ലാസ്റ്റ് ഡാൻസ്!! മെസ്സിയും റൊണാൾഡോയും ഒരിക്കൽ കൂടെ ഏറ്റുമുട്ടുന്നു

വീണ്ടും ഒരു ലയണൽ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോ പോരാട്ടം. അടുത്തവർഷം ഫെബ്രുവരിയിൽ സൗദി അറേബ്യയിൽ വെച്ച് ലയണൽ മെസ്സിയുടെ ഇന്റർ മായാമിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ ക്ലബും ഏറ്റുമുട്ടും. ഒരു സൗഹൃദ മത്സരമായിട്ടാവും ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക ഫുട്ബോൾ ഇതിഹാസങ്ങൾ അവസാനമായി ഏറ്റുമുട്ടുന്ന മത്സരങ്ങളിൽ ഒന്നാകും ഇത്. ലാസ്റ്റ് ഡാൻസ് എന്നാകും ഈ മത്സരം അറിയപ്പെടുക.

ഫെബ്രുവരി 24ന് 2024 ഫെബ്രുവരി 24ന് റിയാദിൽ വച്ചാലും മത്സരം നടക്കുക. ഇൻറർമിയാമിയുടെ അടുത്ത സീസൺ ആയുള്ള ഒരുക്കങ്ങളുടെ ഭാഗമാവും ഈ മത്സരം. സൗഹൃദമത്സരം ആണെങ്കിലും ഫുട്ബോൾ ലോകത്ത് വളരെ പ്രാധാന്യമുള്ള മത്സരമായി ഇത് മാറും. റൊണാൾഡോയും മെസ്സിയും ദീർഘകാലമായി പല ജേഴ്സിയിലും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. അപ്പോഴൊക്കെ എന്നും ആവേശവും ഉയർന്നിട്ടുണ്ട്. അത് റിയാദിലും ആവർത്തിക്കിന്നത് കാണാൻ ആകും. പ്രവാസികളായ മലയാളികൾക്കും ഈ മത്സരം ഒരു സുവർണ്ണാവസരം ആകും.

ബ്രസീലിനെ നേരിടാനുള്ള അർജന്റീനൻ ടീം പ്രഖ്യാപിച്ചു

ഉറുഗ്വേയ്ക്കും ബ്രസീലിനും എതിരായ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിനെ അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്‌കലോനി പ്രഖ്യാപിച്ചു. ലോക ചാമ്പ്യന്മാർ തങ്ങളുടെ ഈ മാസത്തെ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആദ്യം നവംബർ 16 ന് ഉറുഗ്വായെയും നവംബർ 21 ന് ബ്രസീലിനെയും നേരിടും.

പോളോ ഡിബാലയും ജിയോവാനി ലോ സെൽസോയും ടീമിലേക്ക് മടങ്ങിയെത്തി. ലയണൽ സ്‌കലോനി 28 അംഗ ടീമാണ് പ്രഖ്യാപിച്ചത്. പാബ്ലോ മാഫിയോയും, ഒളിംപിയാക്കോസിലെ ഫ്രാൻസിസ്കോയും ഒർട്‌ഗെഗയെപ് ആദ്യമായി അർജന്റീന ദേശീയ ടീമിലേക്ക് എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗാർനാച്ചോയും അറ്റ്ലാന്റ യുണൈറ്റഡിന്റെ തിയാഗോ അൽമാഡയും ടീമിന്റെ ഭാഗമല്ല.

Goalkeepers:
Emiliano Martínez (Aston Villa)
Franco Armani (River Plate)
Juan Musso (Atalanta)
Walter Benitez (PSV)

Defenders:
Gonzalo Montiel (Nottingham Forest)
Pablo Maffeo (RCD Mallorca)
Nahuel Molina (Atletico Madrid)
Germán Pezzella (Real Betis)
Cristian Romero (Tottenham Hotspur)
Lucas Martínez Quarta (Fiorentina)
Nicolás Otamendi (Benfica)
Marcos Acuña (Sevilla)
Francisco Ortega (Olympiacos)
Nicolás Tagliafico (Lyon)

Midfielders:
Leandro Paredes (AS Roma)
Guido Rodríguez (Real Betis)
Enzo Fernández (Chelsea)
Rodrigo De Paul (Atletico Madrid)
Exequiel Palacios (Bayer Leverkusen)
Giovani Lo Celso (Tottenham Hotspur)
Alexis Mac Allister (Liverpool)

Forwards:
Paulo Dybala (AS Roma)
Ángel Di María (Benfica)
Lionel Messi (Inter Miami)
Julián Álvarez (Manchester City)
Lautaro Martínez (Inter)
Nicolás González (Fiorentina)
Lucas Ocampos (Sevilla)

കഴിഞ്ഞ ബാലൻ ഡി ഓർ ബെൻസീമ അർഹിച്ചിരുന്നു എന്ന് മെസ്സി

കഴിഞ്ഞ വർഷത്തെ ബാലൻ ഡി ഓർ കരിം ബെൻസീമ പൂർണ്ണമായും അർഹിച്ചിരുന്നു എന്ന് ലയണൽ മെസ്സി. അടുത്ത ആഴ്ച പുതിയ ബാലൻ ഡി ഓർ പ്രഖ്യാപിക്കാൻ ഇരിക്കെ ആണ് മെസ്സി ബെൻസീമയെ കുറിച്ച് സംസാരിച്ചത്.

“ബെൻസെമ തന്റെ മികച്ച സീസൺ കാരണവും തന്റെ കരിയറിലെ മുഴുവൻ സമയത്തും കാഴ്ച പ്രകടനം കൊണ്ടും ആ ബാലൻ ഡി ഓർ അർഹിക്കുന്നു. അവൻ ഒരു അത്ഭുത കളിക്കാരനാണ്. ഈ പുരസ്കാരം അവനു ലഭിക്കുന്നത് ഫുട്‌ബോളിന് തന്നെ പ്രധാനമാണ്,” മെസ്സി പറഞ്ഞു. ഈ തവണ മെസ്സി ആണ് ബാലൻ ഡി ഓർ ഫേവററ്റ്.

റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ചതിന് ആയിരുന്നു 2022ൽ ബെൻസിമ ബാലൻ ഡി ഓർ സ്വന്തമാക്കിയത്. ആ സീസണിൽ 44 ഗോളുകൾ നേടാൻ ബെൻസീമക്ക് ആയിരുന്നു‌.

പി എസ് ജി തനിക്കും മെസ്സിക്കും നരക തുല്യമായിരുന്നു എന്ന് നെയ്മർ

പി എസ് ജി ക്ലബിനെതിരെ വിമർശനവുമായി ബ്രസീൽ താരം നെയ്മർ‌. മെസ്സിക്കും തനിക്കും പി എസ് ജിയിൽ നല്ല കാലം ആയിരുന്നില്ല എന്നും നരകതുല്യമായിരുന്നു കാര്യങ്ങൾ എന്നും നെയ്മർ പറഞ്ഞു.

“മെസ്സിക്ക് അർജന്റീനക്ക് ഒപ്പം ലഭിച്ച വർഷത്തിൽ ഞാൻ വളരെ സന്തോഷവാനായിരുന്നു, എന്നാൽ അതേ സമയം അവൻ നാണയത്തിന്റെ ഇരുവശങ്ങളിലും ജീവിച്ചു എന്നത് ഓർത്ത് ഞാൻ വളരെ സങ്കടപ്പെട്ടു” നെയ്മർ പറഞ്ഞു. അർജന്റീന ദേശീയ ടീമിനൊപ്പം അവൻ സ്വർഗം തുല്യമായ ദിവസങ്ങൾ ആഘോഷിച്ചു‌, അവർക്കൊപ്പം അവസാന വർഷങ്ങളിൽ അദ്ദേഹം എല്ലാം നേടി, എന്നാൽ പാരീസിനൊപ്പം നരകം ആയിരുന്നു. അവനും ഞാനും നരകത്തിൽ ആണ് ജീവിച്ചത്.” നെയ്മർ പറഞ്ഞു.

“ഞങ്ങൾ അസ്വസ്ഥരായിരുന്നു, കാരണം ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ചത് നൽകാൻ അവിടെയുണ്ടായിരുന്നു. എപ്പോഴും ചാമ്പ്യന്മാരാകാൻ, ചരിത്രം സൃഷ്ടിക്കാൻ ആണ് ശ്രമിച്ചത്. ചരിത്രം സൃഷ്ടിക്കാൻ വേണ്ടിയാണ് ഞങ്ങൾ അവിടെ ഒരുമിച്ചത്. നിർഭാഗ്യവശാൽ, ഞങ്ങൾക്ക് അത് കഴിഞ്ഞില്ല.” നെയ്മർ പറഞ്ഞു

ആദ്യം തിരിച്ചുവരവ്, പിന്നെ പെനാൾട്ടി!! ഇന്റർ മയാമിയും മെസ്സിയും ഒരു ഫൈനലിലേക്ക് കൂടെ

ഇന്റർ മയാമിയും മെസ്സിയും ഒരു ഫൈനലിലേക്ക് കൂടെ മുന്നേറി. യു എസ് ഓപ്പൺ കപ്പിൽ ഇന്ന് നടന്ന സെമി ഫൈനലിൽ സിൻസിനാറ്റിയെ തോൽപ്പിച്ച് ആണ് അവർ ഫൈനൽ ഉറപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന മത്സരത്തിൽ 5-4ന് മയാമി വിജയിച്ചു. നിശ്ചിത സമയത്ത് സ്കോർ 3-3 എന്നായിരുന്നു. മയാമിയിൽ എത്തിയ ശേഷം മെസ്സി ഗോൾ അടിക്കാത്ത ആദ്യ മത്സരമാണിത്. എങ്കിലും രണ്ട് അസിസ്റ്റുകൾ താരം ഒരുക്കി.

ഇന്ന് ഇന്റർ മയാമിക്ക് അത്ര എളുപ്പമായിരുന്നില്ല കാര്യം. സിൻസിനാറ്റിയുടെ അറ്റാക്കിന് മുന്നിൽ ഇന്ററ്റ് മയാമി പതറുന്നത് കാണാൻ ആയി. 18ആം മിനുട്ടിൽ അകോസ്റ്റയുടെ ഗോളിൽ അവർ ലീഡ് എടുത്തു. രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ ബ്രാണ്ടൻ വാസ്കസിലൂടെ അവർ ലീഡ് ഇരട്ടിയാക്കി. ഇന്റർ മയാമി പരാജയത്തിലേക്ക് പോവുക ആണെന്ന് കരുതിയ സമയം.

പക്ഷെ ഇന്റർ മയാമി തിരിച്ചടിച്ചു. 61ആം മിനുട്ടിൽ കാമ്പാനയിലൂടെ ഇന്റർ മയാമി ഒരു ഗോൾ തിരിച്ചടിച്ചു. മെസ്സിയാണ് ഗോൾ ഒരുക്കിയത്. പിന്നീട് ഇഞ്ച്വറി ടൈമിൽ 97ആം മിനുട്ടിൽ മയാമിയുടെ സമനില ഗോൾ വന്നു. മെസ്സുയുടെ പാസിൽ നിന്ന് കാമ്പാനയാണ് അവസാന നിമിഷം വീണ്ടും ടീമിന്റെ രക്ഷകനായത്.

കളി തുടർന്ന് എക്സ്ട്രാ ടൈമിലേക്ക്. എക്സ്ട്രാ ടൈമിൽ മൂന്നാം മിനുട്ടിൽ ജോസഫ് മാർട്ടിനസിലൂടെ മയാമി ലീഡ് എടുത്തു. സ്കോർ 3-2. പക്ഷെ എക്സ്ട്രാ ടൈമിൽ വിജയം ഉറപ്പിക്കാൻ അവർക്ക് ആയില്ല. 114ആം മിനുട്ടിൽ യുയ കുബോയിലൂടെ സിൻസിനാറ്റി സമനില വഴങ്ങി. 3-3. പിന്നീട് കളി പെനാൾട്ടി ഷൂട്ടൗട്ടിൽ. 5-4ന് മയാമി വിജയിച്ചു ഫൈനലിലേക്ക് മുന്നേറി.

“മെസ്സിക്ക് ഫ്രാൻസിൽ അർഹിച്ച ബഹുമാനം കിട്ടിയില്ല, പലരും മെസ്സി ക്ലബ് വിട്ടതിൽ സന്തോഷിക്കികയായിരുന്നു” – എംബപ്പെ

ലയണൽ മെസ്സിക്ക് പി എസ് ജിയിലും ഫ്രാൻസിലും അർഹിച്ച ബഹുമാനം കിട്ടിയില്ല എന്ന് എംബപ്പെ. ലയണൽ മെസ്സി ക്ലബ് വിടുകയാണെന്ന് അറിഞ്ഞപ്പോൾ പി എസ് ജിയിലെ പലരും ആശ്വസിക്കുകയായിരുന്നു എന്നും അത് തനിക്ക് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല എന്നും എംബപ്പെ പറഞ്ഞു. പി എസ് ജി മാനേജ്മെന്റുമായി ഉടക്കിയ എംബപ്പെ ഗസറ്റെക്ക് നൽകിയ അഭിമുഖത്തിലാണ് ക്ലബിനെ രൂക്ഷമായി വിമർശിച്ചത്.

“മെസ്സി ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. മെസ്സിയെപ്പോലൊരാൾ ക്ലബ് വിട്ട് പോയാൽ അതൊരു നല്ല വാർത്തയല്ല.” എംബപ്പെ പറയുന്നു.

“അദ്ദേഹം പോയതിൽ ഇത്രയധികം ആളുകൾ പി എസ് ജിയിൽ ആശ്വസിച്ചത് എന്തുകൊണ്ടാണെന്ന് എനിക്ക് കൃത്യമായി മനസ്സിലാകുന്നില്ല. ഫ്രാൻസിൽ അദ്ദേഹത്തിന് അർഹമായ ബഹുമാനം ലഭിച്ചില്ല, ” എംബപ്പെ പറഞ്ഞു. എംബപ്പെ ഈ ട്രാൻസ്ഫർ വിൻഡോയോടെ പി എസ് ജി വിടും എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.

ഫ്രഞ്ച് ലീഗ് കിരീടത്തിന് പി എസ് ജിക്ക് ഇനി ഒരു പോയിന്റ് കൂടെ

ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കാൻ പി എസ് ജിക്ക് ഇനി ഒരു പോയിന്റ് കൂടെ മതി. ഇന്നലെ കൈലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ ഓക്‌സെറെയ്‌ക്ക് എതിരെ 2-1ന് ജയിച്ച പി എസ് ജി ലീഗ് കിരീടം ഏതാണ്ട് ഉറപ്പിച്ചു എന്ന് പറയാം. രണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ രണ്ടാം സ്ഥാനത്തുള്ള ലെൻസിനെക്കാൾ ആറ് പോയിന്റ് ലീഡ് പി എസ് ജിക്ക് ഉണ്ട്. ഒപ്പം വലിയ ഗോൾഡിഫറൻസും. അതുകൊണ്ട് തന്നെ പി എസ് ജി അടുത്ത രണ്ട് മത്സരങ്ങൾ തോറ്റാൽ പോലും കിരീടം സ്വന്തമാകും.

എങ്കിലും ഒരു പോയിന്റ് കൂടെ നേടിയാലെ പി എസ് ജിയുടെ കിരീട ആഘോഷങ്ങൾ ആരംഭിക്കുകയുള്ളൂ. അവസാന 11 സീസണുകളിലെ പി എസ് ജിയുടെ ഒമ്പതാം കിരീടമാകും ഇത്. അവസാന രണ്ട് മത്സരങ്ങൾ സ്ട്രാസ്ബർഗിനെയും ക്ലെർമോണ്ടിലിനെയും ആണ് പിഎസ്ജി നേരിടേണ്ടത്. ഈ സീസണിൽ കിരീടം നേടിയാൽ 10 കിരീടങ്ങൾ എന്ന സെന്റ്-എറ്റിയെന്റെ റെക്കോർഡ് പി എസ് ജി മറികടക്കും.

നെയ്മറിന്റെ വീടിന് മുന്നിലും പ്രതിഷേധം, ക്ലബ് വിടണം എന്ന് ആരാധകർ

പി എസ് ജി ആരാധകർ മെസ്സിക്ക് എതിരെ മാത്രമല്ല ഇപ്പോൾ നെയ്മറിന് എതിരെയും രംഗത്ത് എത്തിയിരിക്കുകയാണ്. ക്ലബ് വിടാൻ തീരുമാനിച്ച മെസ്സിക്ക് എതിരെ പ്രതിഷേധം മുഴക്കിയ പി എസ് ജി അൾട്രാസ് ഇന്നലെ രാത്രി നെയ്മറിന് എതിരെയും പ്രതിഷേധവുമായി രംഗത്ത് എത്തി. നെയ്മറിന്റെ വീടിന് മുന്നിൽ എത്തിയ പ്രതിഷേധക്കാർ എത്രയും പെട്ടെന്ന് നെയ്മർ ക്ലബ് വിടണം എന്ന് മുദ്രാവാക്യങ്ങൾ മുഴക്കി. ക്ലബിന്റെ ഇപ്പോഴത്തെ മോശം അവസ്ഥയിലെ പ്രതിഷേധങ്ങൾ ആരാധകർ മെസ്സിയുടെയും നെയ്മറിന്റെ മേൽ തീർക്കുകയാണ് എന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മെസ്സിക്ക് എതിരായ ഇന്നലെ നടന്ന പ്രതിഷേധങ്ങളെ പി എസ് ജി അപലപിച്ചിരുന്നു. മെസ്സി അടുത്ത മാസത്തോടെ പി എസ് ജി വിടും എന്ന് ഉറപ്പായതോടെയായിരുന്നു അദ്ദേഹത്തിന് എതിരെ പ്രതിഷേധം ഉയർന്നത്. ഇപ്പോൾ പി എസ് ജി നെയ്മറിനെയും വിൽക്കാൻ ശ്രമിക്കുന്നുണ്ട് എന്നാണ് വിവരങ്ങൾ. നെയ്മർ ചില ട്വീറ്റുകൾ ലൈക് ചെയ്ത് കൊണ്ട് ആരാധകരുടെ പ്രതിഷേധം ചൂടുപിടിപ്പിച്ചിട്ടുണ്ട്.

ആദ്യ പകുതിയിൽ തന്നെ ഹാട്രിക്കുമായി മെസ്സി, ഏകപക്ഷീയ ജയവുമായി അർജന്റീന

സൗഹൃദ മത്സരത്തിൽ കുറസാവോക്കെതിരെ വമ്പൻ ജയം സ്വന്തമാക്കി അർജന്റീന. ലയണൽ മെസ്സിയുടെ ഹാട്രിക് കണ്ട മത്സരത്തിൽ ഏകപക്ഷീയമായ 7 ഗോളുകൾക്കാണ് അർജന്റീന ജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ 20മത്തെ മിനുട്ടിൽ മെസ്സിയിലൂടെയാണ് അർജന്റീന ഗോളടി തുടങ്ങിയത്. അർജന്റീനക്ക് വേണ്ടിയുള്ള മെസ്സിയുടെ നൂറാമത്തെ ഗോൾ കൂടിയായിരുന്നു ഇത്. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ മെസ്സി തന്റെ ഹാട്രിക് പൂർത്തിയാക്കി. ആദ്യ പകുതിയുടെ 33, 37 മിനുറ്റുകളിലായിരുന്നു താരത്തിന്റെ ഗോൾ. കഴിഞ്ഞ ദിവസം പനാമക്കെതിരെ മെസ്സി തന്റെ കരിയറിലെ 800മത്തെ ഗോളും നേടിയിരുന്നു.

അർജന്റീനക്ക് വേണ്ടി നിക്കോളാസ് ഗോൺസാലസും എൻസോ ഫെർണാണ്ടസുമാണ് ആദ്യ പകുതിയിൽ മറ്റു ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ 16 മിനുറ്റിനിടെയാണ് അർജന്റീന 5 ഗോളുകൾ അടിച്ചുകൂട്ടിയത്. മത്സരത്തിന്റെ തുടക്കത്തിൽ അർജന്റീനയോട് പിടിച്ചുനിൽക്കുന്നു പ്രകടനം കുറസാവോ നടത്തിയെങ്കിലും ആദ്യ ഗോൾ വീണതോടെ അർജന്റീന മത്സരം കൈപിടിയിലൊതുക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ മാറ്റങ്ങളുമായി ഇറങ്ങിയ അർജന്റീന പെനാൽറ്റിയിലൂടെ ആറാമത്തെ ഗോളും നേടി. ഡി മരിയയാണ് പെനാൽറ്റിയിലൂടെ ആറാമത്തെ ഗോൾ നേടിയത്. തുടർന്ന് മത്സരം അവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ മോന്റിയാലിലൂടെ അർജന്റീന തങ്ങളുടെ ഗോൾ പട്ടിക പൂർത്തിയാക്കി. റാങ്കിങ്ങിൽ താഴെയുള്ള കുറസാവോക്കെതിരെ ഒരു ദയയുമില്ലാതെ പ്രകടനമാണ് അർജന്റീന നടത്തിയത്.

ഫ്രീ കിക്ക്‌ ഗോളുമായി മെസ്സി, ലോകചാമ്പ്യന്മാരായതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ അർജന്റീനക്ക് ജയം

ഖത്തർ ലോകകപ്പ് കിരീടം നേടിയതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ അർജന്റീനക്ക് ജയം. പനാമക്കെതിരായ സൗഹൃദ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം. ലോകകപ്പ് കിരീടം നേടിയതിന് ശേഷം ആദ്യമായി സ്വന്തം കാണികൾക്ക് മുൻപിൽ ഇറങ്ങിയ അർജന്റീന രണ്ടാം പകുതിയിലെ ഗോളുകളിലാണ് ജയം ഉറപ്പിച്ചത്.

https://twitter.com/AlbicelesteTalk/status/1639046644489654273
സൗഹൃദ മത്സരമായിരുന്നെങ്കിലും കടുത്ത ടാക്കിളുകളുമായാണ് പനാമ മത്സരത്തിൽ ഉടനീളം അർജന്റീനക്കെതിരെ കളിച്ചത്. ആദ്യ പകുതിയിൽ മെസ്സിക്കെതിരെ കടുത്ത ടാക്കിൾ നടത്തിയ പനാമ താരത്തിന് മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു.

മത്സരത്തിൽ ഭൂരിഭാഗവും അർജന്റീനയാണ് പന്ത് കൈവശം വെച്ചതെങ്കിലും മികച്ച രീതിയിൽ പ്രതിരോധം തീർത്ത പനാമ 78മത്തെ മിനുറ്റ് വരെ അർജന്റീനയെ ഗോൾ നേടുന്നതിൽ നിന്ന് തടഞ്ഞു.

എന്നാൽ മത്സരത്തിന്റെ 78മത്തെ മിനുറ്റിൽ അർജന്റീനക്ക് അനുകൂലമായി പെനാൽറ്റി ബോക്‌സിന് വെളിയിൽ നിന്ന് ലഭിച്ച ഫ്രീ കിക്കിൽ നിന്ന് അർജന്റീന ഗോൾ നേടുകയായിരുന്നു. മെസ്സി എടുത്ത ഫ്രീകിക്ക് ഗോൾ പോസ്റ്റിൽ തട്ടി തെറിക്കുകയും റീബൗണ്ട് പന്ത് തിയാഗോ അൽമഡ ഗോളാക്കി മാറ്റുകയുമായിരുന്നു. അർജന്റീനക്ക് വേണ്ടിയുള്ള താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്.

തുടർന്ന അധികം താമസിയാതെ മറ്റൊരു ഫ്രീകിക്കിൽ നിന്ന് മെസ്സി അർജന്റീനയുടെ ലീഡ് ഇരട്ടിയാക്കി. ഇത്തവണ പെനാൽറ്റി ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീ കിക്ക്‌ മെസ്സി പനാമ ഗോൾകീപ്പർക്ക് ഒരു അവസരവും നൽകാതെ ഗോളാക്കി മാറ്റുകയായിരുന്നു.

ലോകകപ്പ് കിരീടം നേടിയ അർജന്റീന ടീമിനെ സ്വീകരിക്കാൻ പതിനായിരക്കണക്കിന് ആരാധകരാണ് ഇന്നത്തെ മത്സരത്തിന് സ്റ്റേഡിയത്തിൽ എത്തിയത്. മത്സര ശേഷം ലോകകപ്പ് കിരീടം നേടിയ അർജന്റീന ടീമിനുള്ള സ്വീകരണവും ഏർപ്പെടുത്തിയിരുന്നു.

മെസ്സി ഒരു പ്രശ്നമേ അല്ല!! “ഞങ്ങൾക്ക് പ്രശ്നമായത് റൊണാൾഡോ മാത്രം” – മുള്ളർ

മെസ്സി റൊണാൾഡോ ആരാധകർ യുദ്ധത്തിലേക്ക് തോമസ് മുള്ളറുടെ ഒരു കമന്റു കൂടെ ഇനി ചേർക്കപ്പെടും. ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനലിൽ പാരീസ് സെന്റ് ജെർമെയ്‌നിനെതിരായ തന്റെ ടീമിന്റെ വിജയത്തിന് ശേഷം ബയേൺ മ്യൂണിക്കിന്റെ തോമസ് മുള്ളർ രസകരമായ ചില അഭിപ്രായങ്ങൾ ആണ് പ്രകടിപ്പിച്ചത്. മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, പിഎസ്ജിയുടെ സ്റ്റാർ പ്ലെയർ ലയണൽ മെസ്സിയെ നേരിടുമ്പോൾ ഒരു പ്രശ്നവ്യ്ൻ ഇല്ല എന്നും മെസ്സിക്ക് എതിരെ എന്നും തനിക്കും തന്റെ ടീമിനും അനുകൂല ഫലമേ ഉണ്ടാവാറുള്ളൂ എന്നും മുള്ളർ പറഞ്ഞു. റൊണാൾഡോ മാത്രമെ തങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുള്ളൂ എന്നും മുള്ളർ പറഞ്ഞു.

“മെസ്സിക്കെതിരെ, ഫലങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ തലങ്ങളിലും കാര്യങ്ങൾ എല്ലായ്പ്പോഴും തനിക്ക് നന്നായി മാത്രമേ പോയുള്ളൂ. ക്ലബിൽ ആയാലും രാജ്യാന്ത്ര തലത്തിലായും മെസ്സിക്ക് എതിരെ എന്നും വിജയിച്ചിട്ടുണ്ട്” മുള്ളർ പറഞ്ഞു.

“ക്ലബ് തലത്തിൽ, റൊണാൾഡോ ആയിരുന്നു ഞങ്ങളുടെ പ്രശ്നം. റയൽ മാഡ്രിഡിൽ ആയിരുന്നപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഞങ്ങൾക്ക് തലവേദന ആയിരുന്നു” മുള്ളർ പറഞ്ഞു.

എങ്കിലും മെസ്സിയുടെ അവസാന ലോകകപ്പ് പ്രകടനങ്ങളോടുള്ള ബഹുമാനം പ്രകടിപ്പിക്കാൻ മുള്ളർ മറന്നില്ല, “മെസ്സിയുടെ ലോകകപ്പ് പ്രകടനത്തോട് എനിക്ക് വലിയ ബഹുമാനമുണ്ട്.” അദ്ദേഗം പറഞ്ഞു.

ഇന്നലെ പി എസ് ജിയെ 2-0ന് തോൽപ്പിച്ചതോടെ അത് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് പി എസ് ജി മുന്നേറിയിരുന്നു. ഇരുപാദങ്ങളിലായി 3-0നാണ് ബയേൺ ജയിച്ചത്..

പി എസ് ജിക്ക് ചാമ്പ്യൻസ് ലീഗ് സ്വപ്നം മാത്രമായി തുടരും, മെസ്സിയും എംബപ്പെയും ബയേണു മുന്നിൽ വീണു

മെസ്സിക്കും എംബപ്പെക്കും യൂറോപ്പിൽ ഒരിക്കൽ കൂടെ നിരാശ. പാരീസ് സെന്റ് ജെർമെയ്ൻ എഫ്‌സിയെ 2-0ന് തോൽപ്പിച്ച് കൊണ്ട് ബയേൺ മ്യൂണിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. പ്രീക്വാർട്ടർൿരമ്മ്ടാം പാദത്തിൽ പി എസ് ജിക്ക് ഒരു ജയം നിർബന്ധമായിരുന്നു. കാരണം അവർ പാരീസിൽ ആദ്യ പാദത്തിൽ 1-0ന്റെ പരാജയം നേരത്തെ ഏറ്റുവാങ്ങിയിരുന്നു.

രണ്ടാം പാദത്തിൽ 2-0ന് ജയിച്ചതോടെ ബയേൺ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. കളിയുടെ തുടക്കം മുതൽ അവസാനം വരെ ബയേൺ ഡിഫൻസ് ഭേദിക്കാൻ പി എസ് ജിക്ക് ആയില്ല. ആദ്യ പകിതിയിൽ ഗോൾ ഒന്നും ഇന്ന് വന്നില്ല. രണ്ടാം പകുതിയിൽ എറിക് മാക്സിം ചൗപോ-മോട്ടിംഗും സെർജി ഗ്നാബ്രിയും രണ്ട് ഗോളുകൾ നേടി. 61ആം മിനുട്ടിലും 89ആം മിനുട്ടിലും ആയിരുന്നു ഗോളുകൾ.

ഇതുവരെ ചാമ്പ്യൻസ് ലീഗിൽ കിരീടം നേടാൻ ആകാത്ത പി എസ് ജിക്ക് ഇനി വീണ്ടും ഭാഗ്യം പരീക്ഷിക്കാൻ അടുത്ത സീസൺ വരെ കാത്തിരിക്കേണ്ടി വരും

Exit mobile version