“ലോകകപ്പിന് മുമ്പ് തന്നെ മെസ്സി റൊണാൾഡോയേക്കാൾ മുകളിലായിരുന്നു” – അഗ്വേറോ

ലോകകപ്പ് അല്ല മെസ്സിയെ റൊണാൾഡോക്ക് മുന്നിൽ ആക്കുന്നത് എന്നും ലോകകപ്പിന് മുമ്പ് തന്നെ മെസ്സി റൊണാൾഡോയെക്കാൾ ഏറെ മുകളിൽ ആയിരുന്നു എന്നും സെർജിയോ അഗ്വേറോ‌.

മെസ്സിയാണ് മികച്ച എന്നതിൽ സംശയമുണ്ടെന്ന് കരുതുന്നില്ല. ലോകകപ്പിന് മുമ്പ് തന്നെ സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ല. ക്രിസ്റ്റ്യാനോയ്ക്ക് അസാധാരണമായ ഒരു കരിയർ ഉണ്ടായിരുന്നു, കൂടാതെ വളരെ സമ്പൂർണ്ണ കായികതാരവുമാണ്. എന്നാൽ ലിയോ റൊണാൾഡോയെക്കാണ് വ്യക്തമായും മുന്നിലാണ്‌. അഗ്യൂറോ പറഞ്ഞു.

അഗ്വേറോ എംബപ്പെയെ കുറിച്ചും സംസാരിച്ചു. ഒരു ലോകകപ്പ് ഫൈനലിൽ മൂന്ന് ഗോളുകൾ നേടിയ അദ്ദേഹം മികച്ച താരമാണ്. ഈ ലോകകപ്പ് ആകെ എംബപ്പെക്ക് മികച്ചതായിരുന്നു‌. 23 വയസ്സ് മാത്രം പ്രായമുള്ള എംബാപ്പെ ഇതിനകം ലോക ചാമ്പ്യനും റണ്ണർ അപ്പുമാണ്. തീർച്ചയായും അവൻ ഫുട്ബോളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യും, അഗ്യൂറോ പറഞ്ഞു.

“പോർച്ചുഗൽ ക്വാർട്ടറിൽ മോശമാകാൻ കാരണം ബ്രൂണോയും ബെർണാഡോയും, റൊണാൾഡോക്ക് അതിൽ ബന്ധം ഇല്ല’

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലിയ വിമർശകരിൽ ഒരാളായ ഗാരി നെവിൽ റൊണാൾഡോ പോർച്ചുഗലിന്റെ അവസാന മത്സരത്തിൽ കരഞ്ഞു കൊണ്ട് കളം വിടുന്നത് തന്നെയും വേദനിപ്പിച്ചു എന്നു പറഞ്ഞു. ക്രിസ്റ്റ്യാനോ കണ്ണീരോടെ ആ ടണലിലൂടെ നടക്കുമ്പോൾ എനിക്ക് ശരിക്കും അവനോട് സഹതാപം തോന്നി. അതൊരിക്കലും നല്ല ചിത്രമായിരുന്നില്ല. ‘ഞാൻ ഇനി ഒരിക്കലും ഈ ടൂർണമെന്റിൽ കളിക്കാൻ പോകുന്നില്ല’ എന്ന് അവൻ അപ്പോൾ ചിന്തിക്കുന്നുണ്ടാകും എന്ന് നിങ്ങൾക്കറിയാം. എന്നും നെവിൽ പറഞ്ഞു.

റൊണാൾഡോ ലോകകപ്പ് നേടിയില്ല എന്നത് അദ്ദേഹത്തിന്റെ കുറവായി ഞാൻ കാണില്ല. 37-ാം വയസ്സിലും അദ്ദേഹം രാജ്യത്തിനായി ഇറങ്ങുന്നത് ഒരു നേട്ടമാണെന്ന് ഞാൻ പറയും എന്നുൻ നെവിൽ പറഞ്ഞു.

മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ പരാജയപ്പെടാൻ കാരണം റൊണാൾഡോ അല്ല എന്നും ബ്രൂണോയുൻ ബെർണാഡോയും പോലുള്ളവർ തിളങ്ങാത്തത് ആണെന്നും നെവിൽ പറയുന്നു‌. മൊറൊക്കോക്ക് എതിരെ അവസാന അരമണിക്കൂറിൽ പോർച്ചുഗൽ ശരിക്കും ദയനീയമായിരുന്നു. ഇതിൽ റൊണാൾഡോക്ക് പങ്കില്ല. അത് ബെർണാർഡോ സിൽവ ,  ബ്രൂണോ  ഫെർണാണ്ടസ് എന്നിവരുമായി ബന്ധപ്പെട്ടിരിക്കുന്നു. അവർ ഗെയിമിൽ കളിച്ച രീതി ശരിയായിരുന്നില്ല. അവർ വളരെ ഡീപ് ആയാണ് കളിച്ചത്, അവർക്ക് അസാധ്യമായ പാസുകൾക്ക് ശ്രമിക്കുകയും, പന്ത് വശങ്ങളിലേക്ക് വെറുതെ പാസ് ചെയ്യുകയുമായിരുന്നു.

റൊണാൾഡോയെക്കാൾ പോർച്ചുഗൽ എന്ന ടീമാണ് തനിക്ക് നിരാശ നൽകിയത് എന്നും നെവിൽ പറഞ്ഞു.

“റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട രീതി വളരെ മോശമായി”

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത് വളരെ മോശമായ രീതിയിൽ ആയിപ്പോയി എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ അന്റോണിയോ വലൻസിയ. റൊണാൾഡോയെ പോലെ ഒരു കളിക്കാരൻ ക്ലബ് വിടുന്നത് ഒരു നിറഞ്ഞ സ്റ്റേഡിയത്തിൽ നിന്ന് നിറഞ്ഞ കയ്യടി വാങ്ങിക്കൊണ്ട് ആകണമായിരുന്നു. വലൻസിയ പറഞ്ഞു.

റൊണാൾഡോ നൽകിയ അഭിമുഖം ദൗർഭാഗ്യകരമായിരുന്നു. അവൻ എന്താണ് ചെയ്തതെന്ന് പറയാൻ അദ്ദേഹത്തിന് കാരണങ്ങളുണ്ടാകും. പക്ഷേ അവൻ ക്ലബ് വിട്ട രീതിയെക്കുറിച്ച് എനിക്ക് എതിർപ്പുണ്ട്. അങ്ങനെ അദ്ദേഹം ക്ലബ് വിട്ടത് തന്നെ നോവിച്ചു എന്നും താരം പറഞ്ഞു.

റൊണാൾഡോ ക്ക് പുതിയ ക്ലബ്ബിൽ എല്ലാം എല്ലാം നല്ലത് നടക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു എന്നും വലൻസിയ പറഞ്ഞു.

“എംബപ്പെയുടെ കളി കാണുമ്പോൾ എന്നെ ഓർമ്മ വരുന്നു” – റൊണാൾഡോ

ഫ്രഞ്ച് യുവതരാം എംബപ്പെയുടെ കളി ത‌ന്റെ പഴയ പ്രകടനങ്ങളെ ഓർമ്മിപ്പിക്കുന്നു എന്ന് ബ്രസീൽ ഇതിഹാസം റൊണാൾഡോ.

എംബപ്പെ ഏറെ വേഗതയുള്ള താരമാണ്. ഞാൻ മുമ്പ് കളിച്ചപ്പോൾ എങ്ങനെ ആയിരുന്നു അതൊക്കെ അവൻ എന്നെ ഓർമ്മിപ്പിക്കുന്നു. റൊണാൾഡോ പറഞ്ഞു. എംബപ്പെക്ക് അവന്റെ കഴിവ് എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം. മറ്റുള്ളവരെക്കാൾ വേഗത്തിൽ എങ്ങനെ പോകാമെന്നും ആ കഴിവ് എങ്ങനെ അസിസ്റ്റ് ചെയ്യാനോ സ്കോർ ചെയ്യാനോ ഉപയോഗിക്കാമെന്നും എംബപ്പെക്ക് കൃത്യമായ ധാരണയുണ്ട് എന്ന് റൊണാൾഡോ പറഞ്ഞു.

ലോകകപ്പ് നേടാൻ തന്റെ ഫേവറിറ്റ്സ് ഫ്രാൻസാണെന്നും മികച്ച കളിക്കാരനുള്ള പുരസ്‌കാരം എംബാപ്പെ നേടുമെന്നും ഫെനോമെനോ പറഞ്ഞു.

ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഫ്രാൻസ് ആണ് ഫേവറിറ്റ്സ് എന്ന് ഞാൻ പറഞ്ഞിരുന്നു എന്നും താരം പറഞ്ഞു.

“റൊണാൾഡോയെ പോർച്ചുഗൽ കളിപ്പിക്കരുത് എന്നാണ് ആഗ്രഹം” – മൊറോക്കോ കോച്ച്

പോർച്ചുഗൽ ഇന്ന് മൊറോക്കോയ്ക്ക് എതിരെ റൊണാൾഡോയെ ഇറക്കുമോ എന്ന സംശയം തുടരുകയാണ്. എന്നാൽ റൊണാൾഡോയെ പോർച്ചുഗൽ ഇറക്കരുത് എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നു മൊറോക്കൻ പരിശീലകൻ വാലിദ് പറഞ്ഞു.

റൊണാൾഡോ കളിക്കുമോ എന്ന് എനിക്കറിയില്ല, പക്ഷേ അവൻ കളിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവൻ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണെന്ന് എനിക്കറിയാം, അതിനാൽ അവൻ കളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. മൊറോക്കോ കോച്ച് പറഞ്ഞു. റൊണാൾഡോ കഴിഞ്ഞ മത്സരത്തിൽ പോർച്ചുഗലിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല.

നമുക്ക് നമ്മുടെ നേട്ടങ്ങളിൽ വിശ്രമിക്കാൻ കഴിയില്ല എന്നും മൊറോക്കോ കോച്ച് പറഞ്ഞു. ബെൽജിയമോ സ്‌പെയിനോ ക്വാർട്ടർ ഫൈനലിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കുറച്ച് ആളുകളെ ഞങ്ങൾ ഇതിനകം അത്ഭുതപ്പെടുത്തി. ഇനിയും അത്ഭുതങ്ങൾ നടത്തണം. അദ്ദേഹം പറഞ്ഞു.

റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തി പോർച്ചുഗൽ

ക്വാർട്ടർ മത്സരത്തിൽ സ്വിറ്റ്സർലാന്റിനെ നേരിടാൻ ഒരുങ്ങുന്ന പോർച്ചുഗൽ അവരുടെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. റൊണാൾഡോയെ ഫെർണാണ്ടോ സാന്റോസ് ബെഞ്ചിൽ ഇരുത്തിയിരിക്കുകയാണ്. കോച്ചും റൊണാൾഡോയും തമ്മിൽ അവസാന മത്സരത്തിനു ശേഷം അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഇതാണ് റൊണാൾഡോ ബെഞ്ചിൽ ആകാൻ കാരണം എന്നാണ് റിപ്പോർട്ടുകൾ.

റൊണാൾഡോയുടെ അഭാവത്തിൽ ബ്രൂണോയും ജാവോ ഫെലിക്സും ആകും പോർച്ചുഗലിന്റെ പ്രധാന അറ്റാക്ലൊംഗ് ഓപ്ഷനുകൾ. ബെൻഫികയുടെ ഫോർവേഡ് ഗോൺസാലോ റാമോസും അറ്റാക്കിൽ ഉണ്ട്.

XI PORTUGAL: Diogo Costa, Dalot, Pepe, Rúben Dias, R. Guerreiro, William, Otávio, Bernardo Silva, Bruno Fernandes, João Félix, Gonçalo Ramos.

റൊണാൾഡോ ബോൾ തൊട്ടിട്ടില്ല, ഫിഫയുടെ ഔദ്യോഗിക പ്രസ്താവന വന്നു

ഇന്നലെ പോർച്ചുഗൽ നേടിയ ആദ്യ ഗോൾ റൊണാൾഡോയുടേതാണോ ബ്രൂണോയുടേതാണൊ എന്നുള്ള തർക്കങ്ങൾക്ക് അവസാനമിട്ട് ഫിഫയുടെ
ഔദ്യോഗിക പ്രസ്താവന. ഫിഫ അഡിഡാസിന്റെ ടെക്നോളജി വെച്ച് പരിശോധിച്ചു എന്നും റൊണാൾഡോ ആ പന്ത് തൊട്ടില്ല എന്നും ഫിഫ വ്യക്തമാക്കി.ആ ഗോൾ ബ്രൂണോ ഫെർണാണ്ടസിന്റേതായി തുടരും എന്നും ഇതോടെ ഉറപ്പായി.

കഴിഞ്ഞ ദിവസം പോർച്ചുഗൽ നേടിയ ഗോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ആഘോഷിച്ചിരുന്നു. ബ്രൂണോയുടെ ക്രോസ് റൊണാൾഡോ ഹെഡ് ചെയ്ത് വലയിലേക്ക് ആക്കിയതായാണ് ആദ്യം ഏവരും കരുതിയത്. എന്നാൽ റൊണാൾഡോക്ക് ടച്ച് ഉണ്ടെന്ന് റീപ്ലേകളിൽ വ്യക്തമായില്ല. തുടർന്നാണ് ഗോൾ ബ്രൂണോയുടെ പേരിൽ ഫിഫ അനൗൺസ് ചെയ്തത്.

പോർച്ചുഗലും ഉറുഗ്വേയും തമ്മിലുള്ള മത്സരത്തിൽ, അഡിഡാസിന്റെ അൽ റിഹ്‌ല ഒഫീഷ്യൽ മാച്ച് ബോളിൽ സ്ഥാപിച്ചിട്ടുള്ള കണക്റ്റഡ് ബോൾ സാങ്കേതികവിദ്യ ഉപയോഗിച്ച് ആണ് പരിശോധന നടത്തിയത് എന്നും കളിയിലെ ഓപ്പണിംഗ് ഗോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പന്തിൽ തൊട്ടതായി കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല എന്നും ഫിഫ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

അഭ്യൂഹങ്ങൾ മാത്രം, റൊണാൾഡോയും ന്യൂകാസിലും തമ്മിൽ ചർച്ചകൾ നടന്നിട്ടില്ല

യുനൈറ്റഡ് വിട്ടതോടെ ഫ്രീ ഏജന്റ് ആയി മാറിയ ക്രിസ്റ്റിയാനോക്ക് വേണ്ടി ന്യൂകാസിൽ മുന്നോട്ടു വന്നേക്കുമെന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമായി അവസാനിച്ചു. താരവും ക്ലബ്ബും തമ്മിൽ യാതൊരു വിധ ചർച്ചയും നടന്നിട്ടില്ല എന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്‌തു. താരം നിലവിൽ ലോകകപ്പിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും ഭാവിയെ കുറിച്ചുള്ള തീരുമാനം പതുക്കെ മാത്രമേ എടുക്കൂ എന്നും ഫാബ്രിസിയോ പറഞ്ഞു.

അതേ സമയം ക്രിസ്റ്റിയാനോ ഒരുപക്ഷേ യൂറോപ്പ് വിടാൻ സാധ്യതയുണ്ടെന്ന് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ തവണ താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്ന സൗദി ടീം വീണ്ടും താരവുമായി ബന്ധപ്പെട്ടേക്കും എന്നും മാർക സൂചിപ്പിച്ചു. താരത്തിന്റെ ഭാവി എവിടെയാകും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും.

യൂറോപ്പ് വിടാനുള്ള സാധ്യത വളരെ വിരളമാണെങ്കിലും പ്രമുഖ ക്ലബ്ബുകളിൽ ഏതിലെങ്കിലും എത്താൻ കഴിയുമോ എന്നുള്ള കാര്യം സംശയമാണ്. ചെൽസിക്കും നേരത്തെ റൊണാൾഡോയെ ടീമിൽ എത്തിക്കാൻ താൽപര്യം ഉണ്ടായിരുന്നു. ഏതായാലും ലോകകപ്പ് അവസാനിക്കുന്നത് വരെ താരം തന്റെ പുതിയ തട്ടകത്തെ കുറിച്ചു തീരുമാനം എടുക്കില്ല എന്നു വേണം അനുമാനിക്കാൻ.

സിയൂ!! ആവേശം അങ്ങേയറ്റം! ആഫ്രിക്കൻ തിരിച്ചടിയിൽ പതറാതെ റൊണാൾഡോയും പറങ്കിപ്പടയും

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സംഘത്തിന്റെയും ഖത്തർ ലോകകപ്പിലെ ആദ്യ മത്സരം ആവേശ മത്സരം ആയി. ആഫിക്കൻ ശക്തികളായ ഘാനയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിക്കാൻ പോർച്ചുഗലിനായി. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോയും ജാവോ ഫെലിക്സും ആണ് പോർച്ചുഗലിനായി ഗോളുകൾ കണ്ടെത്തിയത്‌. ഇരട്ട അസിസ്റ്റുമായി ബ്രൂണോ ഫെർണാണ്ടസും തിളങ്ങി.

ഘാനക്ക് എതിരെ മികച്ച രീതിയിൽ തുടങ്ങാൻ പോർച്ചുഗലിനായി. ആദ്യ പകുതിയിൽ ഉടനീളം പന്ത് നന്നായി കാലിൽ വെച്ച് പാസുകൾ ചെയ്ത് കളൊ ബിൽഡ് ചെയ്യാൻ ആണ് പോർച്ചുഗൽ ശ്രമിച്ചത്. 13ആം മിനുട്ടിൽ കളിയിലെ ആദ്യ നല്ല അവസരം പോർച്ചുഗലിന് ലഭിച്ചു. പക്ഷെ റൊണാൾഡോയുടെ ഹെഡർ ടാർഗറ്റിലേക്ക് പോയില്ല.

28ആം മിനുട്ടിൽ ജാവോ ഫെലിക്സിനും ഒരു നല്ല അവസരം ലഭിച്ചു. ആ ഷോട്ടും ടാർഗറ്റിലെക്ക് പോയില്ല. 31ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനു വേണ്ടി ഗോൾ നേടി എങ്കിലും ഗോൾ നേടും മുമ്പ് തന്നെ റൊണാൾഡോ ഫൗൾ ചെയ്തതിനാൽ അവർക്ക് എതിരെ വിസിൽ ഉയർന്നിരുന്നു.

ആദ്യ പകുതിയിൽ ഘാനക്ക് അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. ലഭിച്ച രണ്ട് കോർണറുകൾ മാത്രമായിരുന്നു അവരുടെ പ്രതീക്ഷ. അതും പോർച്ചുഗീസ് ഡിഫൻസിന് ഭീഷണി ആയില്ല.

രണ്ടാം പകുതിയിൽ ഘാന കുറച്ചു കൂടെ അറ്റാക്ക് ചെയ്തു കളിക്കാൻ തുടങ്ങി. കുദുസിന്റെ ഒരു ലോങ് റേഞ്ചർ ഗോൾ പോസ്റ്റിന് തൊട്ടടുത്ത് കൂറെ ആണ് പുറത്തേക്ക് പോയത്. കളിയിലെ ആദ്യ ഗോൾ വന്നത് 64ആം മിനുട്ടിൽ ആയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ പെനാൾട്ടി റൊണാൾഡോ തന്നെ വലയിൽ എത്തിച്ചു. പോർച്ചുഗൽ മുന്നിൽ. അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമായി റൊണാൾഡോ ഈ ഗോളോടെ മാറി.

ഈ ഗോളൊടെ കളിയും മാറി. 73ആം മിനുട്ടിൽ മുഹമ്മദ് കുദുസിന്റെ ഒരു ക്രോസിൽ നിന്ന് ആന്ദ്രെ അയുവിന്റെ സമനില ഗോൾ. പോർച്ചുഗൽ ഞെട്ടിയ നിമിഷം. കളി 1-1.

ഈ ഗോളിന് ശേഷം കണ്ടത് വേറെ ലെവൽ പോർച്ചുഗലിനെ ആയിരുന്നു. അഞ്ചു മിനുട്ടുകൾക്ക് അകം ഫെലിക്സിലൂടെ പോർച്ചുഗൽ വീണ്ടും മുന്നിൽ. ബ്രൂണോ ഫെർണാണ്ടസ് അളഞ്ഞ് മുറിച്ചു നൽകിയ പാസ് സ്വീകരിച്ചായിരുന്നു ഫെലിക്സിന്റെ ഗോൾ. സ്കോർ 2-1.

ഈ ഗോൾ ഘാനയെ മാനസികമായി തകർത്തു കളഞ്ഞു. അവർ ആ ഷോക്കിൽ നിന്ന് റിക്കവർ ആകും മുമ്പ് ബ്രൂണോ ഫെർണാണ്ടസ് വീണ്ടും ഘാന ഡിഫൻസ് ലൈൻ മറികടന്ന് ഫൈനൽ പാസ് കണ്ടെത്തി. സബ്ബായി എത്തിയ റാഫേൽ ലിയോ പാസ് സ്വീകരിച്ച് ഗോൾ നേടി തന്റെ വരവറിയിച്ചു. പോർച്ചുഗൽ 3-1.

ഇവിടെ നിന്നും ഘാന തിരിച്ചടിക്കാൻ ശ്രമിച്ചു. 89ആം മിനുട്ടിൽ ബകാരിയിലൂടെ ഘാനയുടെ രണ്ടാം ഗോൾ. സ്കോർ 3-2. പിന്നെ ആവേശകരമായ അന്ത്യ നിമിഷങ്ങൾ ആയിരുന്നു‌. 99ആം മിനുട്ടിൽ ഘാന ഗോളിന് തൊട്ടടുത്ത് എത്തുന്നതും കാണാൻ ആയി. എങ്കിലും അവസാനം പോർച്ചുഗൽ വിജയിച്ചു.

ഇനി ഉറുഗ്വേയും ദക്ഷിണ കൊറിയയും ആണ് പോർച്ചുഗലിന് മുന്നിൽ ഉള്ളത്.

പോർച്ചുഗലിനെ റൊണാൾഡോ നയിക്കും, ലൈനപ്പ് പ്രഖ്യാപിച്ചു

പോർച്ചുഗലും ഘാനയും തമ്മിലുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു‌‌. പോർച്ചുഗലിനെ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് നയിക്കുന്നത്. സൂപ്പർ താരങ്ങളുടെ വലിയ നിരയെ തന്നെ സാന്റോസ് അണിനിരത്തുന്നു. ഡിയേഗോ കോസ്റ്റ ആണ് പോർച്ചുഗലിന്റെ ഗോൾ വലക്ക് മുന്നിൽ ഉള്ളത്. ഡബിലോയും രുബൻ ഡിയസും സെന്റർ ബാക്കായി ഇറങ്ങുമ്പോൾ ഗുറേറയും കാൻസെലോയും ആണ് ഫുൾബാക്ക് ആയുള്ളത്. ഡാലോട്ട് ബെഞ്ചിൽ ആണ്‌.

ബ്രൂണോയും ബെർണാഡോയും ഒറ്റാവിയയും മധ്യനിരയിൽ ഇറങ്ങുന്നു‌. ഫെലിക്സ് റൊണാൾഡോക്ക് ഒപ്പം അറ്റാക്കിൽ ഉണ്ട്.

ഘാന ഇലവനിൽ ഇനാകി വില്യംസ്, തോമസ് പാർട്ടെ, അയാക്സിന്റെ യുവതാരം കുദുസ്, ആന്ദെ അയു, സലിസു തുടങ്ങി പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്.

XI PORTUGAL #POR   : Diogo Costa;
Cancelo, Danilo, Rúben Dias, Guerreiro; Neves; Bruno Fernandes, Bernardo Silva, Otávio, João Félix;
Cristiano

XI GHANA #GHA   : Ati Zigi; Seidu, Djiku, Salisu, Amartey, Rahman; Partey, Abdul Samed; Kudus, Iñaki Williams, André Ayew. #Qatar2022   

“റൊണാൾഡോക്ക് ഒപ്പം കളിക്കുന്നത് പ്രശ്നമില്ല, അത് ഭാഗ്യമാണ്” – ബ്രൂണോ ഫെർണാണ്ടസ്

മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഉടക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒപ്പം കളിക്കുന്നതിൽ തനിക്ക് ഒരു പ്രശ്നവും ഇല്ല എന്ന് ബ്രൂണോ ഫെർണാണ്ടസ്. പോർച്ചുഗലിന്റെ ആദ്യ മത്സരത്തിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു ബ്രൂണോ‌.

എനിക്ക് റൊണാൾഡോക്ക് ഒപ്പം കളിക്കുന്നതിൽ അസ്വസ്ഥത ഒന്നും തോന്നുന്നില്ല എന്ന് ബ്രൂണോ പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം ദേശീയ ടീമിൽ കളിക്കാനാകുന്നത് ഒരു ഭാഗ്യമാണ് എന്ന് ബ്രൂണോ പറഞ്ഞു. ക്ലബ്ബിൽ ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം കളിക്കുക എന്നത് ഒരു സ്വപ്നമായിരുന്നു, അതും നടന്നു. പക്ഷേ ഒന്നും ശാശ്വതമല്ല,” ബ്രൂണോ പറഞ്ഞു.

ഇപ്പോൾ ക്രിസ്റ്റ്യാനോ തന്റെ ജീവിതത്തിനായി ഒരു തീരുമാനമെടുത്തിരിക്കുന്നു, കളിക്കാരെന്ന നിലയിൽ അദ്ദേഹത്തിന്റെ തീരുമാനത്തെ ഞങ്ങൾ മാനിക്കണം. ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ലോകകപ്പ് എത്ര പ്രധാനം ഞങ്ങൾക്കറിയാം, അദ്ദേഹത്തിന്റെ ശ്രദ്ധ എപ്പോഴും കിരീടത്തിലേക്ക് ആകും എന്ന് എനിക്ക് ഉറപ്പുണ്ട്. എന്നും പോർച്ചുഗൽ മിഡ്ഫീൽഡർ പറഞ്ഞു.

ക്ലബ് വിടാൻ ഉള്ളത് റൊണാൾഡോയുടെ തീരുമാനമാണ്. ഞങ്ങളുടെ ശ്രദ്ധ 100% ദേശീയ ടീമിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“എന്നെ പുറത്താക്കിക്കോളൂ, മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ എന്റെ ഒപ്പമാണ്” – റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് കിരീടത്തിലേക്ക് എത്താൻ ഒരുപാട് പൊളിച്ചു മാറ്റലുകൾ നടത്തേണ്ടതുണ്ട് എന്ന് റൊണാൾഡോ. അങ്ങനെ ഉള്ള പൊളിച്ചുമാറ്റലിന്റെ തുടക്കം എന്നിൽ നിന്നാണ് എങ്കിൽ എനിക്ക് പ്രശ്നമില്ല. എന്നെ മാറ്റിയെങ്കിലും ക്ലബ് മെച്ചപ്പെടട്ടെ. ഞാൻ ഈ ക്ലബിനെ സ്നേഹിക്കുന്നു‌. ആരാധകർ എല്ലാം എന്റെ കൂടെ ആണ്. റൊണാൾഡോ പിയേഴ്സ് മോർഗന് നൽകിയ വിവാദ അഭിമുഖത്തിൽ പറയുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗും ഒപ്പം ക്ലബിലെ ചിലരും തന്നെ ചതിക്കുകയാണ് ചെയ്തത് എന്ന് പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിൽ റൊണാൾഡോ പറയുന്നു. തന്നെ ഈ ക്ലബിന് വേണ്ട. ഈ ക്ലബ് തന്നെ പുറത്താക്കാൻ ആണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്‌. കഴിഞ്ഞ സീസണിലും ചിലർക്ക് താൻ ഇവിടെ കളിക്കുന്നത് ഇഷ്ടമായിരുന്നില്ല എന്ന് റൊണാൾഡോ അഭിമുഖത്തിൽ പറഞ്ഞു.

സർ അലക്സ് ഫെർഗൂസൺ പറഞ്ഞതു കൊണ്ടാണ് താൻ വന്നത്. അദ്ദേഹം ക്ലബ് വിട്ടത് മുതൽ ഈ ക്ലബ് താഴോട്ട് പതിക്കുകയാണ് . ലിവർപൂളിനെയോ സിറ്റിയെ പോലെ വലിയ ക്ലബ് ആകാൻ യുണൈറ്റഡിന് ആകാത്ത ക്ലബിൽ ചില ആൾക്കാർ ഉള്ളത് കൊണ്ടാണ്. ക്ലബ് തകർച്ചയിൽ ആണെന്ന് ഫെർഗൂസൺ മനസ്സിലാക്കുന്നുണ്ട് എന്നും റൊണാൾഡോ പറഞ്ഞു.

Exit mobile version