സൈനയ്ക്ക് സെമിയില്‍ തോല്‍വി, തായി സു യിംഗ് സൈനയെ തോല്പിക്കുന്നത് തുടര്‍ച്ചയായി പത്താം തവണ

തായി സു യിംഗിനു മുന്നില്‍ അടിയറവ് പറയുന്നത് തുടര്‍ക്കഥയാക്കി സൈന നെഹ്‍വാല്‍. തായി സു യിംഗിനോട് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെട്ടതോടെ ഏഷ്യന്‍ ഗെയിംസ് ഫൈനല്‍ എന്ന സൈനയുടെ മോഹങ്ങള്‍ പൊലിയുകയായിരുന്നു. ഇത് തുടര്‍ച്ചയായ പത്താം തവണയാണ് സൈനയ്ക്ക് മേല്‍ തായി സു യിംഗ് ജയം നേടുന്നത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണെങ്കിലും പൊരുതിയാണ് സൈന ഇന്നത്തെ മത്സരത്തില്‍ കീഴടങ്ങിയത്. പലപ്പോഴും പിന്നില്‍ നിന്ന് മികച്ച തിരിച്ചുവരവ് സൈന നടത്തിയെങ്കിലും തായ്‍വാന്‍ താരത്തിനെ മറികടക്കുവാന്‍ സൈനയ്ക്കായില്ല. 17-21, 14-21 എന്ന സ്കോറിനു പരാജയപ്പെട്ടുവെങ്കിലും സെമിയില്‍ കടന്നതിനാല്‍ സൈനയ്ക്ക് വെങ്കല മെഡല്‍ ലഭിയ്ക്കും.

തായി തന്നെയാണ് ആദ്യ ഗെയിമില്‍ ആധികാരികമായ തുടക്കം നേടിയത്. ഒരു ഘട്ടത്തില്‍ 5-1 ന്റെ ലീഡ് തായി നേടിയെങ്കിലും പിന്നില്‍ നിന്ന് പൊരുതി സൈന 8-8ല്‍ ഒപ്പം പിടിച്ചു. ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് തായി സു യിംഗ് 11-10നു ലീഡ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇടവേളയ്ക്ക് ശേഷം തുടരെ പോയിന്റുകളുമായി തായി 14-10ന്റെ ലീഡ് കൈവരിച്ചു. ലീഡ് കുറച്ച് 15-16ലേക്ക് സൈന തിരിച്ചുവരവ് നടത്തിയെങ്കിലും തായി ആദ്യ ഗെയിം 21-17നു സ്വന്തമാക്കി മത്സരത്തില്‍ ലീഡ് നേടി.

രണ്ടാം ഗെയിമിലും തായി തന്നെയാണ് മുന്‍തൂക്കം നേടിയത്. ആദ്യ ഗെയിമിലേതിനു സമാനമായി 5-1ന്റെ ലീഡ് തായി നേടിയെങ്കിലും പിന്നീട് തിരിച്ചുവരവ് നടത്തി സൈന 6-6 നു ഒപ്പം പിടിച്ചു. ഇടവേളയോട് അടുത്തപ്പോള്‍ ആദ്യ ഗെയിമിലേതു പോലെ 11-10ന്റെ ലീഡ് തായി സ്വന്തമാക്കി. ഇടവേളയ്ക്ക് ശേഷം മത്സരത്തില്‍ ആദ്യമായി സൈന ലീഡ് നേടുന്നതും കാണികള്‍ക്ക് വീക്ഷിക്കാനായി. 14-13നു സൈനയുടെ ലീഡിനു ശേഷം തുടരെ എട്ട് പോയിന്റുകള്‍ സ്വന്തമാക്കി തായി ഏഷ്യന്‍ ഗെയിംസ് ഫൈനലിലേക്ക് യോഗ്യത നേടി.

സെമിയുറപ്പിച്ച് സൈന, ആദ്യ ഗെയിമില്‍ അവിശ്വസനീയ തിരിച്ചുവരവ്

ഏഷ്യന്‍ ഗെയിംസ് വനിത സിംഗിള്‍സ് സെമിയില്‍ കടന്ന് സൈന നെഹ്‍‍വാല്‍. ഇന്തോനേഷ്യയുടെ ലോക നാലാം നമ്പര്‍ താരം റാച്ചനോക് ഇന്റാനോണിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് സൈന തന്റെ സെമി സ്ഥാനം ഉറപ്പിച്ചത്. സ്കോര്‍ 21-19, 21-16. സെമിയില്‍ എത്തിയതോടെ സൈനയ്ക്ക് മെഡല്‍ ഉറപ്പായിട്ടുണ്ട്.

ആദ്യ ഗെയിമില്‍ 3-12നു പിന്നില്‍ നിന്ന ശേഷമാണ് സൈന ഗെയിം സ്വന്തമാക്കിയത്. ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് 11-3 എന്ന സ്കോറിനു ഇന്തോനേഷ്യ താരമായിരുന്നു മിന്നില്‍ പിന്നീട് 17-11 എന്ന ലീഡ് കരസ്ഥമാക്കിയെങ്കിലും സൈന 17-17നു ഒപ്പം പിടിച്ചു. അടുത്ത പോയിന്റ് റാച്ചനോക് നേടിയെങ്കിലും തുടരെ 4 പോയിന്റുകള്‍ സ്വന്തമാക്കി ആദ്യ ഗെയിം സൈന 21-18നു പോക്കറ്റിലാക്കി.

രണ്ടാം ഗെയിമില്‍ സൈന 7-4ന്റെ ലീഡ് നേടിയെങ്കിലും ലീഡ് കുറച്ച് ഇടവേള സമയത്ത് അത് രണ്ടാക്കി കുറയ്ക്കുവാന്‍ റാച്ചനോകിനു സാധിച്ചു. രണ്ടാം ഗെയിമിന്റെ ഇടവേള സമയത്ത് സൈന 11-9നു ലീഡ് കൈവശപ്പെടുത്തിയിരുന്നു.ഇടവേളയ്ക്ക് ശേഷം കൂടുതല്‍ മികവോട് കളത്തിലെത്തിയ സൈന 16-11ന്റെ ലീഡ് നേടി.

സൈന ക്വാര്‍ട്ടറില്‍

ഏഷ്യന്‍ ഗെയിംസ് വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്‍വാല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ സൈന ഇന്തോനേഷ്യന്‍ താരത്തിനെ നേരിട്ടുള്ള സെറ്റുകളിലാണ് പരാജയപ്പെടുത്തിയത്. ഇന്തോനേഷ്യയുടെ ഫിറ്റ്റിയാനിയെ 21-6, 21-14 എന്ന സ്കോറിനാണ് സൈന പരാജയപ്പെടുത്തിയത്.

തങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ വിജയിച്ച സൈനയും സിന്ധുവും

ഏഷ്യന്‍ ഗെയിംസ് വനിത സിംഗിള്‍സ് മത്സരങ്ങളില്‍ ആദ്യ റൗണ്ട മത്സരങ്ങളില്‍ വിജയിച്ച പിവി സിന്ധുവും സൈന നെഹ്‍വാലും. സിന്ധുവിനു ശ്രമകരമായ വിജയമായിരുന്നുവെങ്കില്‍ സൈനയ്ക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് വിയറ്റ്നാമിന്റെ വു തി തരംഗിനെ സിന്ധു മറികടന്നത്. 21-10, 12-21, 23-21.

അതേ സമയം 21-7, 21-9 എന്ന സ്കോറിനാണ് സൈനയുടെ വിജയം.

സൈനയുടെ മുന്നേറ്റത്തിനു തടയിട്ട് ഒളിമ്പിക്സ് ചാമ്പ്യന്‍ മരിന്‍

സ്പെയിനിന്റെ ഒളിമ്പിക്സ് ചാമ്പ്യന്‍ കരോളിന മരിനോട് ക്വാര്‍ട്ടര്‍ മത്സരത്തില്‍ പരാജയപ്പെട്ട് സൈന നെഹ്‍വാല്‍. സൈനയെ അനായാസമായാണ് ഇന്ന് മരിന്‍ പരാജയപ്പെടുത്തിയത്. 31 മിനുട്ട് മാത്രം നീണ്ട മത്സരത്തില്‍ 6-21, 11-21 എന്ന സ്കോറിനായിരുന്നു മരിന്‍ ജയം സ്വന്തമാക്കിയത്. ഇതോടെ വനിത സിംഗിള്‍സില്‍ ഇന്ത്യന്‍ സാന്നിധ്യമായി സിന്ധു മാത്രമാണ് ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ അവശേഷിക്കുന്നത്.

പിവി സിന്ധു നിലവിലെ ചാമ്പ്യന്‍ ജപ്പാന്റെ നോസോമി ഒഖുഹാരയെ നേരിടും. പുരുഷ വിഭാഗം ക്വാര്‍ട്ടറില്‍ സായി പ്രണീത് ജപ്പാന്‍ താരവും ആറാം സീഡുമായ കെന്റോ മോമോട്ടോയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കിഡംബിയ്ക്കും സൈനയ്ക്കും ജയം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ജയം സ്വന്തമാക്കി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയും സൈന നെഹ്‍വാലും. പുരുഷ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ അയര്‍ലണ്ടിന്റെ എന്‍ഹാട് ഗുയെനേ 21-15, 11-16 എന്ന സ്കോറിനു 37 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. വനിത സിംഗിള്‍സില്‍ രണ്ടാം റൗണ്ട് മത്സരത്തില്‍ തുര്‍ക്കി താരം അലിയേ ഡെമിര്‍ബാഗിനെ കീഴടക്കി സൈന നെഹ്‍വാല്‍ ടൂര്‍ണ്ണമെന്റിന്റെ മൂന്നാം റൗണ്ടിലേക്ക് കടന്നിട്ടുണ്ട്.

39 മിനുട്ട് ദൈര്‍ഘ്യമുണ്ടായിരുന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളില്‍ 21-17, 21-8 എന്ന സ്കോറിനാണ് സൈനയുടെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സൈനയ്ക്ക് തോല്‍വി, സമീര്‍ വര്‍മ്മയും പുറത്ത്

ഇന്തോനേഷ്യ ഓപ്പണ്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ തോല്‍വിയേറ്റു വാങ്ങി ഇന്ത്യന്‍ താരം സൈന നെഹ്‍വാല്‍. ഇന്നലെ നടന്ന മത്സരത്തില്‍ 40 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് സൈനുയുടെ തോല്‍വി. ചൈനയുടെ യൂഫെയ് ചെന്നിനോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.

സ്കോര്‍: 18-21, 15-21. ആദ്യ ഗെയിമില്‍ പൊരുതി നോക്കിയെങ്കിലും പിന്നീട് മത്സരത്തില്‍ സൈന പിന്നോട് പോകുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ വനിത വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ പിവി സിന്ധുവിലാണ് നിക്ഷിപ്തമായിരിക്കുന്നത്.

പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ സമീര്‍ വര്‍മ്മ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെന്നിനോട് 15-21, 14-21 എന്ന സ്കോറിനു പരാജയം സമ്മതിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിന്ധുവിനെ മറികടന്ന് സൈന, ഇന്തോനേഷ്യ മാസ്റ്റേഴ്സ് സെമിയില്‍

ഇന്തോനേഷ്യ മാസ്റ്റേഴ്സ് സെമിയില്‍ കടന്ന ഇന്ത്യയുടെ സൈന നേഹ്‍വാല്‍. മറ്റൊരു ഇന്ത്യന്‍ താരം പിവി സിന്ധുവിനെയാണ് സൈന ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മറികടന്നത്. സ്കോര്‍: 21-13, 21-19. ആദ്യ ഗെയിം അനായാസം നേടിയ സൈനയ്ക്ക് രണ്ടാം ഗെയിമില്‍ സിന്ധുവില്‍ നിന്ന് ചെറുത്ത് നില്പുണ്ടായിരുന്നുവെങ്കിലും നേരിട്ടുള്ള ഗെയിമുകളില്‍ ജയം നേടാന്‍ സൈനയ്ക്കായി.

രണ്ടാം ഗെയിമിന്റെ ഇടവേള സമയത്ത് 11-10നു സിന്ധുവായിരുന്നു ലീഡ് ചെയ്തിരുന്നത്. ഇരു താരങ്ങളും 14-14 വരെ പിന്നീട് ഒപ്പത്തിനൊപ്പമാണ് നിങ്ങിയത്. ഒടുവില്‍ സിന്ധുവിന്റെ പ്രതിരോധത്തെ മറികടന്ന് സൈന തന്റെ ജയം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version