Picsart 23 08 11 17 38 20 160

ഏഷ്യാ കപ്പിലും ലോകകപ്പിലും ഷാകിബ് ബംഗ്ലാദേശിന്റെ നായകൻ

ബംഗ്ലാദേശ്, വരാനിരിക്കുന്ന ഏഷ്യാ കപ്പിന്റെയും ലോകകപ്പിന്റെയും ടീമിനെ ഷാകിബ് അൽ ഹസൻ നയിക്കും എന്ന് പ്രഖ്യാപിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രസിഡന്റ് നജ്മുൽ ഹസൻ പാപോൺ ആണ് ഇന്ന് ഷാകിബിന്റെ നിയമനം പ്രഖ്യാപിച്ചത്‌.

സെപ്റ്റംബറിൽ നടക്കുന്ന ന്യൂസിലൻഡിന് എതിരായ ഏകദിന പരമ്പരയിലും ഷാക്കിബ് ബംഗ്ലാദേശിനെ നയിക്കും. ഓഗസ്റ്റ് 12 ശനിയാഴ്ച ബിസിബി ഏഷ്യാ കപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നേരത്തെ, തമീം ഇഖ്ബാലിന് പകരം ഷാക്കിബ്, മെഹിദി ഹസൻ മിറാസ്, ലിറ്റൺ ദാസ് എന്നിവരിൽ ഒരാളെ ക്യാപ്റ്റൻ ആക്കും എന്നായിരുന്നു ബിസിബി പറഞ്ഞത്‌. കഴിഞ്ഞ വർഷം മഹമ്മദുല്ല റിയാദിനെ പുറത്താക്കിയതിന് പിന്നാലെ ഷാക്കിബ് ടി20 നായകസ്ഥാനം ഏറ്റെടുത്തിരുന്നു. ടെസ്റ്റ് ക്യാപ്റ്റൻ കൂടിയാണ് ഷാക്കിബ്. ഷാക്കിബ് ഇതുവരെ 52 ഏകദിനങ്ങളിൽ ബംഗ്ലാദേശിനെ നയിച്ചിട്ടുണ്ട്, കൂടാതെ 19 ടെസ്റ്റുകളിലും 39 ടി20 കളിലും അവരെ നയിച്ചു.

Exit mobile version