റിങ്കു Rinkusingh

അക്കൗണ്ട് തുറക്കാതെ ഓപ്പണര്‍മാര്‍ പുറത്ത്, ഇന്ത്യയെ 180 റൺസിലെത്തിച്ച് റിങ്കുവും സ്കൈും

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത് 180 റൺസ് നേടി ഇന്ത്യ. 19.3 ഓവര്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ ബാറ്റിംഗ് തടസ്സപ്പെടുത്തി മഴയെത്തുകയായിരുന്നു. രവീന്ദ്ര ജഡേജയെയും അര്‍ഷ്ദീപിനെയും പുറത്താക്കി ഹാട്രിക്കിനരകില്‍ ജെറാള്‍ഡ് കോയെറ്റ്സേ എത്തിയപ്പോളാണ് മഴ വില്ലനായി എത്തിയത്.

ആദ്യ ഓവറുകളിൽ തന്നെ ഓപ്പണര്‍മാരെയും പവര്‍പ്ലേയ്ക്കുള്ളിൽ തിലക് വര്‍മ്മയെയും നഷ്ടമായ ഇന്ത്യ 55/3 എന്ന നിലയിലായിരുന്നു. യശസ്വി ജൈസ്വാളും ശുഭ്മന്‍ ഗില്ലും പൂജ്ത്തിന് പുറത്താപ്പോള്‍ തിലക് വര്‍മ്മ 29 റൺസാണ് നേടിയത്.

പിന്നീട് സൂര്യകുമാര്‍ യാദവ് – റിങ്കു സിംഗ് കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. 70 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. സൂര്യകുമാര്‍ 36 പന്തിൽ 56 റൺസ് നേടി പുറത്തായപ്പോള്‍ റിങ്കു സിംഗ് 68 റൺസാണ് 39 പന്തിൽ നിന്ന് നേടിയത്.

ജിതേഷ് ശര്‍മ്മയെ വേഗം നഷ്ടമായെങ്കിലും ആറാം വിക്കറ്റിൽ 38 റൺസാണ് റിങ്കു – രവീന്ദ്ര കൂട്ടുകെട്ട് നേടിയത്. 19 റൺസായിരുന്നു ജഡേജയുടെ സംഭാവന. മൂന്ന് വിക്കറ്റ് നേടിയ ജെറാള്‍ഡ് കോയെറ്റ്സേ തന്റെ ഹാട്രിക്ക് നേട്ടത്തിനരികെ നിൽക്കുമ്പോളാണ് മഴ വില്ലനായി എത്തിയത്.

Exit mobile version