ആറ് വിക്കറ്റുമായി ഷഹീന്‍ അഫ്രീദി, 94 റണ്‍സ് വിജയം സ്വന്തമാക്കി പാക്കിസ്ഥാന്‍

ലോകകപ്പ് സെമി ഫൈനല്‍ സ്ഥാനം നേടുവാനായില്ലെങ്കിലും 221 റണ്‍സിന് ബംഗ്ലാദേശിനെ ഓള്‍ഔട്ട് ആക്കി 94 റണ്‍സിന്റെ മികച്ച വിജയം നേടി പാക്കിസ്ഥാന് മടക്കം. ഷഹീന്‍ അഫ്രീദിയുടെ തകര്‍പ്പന്‍ സ്പെല്ലാണ് പാക്കിസ്ഥാനെ വമ്പന്‍ വിജയത്തിലേക്ക് നയിച്ചത്. 9.1 ഓവറില്‍ വെറും 35 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് ഷഹീന്‍ തന്റെ ആറ് വിക്കറ്റ് നേടിയത്.

ഷാക്കിബ് അല്‍ ഹസന്‍ 64 റണ്‍സ് നേടി ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ലിറ്റണ്‍ ദാസ് 32 റണ്‍സും മഹമ്മദുള്ള 29 റണ്‍സും നേടി മറ്റ് പ്രധാന സ്കോറര്‍മാരായി. ഇവരെ എല്ലാവരെയും പുറത്താക്കിയ ഷഹീന്‍ അഫ്രീദ് ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് സൈഫുദ്ദീനെ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താക്കിയിരുന്നു.

Exit mobile version