരുന്നു ഇത്.

Exit mobile version