ഡെൽഹി ക്യാപിറ്റൽസിന് ആരെയും തോൽപ്പിക്കാൻ ആകും എന്ന് പോണ്ടിംഗ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടാൻ ഒരുങ്ങുകയാണ് ഡെൽഹി ക്യാപിറ്റൽസ്. ഡെൽഹിയുടെ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ അവർക്ക് ഇന്ന് വിജയം അത്യാവശ്യമാണ്. ഡെൽഹിക്ക് അവരുടെ ദിവസം ആരെയും തോൽപ്പിക്കാൻ ആകും എന്ന് പരിശീലകൻ റിക്കി പോണ്ടിംഗ് മത്സരത്തിനു മുന്നോടിയായി പറഞ്ഞു.

“കൊൽക്കത്തയ്‌ക്കെതിരായ ഞങ്ങളുടെ അവസാന പ്രകടനം ഞങ്ങളുടെ ഏറ്റവും മികച്ച ഒന്നായിരുന്നില്ല, പക്ഷേ ഞങ്ങൾ ഇപ്പോൾ നാട്ടിലേക്ക് (ഡെൽഹിയിലേക്ക്) മടങ്ങി. ഞങ്ങൾ ഇവിടെ മൂന്ന് കളികളിൽ രണ്ടെണ്ണം വിജയിച്ചു,” പോണ്ടിംഗ് പറഞ്ഞു.

“ഞങ്ങൾ വളരെ മികച്ച രാജസ്ഥാൻ ടീമിനെതിരെയാണ് വരുന്നതെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ടൂർണമെൻ്റിൽ ഇതുവരെ കണ്ടതുപോലെ, 40 ഓവർ ഞങ്ങളുടെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാൻ കഴിയുമെങ്കിൽ, ഞങ്ങളെ തോൽപ്പിക്കാൻ പ്രയാസമാണെന്ന് ഞാൻ ഉറപ്പ് നൽകുന്നു. ഞങ്ങൾ ആരെ നേരിട്ടാലും എവിടെ വെച്ച് നേരിട്ടാലും ആരെയും തോൽപ്പിക്കാൻ ഞങ്ങൾക്ക് കഴിയുമെന്നും അറിയാം.” പോണ്ടിംഗ് പറഞ്ഞു.

“ഞങ്ങൾ കാര്യങ്ങൾ നിരീക്ഷിക്കുകയാണ്. യോഗ്യത നേടുന്നതിന് ഞങ്ങളുടെ അവസാന മൂന്ന് ഗെയിമുകൾ വിജയിക്കേണ്ട സാഹചര്യത്തിലാണ് ഞങ്ങൾ ഇപ്പോൾ ഉള്ളത്. ഞങ്ങൾക്ക് തുടക്കം മോശമായിരുന്നു‌. എന്നിട്ടും കഴിഞ്ഞ 6-7 ഗെയിമുകളിൽ തന്റെ താരങ്ങൾ നടത്തിയ പ്രകടനത്തിൽ അഭിമാനിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

നാണംകെടുത്തുന്ന പ്രകടനമാണ് ഡെൽഹിയിൽ നിന്ന് ഉണ്ടായത് എന്ന് പോണ്ടിംഗ്

ഇന്നലെ കൊൽക്കത്ത ന്നൈയ് റൈഡേഴ്സിനായ ഡെൽഹിയുടെ പ്രകടനം നാണംകെടുത്തുന്നതായിരുന്നു എന്ന് ഡെൽഹിയുടെ പരിശീലകൻ ആയ റിക്കി പോണ്ടിംഗ്. ഡെൽഹി കൊൽക്കത്തയ്ക്ക് എതിരെ 272 റൺസ് വഴങ്ങിയിരുന്നു. ഇത് അംഗീകരിക്കാൻ ആകില്ല എന്ന് പോണ്ടിംഗ് പറഞ്ഞു.

“ഇപ്പോൾ വിലയിരുത്താൻ വളരെ ബുദ്ധിമുട്ടാണ്. ഇന്നത്തെ കളിയുടെ ആദ്യ പകുതിയിൽ നമ്മൾ നാണംകെട്ടു എന്നാണ് ഞാൻ കരുതുന്നത്. ഇത്രയധികം റൺസ് വഴങ്ങാൻ പറ്റില്ല, ഞങ്ങൾ 17 വൈഡുകൾ ബൗൾ ചെയ്തു, ഞങ്ങളുടെ ഓവറുകളും ബൗൾ ചെയ്യാൻ രണ്ട് മണിക്കൂർ എടുത്തു, ഞങ്ങൾ വീണ്ടും രണ്ട് ഓവറുകൾ പിന്നിലായി, അവസാന രണ്ട് ഓവറുകൾ ബൗൾ ചെയ്യുന്നവർക്ക് സർക്കിളിന് പുറത്ത് നാല് ഫീൽഡ്സ്മാൻമാർ മാത്രമേ ലഭിച്ചുള്ളൂ.” പോണ്ടിംഗ് പറഞ്ഞു

“ഈ ഗെയിമിൽ അസ്വീകാര്യമായ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു, മത്സരത്തിൽ മുന്നോട്ട് പോകാൻ ഞങ്ങൾ ഉടനടി പരിഹരിക്കേണ്ട നിരവധി കാര്യങ്ങൾ ഞങ്ങൾ ഒരു ഗ്രൂപ്പായി സംസാരിക്കും. നല്ല തുറന്ന ചർച്ചകൾ ഉണ്ടാകുമെന്ന് ഉറപ്പാണ്,” പോണ്ടിംഗ് കൂട്ടിച്ചേർത്തു

“റിഷഭ് പന്തിനെ ഞങ്ങൾ മിസ് ചെയ്തിരുന്നു, അവൻ ടീമിനാകെ എനർജി കൊണ്ടുവരുന്നു” – പോണ്ടിംഗ്

ഇന്ത്യൻ പ്രീമിയർ ലീഗിന് (ഐപിഎൽ) 2024-ന് മുന്നോടിയായി വീണ്ടും ഫിറ്റ്നസ് ക്യാപ്റ്റൻ റിഷഭ് പന്ത് തിരിച്ചെത്തുന്നത് വലിയ സന്തോഷം നൽകുന്നു എന്ന് ഡൽഹി ക്യാപിറ്റൽസ് മുഖ്യ പരിശീലകൻ റിക്കി പോണ്ടിംഗ്. ഫിറ്റ്നസ് വീണ്ടെടുത്ത ഡൽഹിയെ നയിക്കാൻ ഒരുങ്ങുകയാണ് പന്ത് ഇപ്പോൾ.

“കഴിഞ്ഞ വർഷം ഞങ്ങൾ അവനെ അവിശ്വസനീയമാംവിധം മിസ് ചെയ്തു. ടൂർണമെൻ്റ് മുഴുവൻ അവനെ മിസ് ചെയ്തു. ഋഷഭ് ടീമിന് വളരെയധികം ഊർജ്ജം നൽകുന്നു. അവൻ്റെ മുഖത്ത് ആ പുഞ്ചിരിയുണ്ട്, അവൻ എന്നത്തേയും പോലെ മികച്ച രീതിയിൽ പന്ത് തട്ടുന്നു, ഒപ്പം തൻ്റെ എല്ലാ സഹതാരങ്ങളെയും ഉയർത്താനും അവൻ ശ്രമിക്കുന്നു” പോണ്ടിംഗ് പറഞ്ഞു

ഈ വർഷം ടീം പോസിറ്റീവ് ആയാണ് കാണുന്നത് എന്നും ഐ പി എൽ കിരീടം തന്നെയാണ് ലക്ഷ്യം എന്നും പോണ്ടിംഗ് പറഞ്ഞു. “ഈ സീസണിൽ വ്യത്യസ്ത സമീപനമല്ല, എല്ലാം സമാനമാണ്, എന്നാൽ ഈ വർഷം ഞങ്ങൾ കൂടുതൽ തീവ്രത പുലർത്താൻ നോക്കും. ഐപിഎൽ വിജയിക്കണമെന്ന ആഗ്രഹത്തിൽ മാറ്റമൊന്നും ഇല്ല” പോണ്ടിംഗ് പറഞ്ഞു.

റിഷഭ് പന്ത് കീപ്പിംഗും പുനരാരംഭിച്ചു എന്ന് പോണ്ടിംഗ്

ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ന് മുന്നോടിയായി ഋഷഭ് പന്തിനെക്കുറിച്ചു സംസാരിച്ച ക്യാപിറ്റൽസ് കോച്ച് റിക്കി പോണ്ടിംഗ് താരം വിക്കറ്റ് കീപ്പിംഗ് പുനരാരംഭിച്ചു എന്ന് പറഞ്ഞു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ് പന്ത് ഇപ്പോൾ. അടുത്ത ദിവസങ്ങളിൽ തന്നെ താരം ഡെൽഹി ക്യാമ്പിൽ ചേരും. പൂർണ്ണ ഫിറ്റ് ആണെങ്കിൽ പന്ത് തന്നെ ആയിരിക്കും ക്യാപ്റ്റൻ എന്ന് പോണ്ടിംഗ് പറഞ്ഞു.

“ഞങ്ങൾ എടുക്കേണ്ട ഒരു വലിയ തീരുമാനമാണിത്, കാരണം അവൻ ഫിറ്റ് ആണെങ്കിൽ, അവൻ ക്യാപ്റ്റൻസി റോളിലേക്ക് നേരിട്ട് തിരിച്ചുവരും” പോണ്ടിംഗ് പറഞ്ഞു.

“അദ്ദേഹം പൂർണ്ണമായും ഫിറ്റ് അല്ലെങ്കിൽ, ഞങ്ങൾ അദ്ദേഹത്തെ അല്പം വ്യത്യസ്തമായ റോളിൽ ഉപയോഗിക്കേണ്ടി വരും. അങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് അവിടെ ചില തീരുമാനങ്ങൾ എടുക്കേണ്ടി വരും” പോണ്ടിംഗ് പറഞ്ഞു.

“കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹം ചില പരിശീലന മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ഇത് ഞങ്ങൾക്ക് ശരിക്കും നല്ല വാർത്തയാണ്. അദ്ദേഹം തൻ്റെ ഫിറ്റ്‌നസിനായി അവിശ്വസനീയമാംവിധം കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. ”പോണ്ടിംഗ് കൂട്ടിച്ചേർത്തു.

പന്ത് ഐപിഎൽ സീസൺ മുഴുവന്‍ കളിക്കുമെന്ന ആത്മവിശ്വാസത്തിലാണ് – റിക്കി പോണ്ടിംഗ്

ഡൽഹി ക്യാപിറ്റൽസ് താരം ഋഷഭ് പന്ത് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ക്രിക്കറ്റിലേക്ക് മടങ്ങുന്നത്. കാറപടകത്തിൽ നിന്ന് രക്ഷപ്പെട്ട താരം ഈ സീസണിൽ ഐപിഎലിലൂടെ ക്രിക്കറ്റിലേക്ക് തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താരത്തിന് ഈ സീസണിലെ മുഴുവന്‍ മത്സരങ്ങളിലും കളിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടെന്നാണ് ഡൽഹി പരിശീലകന്‍ റിക്കി പോണ്ടിംഗ് വ്യക്തമാക്കുന്നത്.

താരത്തിന് കളിക്കാനാകുമെന്ന് അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ടെന്നും എന്നാൽ ഏത് റോളിലെന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പോണ്ടിംഗ് സൂചിപ്പിച്ചു. താരത്തിന് ഈ സീസണിൽ വിക്കറ്റ് കീപ്പിംഗ് ദൗത്യവുമായി മുന്നോട്ട് പോകുവാനാകില്ലെന്നാണ് കരുതുന്നതെന്ന് റിക്കി പോണ്ടിംഗ് വ്യക്തമാക്കിയത്.

തന്നോട് താരം പറഞ്ഞത് എല്ലാ മത്സരങ്ങളും താന്‍ കളിക്കുമെന്നും നാലാം നമ്പറിൽ ബാറ്റ് ചെയ്യുമെന്നാണെന്നും പോണ്ടിംഗ് കൂട്ടിചേര്‍ത്തു.

വാഷിംഗ്ടൺ ഫ്രീഡം റിക്കി പോണ്ടിംഗിനെ പരിശീലകനായി എത്തിച്ചു

മേജർ ലീഗ് ക്രിക്കറ്റിൻ്റെ വരാനിരിക്കുന്ന എഡിഷനായി ഓസ്‌ട്രേലിയൻ ഇതിഹാസ താരം റിക്കി പോണ്ടിംഗിനെ മുഖ്യ പരിശീലകനായി വാഷിംഗ്ടൺ ഫ്രീഡം നിയമിച്ചു. കഴിഞ്ഞ വർഷത്തെ ഉദ്ഘാടന സീസണിൽ ഗ്രെഗ് ഷിപ്പേർഡ് ആയിരുന്നു അവരെ നയിച്ചിരുന്നത്. അദ്ദേഹം സ്ഥാനം ഒഴിഞ്ഞതിനാലാണ് പോണ്ടിംഗിനെ പരിശീലകനായി എത്തിച്ചത്.

ബിഗ് ബാഷ് ലീഗിലെ (ബിബിഎൽ) സിഡ്‌നി സിക്‌സേഴ്‌സിൻ്റെ പരിശീലകൻ കൂടിയായ ഷിപ്പർഡ്, ഓസ്‌ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് ഫ്രീഡത്തിൻ്റെ പരിശീലക സ്ഥാനം രാജിവച്ചത്.

“2024-ൽ വാഷിംഗ്ടൺ ഫ്രീഡത്തിൽ ചേരുന്നതിൽ ഞാൻ അത്യധികം ആവേശത്തിലാണ്. യുഎസിൽ ക്രിക്കറ്റ് ശരിക്കും വർദ്ധിച്ചുവരികയാണ്, മേജർ ലീഗ് ക്രിക്കറ്റിൽ പങ്കെടുക്കാൻ ഞാൻ കാത്തിരിക്കുകയാണ്,” പോണ്ടിംഗ് നിയമനത്തെ കുറിച്ച് പറഞ്ഞു.

പോണ്ടിംഗിനെ മറികടന്ന് കോഹ്ലി, ലോകകപ്പ് റൺസിൽ രണ്ടാമത്

ഇന്ത്യൻ താരം വിരാട് കോഹ്ലി ഇന്ന് ഒരു നാഴികകല്ല് കൂടെ മറികടന്നു. ഇന്ന് ഓസ്ട്രേലിയക്ക് എതിരായ ഇന്നിംഗ്സോടെ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരങ്ങളിൽ വിരാട് കോഹ്ലി രണ്ടാം സ്ഥാനത്ത് എത്തി. ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗിനെ ആണ് കോഹ്ലി മറികടന്നത്. 1743 റൺസ് ആയിരുന്നു റിക്കി പോണ്ടിംഗ് എടുത്തിരുന്നത്.

ഇന്നത്തെ മത്സരത്തോടെ കോഹ്ലി അത് മറികടന്ന് രണ്ടാം സ്ഥാനം സ്വന്തമാക്കി. ഇനി കോഹ്ലിക്ക് മുന്നിൽ സച്ചിൻ മാത്രമാണ് ഉള്ളത്. 2278 റൺസ് ആണ് സച്ചിൻ ടെൻഡുൽക്കറിന് ലോകകപ്പിൽ ഉള്ളത്. ഒരു ലോകകപ്പ് കൂടെ കളിച്ചാൽ കോഹ്ലിക്ക് അത് മറികടക്കാൻ ആകും. ഈ ലോകകപ്പിൽ കോഹ്ലി 700ൽ അധികം റൺസ് ഇതുവരെ എടുത്തിട്ടുണ്ട്.

Virat Kohli becomes the 2️⃣nd highest run scorer in the ICC Men’s Cricket World Cup.

2️⃣2️⃣7️⃣8️⃣ – Sachin Tendulkar
1️⃣7️⃣4️⃣4️⃣ – Virat Kohli*
1️⃣7️⃣4️⃣3️⃣ – Ricky Ponting

മാക്സ്‌വെൽ കളിച്ചതു പോലൊരു ഇന്നിംഗ്സ് ഇനി ഒരിക്കലും കാണാൻ ആകില്ല എന്ന് പോണ്ടിംഗ്

ഇന്നലെ അഫ്ഗാനിസ്ഥാനെതിരെയുള്ള ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഇന്നിംഗ്‌സിനെ പ്രശംസിച്ച് ഇതിഹാസ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ്‌. ഇതുപോലെ ഒന്ന് ഇതുവരെ കണ്ടിട്ടില്ല എന്നും ഇനി കാണാൻ ആകുമെന്ന് തോന്നുന്നില്ല എന്നും പോണ്ടിംഗ് പറഞ്ഞു. 128 പന്തിൽ 201 റൺസ് എടുത്തായിരുന്നു മാക്സ്‌വെൽ ഓസ്ട്രേലിയയെ ഇന്നലെ വിജയത്തിൽ എത്തിച്ചത്.

“ഞാൻ ഒരുപാട് മത്സരങ്ങൾ കണ്ടിട്ടുണ്ട്, ഭാഗമായിട്ടുണ്ട്, ഇങ്ങനെ ഒന്ന് ഞാൻ ഇതുവരെ കണ്ടിട്ടില്ല, ഇനിയൊരിക്കലും അത്തരത്തിലുള്ള എന്തെങ്കിലും ഒരു ഇന്നിങ്സ് കാണുമോ എന്ന് അറിയില്ല. കണ്ടാൽ ഞാൻ വളരെ ആശ്ചര്യപ്പെടും,” മത്സരത്തിന് ശേഷം പോണ്ടിംഗ് പറഞ്ഞു.

“ആ ഘട്ടത്തിൽ, അഫ്ഗാനിസ്ഥാൻ മികച്ച നിലയിൽ ആയിരുന്നു, അവർക്ക് കഴിയുന്നത്ര സമ്മർദ്ദം ഓസ്‌ട്രേലിയക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചു,” പോണ്ടിംഗ് പറഞ്ഞു.

“മാക്സ്വെലിന് രണ്ട് തവണ ഭാഗ്യം ലഭിച്ചു, പിന്നീട് നടന്നത് ചരിത്രമാണ്. ഇത് വളരെക്കാലം നമ്മൾ സംസാരിക്കാൻ പോകുന്ന ഒരു ഇന്നിംഗ്സാണ്. ഒരു സമയത്ത് ഓസ്‌ട്രേലിയക്ക് വിജയിക്കാനുള്ള സാധ്യത 0.3 ശതമാനമായിരുന്നു, ഇത് ഒരു അത്ഭുതമാണ്,” പോണ്ടിംഗ് പറഞ്ഞു.

ഈ ഇന്ത്യൻ ടീമിനെ തോൽപ്പിക്കുക ഏറെ പ്രയാസം ആണെന്ന് പോണ്ടിംഗ്

ഈ ഇന്ത്യൻ ടീമിനെ തോൽപ്പിക്കുക പ്രയാസം ആണെന്ന് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗ്. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവരെ തോൽപ്പിച്ച് ഇന്ത്യ ഇപ്പോൾ ടേബിളിൽ ഒന്നാമത് നിൽക്കുകയാണ്. “ഞാൻ തുടക്കം മുതൽ പറഞ്ഞു, ഇന്ത്യ ആയിരിക്കും ഫേവറിറ്റ് ടീം എന്ന്. അവർക്ക് വളരെ കഴിവുള്ള ഒരു ടീമുണ്ട്. അവർക്ക് അവരുടെ ഫാസ്റ്റ് ബൗളിംഗ്, അവരുടെ സ്പിൻ, അവരുടെ ടോപ്പ് ഓർഡർ, മിഡിൽ എന്നതിൽ എല്ലാം നല്ല അടിത്തറ ഉണ്ട്.” പോണ്ടിംഗ് പറഞ്ഞു.

“അവരെ തോൽപ്പിക്കാൻ വളരെ പ്രയാസമായിരിക്കും. കടുത്ത സമ്മർദ്ദത്തിലും അവർ എങ്ങനെ പിടിച്ചുനിൽക്കുമെന്ന് നമുക്ക് നോക്കാം,” പോണ്ടിംഗ് പറഞ്ഞു. മൂന്നാം ലോകകപ്പ് ലക്ഷ്യമിടുന്ന ഇന്ത്യ അടുത്ത മത്സരത്തിൽ ബംഗ്ലാദേശിനെ ആണ് നേരിടേണ്ടത്‌.

“സച്ചിന്റെ സെഞ്ച്വറി റെക്കോർഡ് ഈ ലോകകപിൽ തന്നെ കോഹ്ലി മറികടക്കും” – പോണ്ടിംഗ്

ഈ ഐസിസി ക്രിക്കറ്റ് ലോകകപ്പിനിടെ കോഹ്ലി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർക്കും എന്ന് ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗ്. 282 ഏകദിനങ്ങളിൽ നിന്ന് 47 സെഞ്ചുറികൾ കോഹ്‌ലി ഇതിനകം നേടിയിട്ടുണ്ട്, സച്ചിന്റെ റെക്കോർഡിന് രണ്ട് സെഞ്ച്വറി മാത്രം കുറവ്.

463 ഏകദിനങ്ങളിൽ നിന്നായി 49 സെഞ്ചുറികൾ ആണ് സച്ചിൻ നേടിയിട്ടുള്ളത്. ഇന്ത്യക്ക് ഇനിയും കുറഞ്ഞത് എട്ട് ഏകദിനങ്ങളെങ്കിലും ലോകകപ്പിൽ കളിക്കാൻ ഉണ്ട്.

“കോഹ്ലി ഈ ലോകകപ്പിൽ ആ റെക്കോർഡ് മറികടക്കും എന്ന് ഞാൻ കരുതുന്നു. അയാൾക്ക് രണ്ട് സെഞ്ച്വറികൾ തീർച്ചയായും ലഭിക്കുമെന്ന് ഞാൻ കരുതുന്നു” പോണ്ടിംഗ് പറഞ്ഞു.“ഇന്ത്യയിലെ വേദികളും വിക്കറ്റുകളും ഗ്രൗണ്ടുകളും സ്‌കോറിംഗിനും വലിയ റൺസ് നേടുന്നതിനും വളരെ അനുയോജ്യമാണ്.” അദ്ദേഹം പറഞ്ഞു.

അടുത്ത സീസണിലും റിക്കി പോണ്ടിംഗ് ആയിരിക്കും ഡെൽഹി ക്യാപിറ്റൽസ് പരിശീലകൻ എന്ന് ക്ലബ് ഉടമ

ഈ സീസണിൽ മോശം പ്രകടനം ആയിരുന്നു എങ്കിലും അടുത്ത സീസണിലും ഡെൽഹി ക്യാപിറ്റൽസ് റിക്കി പോണ്ടിങിനെ വിശ്വസിക്കാൻ സാധ്യത. ഡെൽഹി ടീം ശക്തമായി തിരിച്ചുവരുമെന്നും അടുത്ത സീസണായുള്ള തയ്യാറെടുപ്പുകൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും ഫ്രാഞ്ചൈസിയുടെ സഹ ഉടമ പാർത്ഥ് ജിൻഡാൽ ഇന്ന് പറഞ്ഞു. അടുത്ത സീസണിലേക്കുള്ള പണികൾ ൽഹെഡ് കോച്ച് റിക്കി പോണ്ടിംഗും ക്രിക്കറ്റ് ഡയറക്ടർ സൗരവ് ഗാംഗുലിയും ഇതിനകം ആരംഭിച്ചതായി പാർത്ത് ജിൻഡാൽ വെളിപ്പെടുത്തി.

ഈ കഴിഞ്ഞ ഐപിഎൽ സീസണ പോയിന്റ് ടേബിളിൽ ഡെൽഹി ക്യാപിറ്റൽസ് 9-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അവസാന രണ്ടു സീസണിലും ഒലേ ഓഫിൽ എത്താൻ ഡെൽഹിക്ക് ആയില്ല. എന്നാൽ ജിൻഡാലിന്റെ പ്രസ്താവന പോണ്ടിംഗിനെ ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന് മാറ്റില്ല എന്ന് ഉറപ്പാക്കുന്നു.

“അടുത്ത വർഷത്തേക്കുള്ള തയ്യാറെടുപ്പുകൾ ഡെൽഹി ക്യാപിറ്റൽസ് ആരംഭിച്ചു ‌ സൗരവ് ഗാംഗുലി, റിക്കി പോണ്ടിംഗ് എന്നിവരോടൊപ്പം ഈ ഫ്രാഞ്ചൈസി ഞങ്ങൾ ആഗ്രഹിക്കുന്നിടത്തേക്ക് തിരികെയെത്താൻ കിരണും ഞാനും കഠിനമായി പരിശ്രമിക്കുകയാണെന്ന് ഞങ്ങൾ ആരാധകർക്ക് ഉറപ്പുനൽകുന്നു,” പാർത്ഥ് ജിൻഡാൽ തന്റെ ട്വീറ്റിൽ ഇന്ന് പറഞ്ഞു.

ആദ്യ മണിക്കൂറിൽ തന്നെ ഇന്ത്യ പിന്നിൽ പോയി – റിക്കി പോണ്ടിംഗ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ മണിക്കൂറിൽ തന്നെ ഇന്ത്യ പിന്നിൽ പോയി എന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. മത്സരത്തിന്റെ രണ്ടാം ദിവസം പുരോഗമിക്കുമ്പോള്‍ ഇന്ത്യയ്ക്ക് മേൽ വ്യക്തമായ ആധിപത്യമാണ് ഓസീസ് സംഘം നേടിയിരിക്കുന്നത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മത്സരത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ കാര്യങ്ങള്‍ കൈവിടുകയാണെന്ന് തിരിച്ചറിവ് വന്ന് കാണുമെന്നാണ് റിക്കി പോണ്ടിംഗ് പറഞ്ഞത്.

ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ തന്നെ നാല് സീമര്‍മാരെ കളിപ്പിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നുവെന്നും അശ്വിനെ പുറത്തിരുത്തുകയല്ലാതെ വേറെ വഴി ഇന്ത്യയ്ക്ക് മുന്നിലില്ലായിരുന്നു. എന്നാൽ ഈ സീമര്‍മാര്‍ക്കാര്‍ക്കും ആദ്യ മണിക്കൂറുകളിൽ വലിയ പ്രഭാവം സൃഷ്ടിക്കാനായില്ലെന്നും റിക്കി പോണ്ടിംഗ് കൂട്ടിചേര്‍ത്തു.

ആദ്യ സെഷനിൽ ഇന്ത്യ രണ്ട് വിക്കറ്റുകള്‍ മാത്രമണ് നേടിയത്. അതേ സമയം നാലോ അഞ്ചോ വിക്കറ്റുകള്‍ നേടിയിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് മത്സരത്തിൽ സാധ്യതയുണ്ടായിരുന്നുവെന്ന് പോണ്ടിംഗ് പറഞ്ഞു.

Exit mobile version