ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞ് പാക് പേസര്‍മാര്‍, 193 റൺസിന് പുറത്ത്

ഏഷ്യ കപ്പ് സൂപ്പര്‍ 4ലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ബംഗ്ലാദേശ്. ഒരു ഘട്ടത്തിൽ 174/5 എന്ന നിലയിലായിരുന്ന ടീം 193 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 38.4 ഓവര്‍ മാത്രമാണ് ബംഗ്ലാദേശ് ബാറ്റിംഗ് നീണ്ട് നിന്നത്. 47/4 എന്ന നിലയിലേക്ക് വീണ ടീം പിന്നീട് അഞ്ചാം വിക്കറ്റിൽ ഷാക്കിബ് – മുഷ്ഫിക്കുര്‍ കൂട്ടുകെട്ടിന്റെ ബലത്തിൽ നൂറ് റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും പിന്നീട് തകരുകയായിരുന്നു.

ഷാക്കിബ് 53 റൺസ് നേടി പുറത്തായപ്പോള്‍ മുഷ്ഫിക്കുര്‍ 64 റൺസാണ് നേടിയത്. പാക്കിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് നാലും നസീം ഷാ മൂന്നും വിക്കറ്റാണ് നേടിയത്.

തോറ്റാൽ ബംഗ്ലാദേശ് പുറത്ത്, അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഷാക്കിബ്

അഫ്ഗാനിസ്ഥാനെതിരെ ഇന്ന് ഏഷ്യ കപ്പിലെ നിര്‍ണ്ണായക മത്സരത്തിന് ബംഗ്ലാദേശ് ഇറങ്ങുമ്പോള്‍ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അൽ ഹസന്‍. ലാഹോറില്‍ നടക്കുന്ന മത്സരത്തിൽ ടൂര്‍ണ്ണമെന്റിൽ സജീവമായി നിൽക്കുവാന്‍ ബംഗ്ലാദേശിന് ഇന്ന് വിജയം ആവശ്യമാണ്. തോൽക്കുന്ന പക്ഷം ശ്രീലങ്കയും അഫ്ഗാനിസ്ഥാനും അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കും. ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ശ്രീലങ്കയോട് പരാജയം ഏറ്റു വാങ്ങിയിരുന്നു.

ബംഗ്ലാദേശ്: Mohammad Naim, Najmul Hossain Shanto, Shakib Al Hasan(c), Towhid Hridoy, Shamim Hossain, Mushfiqur Rahim(w), Afif Hossain, Mehidy Hasan Miraz, Taskin Ahmed, Shoriful Islam, Hasan Mahmud

അഫ്ഗാനിസ്ഥാന്‍‍: Rahmanullah Gurbaz(w), Ibrahim Zadran, Rahmat Shah, Hashmatullah Shahidi(c), Najibullah Zadran, Mohammad Nabi, Gulbadin Naib, Karim Janat, Rashid Khan, Fazalhaq Farooqi, Mujeeb Ur Rahman

 

ആവശ്യത്തിന് റൺസ് നേടുവാന്‍ ബംഗ്ലാദേശിനായില്ല – ഷാക്കിബ് അൽ ഹസന്‍

ശ്രീലങ്കയ്ക്കെതിരെയുള്ള തോൽവിയ്ക്ക് കാരണം ബാറ്റിംഗിന്റെ പരാജയമെന്ന് ഷാക്കിബ് അൽ ഹസന്‍. ഈ വിക്കറ്റ് ഒരിക്കലും 300 റൺസ് നേടാവുന്ന പിച്ചല്ലായിരുന്നുവെന്നും 220-230 റൺസ് നേടിയാൽ വിജയ സാധ്യതയുണ്ടായിരുന്നുവെന്നും ബംഗ്ലാദേശ് ക്യാപ്റ്റന്‍ വ്യക്തമാക്കി. എന്നാൽ ബംഗ്ലാദേശ് 164 റൺസിനാണ് 42.4 ഓവറില്‍ ഓള്‍ഔട്ട് ആയത്.

ശ്രീലങ്ക 43/3 എന്ന നിലയിൽ പ്രതിരോധത്തിലായപ്പോള്‍ ഏതാനും വിക്കറ്റുകള്‍ ബംഗ്ലാദേശ് നേടണമായിരുന്നുവെന്നും എന്നാൽ അതിന് ടീമിന് സാധിച്ചില്ലെന്നും ഷാക്കിബ് അൽ ഹസന്‍ സൂചിപ്പിച്ചു. എന്നിട്ടും 5 വിക്കറ്റുകള്‍ ടീം നേടിയെങ്കിലും പ്രതിരോധിക്കേണ്ടിയിരുന്ന റൺസ് വളരെ കുറച്ചായിരുന്നത് കാര്യങ്ങള്‍ പ്രയാസകരമാക്കിയെന്നും ഷാക്കിബ് പറഞ്ഞു.

ഏഷ്യ കപ്പ് ലോകകപ്പിന്റെ തയ്യാറെടുപ്പല്ല – ഷാക്കിബ് അൽ ഹസന്‍

ബംഗ്ലാദേശിന്റെ ലോകകപ്പിനുള്ള തയ്യാറെടുപ്പായല്ല ടീം ഏഷ്യ കപ്പിനെ കാണുന്നതെന്ന് പറഞ്ഞ് ടീമിന്റെ പുതുതായി നിയമിതനായ ഏകദിന ക്യാപ്റ്റന്‍ ഷാക്കിബ് അൽ ഹസന്‍. ഇപ്പോള്‍ ഏഷ്യ കപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെ അതിനായി തന്നെയുള്ള തയ്യാറെടുപ്പുകളായി സമീപിക്കുവാനാണ് ടീം ഇഷ്ടപ്പെടുന്നതെന്നും ലോകകപ്പിന് പ്രത്യേകം തന്നെ തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്നും ഷാക്കിബ് അൽ ഹസന്‍ വ്യക്തമാക്കി.

ടീം ഏഷ്യ കപ്പിന്റെ സൂപ്പര്‍ ഫോറിലെത്തുക എന്നത് മാത്രമാണ് ഇപ്പോള്‍ ഉറ്റുനോക്കുന്നതെന്നും ഏഷ്യകപ്പും ലോകകപ്പും വ്യത്യസ്തമായ ടൂര്‍ണ്ണമെന്റുകളായതിനാൽ തന്നെ ഏഷ്യ കപ്പിനൊപ്പം ലോകകപ്പിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലെന്നും ഷാക്കിബ് കൂട്ടിചേര്‍ത്തു. ഏഷ്യ കപ്പിൽ മികച്ച ടീമിനെ ഒരുക്കിയാൽ ഏകദിന ലോകകപ്പിൽ മികവ് പുലര്‍ത്താനാകുമെന്നത് വസ്തുതയാണെന്നും ഷാക്കിബ് അൽ ഹസന്‍ പറഞ്ഞു.

ഏഷ്യാ കപ്പിലും ലോകകപ്പിലും ഷാകിബ് ബംഗ്ലാദേശിന്റെ നായകൻ

ബംഗ്ലാദേശ്, വരാനിരിക്കുന്ന ഏഷ്യാ കപ്പിന്റെയും ലോകകപ്പിന്റെയും ടീമിനെ ഷാകിബ് അൽ ഹസൻ നയിക്കും എന്ന് പ്രഖ്യാപിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രസിഡന്റ് നജ്മുൽ ഹസൻ പാപോൺ ആണ് ഇന്ന് ഷാകിബിന്റെ നിയമനം പ്രഖ്യാപിച്ചത്‌.

സെപ്റ്റംബറിൽ നടക്കുന്ന ന്യൂസിലൻഡിന് എതിരായ ഏകദിന പരമ്പരയിലും ഷാക്കിബ് ബംഗ്ലാദേശിനെ നയിക്കും. ഓഗസ്റ്റ് 12 ശനിയാഴ്ച ബിസിബി ഏഷ്യാ കപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നേരത്തെ, തമീം ഇഖ്ബാലിന് പകരം ഷാക്കിബ്, മെഹിദി ഹസൻ മിറാസ്, ലിറ്റൺ ദാസ് എന്നിവരിൽ ഒരാളെ ക്യാപ്റ്റൻ ആക്കും എന്നായിരുന്നു ബിസിബി പറഞ്ഞത്‌. കഴിഞ്ഞ വർഷം മഹമ്മദുല്ല റിയാദിനെ പുറത്താക്കിയതിന് പിന്നാലെ ഷാക്കിബ് ടി20 നായകസ്ഥാനം ഏറ്റെടുത്തിരുന്നു. ടെസ്റ്റ് ക്യാപ്റ്റൻ കൂടിയാണ് ഷാക്കിബ്. ഷാക്കിബ് ഇതുവരെ 52 ഏകദിനങ്ങളിൽ ബംഗ്ലാദേശിനെ നയിച്ചിട്ടുണ്ട്, കൂടാതെ 19 ടെസ്റ്റുകളിലും 39 ടി20 കളിലും അവരെ നയിച്ചു.

ഷാക്കിബ് അൽ ഹസൻ മാർച്ചിലെ മികച്ച ഐസിസി പുരുഷ താരം

2023 മാർച്ചിലെ മികച്ച പ്രകടനത്തിന് വെറ്ററൻ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ ഐസിസി പുരുഷ താരത്തിനുള്ള പുരസ്‌കാരം സ്വന്തനാക്കി. ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസണെയു. യുഎഇയുടെ ആസിഫ് ഖാനെയും മറികടന്നാണ് ഷാക്കിബ് ഈ പുരസ്‌കാരം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ ബംഗ്ലാദേശിനായി തിളങ്ങിയ ചുരുക്കം ചിലരിൽ ഒരാളായിരുന്നു ഷാക്കിബ്.

ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ റൺസ് നേടിയതും ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയതും ഷാകിബ് ആയിരുന്നു. മാർച്ചിൽ കളിച്ച 12 മത്സരങ്ങളിൽ നിന്ന് 353 റൺസും 15 വിക്കറ്റും ഷാക്കിബ് നേടിയിരുന്നു.

ഷാക്കിബ് അൽ ഹസന്‍ ഐപിഎലില്‍ നിന്ന് പിന്മാറി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി ഇത്തവണത്തെ ഐപിഎൽ സീസണിൽ കളിക്കുവാന്‍ താനില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അൽ ഹസൻ.

വ്യക്തിപരമായ കാരണങ്ങളും അന്താരാഷ്ട്ര മത്സരങ്ങളുമാണ് താരം പിന്മാറുന്നതിന് കാരണമെന്നാണ് അറിയുന്നത്. 1.5 കോടി രൂപയ്ക്കാണ് ഷാക്കിബിനെ കെകെആര്‍ മാനേജ്മെന്റ് സ്വന്തമാക്കിയത്.

മിർപുരിലെ ടെസ്റ്റ് മത്സരം കഴിഞ്ഞ് മാത്രമേ ഷാക്കിബിനെയും ലിറ്റൺ ദാസിനെയും തിരഞ്ഞെടുക്കുകയുള്ളുവെന്നാണ് ബംഗ്ലാദേശ് ബോര്‍ഡിന്റെ നിലപാട്.

ഏപ്രിൽ 8 മുതൽ മേയ് 1 വരെ മാത്രമേ ബംഗ്ലാദേശ് താരങ്ങള്‍ ഐപിഎലിൽ ഉണ്ടാകുകയുള്ളുവെന്നാണ് ബിസിസിഐയെ ബിസിബി അറിയിച്ചത്. ഷാക്കിബിന്റെ കാര്യത്തിൽ താരത്തിന് അമേരിക്കയിലെ തന്റെ കുടുംബത്തെയും ഇതിനിടയിൽ സന്ദര്‍ശിക്കേണ്ടതിനാൽ താരം വിടുതൽ ആവശ്യപ്പെടുകയായിരുന്നു.

ഷാകിബും ലിറ്റണും ആദ്യ രണ്ട് ഐ പി എൽ മത്സരങ്ങളിൽ ഉണ്ടാകില്ല

കെ കെ ആർ അവരുടെ രണ്ട് വിദേശ താരങ്ങൾക്ക് ആയി ഇനിയും കാത്തിരിക്കണം. ഏപ്രിൽ 4 മുതൽ മിർപൂരിലെ ഷേർ-ഇ-ബംഗ്ല നാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന അയർലൻഡിനെതിരായ ടെസ്റ്റിനുള്ള ബംഗ്ലാദേശ് ടീമിൽ ഷാക്കിബ് അൽ ഹസനും ലിറ്റൺ ദാസും ഇടംനേടിയത് ആണ് കെ കെ ആറിന് തിരിച്ചടിയായത്.

ടെസ്റ്റ് മത്സരം അവസാനിച്ചതിന് ശേഷം മാത്രമേ ഇന്ത്യൻ പ്രീമിയർ ലീഗിനായി (ഐ‌പി‌എൽ) ഷാക്കിബിനും ലിറ്റനും ഇന്ത്യയിലേക്ക് പോകാൻ ആകൂ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായ രണ്ട് താരങ്ങൾക്കും ഐപിഎല്ലിൽ കുറഞ്ഞത് രണ്ട് മത്സരങ്ങളെങ്കിലും നഷ്ടമാകും.

Bangladesh squad for one-off Ireland Test
Shakib Al Hasan (capt), Litton Das, Tamim Iqbal, Shadman Islam, Najmul Hossain Shanto, Mominul Haque, Mushfiqur Rahim, Mehidy Hasan Miraz, Taijul Islam, Taskin Ahmed, Khaled Ahmed, Ebadot Hossain, Shoriful Islam, Mahmudul Hasan Joy

ടിം സൗത്തിയെ മറികടന്ന് ഷാക്കിബ്, ടി20യിൽ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരം

അയര്‍ലണ്ടിനെതിരെ രണ്ടാം ടി20യിലെ മിന്നും സ്പെല്ലിന് ശേഷം ടി20 ക്രിക്കറ്റിൽ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമായി ഷാക്കിബ് അൽ ഹസൻ. ടിം സൗത്തിയെയാണ് ഇന്നത്തെ അഞ്ച് വിക്കറ്റ് നേട്ടത്തിലൂടെ താരം മറികടന്നത്.

അയര്‍ലണ്ടിനെതിരെ 4 ഓവറിൽ 22 റൺസ് വിട്ട് നൽകിയാണ് ഷാക്കിബിന്റെ അഞ്ച് വിക്കറ്റ് നേട്ടം. മത്സരത്തിൽ ബാറ്റിംഗിൽ ഷാക്കിബ് 38 റൺസുമായി പുറത്താകാതെ നിന്നു.

ഇംഗ്ലണ്ട് നിരയിൽ വേണ്ടത്ര ബാറ്റ്സ്മാന്മാരില്ലായിരുന്നു, അതാണ് ബംഗ്ലാദേശ് മുതലാക്കിയത് – ഷാക്കിബ് അൽ ഹസന്‍

ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര ബംഗ്ലാദേശ് തൂത്തുവാരിയപ്പോള്‍ അത് തങ്ങള്‍ സ്വപ്നത്തിൽ പോലും വിചാരിച്ച കാര്യമല്ലെന്നാണ് ബംഗ്ലാദേശ് ടി20 നായകന്‍ ഷാക്കിബ് അൽ ഹസന്‍ പറഞ്ഞത്. നിലവിലെ ടി20 ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളിലും ബംഗ്ലാദേശ് ആണ് വിജയം കുറിച്ചത്.

പരമ്പരയ്ക്ക് മുമ്പ് ടീമിന്റെ ശ്രദ്ധ മികച്ച ക്രിക്കറ്റ് കളിക്കുക എന്നതായിരുന്നുവെന്നും അതിനാൽ തന്നെ വിജയം എന്ന് ചിന്തിച്ച് ടീമിനെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ ആരും ശ്രമിച്ചില്ലെന്ന് ഷാക്കിബ് വ്യക്തമാക്കി.

ഇംഗ്ലണ്ടിന് ഈ പരമ്പരയിൽ ബാറ്റ്സ്മാന്മാരുടെ അഭാവം ഉണ്ടായിരുന്നുവെന്നും അതും ബംഗ്ലാദേശിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയെന്നും ഷാക്കിബ് കൂട്ടിചേര്‍ത്തു.

50 ഓവര്‍ പൂര്‍ത്തിയാക്കാനാകാതെ ബംഗ്ലാദേശ്, മധ്യനിരയുടെ മികവാര്‍ന്ന പ്രകടനത്തിന് ശേഷം തകര്‍ച്ച

ഒരു ഘട്ടത്തിൽ 153/3 എന്ന നിലയിൽ മികച്ച സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയ ബംഗ്ലാദേശിനെ 48.5 ഓവറിൽ 246 റൺസിന് ഓള്‍ഔട്ട് ആക്കി ബംഗ്ലാദേശ്. അര്‍ദ്ധ ശതകങ്ങള്‍ നേടിയ ഷാക്കിബ് അൽ ഹസന്‍, നജ്മുള്‍ ഹൊസൈന്‍ ഷാന്റോ, മുഷ്ഫിക്കുര്‍ റഹിം എന്നിവരുടെ പ്രകടനത്തിന് ശേഷം ഇംഗ്ലണ്ട് മത്സരത്തിൽ പിടിമുറുക്കുകയായിരുന്നു.

ലിറ്റൺ ദാസിനെ ആദ്യ ഓവറിലും തമീം ഇക്ബാലിനെ മൂന്നാം ഓവറിലും പുറത്താക്കി സാം കറന്‍ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. പിന്നീട് നജ്മുള്‍ ഹൊസൈന്‍ – മുഷ്ഫിക്കുര്‍ റഹിം കൂട്ടുകെട്ട് 98 റൺസ് മൂന്നാം വിക്കറ്റിൽ കൂട്ടിചേര്‍ത്തുവെങ്കിലും അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ നജ്മുള്‍ റണ്ണൗട്ടായി പുറത്താകുകയായിരുന്നു.

ഷാക്കിബും മുഷ്ഫിക്കുറും ചേര്‍ന്ന് 38 റൺസ് നാലാം വിക്കറ്റിൽ നേടിയപ്പോള്‍ മുഷ്ഫിക്കുറിനെ ആദിൽ റഷീദ് മടക്കിയയച്ചു. പിന്നീട് മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോളും പിടിച്ച് നിന്ന ഷാക്കിബ് 9ാം വിക്കറ്റായാണ് പുറത്തായത്.

ഷാക്കിബ് 75 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മുഷ്ഫിക്കുര്‍ 70 റൺസും നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 53 റൺസും നേടി. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ 3 വിക്കറ്റ് നേടിയപ്പോള്‍ ആദിൽ റഷീദും സാം കറനും രണ്ട് വീതം വിക്കറ്റ് നേടി.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിൽ നിലവാരത്തകര്‍ച്ച – ഷാക്കിബ് അൽ ഹസന്‍

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ നിലവാരത്തെക്കുറിച്ച് വിമര്‍ശനവുമായി ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അൽ ഹസൻ. ടൂര്‍ണ്ണമെന്റിന്റെ സംഘാടകര്‍ക്ക് മുന്‍ നിര ടി20 ടൂര്‍ണ്ണമെന്റായി ബിപിഎലിനെ ഉയര്‍ത്തുവാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിലുള്ള സൗകര്യം ഉപയോഗിച്ച് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനെ മുന്‍ നിര ടൂര്‍ണ്ണമെന്റാക്കാവുന്നതേയുള്ളുവെന്നും അതിന് സാധിക്കാത്തതിൽ പിഴവ് അധികാരികളുടെതാണെന്നും ഓരോ വര്‍ഷം കഴിയും തോറും ടൂര്‍ണ്ണമെന്റിന്റെ നിലവാരം താഴോട്ടാണ് പോകുന്നതെന്നും ഷാക്കിബ് കൂട്ടിചേര്‍ത്തു.

ബിപിഎലിന് വേണ്ട മാര്‍ക്കറ്റ് സൃഷ്ടിക്കുവാന്‍ ആര്‍ക്കും സാധിച്ചില്ലെന്നതാണ് സത്യമെന്നും ബംഗ്ലാദേശിലെ ഓരോ മുക്കിലും മൂലയിലും ക്രിക്കറ്റ് കളിക്കുന്നത് കണക്കിലെടുത്ത് വലിയ മാര്‍ക്കറ്റാണ് ബിപിഎലിനുള്ളതെന്നും അത് ഉപയോഗിക്കുവാന്‍ സംഘാടകര്‍ക്ക് സാധിച്ചിട്ടില്ലെന്നും ഷാക്കിബ് പറഞ്ഞു.

Exit mobile version