ബാബര്‍ അസമിന്റെ വിക്കറ്റ് നേടുകയെന്നതാണ് തന്റെ അഭിലാഷം – ഷഹീന്‍ അഫ്രീദി

പാക്കിസ്ഥാന്‍ ടീമിലെ തന്റെ സഹതാരമായ ബാബര്‍ അസമിന്റെ വിക്കറ്റ് നേടുകയാണ് തന്റെ അഭിലാഷമെന്ന് പറഞ്ഞ് പാക് യുവ പേസര്‍ ഷഹീന്‍ അഫ്രീദി. പിഎസ്എലില്‍ ലാഹോര്‍ ഖലന്തേഴ്സിന് വേണ്ടി കളിക്കുമ്പോള്‍ ഇത് സാധിച്ചെടുക്കാനാകുമെന്നാണ് താരം പ്രതീക്ഷിക്കുന്നതെന്ന് ട്വിറ്ററിലൂടെയുള്ള ചോദ്യോത്തര വേളയില്‍ താരം പറഞ്ഞു.

2018ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ 20 വയസ്സുകാരന്‍ ടീമിന്റെ പ്രധാന ബൗളറായി എല്ലാ ഫോര്‍മാറ്റിലും മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇതുവരെ 86 അന്താരാഷ്ട്ര വിക്കറ്റാണ് ഷഹീന്‍ പാക്കിസ്ഥാന് വേണ്ടി നേടിയിട്ടുള്ളത്.
മിച്ചല്‍ സ്റ്റാര്‍ക്കിനെയും പാക് ഇതിഹാസം വസീം അക്രമിനെയും ആണ് താന്‍ മാതൃകയാക്കുന്നതെന്ന് പറഞ്ഞ ഷഹീന്‍ അഫ്രീദി അവരില്‍ നിന്ന് താന്‍ ഏറെ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാറുണ്ടെന്നും വ്യക്തമാക്കി.

ഇക്കഴിഞ്ഞ പിഎസ്എല്‍ സീസണില്‍ തനിക്ക് ബാബര്‍ അസമിന്റെ വിക്കറ്റ് നേടുവാന്‍ കഴിയാത്ത നിരാശയുണ്ടെന്നും ബാവിയില്‍ തന്നെ അത് സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് താരം വെളിപ്പെടുത്തി. പല പ്രമുഖ താരങ്ങളുടെ വിക്കറ്റും പിഎസ്എലില്‍ നേടാനായ തനിക്ക് ബാബറിന്റെ വിക്കറ്റ് ലഭിച്ചില്ല, അത് താന്‍ ഉറ്റുനോക്കുന്ന ഒരു വിക്കറ്റാണന്നും ഷഹീന്‍ അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാനില്‍ ഇന്നുള്ളവരില്‍ ഏറ്റവും മികച്ച യുവ ബൗളറാണ് ഷഹീന്‍ അഫ്രീദി

പാക്കിസ്ഥാന്‍ യുവ ബൗളര്‍മാരില്‍ നിലവില്‍ ഏറ്റവും മികച്ച താരമാണ് ഷഹീന്‍ അഫ്രീദി എന്ന് പറഞ്ഞ് അസ്ഹര്‍ മഹമ്മൂദ്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ഖലന്തേഴ്സിന് വേണ്ടി ഏറ്റവും അധികം വിക്കറ്റ് നേടിയ താരമായി മാറിയ ഷഹീനിനെ മുന്‍ താരം അസ്ഹര്‍ മഹമ്മൂദ് പറഞ്ഞത് രാജ്യത്തെ മികച്ച ഫാസ്റ്റ് ബൗളര്‍ എന്നാണ്.

2018ല്‍ അരങ്ങേറ്റം കുറിച്ച് താരം എല്ലാ ഫോര്‍മാറ്റിലുമായി 86 വിക്കറ്റാണ് നേടിയിട്ടുള്ളത്. പിഎസ്എലില്‍ 9 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകള്‍ നേടിയ താരം ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ നിരയിലെ പ്രധാന താരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

19 വയസ്സ് മാത്രം ആയിട്ടുള്ള താരത്തെ ടീം മാനേജ്മെന്റ് വേണ്ട രീതിയില്‍ കൈകാര്യം ചെയ്താല്‍ ലോകത്തിലെ തന്നെ മികച്ച ബൗളറായി മാറുമെന്ന് മഹമ്മദൂ് പറഞ്ഞു. ഏറെ പ്രത്യേകതയുള്ള ബൗളറായാണ് താന്‍ താരത്തെ അടുത്ത് നിരീക്ഷിച്ച വ്യക്തിയെന്ന നിലയില്‍ കാണുന്നതെന്നും മഹമ്മൂദ് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടവുമായി ഷഹീന്‍ അഫ്രീദി, ശ്രീലങ്കയ്ക്ക് 80 റണ്‍സിന്റെ ലീഡ്

അഞ്ച് വിക്കറ്റ് നേട്ടവുമായി ഷഹീന്‍ അഫ്രീദി ശ്രീലങ്കയുടെ ചെറുത്ത് നില്പ് അവസാനിപ്പിച്ചുവെങ്കിലും കറാച്ചി ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ 80 റണ്‍സിന്റെ ലീഡാണ് ശ്രീലങ്ക നേടിയിട്ടുള്ളത്. 74 റണ്‍സ് നേടിയ ദിനേശ് ചന്ദിമലും 48 റണ്‍സ് നേടിയ ദില്‍രുവന്‍ പെരേരയും ആണ് തകര്‍ച്ച നേരിട്ട ശ്രീലങ്കയെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.

നിരോഷന്‍ ഡിക്ക്വെല്ല 21 റണ്‍സും ധനന്‍ജയ ഡിസില്‍വ 32 റണ്‍സും നേടി. ചന്ദിമല്‍ പുറത്താകുമ്പോള്‍ 235/8 എന്ന നിലയിലുള്ള ലങ്കയെ ഒമ്പതാം വിക്കറ്റില്‍ വിശ്വ ഫെര്‍ണാണ്ടോയോടൊപ്പം(5*) 36 റണ്‍സ് നേടി ദില്‍രുവന്‍ പെരേരയാണ് മുന്നോട്ട് നയിച്ചത്. പെരേരയെയും അവസാന വിക്കറ്റായി ലഹിരു കുമരയെയും ഒരേ ഓവറില്‍ ഷഹീന്‍ അഫ്രീദിയാണ് പുറത്താക്കിയത്.

പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് അബ്ബാസ് 4 വിക്കറ്റ് നേടി. ഹാരിസ് സൊഹൈലിനാണ് ഒരു വിക്കറ്റ്.

ശ്രീലങ്കയുടെ തിരിച്ചുവരവിന് ചുക്കാന്‍ പിടിച്ച് ദിനേശ് ചന്ദിമലും ധനന്‍ജയ ഡിസില്‍വയും, ലീഡിനികെ

കറാച്ചി ടെസ്റ്റില്‍ 64/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് എംബുല്‍ദേനിയയെയും ആഞ്ചലോ മാത്യൂസിനെയും നഷ്ടമായി 80/5 എന്ന നിലയിലേക്ക് തകര്‍ന്ന ലങ്കയെ രക്ഷിച്ച് ദിനേഷ് ചന്ദിമല്‍, ധനന്‍ജയ ഡി സില്‍വ കൂട്ടുകെട്ട്. രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ 170/6 എന്ന നിലയിലാണ് ശ്രീലങ്ക

67 റണ്‍സ് കൂട്ടുകെട്ടിന് ശേഷം 32 റണ്‍സ് നേടിയ ധനന്‍ജയയെ ലങ്കയ്ക്ക് നഷ്ടമായെങ്കിലും ചന്ദിമലും ഡിക്ക്വെല്ലയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. പാക് സ്കോറിന് വെറും 21 റണ്‍സ് പിറകിലാണ് ശ്രീലങ്കയിപ്പോള്‍. പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദിയും മുഹമ്മദ് അബ്ബാസും മൂന്ന് വീതം വിക്കറ്റാണ് നേടിയത്.

ക്രീസില്‍ 42 റണ്‍സുമായി ദിനേശ് ചന്ദിമലും 10 റണ്‍സ് നേടി നിരോഷന്‍ ഡിക്ക്വെല്ലയുമാണ് നില്‍ക്കുന്നത്.

ഷഹീന്‍ അഫ്രീദിയെ സ്വന്തമാക്കി ഹാംഷയര്‍

ടി20 ബ്ലാസ്റ്റിന് ഷഹീന്‍ അഫ്രീദിയെ സ്വന്തമാക്കി ഹാംഷയര്‍. അടുത്ത വര്‍ഷം നടക്കുന്ന ടൂര്‍ണ്ണമെന്റിലുടനീളം താരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫ്രാഞ്ചൈസിയുമായി കരാറിലെത്തിയതില്‍ സന്തോഷമുണ്ടെന്നും ഇംഗ്ലണ്ടിലെ ആരാധകരുടെ മുന്നില്‍ കളിക്കുക എന്നത് താന്‍ എന്നും ആസ്വദിച്ചിട്ടുള്ള കാര്യമാണെന്നും ഷഹീന്‍ അഫ്രീദി അഭിപ്രായപ്പെട്ടു. തന്റെ കന്നി അനുഭവത്തിനായി താന്‍ ഉറ്റുനോക്കുകയാണെന്നും താരം പറഞ്ഞു.

ഷഹീന്‍ അഫ്രീദിയുടെ വരവ് തന്റെ ടീമിന്റെ ബൗളിംഗ് യൂണിറ്റിനെ ശക്തിപ്പെടുത്തുമെന്ന് ടീമിന്റെ ക്രിക്കറ്റ് ഡയറക്ടര്‍ ഗൈല്‍സ് വൈറ്റ് പറഞ്ഞു. ലോക ക്രിക്കറ്റിലെ ഉദിച്ചുയരുന്ന പ്രതിഭയാണ് താരമെന്നും ഗൈല്‍സ് അഭിപ്രായപ്പെട്ടു പാക്കിസ്ഥാനായി ആറ് ടെസ്റ്റ, 19 ഏകദിനം, 10 ടി20 മത്സരങ്ങളില്‍ നിന്നായി 73 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്.

അഡിലെയ്ഡിലും കളി തടസ്സപ്പെടുത്തി മഴ

ഓസ്ട്രേലിയയും പാക്കിസ്ഥാനും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ വില്ലനായി മഴ. ഇന്ന് ആരംഭിച്ച ഡേ നൈറ്റ് ടെസ്റ്റിന്റെ ആദ്യ സെഷന്‍ പുരോഗമിക്കവേ മഴ വില്ലനായി എത്തുകയായിരുന്നു. ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 22 ഓവര്‍ എത്തിയപ്പോളാണ് മഴ മത്സരത്തിന് തടസ്സം സൃഷ്ടിച്ചത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സാണ് ടീം നേടിയത്.

45 റണ്‍സുമായി ഡേവിഡ് വാര്‍ണറും 18 റണ്‍സ് നേടി മാര്‍നസ് ലാബൂഷാനെയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. 4 റണ്‍സ് നേടിയ ജോ ബേണ്‍സിന്റെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. 62 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍-ലാബൂഷാനെ കൂട്ടുകെട്ട് നേടിയിരിക്കുന്നത്. ബേണ്‍സിന്റെ വിക്കറ്റ് ഷഹീന്‍ അഫ്രീദിയ്ക്കാണ്.

പാക്കിസ്ഥാന്റെ ഏകദിന സ്ക്വാ‍ഡ് പ്രഖ്യാപിച്ചു, ഷഹീന്‍ അഫ്രീദിയും ഹസന്‍ അലിയുമില്ല

ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. മിസ്ബ ഉള്‍ ഹക്ക് കോച്ചും മുഖ്യ സെലക്ടറുമായിട്ടുള്ള ആദ്യ ടീം തിരഞ്ഞെടുക്കലാണ് ഇത്. ഓള്‍ റൗണ്ടര്‍ മുഹമ്മദ് നവാസിനും ബാറ്റ്സ്മാന്‍ ഇഫ്തിക്കര്‍ അഹമ്മദിനും ടീമില്‍ ഇടം ലഭിച്ചിട്ടുണ്ട്. 2015ലാണ് ഇഫ്തിക്കര്‍ തന്റെ അവസാന ഏകദിന അരങ്ങേറ്റം നടത്തിയത്. ഈ വര്‍ഷം ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഫോമാണ് താരത്തിന് തുണയായത്.

എന്നാല്‍ ടീമില്‍ പേസ് ബൗളര്‍മാരായ ഹസന്‍ അലിയ്ക്കും ഷഹീന്‍ അഫ്രീദിയ്ക്കും സ്ഥാനം ലഭിച്ചില്ല. ഡെങ്കിപ്പനിയാണ് ഷഹീന്‍ അഫ്രീദിയ്ക്ക് തിരിച്ചടിയായതെങ്കില്‍ ലോകകപ്പിലെ മോശം ഫോം ഹസന്‍ അലിയ്ക്ക് തിരിച്ചടിയായി.

പാക്കിസ്ഥാന്‍ ഏകദിന സ്ക്വാഡ്: Sarfaraz Ahmed (c), Babar Azam, Abid Ali, Asif Ali, Fakhar Zaman, Haris Sohail, Mohammad Hasnain, Iftikhar Ahmed, Imad Wasim, Imam-ul-Haq, Mohammad Amir, Mohammad Nawaz, Mohammad Rizwan, Shadab Khan, Usman Khan Shinwari, Wahab Riaz

അവസാന മത്സരങ്ങളിലെല്ലാം പാക്കിസ്ഥാന്‍ ടോപ് ക്ലാസ് പ്രകടനം പുറത്തെടുത്തു, വിനയയാത് വിന്‍ഡീസിനെതിരായ പ്രകടനം

ടൂര്‍ണ്ണമെന്റിന്റെ അവസാനത്തോടെ നാല് മത്സരങ്ങളിലും ടോപ് ക്ലാസ് പ്രകടനമാണ് പാക്കിസ്ഥാന്‍ പുറത്തെടുത്തതെന്ന് പറഞ്ഞ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സെമിയില്‍ എത്തുവാന്‍ സാധിച്ചില്ല. ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ വിന്‍ഡീസിനെതിരൊയ ഉദ്ഘാടന മത്സമാണ് ടീമിന്റെ സെമി സാധ്യതകളെ തകര്‍ത്ത് കളഞ്ഞതെന്നും സര്‍ഫ്രാസ് പറഞ്ഞു. ഇന്ത്യയ്ക്കെതിരെയുള്ള പരാജയത്തിന് ശേഷം വേറൊരു പാക്കിസ്ഥാനെയാണ് കണ്ടത്. അത് തീര്‍ച്ചയായും പ്രകീര്‍ത്തിക്കേണ്ട കാര്യമാണ്.

താരങ്ങളെല്ലാം തന്നെ ആ തോല്‍വിയ്ക്ക് ശേഷം ഉണര്‍ന്ന് കളിച്ചുവെന്നും സര്‍ഫ്രാസ് അഭിപ്രായപ്പെട്ടു. തുടക്കത്തിലെ ടീം കോമ്പിനേഷന്‍ ശരിയായിരുന്നില്ലെന്നും ഷഹീന്‍ അഫ്രീദിയും ഹാരിസ് സൊഹൈലും ടീമിലേക്ക് എത്തിയപ്പോള്‍ ടീം വേറൊരു ടീമായി തന്നെ മാറിയെന്നും സര്‍ഫ്രാസ് പറഞ്ഞു. ടീമിന് രണ്ട് മാസത്തോളം ഇനി ഒഴിവ് കാലമാണെന്നും ഈ കാലത്ത് ഒട്ടനവധി പ്രധാന കാര്യങ്ങള്‍ തീരുമാനിക്കാനുണ്ടെന്ന് സര്‍ഫ്രാസ് വ്യക്തമാക്കി.

അവസാന നാല് മത്സരങ്ങളിലും ഷഹീന്‍ പന്തെറിഞ്ഞത് കാണുമ്പോള്‍ അത് പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ പ്രതീക്ഷയായി തന്നെ വിലയിരുത്തണം. ഇമാം, ബാബര്‍, ഹാരിസ്, ഷഹീന്‍ എന്നിവരുടെ പ്രകടനം പാക്കിസ്ഥാന് ശുഭ സൂചനയാണ് നല്‍കുന്നതെന്നും പാക്കിസ്ഥാന്‍ നായകന്‍ സൂചിപ്പിച്ചു.

ഒരു പാക്കിസ്ഥാന്‍ ബൗളറുടെ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് മാന്‍ ഓഫ് ദി മാച്ചായി ഷഹീന്‍ അഫ്രീദി

പാക്കിസ്ഥാന്റെ അവസാന മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് ഷഹീന്‍ അഫ്രീദിയായിരുന്നു. തന്റെ 6 വിക്കറ്റ് നേട്ടത്തിലൂടെ ലോകകപ്പില്‍ ഒരു പാക്കിസ്ഥാന്‍ ബൗളറുടെ ഏറ്റവും ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് അഫ്രീദി മാന്‍ ഓഫ് ദി മാച്ചായി മാറിയത്. തനിക്ക് ലഭിച്ച ഈ അവാര്‍ഡ് ഏറെ പ്രത്യേകത നിറഞ്ഞതാണെന്നും തന്റെ പിതാവിന് ഇത് സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുകയാണെന്നും ഷഹീന്‍ അഫ്രീദി പറഞ്ഞു.

ബൗളിംഗ് കോച്ച് അസ്ഹര്‍ മഹമ്മൂദ് തന്നെ നെറ്റ്സില്‍ ഏറെ സഹായിക്കുന്നുണ്ടെന്നും തന്റെ ഈ പ്രകടനത്തില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്നും ഷഹീന്‍ പറഞ്ഞു. ഇതൊരു സ്ലോ വിക്കറ്റായിരുന്നുവെന്നും ആദ്യ ഇന്നിംഗ്സില്‍ മുസ്തഫിസുര്‍ ഒട്ടേറെ കട്ടറുകള്‍ എറിയുന്നത് താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും താനും അതാണ് ആവര്‍ത്തിക്കുവാന്‍ ശ്രമിച്ചതെന്ന് ഷഹീന്‍ പറഞ്ഞു.

ആറ് വിക്കറ്റുമായി ഷഹീന്‍ അഫ്രീദി, 94 റണ്‍സ് വിജയം സ്വന്തമാക്കി പാക്കിസ്ഥാന്‍

ലോകകപ്പ് സെമി ഫൈനല്‍ സ്ഥാനം നേടുവാനായില്ലെങ്കിലും 221 റണ്‍സിന് ബംഗ്ലാദേശിനെ ഓള്‍ഔട്ട് ആക്കി 94 റണ്‍സിന്റെ മികച്ച വിജയം നേടി പാക്കിസ്ഥാന് മടക്കം. ഷഹീന്‍ അഫ്രീദിയുടെ തകര്‍പ്പന്‍ സ്പെല്ലാണ് പാക്കിസ്ഥാനെ വമ്പന്‍ വിജയത്തിലേക്ക് നയിച്ചത്. 9.1 ഓവറില്‍ വെറും 35 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് ഷഹീന്‍ തന്റെ ആറ് വിക്കറ്റ് നേടിയത്.

ഷാക്കിബ് അല്‍ ഹസന്‍ 64 റണ്‍സ് നേടി ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ലിറ്റണ്‍ ദാസ് 32 റണ്‍സും മഹമ്മദുള്ള 29 റണ്‍സും നേടി മറ്റ് പ്രധാന സ്കോറര്‍മാരായി. ഇവരെ എല്ലാവരെയും പുറത്താക്കിയ ഷഹീന്‍ അഫ്രീദ് ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് സൈഫുദ്ദീനെ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താക്കിയിരുന്നു.

അഫ്ഗാനിസ്ഥാനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ച് നജീബുള്ള സദ്രാനും അസ്ഗര്‍ അഫ്ഗാനും, ഷഹീന്‍ അഫ്രീദിയ്ക്ക് 4 വിക്കറ്റ്

പാക്കിസ്ഥാനെതിരെ 227 റണ്‍സ് നേടി അഫ്ഗാനിസ്ഥാന്‍. സ്പിന്നിനു വലിയ പിന്തുണയുള്ള പിച്ചില്‍ വലിയ സ്കോറല്ലെങ്കിലും മൂന്ന് മികച്ച സ്പിന്നര്‍മാരുള്ള അഫ്ഗാനിസ്ഥാന് പൊരുതി നോക്കാവുന്ന സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത് നജീബുള്ള സദ്രാന്റെ ഇന്നിംഗ്സായിരുന്നു. താരം 45ാം ഓവറില്‍ പുറത്തായില്ലായിരുന്നുവെങ്കില്‍ അല്പം കൂടി മികച്ച സ്കോറിലേക്ക് ടീമിനു എത്താമായിരുന്നു. ഷഹീന്‍ അഫ്രീദി ഇന്നിംഗ്സിന്റെ തുടക്കത്തിലും ഒടുക്കത്തിലും വിക്കറ്റുകള്‍ നേടി അഫ്ഗാനിസ്ഥാന് തിരിച്ചടിയേല്പിക്കുകയായിരുന്നു.

റഹ്മത് ഷായും ഗുല്‍ബാദിന്‍ നൈബും ഭേദപ്പെട്ട തുടക്കം ടീമിനു നല്‍കിയെങ്കിലും 15 റണ്‍സ് നേടിയ നൈബിനെ ഷഹീന്‍ അഫ്രീദി പുറത്താക്കി. അടുത്ത പന്തില്‍ ഹസ്മത്തുള്ള ഷഹീദിയെയും പുറത്താക്കി ഹാട്രിക്കിനു അടുത്ത് ഷഹീന്‍ എത്തിയെങ്കിലും താരത്തിന് നേട്ടം കൊയ്യാനായില്ല. റഹ്മത് ഷായും ഇക്രം അലി ഖില്ലും ചേര്‍ന്ന് 30 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയെങ്കിലും 35 റണ്‍സ് നേടിയ റഹ്മത് ഷായെ ഇമാദ് വസീം പുറത്താക്കി.

നാലാം വിക്കറ്റില്‍ അതിവേഗ ബാറ്റിംഗുമായി അസ്ഗര്‍ അഫ്ഗാന്‍ പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയെങ്കിലും 35 പന്തില്‍ 42 റണ്‍സ് നേടിയ താരത്തെ പുറത്താക്കി ഷദബ് ഖാന്‍ പാക്കിസ്ഥാന് വീണ്ടും മേല്‍ക്കൈ നല്‍കി. മത്സരം മാറ്റി മറിച്ച മുഹൂര്‍ത്തമായിരുന്നു അത്. 250നു മേലുള്ള സ്കോറിലേക്ക് അഫ്ഗാനിസ്ഥാന്‍ നീങ്ങുമെന്ന സ്ഥിതിയില്‍ നിന്ന് അടുത്ത ഓവറില്‍ ഇമാദ് വസീമിനെയും നഷ്ടമായി ടീം 125/5 എന്ന നിലയിലേക്ക് വീണു.

മുഹമ്മദ് നബിയും(16) പുറത്തായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 200 കടക്കുമോയെന്ന് കരുതിയെങ്കിലും നജീബുള്ള സദ്രാനും ഷമിയുള്ള ഷിന്‍വാരിയും ചേര്‍ന്ന് ടീമിനെ 200 കടത്തിയെങ്കിലും 42 റണ്‍സ് നേടിയ നജീബുള്ളയെയും റഷീദ് ഖാനെയും പുറത്താക്കി ഷഹീന്‍ അഫ്രീദി വീണ്ടും അഫ്ഗാനിസ്ഥാന് തിരിച്ചടി നല്‍കി. സമിയുള്ള ഷിന്‍വാരി 19 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സിലേക്ക് എത്തുകയായിരുന്നു.

തുണയ്ക്കെത്തി കോളിന്‍ ഡി ഗ്രാന്‍‍ഡോം-ജെയിംസ് നീഷം സഖ്യം, ഷഹീന്‍ അഫ്രീദി നല്‍കിയ സ്വപ്നതുടക്കം കൈവിട്ട് പാക്കിസ്ഥാന്‍

ഷഹീന്‍ അഫ്രീദിയുടെ മാന്ത്രിക സ്പെല്ലില്‍ തകര്‍ന്ന ന്യൂസിലാണ്ടിന്റെ തുണയ്ക്കെത്തി ഓള്‍റൗണ്ടര്‍മാരായ ജെയിംസ് നീഷവും കോളിന്‍ ഡി ഗ്രാന്‍ഡോമും. 46/4 എന്ന നിലയില്‍ ടോപ് ഓര്‍ഡറിനെയും പിന്നീട് 83/5 എന്ന നിലയില്‍ കെയിന്‍ വില്യംസണിനെയും നഷ്ടമായി പാക്കിസ്ഥാനെതിരെ വലിയ തോല്‍വി മുന്നില്‍ കണ്ട ന്യൂസിലാണ്ടിനെ 132 റണ്‍സ് കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ നേടിയ നീഷം-ഗ്രാന്‍ഡോം കൂട്ടുകെട്ട് കരകയറ്റുകയായിരുന്നു. 50 ഓവറില്‍ 237 റണ്‍സാണ് 6 വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാണ്ട് നേടിയത്.

ആദ്യം നേടിയ മേല്‍ക്കൈ ഈ കൂട്ടുകെട്ടിനെ യഥേഷ്ടം സ്കോര്‍ ചെയ്യുവാന്‍ അനുവദിക്കുക വഴി പാക്കിസ്ഥാന്‍ കൈവിടുന്ന കാഴ്ചയാണ് പിന്നീട് മത്സരത്തില്‍ കണ്ടത്. മുഹമ്മദ് അമീര്‍ ഗപ്ടിലിനെ പുറത്താക്കിയ ശേഷം ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റുമായി നിറഞ്ഞാടിയപ്പോള്‍ പാക്കിസ്ഥാന്‍ മത്സരം വിജയിച്ച പ്രതീതിയായിരുന്നു എഡ്ജ്ബാസ്റ്റണിലെ പാക് ആരാധകര്‍ക്കിടയില്‍. 41 റണ്‍സ് നേടിയ കെയിന്‍ വില്യംസണ്‍ എപ്പോളത്തെയും പോലെ പൊരുതി നിന്നുവെങ്കിലും ഷദബ് ഖാന്‍ താരത്തെ പുറത്താക്കി.

പിന്നീട് ഈ ലോകകപ്പ് തന്നെ കണ്ട മികച്ച തിരിച്ചുവരവാണ് ന്യൂസിലാണ്ട് നടത്തിയത്. ജെയിംസ് നീഷവും കോളിന്‍ ഡി ഗ്രാന്‍ഡോമും പതറാതെ പൊരുതി ന്യൂസിലാണ്ടിനെ മുന്നോട്ടെത്തിക്കുകയായിരുന്നു. ഇരു താരങ്ങളും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ന്യൂസിലാണ്ട് ബൗളര്‍മാര്‍ക്കും എറിഞ്ഞ് പിടിക്കുവാനുള്ള സ്കോറിലേക്ക് ടീം എത്തി.

45 ഓവറിനു ശേഷം നീഷം-കോളിന്‍ ഡി ഗ്രാന്‍ഡോം കൂട്ടുകെട്ട് ഗിയര്‍ മാറ്റിയതോടെ ന്യൂസിലാണ്ട് 200ന് മുകളിലേക്ക് നീങ്ങി. 48ാം ഓവറില്‍ 64 റണ്‍സ് നേടിയ കോളിന്‍ ഡി ഗ്രാന്‍ഡോം റണ്ണൗട്ട് രൂപത്തില്‍ പുറത്താകുകയായിരുന്നു. 71 പന്തില്‍ നിന്ന് 64 റണ്‍സ് നേടിയ താരം 6 ഫോറും ഒരു സിക്സുമാണ് നേടിയത്. 112 പന്തില്‍ നിന്ന് 97 റണ്‍സ് നേടിയാണ് ജെയിംസ് നീഷം പുറത്താകാതെ നിന്നത്. 5 ഫോറും 3 സിക്സുമാണ് താരം നേടിയത്. അവസാന പത്തോവറില്‍ നിന്ന് 85 റണ്‍സാണ് ന്യൂസിലാണ്ട് നേടിയത്.

 

Exit mobile version