Shakibalhasan

ഷാക്കിബ് അൽ ഹസന്‍ ഐപിഎലില്‍ നിന്ന് പിന്മാറി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി ഇത്തവണത്തെ ഐപിഎൽ സീസണിൽ കളിക്കുവാന്‍ താനില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അൽ ഹസൻ.

വ്യക്തിപരമായ കാരണങ്ങളും അന്താരാഷ്ട്ര മത്സരങ്ങളുമാണ് താരം പിന്മാറുന്നതിന് കാരണമെന്നാണ് അറിയുന്നത്. 1.5 കോടി രൂപയ്ക്കാണ് ഷാക്കിബിനെ കെകെആര്‍ മാനേജ്മെന്റ് സ്വന്തമാക്കിയത്.

മിർപുരിലെ ടെസ്റ്റ് മത്സരം കഴിഞ്ഞ് മാത്രമേ ഷാക്കിബിനെയും ലിറ്റൺ ദാസിനെയും തിരഞ്ഞെടുക്കുകയുള്ളുവെന്നാണ് ബംഗ്ലാദേശ് ബോര്‍ഡിന്റെ നിലപാട്.

ഏപ്രിൽ 8 മുതൽ മേയ് 1 വരെ മാത്രമേ ബംഗ്ലാദേശ് താരങ്ങള്‍ ഐപിഎലിൽ ഉണ്ടാകുകയുള്ളുവെന്നാണ് ബിസിസിഐയെ ബിസിബി അറിയിച്ചത്. ഷാക്കിബിന്റെ കാര്യത്തിൽ താരത്തിന് അമേരിക്കയിലെ തന്റെ കുടുംബത്തെയും ഇതിനിടയിൽ സന്ദര്‍ശിക്കേണ്ടതിനാൽ താരം വിടുതൽ ആവശ്യപ്പെടുകയായിരുന്നു.

Exit mobile version