Picsart 24 01 17 20 58 46 873

അവസാന ഓവറിൽ പിറന്നത് 36 റൺസ്!!

ഇന്ന് അഫ്ഗാനെതിരായ മൂന്നാം ടി20യുടെ അവസാന ഓവറിൽ ഇന്ത്യ അടിച്ചു കൂട്ടിയത് 36 റൺസ്. രോഹിത് ശർമ്മയും റിങ്കു സിംഗും ചേർന്നാണ് 36 റൺസ് കരിം ജന്നതിനെ അടിച്ചത്. ഒരു നോബോൾ കൂടെ വന്നതാണ് ഇന്ത്യക്ക് സഹായകരമായത്. ആദ്യ പന്തിൽ രോഹിത് ശർമ്മ ഓഫ്സൈഡിൽ ഫോർ പറത്തി. രണ്ടാം പന്തിൽ ഒരു കൂറ്റൻ സിക്സ് ആണ് വന്നത്. സ്റ്റേഡിയത്തിന്റെ റൂഫിൽ തട്ടിയാണ് പന്ത് താഴെ വീണത്. ആ പന്ത് നോബോൾ കൂടിയായിരുന്നു.

ഫ്രീ ഹിറ്റ് കിട്ടിയ അടുത്ത പന്തിലും രോഹിത് സിക്സ് പറത്തി. അടുത്ത പന്തിൽ രോഹിത് ഒരു സിംഗിൽ എടുത്തപ്പോൾ കരീം ഒന്ന് ആശ്വസിച്ചു. പക്ഷെ സ്ട്രൈക്കിൽ എത്തിയത് റിങ്കു ആയിരുന്നു. ഒരു ദയയും കാണിക്കാതെ റിങ്കു സിംഗ് അടുത്ത മൂന്ന് പന്തിലും സിക്സ് പറത്തി. ഇന്ത്യ 176-ഇൽ നിന്ന് 212ലേക്ക് എത്തി.

Exit mobile version