റിങ്കു സിംഗിന് തന്റെ ബാറ്റ് സമ്മാനിച്ച് വിരാട് കോഹ്ലി

ഇന്നലെ റിങ്കു സിംഗിന് ഒരു സ്നേഹ സമ്മാനം നൽകി ആർ സി ബി താരം വിരാട് കോഹ്ലി. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സര ശേഷമാണ് കെ കെ ആറിന്റെ താരമായ റിങ്കുവിന് കോഹ്ലി പ്രത്യേക സമ്മാനം നൽകിയത്. മത്സരത്തിൻ്റെ സമാപനത്തിന് ശേഷം, ഡ്രസിങ് റൂമിൽ വെച്ച് റിങ്കു കോഹ്‌ലിയിൽ നിന്ന് ഒരു ബാറ്റ് സമ്മാനമായി സ്വീകരിച്ചു.

ടീമിൻ്റെ തോൽവിക്ക് ശേഷം ആർസിബി ഇതുൾപ്പെട്ടെ വീഡിയോയുൻ പങ്കുവെച്ചു. ഡ്രെസിംഗ് റൂമിൽ കോഹ്‌ലിൽ നുന്ന് റിങ്കു ബാറ്റ് സ്വീകരിക്കുന്നത് കാണാം. യുവതാരം ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കോഹ്ലിക്ക് നന്ദിയും അറിയിച്ചു. ഉപദേശങ്ങൾക്കുൻ ഒപ്പം ബാറ്റിനും നന്ദി എന്ന് റിങ്കു കുറിച്ചു.

റിങ്കു സ്ഥിരതയുള്ള ഒരു കളിക്കാരനായി മാറുന്നത് കാണുന്നത് സന്തോഷം നൽകുന്നു എന്ന് ഡി വില്ലിയേഴ്സ്

റിങ്കു സിങ്ങിനെ ഒരു മാച്ച് വിന്നർ എന്ന് വിശേഷിപ്പിച്ച് എബി ഡിവില്ലിയേഴ്‌സ്. തന്റെ അന്താരാഷ്ട്ര കരിയർ അവിശ്വസനീയമായി തുടങ്ങിയ ഇന്ത്യൻ ബാറ്റർ സ്ഥിരത കാണിക്കുന്നത് കാണാൻ സന്തോഷമുണ്ടെന്നും എ ബി ഡി പറഞ്ഞു.

“റിങ്കു ഒരു മികച്ച കളിക്കാരനാണ്, ഒരു മാച്ച് വിന്നർ ആണ്, അവൻ സ്ഥിരതയുള്ള താരമായി മാറുന്നത് കാണാൻ നല്ലതാണ്. നിങ്ങൾ എപ്പോഴും നിങ്ങളുടെ ടീമിനെ ഗെയിമുകൾ വിജയിപ്പിക്കാൻ ശ്രമിക്കുന്ന സ്ഥിരതയുള്ള കളിക്കാരനാകണം” എബി ഡിവില്ലിയേഴ്സ് പറഞ്ഞു.

ഇന്ത്യക്കായി 15 ടി20 മത്സരങ്ങൾ കളിച്ച റിങ്കു 89 എന്ന മികച്ച ശരാശരിയിൽ ഇതുവരെ 356 റൺസ് നേടിയിട്ടുണ്ട്.

റിങ്കു സിംഗ് ഇടംകയ്യൻ ധോണി ആണ് എന്ന് അശ്വിൻ

റിങ്കു സിംഗിനെ ‘ഇടങ്കയ്യൻ എംഎസ് ധോണി’ എന്ന് വിശേഷിപ്പിച്ച് അശ്വിൻ. റിങ്കുവും ധോണിയും തമ്മിൽ ഒരു താരതമ്യവുമില്ലെന്നും എന്നാൽ റിങ്കുവിന്റെ ശൈലി ധോണിയെ ഓർമ്മിപ്പിക്കുന്നു എന്ന് അശ്വിൻ പറഞ്ഞു.

“അവനെ ഞാൻ ഇടംകൈയ്യൻ ധോണി എന്ന് വിളിക്കുന്നു. ധോണി വളരെ വലുതായതിനാൽ എനിക്ക് അദ്ദേഹത്തെ ധോണിയുമായി താരതമ്യപ്പെടുത്താൻ കഴിയില്ല. പക്ഷേ, അവൻ കൊണ്ടുവരുന്ന ശാന്തതയെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. അവൻ തുടർച്ചയായി റൺസ് നേടുന്നു. യുപിക്ക് വേണ്ടി നന്നായി ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു,” അശ്വിൻ തന്റെ യൂട്യൂബ് ഷോയിൽ പറഞ്ഞു.

“വർഷങ്ങളോളം അദ്ദേഹം കെകെആർ ബെഞ്ചിലായിരുന്നു. കെകെആറിൽ ഉണ്ടായിരുന്നപ്പോൾ, പരിശീലനത്തിൽ ബാറ്റ് ചെയ്യാൻ പോലും അവസരം ലഭിച്ചില്ലെങ്കിലും, ത്രോഡൗണുകളിൽ ബാറ്റർമാർ അടിച്ച എല്ലാ പന്തുകളും അദ്ദേഹം ശേഖരിച്ച് നൽകിയെന്ന് ആളുകൾ എന്നോട് പറയുമായിരുന്നു” അശ്വിൻ റിങ്കുവിനെ കുറിച്ച് വിശദീകരിച്ചു.

“അന്നുമുതൽ, അദ്ദേഹം ഇത്രയും കാലം ആ ഫ്രാഞ്ചൈസിക്കൊപ്പമാണ്, യുപിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തു, അദ്ദേഹത്തിന്റെ സംയമനം ഒരു ബോണസാണ്,” അശ്വിൻ കൂട്ടിച്ചേർത്തു.

റിങ്കുവിനെ പോലെ ഒരു താരം ഇന്ത്യൻ ടീമിന് വേണം എന്ന് രോഹിത്

അഫ്ഗാനെതിരായ മൂന്നാം ടി20യിൽ മികച്ച പ്രകടനം കാഴ്ചവെച്ച റിങ്കു സിങിനെ പ്രശംസിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ. രോഹിതും റിങ്കുവും അഞ്ചാം വിക്കറ്റിൽ 190 റൺസിന്റെ അപരാജിത കൂട്ടുകെട്ട് ഇന്നലെ പടുത്തിരുന്നു. റിങ്കുവിനെ പോലൊരു താരം ഇന്ത്യക്ക് ബാറ്റിങ് ലൈനപ്പിൽ മൊഡിൽ ഓർഡറിന് താഴെ വേണം എന്ന് രോഹിത് പറഞ്ഞു.

“ആ കൂട്ടുകെട്ട് സൃഷ്ടിക്കുന്നത് പ്രധാനമായിരുന്നു, റിങ്കുവും ഞാനും പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു, ഞങ്ങൾക്ക് ഇത് ഒരു നല്ല ഗെയിമായിരുന്നു, സമ്മർദ്ദം ഉണ്ടായിരുന്നു. ”രോഹിത് പറഞ്ഞു

“അവസാനം കളിച്ച രണ്ട് പരമ്പരകളിൽ, ബാറ്റ് ഉപയോഗിച്ച് തനിക്ക് എന്തുചെയ്യാനാകുമെന്ന് റിങ്കു കാണിച്ചുതന്നു. വളരെ ശാന്തനാണ് അദ്ദേഹം, അവന്റെ ശക്തി നന്നായി അവന് അറിയാം. അവൻ അവന്റെ മികവിലേക്ക് ഉയരുകയാണ് ഇപ്പോൾ. ഇന്ത്യക്ക് വേണ്ടി അദ്ദേഹം ശരിക്കും മികച്ച പ്രകടനം കാഴ്ചവച്ചു.” രോഹിത് പറഞ്ഞു.

“ടീം മുന്നോട്ട് പോകുന്നതിന് ശുഭസൂചനയാണ് ഇത്, ബാക്ക്‌കെൻഡിൽ അങ്ങനെയുള്ള ഒരാളെ ഇന്ത്യക്ക് വേണം, ഐപിഎല്ലിൽ അദ്ദേഹം എന്താണ് ചെയ്തതെന്ന് ഞങ്ങൾക്കറിയാം, അദ്ദേഹം അത് ഇന്ത്യൻ ജേഴ്സിയിലും കൊണ്ടുവരികയാണ്.” രോഹിത് പറഞ്ഞു.

അവസാന ഓവറിൽ പിറന്നത് 36 റൺസ്!!

ഇന്ന് അഫ്ഗാനെതിരായ മൂന്നാം ടി20യുടെ അവസാന ഓവറിൽ ഇന്ത്യ അടിച്ചു കൂട്ടിയത് 36 റൺസ്. രോഹിത് ശർമ്മയും റിങ്കു സിംഗും ചേർന്നാണ് 36 റൺസ് കരിം ജന്നതിനെ അടിച്ചത്. ഒരു നോബോൾ കൂടെ വന്നതാണ് ഇന്ത്യക്ക് സഹായകരമായത്. ആദ്യ പന്തിൽ രോഹിത് ശർമ്മ ഓഫ്സൈഡിൽ ഫോർ പറത്തി. രണ്ടാം പന്തിൽ ഒരു കൂറ്റൻ സിക്സ് ആണ് വന്നത്. സ്റ്റേഡിയത്തിന്റെ റൂഫിൽ തട്ടിയാണ് പന്ത് താഴെ വീണത്. ആ പന്ത് നോബോൾ കൂടിയായിരുന്നു.

ഫ്രീ ഹിറ്റ് കിട്ടിയ അടുത്ത പന്തിലും രോഹിത് സിക്സ് പറത്തി. അടുത്ത പന്തിൽ രോഹിത് ഒരു സിംഗിൽ എടുത്തപ്പോൾ കരീം ഒന്ന് ആശ്വസിച്ചു. പക്ഷെ സ്ട്രൈക്കിൽ എത്തിയത് റിങ്കു ആയിരുന്നു. ഒരു ദയയും കാണിക്കാതെ റിങ്കു സിംഗ് അടുത്ത മൂന്ന് പന്തിലും സിക്സ് പറത്തി. ഇന്ത്യ 176-ഇൽ നിന്ന് 212ലേക്ക് എത്തി.

രോഹിത്-റിങ്കു താണ്ഡവം!! 22-4ൽ നിന്ന് ഇന്ത്യ 212-4ലേക്ക്

ഇന്ന് അവസാന ടി20യിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് എടുത്തു. ഇന്ന് ഒരു ഘട്ടത്തിൽ 22/4 എന്ന നിലയിൽ ആയി പരുങ്ങിയ ഇന്ത്യയെ രോഹിത് ശർമ്മയും റിങ്കു സിങും ചേർന്നാണ് കരകയറ്റിയത്. തുടക്കത്തിൽ തന്നെ ജയ്സ്വാൾ 4, കോഹ്ലി 0, ദൂബെ 1, സാംസൺ 0, എന്നിവർ പുറത്തായി. ആദ്യമായി ഈ പരമ്പരയിൽ അവസരം ലഭിച്ച സഞ്ജു സാംസൺ ആദ്യ പന്തിൽ തന്നെ പുറത്തായത് വലിയ നിരാശ നൽകി.

പതിയെ ഇന്നിങ്സ് തുടങ്ങിയ രോഹിത് ശർമ്മ അവസാനം ആക്രമിച്ചു കളിച്ചു. രോഹിത് 69 പന്തിൽ നിന്ന് 121 റൺസ് എടുത്തു. 8 സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു ഈ ഇന്നിംഗ്സ്. ആദ്യ രണ്ട് മത്സരങ്ങളിലും ഡക്കിൽ പോയ രോഹിതിന് ഈ ഇന്നിംഗ്സ് ആശ്വാസം നൽകും. 64 പന്തിൽ രോഹിത് സെഞ്ച്വറിയിൽ എത്തിയിരുന്നു. രോഹിതിന്റെ അഞ്ചാം ടി20 സെഞ്ച്വറിയാണിത്. അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി അടിക്കുന്ന താരമായി രോഹിത് ഇതോടെ മാറി.

രോഹിതിന് നല്ല പിന്തുണ നൽകിയ റിങ്കു സിംഗ് 39 പന്തിൽ നിന്ന് 69 റൺസ് നേടി. 6 സിക്സും 2 ഫോറും റിങ്കു നേടി. അവസാന ഓവറിൽ ഇന്ത്യ 36 റൺസ് ആണ് അടിച്ചത്.

അഫ്ഗാനിസ്താനായി ഫരീദ് മാലിക് മൂന്ന് വിക്കറ്റും ഒമറാസി ഒരു വിക്കറ്റും നേടി.

റിങ്കുവിന് സെഞ്ച്വറി നഷ്ടം, ഉത്തർപ്രദേശിനെ ഓളൗട്ട് ആക്കി കേരളം

രഞ്ജി ട്രോഫിയുടെ രണ്ടാം ദിനത്തിൽ ആദ്യ സെഷനിൽ തന്നെ കേരളം ഉത്തർപ്രദേശിനെ ഓളൗട്ട് ആക്കി. ഇന്ന് 244-5 എന്ന നിലയിൽ കളി തുടങ്ങിയ ഉത്തർപ്രദേശ് 302 റണ്ണിന് ആണ് ഓളൗട്ട് ആക്കിയത്. ഇന്ത്യൻ താരം റിങ്കു സിങിന് സെഞ്ച്വറി നഷ്ടമായി. 92 റൺസിൽ നിൽക്കെ റിങ്കു സിംഗിനെ നിധീഷ് പുറത്താക്കി. 136 പന്തിൽ നിന്നായിരുന്നു റിങ്കുവിന്റെ 92 റൺ. 2 സിക്സും 8 ഫോറും അടങ്ങുന്നത് ആയിരുന്നു ഇന്നിംഗ്സ്.

ദ്രുവ് ജുറെൽ 63 റൺസ് എടുത്ത് ബേസിൽ തമ്പിയുടെ പന്തിലും പുറത്തായി. ആലപ്പുഴ SD കോളേജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. കേരളത്തിനായി നിധീഷ് മൂന്ന് വിക്കറ്റും, ബേസിൽ തമ്പി, ജലജ് സക്സേന എന്നിവർ 2 വിക്കറ്റും വീഴ്ത്തി. വൈശാഖ് ചന്ദ്രൻ, ശ്രേയസ് ഗോപാൽ എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.

റിങ്കുവും ദ്രുവ് ജുറേലും തിളങ്ങി, കേരളത്തിനെതിരെ ഉത്തർപ്രദേശ് മികച്ച സ്കോറിലേക്ക്

രഞ്ജി ട്രോഫിയിൽ ആദ്യ ദിനം അവസാനിക്കുമ്പോൾ ഉത്തരപ്രദേശ് കേരളത്തിനെതിരെ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. ആലപ്പുഴയിൽ നടക്കുന്ന മത്സരം ഇന്ന് അവസാനിക്കുമ്പോൾ ഉത്തർപ്രദേശ് 244-5 എന്ന നിലയിലാണ്. റിങ്കു സിംഗും ദ്രുവ് ജുറേലും ആണ് ഇപ്പോൾ ക്രീസിൽ ഉള്ളത്‌. റിങ്കു 71 റൺസുമായി ദ്രുവ് 54 റൺസുമായും ക്രീസിൽ നിൽക്കുന്നു‌.

124-5 എന്ന നിലയിൽ നിന്നാണ് റിങ്കുവും ദ്രുവും ചേർന്ന് ഉത്തർപ്രദേശിനെ കരകയറ്റിയത്. വെളിച്ച കുറവ് കാരണം ഇന്ന് ആകെ 64 ഓവർ മാത്രമെ എറിയാൻ ആയുള്ളൂ. കേരളത്തിനായി നിധീഷ്, വൈശാഖ്, ബേസിൽ തമ്പി, ശ്രേയസ് ഗോപാൽ, ജലജ് സക്സേന എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

റിങ്കു നന്നായി കളിക്കുന്നതിൽ രാജ്യം മുഴുവൻ സന്തോഷിക്കുന്നു എന്ന് ഗംഭീർ

റിങ്കു സിംഗിനെ പ്രശംസിച്ച് ഗൗതം ഗംഭീർ. ജീവിതത്തിൽ ഒന്നും എളുപ്പം നേടിയിട്ടില്ലാത്ത റിങ്കു എല്ലാ വിജയങ്ങളും അർഹിക്കുന്നുണ്ടെന്ന് ഗംഭീർ പറഞ്ഞു. “ഒരുപാട് ഹാർഡ്വർക്കിനും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനും ശേഷം നിങ്ങൾ ഓരോ ഘട്ടത്തിലും പ്രകടനം നടത്തി വരുമ്പോൾ, നിങ്ങളുടെ ഓരോ ഇന്നിംഗ്സും പ്രധാനമാണ്.” ഗംഭീർ പറഞ്ഞു. റിങ്കുവിന് ഒരു കാര്യവും എളുപ്പമായിരുന്നില്ല എൻ‌ ഗംഭീർ ഓർമ്മിപ്പിച്ചു.

“റിങ്കു എന്ത് വിജയം കരിയറിൽ നേടിയാലും അവൻ അത് അർഹിക്കുന്നു, കാരണം റിങ്കു സിംഗിന് ഒന്നും എളുപ്പം ലഭിച്ചിട്ടില്ല, അവൻ നന്നായി ചെയ്യുമ്പോൾ അത് അവൻ മാത്രമല്ല, രാജ്യം മുഴുവൻ സന്തോഷിക്കുന്നു.” ഗംഭീർ പറഞ്ഞു. ടി20യിൽ ഓസ്ട്രേലിയക്ക് എതിരെ നന്നായി കളിച്ച റിങ്കു ദക്ഷിണാഫ്രിക്കയിലും ആ നല്ല പ്രകടനം തുടരുകയാണ്.

അക്കൗണ്ട് തുറക്കാതെ ഓപ്പണര്‍മാര്‍ പുറത്ത്, ഇന്ത്യയെ 180 റൺസിലെത്തിച്ച് റിങ്കുവും സ്കൈും

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത് 180 റൺസ് നേടി ഇന്ത്യ. 19.3 ഓവര്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ ബാറ്റിംഗ് തടസ്സപ്പെടുത്തി മഴയെത്തുകയായിരുന്നു. രവീന്ദ്ര ജഡേജയെയും അര്‍ഷ്ദീപിനെയും പുറത്താക്കി ഹാട്രിക്കിനരകില്‍ ജെറാള്‍ഡ് കോയെറ്റ്സേ എത്തിയപ്പോളാണ് മഴ വില്ലനായി എത്തിയത്.

ആദ്യ ഓവറുകളിൽ തന്നെ ഓപ്പണര്‍മാരെയും പവര്‍പ്ലേയ്ക്കുള്ളിൽ തിലക് വര്‍മ്മയെയും നഷ്ടമായ ഇന്ത്യ 55/3 എന്ന നിലയിലായിരുന്നു. യശസ്വി ജൈസ്വാളും ശുഭ്മന്‍ ഗില്ലും പൂജ്ത്തിന് പുറത്താപ്പോള്‍ തിലക് വര്‍മ്മ 29 റൺസാണ് നേടിയത്.

പിന്നീട് സൂര്യകുമാര്‍ യാദവ് – റിങ്കു സിംഗ് കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. 70 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. സൂര്യകുമാര്‍ 36 പന്തിൽ 56 റൺസ് നേടി പുറത്തായപ്പോള്‍ റിങ്കു സിംഗ് 68 റൺസാണ് 39 പന്തിൽ നിന്ന് നേടിയത്.

ജിതേഷ് ശര്‍മ്മയെ വേഗം നഷ്ടമായെങ്കിലും ആറാം വിക്കറ്റിൽ 38 റൺസാണ് റിങ്കു – രവീന്ദ്ര കൂട്ടുകെട്ട് നേടിയത്. 19 റൺസായിരുന്നു ജഡേജയുടെ സംഭാവന. മൂന്ന് വിക്കറ്റ് നേടിയ ജെറാള്‍ഡ് കോയെറ്റ്സേ തന്റെ ഹാട്രിക്ക് നേട്ടത്തിനരികെ നിൽക്കുമ്പോളാണ് മഴ വില്ലനായി എത്തിയത്.

റിങ്കു സിംഗ് ഇന്ത്യയുടെ അടുത്ത യുവരാജ് സിംഗ് ആണെന്ന് ഗവാസ്കർ

ഇന്ത്യൻ താരം റിങ്കു സിംഗ് ഭാവിയിലെ യുവരാജ് സിംഗ് ആണെന്ന് സുനിൽ ഗവാസ്കർ‌. റിങ്കുവിനുള്ള കഴിവ് – ഇത് എല്ലാവർക്കും നൽകപ്പെടുന്നില്ല. നിങ്ങൾക്ക് ഗെയിം ഇഷ്ടപ്പെടാം. നിങ്ങൾക്ക് ദിവസം മുഴുവൻ കളിക്കാം, പക്ഷേ ചിലപ്പോൾ നിങ്ങൾക്ക് കഴിവില്ലായിരിക്കാം, പക്ഷേ റിങ്കുവിന് എന്തും ചെയ്യാൻ കഴിയുമെന്ന വിശ്വാസമുണ്ട്, അതാണ് അവൻ ചെയ്യുന്നത്. ഗവാസ്കർ പറയുന്നു.

കഴിഞ്ഞ 2-3 വർഷമായി, ഇവിടെ ഐപിഎല്ലിൽ അദ്ദേഹം തിളങ്ങി. ഒടുവിൽ ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചപ്പോൾ അതും അദ്ദേഹം മുതലെടുത്തു. ഗവാസ്‌കർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

ഇന്ത്യൻ ആരാധകർ റിങ്കുവിന്റെ കഴിവിനെ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ഇതിഹാസ താരങ്ങളിലൊരാളായ യുവരാജ് സിങ്ങുമായി താരതമ്യം ചെയ്യുന്നുണ്ടെന്ന് ഗവാസ്‌കർ പറഞ്ഞു. യുവരാജ് സിങ്ങിനെ പോലെ റിങ്കു കളിക്കുമെന്നാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്നതെന്നും ഗവാസ്‌കർ പറഞ്ഞു.

റിങ്കു സിങ് ഇന്ത്യക്കായി തിളങ്ങാൻ തയ്യാറാണെന്ന് ഇർഫാൻ പത്താൻ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയിൽ റിങ്കു സിംഗ് ഇന്ത്യക്കായി തിളങ്ങുമെന്ന് ഇർഫാൻ പത്താൻ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിൽ റിങ്കു നിർണായക പ്രകടനമാണ് നടത്തിയത്. റിങ്കു ഇന്ത്യക്ക് ആയി തിളങ്ങാൻ തയ്യാറാണ് എന്ന് ഇർഫാൻ പറഞ്ഞു.

“ദക്ഷിനാഫ്രിക്കയിലെ പന്തിന്റെ ബൗൺസും വേഗവും അദ്ദേഹം ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു, കാരണം ഫാസ്റ്റ് ബൗളിംഗ് നേരിടാൻ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ക്രിക്കറ്റ് താരമാണ് അദ്ദേഹം.” പത്താൻ പറഞ്ഞു.

“ആഭ്യന്തര ക്രിക്കറ്റിൽ ഏറെ കാലമായി കളിച്ച റിങ്കുവിന് ധാരാളം അനുഭവങ്ങൾ ലഭിച്ചു എന്നാണ്. കിട്ടുന്ന അവസരങ്ങൾ എങ്ങനെ എടുക്കണമെന്ന് അവനറിയാം” ഇർഫാൻ പറയുന്നു.

“റിങ്കു ഇപ്പോൾ ഇന്ത്യൻ ടീമിനായി കളിക്കുന്നു, അടുത്തിടെ ഇന്ത്യൻ ടീമിനായി വളരെ മികച്ച ഇന്നിംഗ്സുകൾ അദ്ദേഹം കളിച്ചു. വർഷങ്ങളായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റും ലിസ്റ്റ് എ ക്രിക്കറ്റും റിങ്കു കളിക്കുന്നുണ്ട്,” പത്താൻ പറഞ്ഞു.

Exit mobile version