ആടിയുലഞ്ഞ് പാക്കിസ്ഥാന്‍ 177 റണ്‍സിനു ഓള്‍ഔട്ട്, ലീഡ് പിടിയ്ക്കാനായി ദക്ഷിണാഫ്രിക്ക

കേപ് ടൗണിലെ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ലീഡിനു 54 റണ്‍സ് അകലെ നില്‍ക്കുന്നു. ആദ്യ ദിവസം കളി അവസാനിക്കുമ്പോള്‍ 177 റണ്‍സിനു പാക്കിസ്ഥാനെ ഓള്‍ഔട്ട് ആക്കിയ ദക്ഷിണാഫ്രിക്ക തങ്ങളുടെ ഇന്നിംഗ്സില്‍ 123/2 എന്ന നിലയിലാണ്. എയ്ഡന്‍ മാര്‍ക്രത്തിന്റെ മികച്ച ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചത്. 78 റണ്‍സ് നേടിയ മാര്‍ക്രവും 20 റണ്‍സ് നേടിയ ഡീന്‍ എല്‍ഗാറുമാണ് പുറത്തായ താരങ്ങള്‍.

ഡീന്‍ എല്‍ഗാര്‍ ആണ് പുറത്തായ ആദ്യ താരം 78 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രം പുറത്തായതോടെ ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. 24 റണ്‍സുമായി ഹാഷിം അംലയാണ് ക്രീസില്‍ നില്‍ക്കുന്നത്. പാക്കിസ്ഥാനായി ഷാന്‍ മക്സൂദ്, മുഹമ്മദ് അമീര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ ഡുവാനെ ഒളിവിയര്‍, ഡെയില്‍ സ്റ്റെയിന്‍ എന്നിവരുടെ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കുകയായിരുന്നു. ‍ഡെയില്‍ സ്റ്റെയിന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഒളിവിയര്‍ 4 വിക്കറ്റ് നേടി. കാഗിസോ റബാഡയ്ക്ക് രണ്ടും വെറോണ്‍ ഫിലാന്‍ഡറിനു ഒരു വിക്കറ്റും ലഭിച്ചു.

പാക്കിസ്ഥാനു വേണ്ടി സര്‍ഫ്രാസ് അഹമ്മദ് 56 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഷാന്‍ മക്സൂദ് 44 റണ്‍സ് നേടി മികവ് പുലര്‍ത്തി. അസാദ് ഷഫീക്ക്(20), മുഹമ്മദ് അമീര്‍(22) എന്നിവരാണ് പാക്കിസ്ഥാനു വേണ്ടി രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

രണ്ടാം ഇന്നിംഗ്സിലെ പരാജയം മാനസിക സമ്മര്‍ദ്ദം മൂലം

പാക്കിസ്ഥാന്‍ ടീമിന്റെ കൂടപ്പിറപ്പുകളായ ബാറ്റിംഗ് തകര്‍ച്ച, പ്രത്യേകിച്ച് രണ്ടാം ഇന്നിംഗ്സുകളിലേതിനു കാരണം ടീമംഗങ്ങളുടെ മാനസിക സമ്മര്‍ദ്ദമാണെന്ന് തുറന്ന് പറ‍ഞ്ഞ് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സില്‍ ശക്തമായ തുടക്കത്തിനു ശേഷം 90 റണ്‍സിനു 9 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ പാക്കിസ്ഥാന്‍ താരങ്ങളോട് കോച്ച് മിക്കി ആര്‍തര്‍ പറഞ്ഞത് നിങ്ങള്‍ ഒരു മണിക്കൂറില്‍ കളി കളഞ്ഞുവെന്നാണ്.

ടീമംഗങ്ങളെ തങ്ങളുടെ മോശം ഷോട്ട് സെലക്ഷനു നിശിതമായി വിമര്‍ശിച്ച മിക്കി ആര്‍തറും സര്‍ഫ്രാസും ശരിവയ്ക്കുന്നത് ഇതിന്റെ ഉത്തരവാദിത്വം എല്ലാ താരങ്ങള്‍ക്കുമാണെന്നാണ്. തങ്ങള്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി രണ്ടാം ഇന്നിംഗ്സുകള്‍ ഒരു കീറാമുട്ടിയായിട്ടുണ്ടെന്ന് പാക് നായകന്‍ തുറന്ന് സമ്മതിച്ചു.

തുടക്കങ്ങള്‍ ലഭിയ്ക്കുന്നുണ്ടെങ്കിലും ഒരു വിക്കറ്റ് വീണാല്‍ പിന്നെ തുടര്‍ച്ചയായ വിക്കറ്റ് വീഴ്ചയാണ് ടീമിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നതെന്നും സര്‍ഫ്രാസ് പറഞ്ഞു. 2016ല്‍ ഹാമിള്‍ട്ടണില്‍ 159/1 എന്ന നിലയില്‍ നിന്ന് 230 റണ്‍സിനു ഓള്‍ഔട്ട് ആയത് മുതല്‍ ഇത് സ്ഥിരം സംഭവമാണ്. താരങ്ങള്‍ക്കും കോച്ചിംഗ് സ്റ്റാഫിനും ഇതിനു പിന്നിലെ ഉത്തരവാദിത്വമുണ്ടെന്ന് സര്‍ഫ്രാസ് പറഞ്ഞു.

ടീമിലെ അസ്വാരസ്യങ്ങളെ തള്ളി പാക്കിസ്ഥാന്‍ ബോര്‍ഡ്

സെഞ്ചൂറിയന്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം പാക്കിസ്ഥാന്‍ 190 റണ്‍സിനു ഓള്‍ഔട്ട് ആയി പവലിയനിലേക്ക് തിരികെ എത്തിയപ്പോള്‍ ടീമംഗങ്ങളെ കോച്ച് മിക്കി ആര്‍തര്‍ എടുത്ത് കുടഞ്ഞുവെന്ന വാര്‍ത്തകളെ തള്ളി പാക്കിസ്ഥാന്‍ ബോര്‍ഡ്. സര്‍ഫ്രാസ് അഹമ്മദ്, അസ്ഹര്‍ അലി, അസാദ് ഷഫീക്ക് എന്നിവരുടെ മോശം ഷോട്ടുകള്‍ക്ക് താരങ്ങളെ ഏറെ പഴി പറഞ്ഞ പാക്കിസ്ഥാന്‍ മുഖ്യ കോച്ചിന്റെ നടപടിയെ തുടര്‍ന്ന് ടീമില്‍ വലിയ എതിര്‍പ്പുണ്ടെന്നാണ് പാക്കിസ്ഥാന്‍ പ്രാദേശിക മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സര്‍ഫ്രാസും കോച്ചും തമ്മില്‍ വാക്ക് തര്‍ക്കത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. എന്നാല്‍ ഇവയെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ബോര്‍ഡ് ടീം മാനേജ്മെന്റിനു വേണ്ടി പത്രക്കുറിപ്പിറക്കിയത്. മികച്ച തുടക്കത്തില്‍ നിന്നാണ് പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ തകര്‍ന്നത്.

100/1 എന്ന നിലയില്‍ നിന്ന് 190 റണ്‍സിനു ടീം ഓള്‍ഔട്ട് ആയതോടെ വലിയ ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ നല്‍കാമെന്ന പാക്കിസ്ഥാന്റെ മോഹങ്ങള്‍ അസ്ഥാനത്താകുകയായിരുന്നു.

ദക്ഷിണാഫ്രിക്കയെ യസീര്‍ ഷാ ബുദ്ധിമുട്ടുക്കുമെന്ന പ്രതീക്ഷയില്‍ സര്‍ഫ്രാസ് അഹമ്മദ്

തന്റെ ഫോമിന്റെ ഏറ്റവും ഉന്നതിയിലുള്ള യസീര്‍ ഷായ്ക്ക് ദക്ഷിണാഫ്രിക്കയെ വെള്ളം കുടിയ്പ്പിക്കാനാകുമന്ന പ്രതീക്ഷയില്‍ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ഇന്ന് സെഞ്ചൂറിയണില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിലെ പിച്ച് പൊതുവേ പേസിനും ബൗണ്‍സിനും തുണയുള്ളതാണെങ്കില്‍ അടുത്തിടെ സ്പിന്‍ ബൗളര്‍മാര്‍ക്കും ഇത് മികച്ച പിന്തുണ നല്‍കുന്നുവെന്നാണ് പാക്കിസ്ഥാന്‍ ടീം മാനേജ്മെന്റിന്റെ പ്രതികരണം.

ന്യൂസിലാണ്ടിനെതിരെയും പൊതുവേ ഈ സീസണില്‍ മികച്ച ഫോമിലുള്ള യസീര്‍ ഷായുടെ മികവില്‍ തങ്ങള്‍ക്ക് പ്രതീക്ഷിക്കുവാന്‍ വകയുണ്ടെന്നാണ് പാക്കിസ്ഥാന്‍ നായകന്റെ അഭിപ്രായം. സെഞ്ചൂറിയണില്‍ നാലാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുക ശ്രമകരമാണെന്നിരിക്കെ യസീറിനെപ്പോലുള്ള താരം ടീമിലുള്ളത് പാക്കിസ്ഥാനു ഗുണം ചെയ്യും.

മുഹമ്മദ് അബ്ബാസും ഷദബ് ഖാനും സെലക്ഷനു ലഭ്യമല്ലെങ്കിലും തന്റെ ടീമില്‍ മികവുള്ള ബൗളര്‍മാര്‍ വേറെയുമുണ്ടെന്നും ദക്ഷിണാഫഅരിക്കയെ പ്രതിരോധത്തിലാക്കുവാനുള്ള ബൗളിംഗ് കരുത്ത് തങ്ങള്‍ക്കുണ്ടെന്നും സര്‍ഫ്രാസ് പറഞ്ഞു.

പകരം ഇമ്രാന്‍ ഖാനോ ജാവേദ് മിയാന്‍ദാദോ ഉണ്ടോ? സര്‍ഫ്രാസിനെതിരെ തിരിഞ്ഞവര്‍ക്കെതിരെ വസീം അക്രം

പാക്കിസ്ഥാന്റെ ന്യൂസിലാണ്ടിനോടുള്ള ടെസ്റ്റ് പരമ്പര പരാജയത്തിനു ശേഷം സര്‍ഫ്രാസ് അഹമ്മദിന്റെ ക്യാപ്റ്റന്‍സി സ്ഥാനം തെറിപ്പിക്കണമെന്ന് പറഞ്ഞവരോട് തിരിച്ചടിച്ച് വസീം അക്രം. താന്‍ ഏറെ കാലമായി ഇത് കേള്‍ക്കുന്നു. സര്‍ഫ്രാസിനെ മാറ്റണം മാറ്റണമെന്ന് മുറവിളി കൂട്ടുന്നവരോട് ഒന്ന് ചോദിക്കട്ടെ പകരം ആര് വരുമെന്ന് കൂടി നിങ്ങള്‍ പറയണം. ഒരു ഇമ്രാന്‍ ഖാനോ ജാവേദ് മിയാന്‍ദാദോ ക്യാപ്റ്റന്‍സി ഏറ്റെടുക്കുവാനായി കാത്തിരിക്കുന്നത് പോലെയുള്ള വര്‍ത്തമാനം ആണ് വിമര്‍ശകരുടേതെന്ന് വസീം അക്രം പറഞ്ഞു.

പാക്കിസ്ഥാന്‍ ആദ്യ ടെസ്റ്റ് ജയത്തിനരികെയെത്തിയ ശേഷം കൈവിടുകയായിരുന്നു. 4 റണ്‍സിനായിരുന്നു അന്നത്തെ പരാജയം. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്സിന്റെയും 16 റണ്‍സിന്റെയും വിജയം ന്യൂസിലാണ്ടിനെതിരെ ആതിഥേയര്‍ സ്വന്തമാക്കിയെങ്കിലും മൂന്നാം ടെസ്റ്റില്‍ പാക്കിസ്ഥാനെ 123 റണ്‍സിനു കീഴടക്കി ന്യൂസിലാണ്ട് ചരിത്രം കുറിച്ച പരമ്പര വിജയം സ്വന്തമാക്കി.

സമ്മര്‍ദ്ദം അതിജീവിക്കാനായില്ലെന്ന് തുറന്ന് പറഞ്ഞ് സര്‍ഫ്രാസ് അഹമ്മദ്

മികച്ച തുടക്കം ലഭിച്ച ശേഷവും തകര്‍ന്ന് വീണ് 4 റണ്‍സിനു ന്യൂസിലാണ്ടിനോട് തോല്‍വി വഴങ്ങിയ പാക്കിസ്ഥാന് സമ്മര്‍ദ്ദത്തെ അതിജീവിക്കുവാനായില്ലെന്ന് തുറന്ന് പറഞ്ഞ് സര്‍ഫ്രാസ് അഹമ്മദ്. പൊതുവെ 150നു മുകളില്‍ നാലാം ഇന്നിംഗ്സില്‍ ചേസ് ചെയ്യുവാന്‍ ടീം ബുദ്ധിമുട്ടാറുണ്ടെങ്കിലും ഇത്തവണ 37/0 എന്ന നിലയില്‍ മികച്ച തുടക്കം ലഭിച്ച ശേഷമാണ് പാക്കിസ്ഥാന്‍ തകര്‍ന്നത്.

എന്നാല്‍ പിന്നീട് മൂന്ന് വിക്കറ്റുകള്‍ പന്തുകളുടെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട് പാക്കിസ്ഥാന്‍ 48/3 എന്ന നിലയിലേക്ക് വീണുവെങ്കിലും അസാദ് ഷഫീക്ക്-അസ്ഹര്‍ അലി കൂട്ടുകെട്ട് നാലാം വിക്കറ്റ് വീഴുന്നതിനു മുമ്പ് ടീമിനെ 130 റണ്‍സിലേക്ക് നയിച്ചു. ജയം 46 റണ്‍സ് മാത്രം അകലെ നില്‍ക്കെയാണ് പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ സമ്മര്‍ദ്ദത്തിനു അകപ്പെട്ട് തകര്‍ന്ന് വീണത്. 82 റണ്‍സ് നേടിയ നാലാം വിക്കറ്റ് കൂട്ടുകെട്ട് ന്യൂസിലാണ്ടിനെ തോല്‍വിയിലേക്ക് തള്ളിയിടുമെന്ന് കരുതിയപ്പോളാണ് അസാദ് ഷഫീക്കിനെ നീല്‍ വാഗ്നര്‍ പുറത്താക്കിയത്.

ബാബര്‍ അസവും(13) അസ്ഹര്‍ അലിയും ചേര്‍ന്ന് സ്കോര്‍ മുന്നോട്ട് നീക്കി ലക്ഷ്യം 29 റണ്‍സ് അകലെ എത്തിച്ചപ്പോളാണ് റണ്ണൗട്ട് രൂപത്തില്‍ ബാബര്‍ അസമിന്റെ മടക്കം. അസ്ഹര്‍ അലി ഒരറ്റത്ത് നിന്ന് പൊരുതിയെങ്കിലും അവസാന വിക്കറ്റായി താരത്തെയും പുറത്താക്കി അജാസ് പട്ടേല്‍ ഇന്നിംഗ്സിലെ തന്റെ വിക്കറ്റ് നേട്ടം അഞ്ചാക്കി മാറ്റി.

ജയിക്കേണ്ടിയിരുന്ന കളി തുലച്ചത് തീര്‍ത്തും നിരാശാജനകമെന്ന് പറഞ്ഞ പാക് നായകന്‍ മറ്റു താരങ്ങളാരും തന്നെ ക്രീസില്‍ ചെലവഴിക്കുവാന്‍ ശ്രമം നടത്തിയില്ലെന്നും പറഞ്ഞു. വിക്കറ്റുകള്‍ വീണപ്പോള്‍ കൂട്ടമായി വീണതും ടീമിനു തിരിച്ചടിയായെന്ന് പാക്കിസ്ഥാന്‍ നായകന്‍ പറഞ്ഞു. തോല്‍വിയ്ക്ക് ബാറ്റിംഗ് യൂണിറ്റിനെ മാത്രമേ പഴി ചാരാനാകുള്ളുവെന്ന് പറഞ്ഞ സര്‍ഫ്രാസ് ടീം സമ്മര്‍ദ്ദത്തെ അതിജീവിക്കുവാന്‍ പഠിക്കുന്നില്ലെങ്കില്‍ ഇത്തരം തോല്‍വികള്‍ സ്ഥിരമായി മാറുമെന്നും താരം അഭിപ്രായപ്പെട്ടു.

ബോള്‍ട്ടിന്റെ പ്രഹരത്തില്‍ നിന്ന് കരകയറാതെ പാക്കിസ്ഥാന്‍

ട്രെന്റ് ബോള്‍ട്ടിന്റെ ഹാട്രിക്ക് നേട്ടത്തില്‍ നിന്ന് കരകയറാനാകാതെ പാക്കിസ്ഥാന്‍. ജയിക്കാനായി 267 റണ്‍സ് നേടേണ്ടിയിരുന്ന പാക്കിസ്ഥാന്‍ 47.2 ഓവറില്‍ 219 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ന്യൂസിലാണ്ട് ആദ്യ ഏകദിനത്തില്‍ 47 റണ്‍സിന്റെ വിജയമാണ് കരസ്ഥമാക്കിയത്. പാക്കിസ്ഥാന്റെ ന്യൂസിലാണ്ടിനെതിരെയുള്ള പൂര്‍ത്തിയാക്കിയ കഴിഞ്ഞ 12 ഏകദിനങ്ങളിലും ടീമിനു തോല്‍വിയായിരുന്നു ഫലം.

8/3 എന്ന നിലയില്‍ നിന്ന് 71/3 എന്ന നിലയിലേക്കും പിന്നീട് അവിടെ നിന്ന് 85/6 എന്ന നിലയിലേക്കും വീണ പാക്കിസ്ഥാനു പ്രതീക്ഷയായി സര്‍ഫ്രാസ് അഹമ്മദും ഇമാദ് വസീമും ചേര്‍ന്ന് 103 റണ്‍സ് ഏഴാം വിക്കറ്റില്‍ നേടിയെങ്കിലും സര്‍ഫ്രാസിനെ ഗ്രാന്‍ഡ്ഹോം പുറത്താക്കി. 64 റണ്‍സ് നേടിയ സര്‍ഫ്രാസാണ് ടീമിലെ ടോപ് സ്കോറര്‍. ഇമാം ഉള്‍ ഹക്ക് 34 റണ്‍സ് നേടിയപ്പോള്‍ ഷൊയ്ബ് മാലിക് 30 റണ്‍സ് നേടി.

സര്‍ഫ്രാസ് പുറത്തായ ശേഷവും ഇമാദ് വസീം ബാറ്റിംഗ് തുടര്‍ന്നുവെങ്കിലും തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ താരത്തിനെ ടിം സൗത്തി പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ ഹസന്‍ അലിയെയും ഷഹീന്‍ അഫ്രീദിയെയും പുറത്താക്കി ലോക്കി ഫെര്‍ഗൂസണ്‍ പാക്കിസ്ഥാന്റെ തോല്‍വി വേഗത്തിലാക്കി. ഏകദിന ക്രിക്കറ്റില്‍ താനെറിയുന്ന അടുത്ത പന്തില്‍ വിക്കറ്റ് നേടാനായാല്‍ ലോക്കി ഫെര്‍ഗൂസണിനും ഹാട്രിക്ക് നേട്ടം കൊയ്യാം.

ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ടും ലോക്കി ഫെര്‍ഗൂസണും മൂന്ന് വീതം വിക്കറ്റും കോളിന്‍ ഗ്രാന്‍ഡോം രണ്ടും ടിം സൗത്തി, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

പതിനൊന്നിന്റെ സവിശേഷതയുമായി ഒരു വിജയം

പാക്കിസ്ഥാന്റെ ന്യൂസിലാണ്ടിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിലെ 6 വിക്കറ്റ് വിജയം പരമ്പര വിജയം മാത്രമല്ല ടി20യിലെ ഒന്നാം റാങ്കുകാര്‍ക്ക് സമ്മാനിച്ചത്. ഈ വിജയത്തില്‍ മറ്റു ചില സവിശേഷതകള്‍ കൂടിയുണ്ട്. ഓസ്ട്രേലിയന്‍ പരമ്പരയെ അപേക്ഷിച്ച് അവസാന ഓവറുകളില്‍ മാത്രമാണ് ടീമിനു വിജയം കുറിയ്ക്കാനായുള്ളുവെങ്കിലും ഇന്നത്തെ ഈ വിജയത്തോടെ പാക്കിസ്ഥാന്‍ സര്‍ഫ്രാസിനു കീഴില്‍ ടി20യിലെ  തുടര്‍ച്ചയായ 11 ാം പരമ്പര വിജയമാണ് സ്വന്തമാക്കുന്നത്.

അതുപോലെ തന്നെ വിജയകരമായ പതിനൊന്നാമത്തെ തുടര്‍ച്ചയായ ചേസിംഗ് ആണ് ഇന്ന് പാക്കിസ്ഥാന്‍ ന്യൂസിലാണ്ടിനെതിരെ നടപ്പിലാക്കിയത്.

നേടേണ്ടത് കൂറ്റന്‍ സ്കോര്‍, അവശേഷിക്കുന്നത് 9 വിക്കറ്റ്, ഓസ്ട്രേലിയയ്ക്ക് വമ്പന്‍ കടമ്പ

ഓസ്ട്രേലിയയ്ക്കെതിരെ കൂറ്റന്‍ സ്കോര്‍ നേടി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് പാക്കിസ്ഥാന്‍. 282 റണ്‍സിനു ആദ്യ ഇന്നിംഗ്സില്‍ പുറത്തായ പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സ് 400/9 എന്ന നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. 537 റണ്‍സിന്റെ ലീഡാണ് മത്സരത്തില്‍ പാക്കിസ്ഥാന്‍ നേടിയത്. ബാബര്‍ അസം തന്റെ ശതകത്തിനരികെ മടങ്ങിയപ്പോള്‍ സര്‍ഫ്രാസ് അഹമ്മദ് 81 റണ്‍സ് നേടി പുറത്തായി. സര്‍ഫ്രാസ് പുറത്തായ ശേഷം രണ്ട് ഓവറുകള്‍ കഴിഞ്ഞാണ് പാക്കിസ്ഥാന്‍ ഡിക്ലറേഷന്‍ തീരുമാനിക്കുന്നത്. അസാദ് ഷഫീക്ക്(44), അസ്ഹര്‍ അലി(64) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഓസ്ട്രേലിയയ്ക്കായി നഥാന്‍ ലയണ്‍ നാലും മാര്‍നസ് ലാബൂഷാനെ 2 വിക്കറ്റും നേടി. മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

ഉസ്മാന്‍ ഖ്വാജയ്ക്ക് പകരം ഓപ്പണറായി എത്തിയ ആരോണ്‍ ഫിഞ്ചിനെയാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. 4 റണ്‍സാണ് താരം നേടിയത്. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 47/1 എന്ന നിലയിലാണ്. മിര്‍ ഹംസയ്ക്കാണ് മാര്‍ഷിന്റെ വിക്കറ്റ് ലഭിച്ചത്. 24 റണ്‍സുമായി ആരോണ്‍ ഫിഞ്ചും 17 റണ്‍സ് നേടി ട്രാവിസ് ഹെഡുമാണ് ക്രീസില്‍ നില്‍ക്കുന്നത്. രണ്ട് ദിവസം അവശേഷിക്കെ 491 റണ്‍സ് കൂടി വിജയത്തിനായി ഓസ്ട്രേലിയ നേടേണ്ടതുണ്ട്, കൈയ്യില്‍ അവശേഷിക്കുന്നത് 9 വിക്കറ്റും.

ആദ്യ ദിവസം വീണത് 12 വിക്കറ്റ്, ഓസ്ട്രേലിയ പ്രതിരോധത്തില്‍

മുഹമ്മദ് അബ്ബാസിന്റെ ഫാസ്റ്റ് ബൗളിംഗ് സ്പെല്ലിനു മുന്നില്‍ ഓസ്ട്രേലിയയും പതറിയപ്പോള്‍ ദുബായ് ടെസ്റ്റില്‍ മികച്ച ക്രിക്കറ്റ് കാഴ്ചക്കാര്‍ക്കായി ഒരുക്കി പാക്കിസ്ഥാനും ഓസ്ട്രേലിയയും. ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറിയ പാക്കിസ്ഥാന്‍ ഓസ്ട്രേലിയയുടെ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്റെ 282 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ 20/2 എന്ന നിലയിലാണ്. ഉസ്മാന്‍ ഖ്വാജയെയും നൈറ്റ് വാച്ച്മാന്‍ പീറ്റര്‍ സിഡിലിനെയുമാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ഇരു വിക്കറ്റുകളും വീഴ്ത്തിയത് മുഹമ്മദ് അബ്ബാസ് ആണ്. 13 റണ്‍സുമായി ആരോണ്‍ ഫിഞ്ചാണ് ക്രീസില്‍ നില്‍ക്കുന്നത്.

ഫകര്‍ സമനും സര്‍ഫ്രാസ് അഹമ്മദും 94 റണ്‍സ് നേടി പുറത്തായ പാക്കിസ്ഥാന്‍ ഇന്നിംഗ്സ് അക്ഷരാര്‍ത്ഥത്തില്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. മുഹമ്മദ് ഹഫീസിനെ നഷ്ടമായ ശേഷം അരങ്ങേറ്റക്കാരന്‍ ഫകര്‍ സമനും അസ്ഹര്‍ അലിയും ചേര്‍ന്ന് പാക്കിസ്ഥാനെ 57/1 എന്ന സ്കോറിലേക്ക് എത്തിച്ചുവെങ്കിലും രണ്ട് ഓവറിന്റെ വ്യത്യാസത്തില്‍ നാല് വിക്കറ്റ് വീഴ്ത്തി നഥാന്‍ ലയണ്‍ പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കി. 57/5 എന്ന നിലയില്‍ നിന്ന് ലഞ്ച് വരെ പാക്കിസ്ഥാനെ ഫകര്‍ സമനും സര്‍ഫ്രാസ് അഹമ്മദും ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ 77/5 എന്ന സ്ഥിതിയിലെത്തിച്ചു.

രണ്ടാം സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ പാക്കിസ്ഥാന്‍ അവസാനിപ്പിക്കുമെന്നും ശക്തമായ നിലയില്‍ തന്നെ ടീം ഒന്നാം ദിവസമെത്തുമെന്ന നിമിഷത്തിലാണ് ശതകത്തിന്റെ 6 റണ്‍സ് അകലെ ഫകര്‍ സമനെ ടീമിനു നഷ്ടമായത്. മാര്‍നസ് ലാബൂഷാനെയാണ് സമനെ പുറത്താക്കിയത്. 147 റണ്‍സാണ് ആറാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. എന്നാല്‍ പിന്നീട് വിക്കറ്റുകള്‍ തുടരെ വീണപ്പോള്‍ പാക്കിസ്ഥാന്‍ 282 റണ്‍സിനു പുറത്തായി.

ഫകര്‍ സമനെ പുറത്താക്കിയ ശേഷം ബിലാല്‍ ആസിഫിനെയും സര്‍ഫ്രാസ് അഹമ്മദിനെയും പുറത്താക്കിയത് ലാബൂഷാനെയായിരുന്നു. യസീര്‍ ഷാ നേടിയ 28 റണ്‍സ് പാക്കിസ്ഥാനു ഏറെ നിര്‍ണ്ണായകമായി മാറുകയായിരുന്നു. 94 റണ്‍സാണ് സര്‍ഫ്രാസും നേടിയത്. ഓസ്ട്രേലിയയ്ക്കായി ആദ്യ സെഷനില്‍ നാല് വിക്കറ്റ് നേടിയ നഥാന്‍ ലയണിനു പിന്നീട് വിക്കറ്റൊന്നും ലഭിച്ചില്ല. ലാബൂഷാനെ മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ഒരു വിക്കറ്റ് ഉപ നായകന്‍ മിച്ചല്‍ മാര്‍ഷിനു ലഭിച്ചു.

വമ്പന്‍ തിരിച്ചുവരവ് നടത്തി പാക്കിസ്ഥാന്‍, ചായയ്ക്ക് തൊട്ട് മുമ്പ് വീണ് ഫകര്‍ സമന്‍

ആദ്യ സെഷനില്‍ അഞ്ച് വിക്കറ്റ് നഷ്ടമായ പാക്കിസ്ഥാനെ നാണക്കേടില്‍ നിന്ന് രക്ഷിച്ച് അരങ്ങേറ്റക്കാരന്‍ ഫകര്‍ സമനും ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദും. 77/5 എന്ന നിലയില്‍ ഉച്ച ഭക്ഷണത്തിനു പിരിഞ്ഞ ശേഷം രണ്ടാം സെഷനില്‍ 127 റണ്‍സ് നേടിയാണ് ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ സര്‍ഫ്രാസ്-ഫകര്‍ കൂട്ടുകെട്ട് ടീമിന്റെ തുണയായി എത്തിയത്. വമ്പന്‍ തിരിച്ചുവരവ് നടത്തി പാക്കിസ്ഥാന്‍, വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാം സെഷന്‍

147 റണ്‍സാണ് ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. സര്‍ഫ്രാസ് അഹമ്മദ് 78 റണ്‍സും നേടി ക്രീസില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ആദ്യ സെഷനില്‍ നാല് വിക്കറ്റ് നേടിയ നഥാന്‍ ലയണിനു കാര്യമായ പ്രഭാവം രണ്ടാം സെഷനില്‍ നേടാനായില്ല.

പരാജയ ഭീതിയില്ല: സര്‍ഫ്രാസ് അഹമ്മദ്

രണ്ടാം ടെസ്റ്റ് ജയിക്കാനാകുമെന്ന തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നറിയിച്ച് സര്‍ഫ്രാസ് അഹമ്മദ്. ദുബായ് ടെസ്റ്റില്‍ ജയത്തിനരികിലെത്തിയെങ്കിലും അവസാന ദിവസത്തെ ഓസ്ട്രേലിയന്‍ ചെറുത്ത് നില്പ് പാക്കിസ്ഥാന്‍ പ്രതീക്ഷകളെ തകിടം മറിയ്ക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ തന്റെ ടീമിന്റെ പ്രകടനത്തില്‍ ഏറെ സന്തോഷമുണ്ടെന്നറിയിച്ച സര്‍ഫ്രാസ് നിര്‍ഭാഗ്യം കൊണ്ടാണ് തനിക്കും ടീമിനും വിജയം സ്വന്തമാക്കുവാന്‍ സാധിക്കാതെ പോയതെന്ന് പറഞ്ഞു.

നാലര ദിവസത്തോളം മേല്‍ക്കൈ നേടിയത് പാക്കിസ്ഥാനാണ്. എന്നാല്‍ അവസാന ദിവസത്തെ ചെറുത്ത് നില്പ് ഓസ്ട്രേലിയയ്ക്ക് തുണയായി മാറുകയായിരുന്നു. ഓസ്ട്രേലിയന്‍ പോരാട്ട വീര്യത്തെ അഭിനന്ദിച്ച സര്‍ഫ്രാസ് എന്നാല്‍ തനിക്കോ ടീമിനോ രണ്ടാം ടെസ്റ്റില്‍ പരാജയ ഭീതിയില്ലെന്നും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനാകുമെന്നും അറിയിച്ചു.

ഏഴ് വര്‍ഷം മുമ്പ് യുഎഇ ഹോം ഗ്രൗണ്ടാക്കി മാറ്റിയതിനു ശേഷം പാക്കിസ്ഥാന്‍ യുഎഇയില്‍ 13 മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്. പരാജയപ്പെട്ടതാകട്ടെ വെറും 4 എണ്ണം മാത്രം. അതേ സമയം സര്‍ഫ്രാസ് അഹമ്മദ് പാക് നായകനായി ചുമതലയേറ്റ ശേഷം യുഎഇയില്‍ പാക്കിസ്ഥാന്‍ ഒരു ടെസ്റ്റ് പോലും വിജയിച്ചിട്ടില്ല.

Exit mobile version