കൊടുങ്കാറ്റായി ഷഹീന്‍ അഫ്രീദി, വിന്‍ഡീസിന് തകര്‍ച്ച

ജമൈക്കയിലെ രണ്ടാം ടെസ്റ്റിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട വെസ്റ്റിന്‍ഡീസ്. പാക്കിസ്ഥാന്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 302/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം 39/3 എന്ന നിലയിൽ ആയിരുന്ന വെസ്റ്റിന്‍ഡീസ് നാലാം ദിവസം കളി പുനരാരംഭിച്ച ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 123/8 എന്ന നിലയിലാണ്.

ഷഹീന്‍ അഫ്രീദി നാലും മുഹമ്മദ് അബ്ബാസ് മൂന്നും വിക്കറ്റ് നേടിയാണ് വെസ്റ്റിന്‍ഡീസിന്റെ നടുവൊടിച്ചത്. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 179 റൺസ് പിന്നിലാണ് വിന്‍ഡീസ് ഇപ്പോള്‍. ബോണ്ണര്‍(37), ജെര്‍മൈന്‍ ബ്ലാക്ക്വുഡ്(33) എന്നിവരാണ് വെസ്റ്റിന്‍ഡീസിന്റെ പ്രധാന സ്കോറര്‍മാര്‍.

ലീഡ് 36 റൺസ് മാത്രം, വിന്‍ഡീസ് 253 റൺസിന് ഓള്‍ഔട്ട്

പാക്കിസ്ഥാനെതിരെ ജമൈക്ക ടെസ്റ്റിൽ വിന്‍ഡീസിന് 36 റൺസ് മാത്രം ലീഡ്. വിന്‍ഡീസ് 89.4 253 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇന്ന് അവശേഷിക്കുന്ന രണ്ട് വിക്കറ്റുകളും പാക്കിസ്ഥാന്‍ വേഗത്തിൽ നേടുകയായിരുന്നു.

ഷഹീന്‍ അഫ്രീദി നാല് വിക്കറ്റും മുഹമ്മദ് അബ്ബാസ് മൂന്ന് വിക്കറ്റും നേടിയാണ് വിന്‍ഡീസിനെ വേഗത്തിൽ പുറത്താക്കിയത്. രണ്ടാം ദിവസം ക്രെയിഗ് ബ്രാത്‍വൈറ്റ്, ജേസൺ ഹോള്‍ഡര്‍ എന്നിവരുടെ ഇന്നിംഗ്സാണ് വിന്‍ഡീസിന് ലീഡ് നേടിക്കൊടുത്തത്.

തലേ ദിവസത്തെ സ്കോറിനോട് വെറും 2 റൺസാണ് വിന്‍ഡീസിന് നേടാനായത്.

ഹാംഷയറുമായി കരാറിലെത്തി മുഹമ്മദ് അബ്ബാസ്

2021 കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ ഹാംഷയറിന് വേണ്ടി കളിക്കുവാന്‍ പേസ് ബൗളര്‍ മുഹമ്മദ് അബ്ബാസ് എത്തുന്ന. കൗണ്ടി സീസണിലെ ആദ്യ രണ്ട് മാസത്തില്‍ താരത്തിന്റെ സേവനം കൗണ്ടിയ്ക്ക് ലഭിയ്ക്കും. മുമ്പ് ഏതാനും സീസണുകളില്‍ ലെസ്റ്റര്‍ഷയറിന് വേണ്ടി കളിച്ചിട്ടുള്ള താരം 79 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കന്‍ പേസര്‍ കൈല്‍ അബോട്ടിനൊപ്പമാവും മുഹമ്മദ് അബ്ബാസ് ന്യൂ ബോള്‍ ഏന്തുക. കൊല്‍പക് കരാര്‍ ഉള്ള താരമായിരുന്ന കൈല്‍ അബോട്ടിന്റെ കൊല്‍പക് കരാര്‍ അവസാനിച്ചതോടെ രണ്ടാമത്തെ വിദേശ താരമായി കൈല്‍ അബോട്ട് കളിക്കും. മുമ്പ് കൊല്‍പക് കരാര്‍ ഉണ്ടായിരുന്ന ഫിഡല്‍ എഡ്വേര്‍ഡ്സ് കൗണ്ടിയ്ക്ക് വേണ്ടി കളിക്കുവാന്‍ മടങ്ങിയെത്തില്ല.

വളരെ നിലവാരം കൂടിയ പേസ് ബൗളര്‍ ആണ് അബ്ബാസ് എന്ന് ക്ലബ്ബിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ജൈല്‍സ് വൈറ്റ് പറഞ്ഞു.

അടിമുടി മാറ്റങ്ങളുമായി പാക്കിസ്ഥാന്‍, മുഹമ്മദ് അബ്ബാസിനെ ഉള്‍പ്പെടെ പ്രധാന ടെസ്റ്റ് താരങ്ങളെ പുറത്താക്കി

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിന്റെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. 20 അംഗ സംഘത്തില്‍ ന്യൂസിലാണ്ടിനെതിരെ കളിച്ച ടീമില്‍ പല പ്രധാന താരങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. 9 പുതുമുഖ താരങ്ങള്‍ക്ക് സ്ക്വാഡില്‍ അവസരം ലഭിച്ചിട്ടുണ്ട്. മുഹമ്മദ് അബ്ബാസ്, ഷാന്‍ മസൂദ്, ഹാരിസ് സൊഹൈല്‍ എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.

പരിക്കേറ്റ ബാബര്‍ അസം ഫിറ്റായി വരുന്നതോടെ മുഹമ്മദ് റിസ്വാന്‍ ക്യാപ്റ്റന്‍സി സ്ഥാനം ഒഴിയും. ജനുവരി 26ന് ആണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്. കറാച്ചിയാണ് വേദി. രണ്ടാം ടെസ്റ്റ് റാവല്‍പിണ്ടിയില്‍ അരങ്ങേറും.

പാക്കിസ്ഥാന്‍ സ്ക്വാഡ്: Abid Ali, Abdullah Shafique, Imran Butt, Azhar Ali, Babar Azam (c), Fawad Alam, Kamran Ghulam, Salman Ali Agha, Saud Shakeel, Faheem Ashraf, Mohammad Nawaz, Mohammad Rizwan, Sarfaraz Ahmed, Nauman Ali, Sajid Khan, Yasir Shah, Haris Rauf, Hasan Ali, Shaheen Shah Afridi, Tabish Khan

അബ്ബാസിനും ബാബര്‍ അസമിനും റാങ്കിംഗില്‍ മുന്നേറ്റം

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ പ്രകടനങ്ങളുടെ ബലത്തില്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് റാങ്കിംഗില്‍ മുന്നേറ്റം. ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മുഹമ്മദ് അബ്ബാസ് എട്ടാം സ്ഥാനത്തിലേക്ക് എത്തിയപ്പോള്‍ ബാറ്റ്സ്മാന്മാരുടെ നിരയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ബാബര്‍ അസം അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ബാബര്‍ അസമിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗ് കൂടിയാണ് ഇത്.

സൗത്താംപ്ടണ്‍ ടെസ്റ്റില്‍ റണ്‍സ് കണ്ടെത്തിയ ആബിദ് അലി, മുഹമ്മദ് റിസ്വാന്‍ എന്നിവരും അവരുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കിലേക്ക് എത്തിയിട്ടുണ്ട്. ആബിദ് അലി 49ാം റാങ്കിലും റിസ്വാന്‍ 75ാം റാങ്കിലുമാണുള്ളത്.

 

അഞ്ചാം ദിവസത്തെ അവസാന സെഷനില്‍ കളി സാധ്യമായി, ഇംഗ്ലണ്ടിന് ബാറ്റിംഗ് പരിശീലനം

സൗത്താംപ്ടണില്‍ ഒടുവില്‍ ക്രിക്കറ്റ് നടന്നു. മഴയ്ക്കൊടുവില്‍ അവസാന സെഷനില്‍ ഏതാനും മണിക്കൂര്‍ കളി നടന്നപ്പോള്‍ ഇംഗ്ലണ്ട് അത് ബാറ്റിംഗ് പരിശീലനമായി കണ്ടു. പാക്കിസ്ഥാന്റെ 236 റണ്‍സെന്ന ആദ്യ ഇന്നിംഗ്സ് സ്കോറിന് പകരം ഇംഗ്ലണ്ട് 110/4 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തതോടെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

7/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി സാക്ക് ക്രോളി-ഡൊമിനിക് സിബ്ലേ കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ 91 റണ്‍സാണ് നേടിയത്. 53 റണ്‍സ് നേടിയ സാക്ക് ക്രോളിയെ മുഹമ്മദ് അബ്ബാസ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോളാണ് കൂട്ടുകെട്ട് തകര്‍ന്നത്.

തന്റെ തൊട്ടടുത്ത ഓവറില്‍ ഡൊമിനിക് സിബ്ലേയെയും മുഹമ്മദ് അബ്ബാസ് പുറത്താക്കിയപ്പോള്‍ 91/1 എന്ന നിലയില്‍ നിന്ന് ഇംഗ്ലണ്ട് 92/3 എന്ന നിലയിലേക്ക് വീണു. 9 റണ്‍സ് നേടിയ ഒല്ലി പോപിനെ യസീര്‍ ഷാ മടക്കിയയച്ചപ്പോള്‍ ടീം 105/4 എന്ന നിലയിലേക്ക് വീണു.

പാക് പേസര്‍മാര്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് ടോപ് ഓര്‍ഡര്‍ തകര്‍ന്നു

326 റണ്‍സ് എന്ന പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. മാഞ്ചസ്റ്ററില്‍ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 92/4 എന്ന നിലയിലാണ്. ആദ്യ ഓവറില്‍ തന്നെ ഷഹീന്‍ അഫ്രീദി റോറി ബേണ്‍സിനെ(4) പുറത്താക്കിയപ്പോള്‍ ഡൊമിനിക് സിബ്ലേയെയും(8), ബെന്‍ സ്റ്റോക്സിനെയും(0) വീഴ്ത്തിയത് മുഹമ്മദ് അബ്ബാസ് ആയിരുന്നു.

രണ്ടാം വിക്കറ്റില്‍ ജോ റൂട്ടും ഒല്ലി പോപ്പും ചേര്‍ന്ന് 50 റണ്‍സ് കൂട്ടുകെട്ട് നേടി ഇംഗ്ലണ്ടിനെ കരകയറ്റുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് യസീര്‍ ഷാ ജോ റൂട്ടിനെ മടക്കിയയച്ചത്. 14 റണ്‍സാണ് താരം നേടിയത്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഒല്ലി പോപ്പും ജോസ് ബട്‍ലറുമാണ് ക്രീസിലുള്ളത്.

ഒല്ലി പോപ് 46 റണ്‍സും ജോസ് ബട്ലര്‍ 15 റണ്‍സും നേടി അഞ്ചാം വിക്കറ്റില്‍ 30 റണ്‍സ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന് പാക്കിസ്ഥാന്റെ സ്കോര്‍ മറികടക്കുവാന്‍ ഇനിയും 234 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

 

മുഹമ്മദ് അബ്ബാസിന്റെ കൗണ്ടി കരാര്‍ റദ്ദാക്കി നോട്ടിംഗാംഷയര്‍

പാക്കിസ്ഥാന്‍ താരം മുഹമ്മദ് അബ്ബാസിന്റെ 2020ലെ കൗണ്ടി കരാര്‍ റദ്ദാക്കി നോട്ടിംഗാംഷയര്‍. കൊറോണ കാരണം ഒട്ടനവധി താരങ്ങളുടെ കരാര്‍ കൗണ്ടി ക്ലബ്ബുകള്‍ റദ്ദാക്കിയിട്ടുണ്ട്, ആ പട്ടികയിലേക്കുള്ള പുതിയ ആളാണ് മുഹമ്മദ് അബ്ബാസ്. ഭാവിയില്‍ താരവുമായി സഹകരിക്കുവാനുള്ള ശ്രമം തുടരുമെന്നും കൗണ്ടി വ്യക്തമാക്കി.

ഓഗസ്റ്റ് 1 വരെ കൗണ്ടി ക്രിക്കറ്റ് ആരംഭിക്കില്ലെന്ന് ഇംഗ്ലണ്ട് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ജൂലൈയില്‍ വിന്‍ഡീസ് പരമ്പരയും പിന്നീട് പാക്കിസ്ഥാന്‍ പരമ്പരയുമാണ് ഇംഗ്ലണ്ടില്‍ അരങ്ങേറുവാന്‍ പോകുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍.

ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടവുമായി ഷഹീന്‍ അഫ്രീദി, ശ്രീലങ്കയ്ക്ക് 80 റണ്‍സിന്റെ ലീഡ്

അഞ്ച് വിക്കറ്റ് നേട്ടവുമായി ഷഹീന്‍ അഫ്രീദി ശ്രീലങ്കയുടെ ചെറുത്ത് നില്പ് അവസാനിപ്പിച്ചുവെങ്കിലും കറാച്ചി ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ 80 റണ്‍സിന്റെ ലീഡാണ് ശ്രീലങ്ക നേടിയിട്ടുള്ളത്. 74 റണ്‍സ് നേടിയ ദിനേശ് ചന്ദിമലും 48 റണ്‍സ് നേടിയ ദില്‍രുവന്‍ പെരേരയും ആണ് തകര്‍ച്ച നേരിട്ട ശ്രീലങ്കയെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.

നിരോഷന്‍ ഡിക്ക്വെല്ല 21 റണ്‍സും ധനന്‍ജയ ഡിസില്‍വ 32 റണ്‍സും നേടി. ചന്ദിമല്‍ പുറത്താകുമ്പോള്‍ 235/8 എന്ന നിലയിലുള്ള ലങ്കയെ ഒമ്പതാം വിക്കറ്റില്‍ വിശ്വ ഫെര്‍ണാണ്ടോയോടൊപ്പം(5*) 36 റണ്‍സ് നേടി ദില്‍രുവന്‍ പെരേരയാണ് മുന്നോട്ട് നയിച്ചത്. പെരേരയെയും അവസാന വിക്കറ്റായി ലഹിരു കുമരയെയും ഒരേ ഓവറില്‍ ഷഹീന്‍ അഫ്രീദിയാണ് പുറത്താക്കിയത്.

പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് അബ്ബാസ് 4 വിക്കറ്റ് നേടി. ഹാരിസ് സൊഹൈലിനാണ് ഒരു വിക്കറ്റ്.

ശ്രീലങ്കയുടെ തിരിച്ചുവരവിന് ചുക്കാന്‍ പിടിച്ച് ദിനേശ് ചന്ദിമലും ധനന്‍ജയ ഡിസില്‍വയും, ലീഡിനികെ

കറാച്ചി ടെസ്റ്റില്‍ 64/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് എംബുല്‍ദേനിയയെയും ആഞ്ചലോ മാത്യൂസിനെയും നഷ്ടമായി 80/5 എന്ന നിലയിലേക്ക് തകര്‍ന്ന ലങ്കയെ രക്ഷിച്ച് ദിനേഷ് ചന്ദിമല്‍, ധനന്‍ജയ ഡി സില്‍വ കൂട്ടുകെട്ട്. രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ 170/6 എന്ന നിലയിലാണ് ശ്രീലങ്ക

67 റണ്‍സ് കൂട്ടുകെട്ടിന് ശേഷം 32 റണ്‍സ് നേടിയ ധനന്‍ജയയെ ലങ്കയ്ക്ക് നഷ്ടമായെങ്കിലും ചന്ദിമലും ഡിക്ക്വെല്ലയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. പാക് സ്കോറിന് വെറും 21 റണ്‍സ് പിറകിലാണ് ശ്രീലങ്കയിപ്പോള്‍. പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദിയും മുഹമ്മദ് അബ്ബാസും മൂന്ന് വീതം വിക്കറ്റാണ് നേടിയത്.

ക്രീസില്‍ 42 റണ്‍സുമായി ദിനേശ് ചന്ദിമലും 10 റണ്‍സ് നേടി നിരോഷന്‍ ഡിക്ക്വെല്ലയുമാണ് നില്‍ക്കുന്നത്.

കറാച്ചി ടെസ്റ്റില്‍ തിരിച്ചടിച്ച് പാക്കിസ്ഥാന്‍, ശ്രീലങ്കയുടെ മൂന്ന് വിക്കറ്റ് നഷ്ടം

കറാച്ചി ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ മൂന്ന് വിക്കറ്റ് നഷ്ടമായി ശ്രീലങ്ക. പാക്കിസ്ഥാനെ 191 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയുടെ മൂന്ന് വിക്കറ്റുകളാണ് പാക് പേസര്‍മാര്‍ വീഴ്ത്തിയത്. മുഹമ്മദ് അബ്ബാസ് രണ്ടും ഷഹീന്‍ അഫ്രീദി ഒരു വിക്കറ്റും നേടിയപ്പോള്‍ ഇരു ടീമുകളുടെയുമായി അവസാന സെഷനില്‍ മാത്രം എട്ട് വിക്കറ്റുകളാണ് വീണത്.

64/3 എന്ന നിലയിലുള്ള ശ്രീലങ്ക പാക്കിസ്ഥാന്റെ സ്കോറിന് 127 റണ്‍സ് പിന്നിലായാണ് ശ്രീലങ്ക സ്ഥിതി ചെയ്യുന്നത്. ആഞ്ചലോ മാത്യൂസും(8*) ലസിത് എംബുല്‍ദേനിയയും(3*) ആണ് ക്രീസില്‍ നില്‍ക്കുന്നത്. ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേ(25), കുശല്‍ മെന്‍ഡിസ്(13), ഒഷാഡ ഫെര്‍ണാണ്ടോ(4) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.

നേരത്തെ 167/4 എന്ന നിലയില്‍ നിന്ന് 24 റണ്‍സ് നേടുന്നതിനിടെയാണ് പാക്കിസ്ഥാന്റെ 6 വിക്കറ്റ് നഷ്ടമായത്.

2020 കൗണ്ടി ചാമ്പ്യന്‍ഷിപ്പിന് മുഹമ്മദ് അബ്ബാസും, കളിക്കുക നോട്ടിംഗാംഷയറിന് വേണ്ടി

2020 കൗണ്ടി ചാമ്പ്യന്‍ഷിപ്പിനായി പാക് പേസര്‍ മുഹമ്മദ് അബ്ബാസിന്റെ സേവനം ഉറപ്പാക്കി നോട്ടിംഗാംഷയര്‍. സീസണിലെ ആദ്യത്തെ 9 മത്സരങ്ങളില്‍ താരം കൗണ്ടിയ്ക്കായി കളിക്കും. അതിന് ശേഷം ഇംഗ്ലണ്ടില്‍ പാക്കിസ്ഥാന്റെ ടെസ്റ്റ് സ്ക്വാഡിനൊപ്പം താരം ചേരും. മുമ്പ് ലെസ്റ്റര്‍ഷയറിന് വേണ്ടി ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച താരം 19 മത്സരങ്ങളില്‍ നിന്ന് 79 വിക്കറ്റുകളാണ് വീഴ്ത്തിയത്.

പാക്കിസ്താനായി 15 ടെസ്റ്റുകളില്‍ അബ്ബാസ് കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്ന് 66 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റിലേക്ക് വൈകിയെത്തിയ താരമാണെങ്കിലും ഉടനടി പ്രഭാവമുണ്ടാക്കുവാന്‍ അബ്ബാസിന് സാധിച്ചുവെന്നാണ് നോട്ടിംഗാംഷയര്‍ മുഖ്യ കോച്ച് പീറ്റര്‍ മൂര്‍സ് പറയുന്നത്. ലെസ്റ്റര്‍ഷയറില്‍ കളിച്ചപ്പോള്‍ ഇംഗ്ലീഷ് സാഹചര്യങ്ങളുമായി മികച്ച രീതിയിലാണ് താരം ഇഴുകി ചേര്‍ന്നതെന്നും പീറ്റര്‍ മൂര്‍സ് വ്യക്തമാക്കി. ഇത് ടീമിന് ഗുണം ചെയ്യുമെന്നും മൂര്‍സ് അഭിപ്രായപ്പെട്ടു.

Exit mobile version