ഡെൽഹിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം പോണ്ടിംഗ് ഏൽക്കണം, വിമർശനവുമായി സെവാഗ്

ഐ പി എല്ലിൽ തുടർച്ചയായ അഞ്ച് മത്സരങ്ങൾ പരാജയപ്പെട്ട ഡെൽഹി ക്യാപിറ്റൽസിന്റെ പരിശീലകൻ റിക്കി പോണ്ടിംഗിജെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ഒരു ടീം ജയിക്കുമ്പോൾ കോച്ചുകൾക്കാണ് ക്രെഡിറ്റ് ലഭിക്കുന്നത്, അതിനാൽ ടീം തോൽക്കുമ്പോഴും ഉത്തരവാദിത്തം അവർ വഹിക്കണം. സെവാഗ് പറഞ്ഞു.

പോണ്ടിംഗ് ഡെൽഹിക്ക് ഒപ്പം പലതവണ മികച്ച പ്രകടനം നടത്തി, അവരെ ഫൈനൽ വരെ എത്തിച്ചു, അവർ ഇപ്പോൾ മിക്കവാറും എല്ലാ വർഷവും പ്ലേഓഫിൽ എത്തുന്നു. ആ ക്രെഡിറ്റുകളെല്ലാം അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഞങ്ങൾ അദ്ദേഹത്തെ പ്രശംസിക്കുകയുൻ ചെയ്തു. ഇപ്പോൾ ഈ ക്രെഡിറ്റും അദ്ദേഹം ഏറ്റെടുക്കണം.  Cricbuzz-ലെ ഒരു ചർച്ചയിൽ സെവാഗ് പറഞ്ഞു.

ഐ‌പി‌എൽ ടീമിൽ ഒരു പരിശീലകന്റെ റോൾ പൂജ്യമാണ്.അവരുടെ ജോലി കളിക്കാർക്ക് ആത്മവിശ്വാസം നൽകലാണ്. ടീം മികച്ച പ്രകടനം കാഴ്ച്ചവെക്കുമ്പോൾ മാത്രമേ ഒരു കോച്ച് മികച്ചതായി കാണപ്പെടുകയുള്ളൂ, ഡെൽഹി അത് ചെയ്തിട്ടില്ല. അവരുടെ നിർഭാഗ്യം മാറ്റാൻ എന്ത് ചെയ്യണം എന്ന അറിയാതെ നിൽക്കുകയാണ് ഡൽഹി എന്നും സെവാഗ് കൂട്ടിച്ചേർത്തു.

ഫിഞ്ചിന് പകരം ആര് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആകണം എന്ന് വ്യക്തമാക്കി റിക്കി പോണ്ടിങ്

ഓസ്ട്രേലിയ ഏകദിന ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ആരോൺ ഫിഞ്ചിന് പകരം ആര് ക്യാപ്റ്റൻ ആകണം എന്ന് വ്യക്തമാക്കി കൊണ്ട് റിക്കി പോണ്ടിംഗ് രംഗത്ത്. പേസ് ബൗളർ പാറ്റ് കമ്മിൻസ് ഏകദിനത്തിൽ ക്യാപ്റ്റൻ ആയി എത്തണം എന്നാണ് പോണ്ടിങ് പറയുന്നത്.

“സത്യം പറഞ്ഞാൽ അടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ആയിരിക്കുമെന്ന് ഞാൻ കരുതുന്നു,” പോണ്ടിങ് പറഞ്ഞു. അദ്ദേഹം ഇപ്പോൾ ടെസ്റ്റിൽ ശ്രദ്ധ കൊടുക്കുന്നത് കൊണ്ട് എല്ലാ ഏകദിനങ്ങളും കളിക്കില്ലെന്ന് എനിക്കറിയാം, എന്നാലും കമ്മിൻസ് ആകണം ക്യാപ്റ്റൻ എന്നാണ് തന്റെ അഭിപ്രായം എന്ന് പോണ്ടിങ് പറഞ്ഞു.

പാറ്റ് കമ്മിൻസ് അല്ല ക്യാപ്റ്റൻ ആകുന്നത് എങ്കിൽ അത് തനിക്ക് അഭുതമായിരിക്കും എന്നും പോണ്ടിംഗ് പറഞ്ഞു. സ്മിത്ത്, വാർണർ എന്നിവരെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കണം എന്നും മുൻ ക്യാപ്റ്റൻ പറഞ്ഞു.

“തന്റെ പ്രശ്നങ്ങൾ പുറത്ത് പറഞ്ഞത് കോഹ്ലിക്ക് മേലുള്ള സമ്മർദ്ദം കുറച്ചു” – പോണ്ടിങ്

വിരാട് കോഹ്ലിയുടെ ഇപ്പോഴത്തെ പ്രകടനങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം ഫോമിലേക്ക് തിരികെ എത്തുകയാണെന്നും മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ്. അവസാന കുറച്ചു കാലമായി കോഹ്ലിയെ കുറിച്ച് ഉള്ള വിമർശനങ്ങൾ കേൾക്കുമ്പോൾ അദ്ദേഹം വലിയ പ്രതിസന്ധിയിലും സമ്മർദ്ദത്തിലും ആണെന്ന് തോന്നിയിരുന്നു. കോഹ്ലി തന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് പറയാനും തയ്യാറായിരുന്നില്ല. പോണ്ടിംഗ് പറയുന്നു.

എന്നാൽ കോഹ്ലി ഇപ്പോൾ കാര്യങ്ങൾ തുറന്ന് പറയാൻ തുടങ്ങിയപ്പോൾ കാര്യങ്ങൾ മെച്ചപ്പെട്ടു. അദ്ദേഹം തന്റെ ഫോമിനെ കുറിച്ച് തുറന്ന് പറഞ്ഞപ്പോൾ കുറച്ച് മാനസികമായി ഫ്രീ ആയതായൊ അദ്ദേഹത്തിന് തന്നെ തോന്നുന്നുണ്ടാകും. പോണ്ടിംഗ് പറഞ്ഞു. വരുന്ന ലോകകപ്പിൽ യഥാർത്ഥ കോഹ്ലിയെ കാണാ‌ൻ ആകും എന്നാണ് തന്റെ വിശ്വാസം. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന താരങ്ങളിൽ ഒരാളായി കോഹ്ലി ഉണ്ടാകും എന്നും പോണ്ടിങ് പറഞ്ഞു.

ബാബര്‍ അസം റൺസ് കണ്ടെത്തിയില്ലെങ്കിൽ പാക്കിസ്ഥാന് സാധ്യതയില്ല – റിക്കി പോണ്ടിംഗ്

ടി20 ലോകകപ്പിൽ പാക്കിസ്ഥാന്റെ സാധ്യത ബാബര്‍ അസം റൺസ് കണ്ടെത്തുന്നതിനെ ആശ്രയിച്ച് ഇരിക്കും എന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്. ഓസ്ട്രേലിയയിൽ സ്പിന്നര്‍മാര്‍ക്ക് അധികം പ്രഭാവം ഉണ്ടാക്കില്ല എന്നതും പാക്കിസ്ഥാന് തിരിച്ചടിയാകും എന്ന് റിക്കി പോണ്ടിംഗ് വ്യക്തമാക്കി.

ബാബര്‍ അസം വലിയ സ്കോര്‍ നേടിയല്ലെങ്കില്‍ പാക്കിസ്ഥാന് താന്‍ അധികം സാധ്യത കാണുന്നില്ലെന്നും റിക്കി പോണ്ടിംഗ് വ്യക്തമാക്കി. കഴിഞ്ഞ ടി20 ലോകകപ്പിൽ പാക്കിസ്ഥാന്‍ സെമി ഫൈനലില്‍ എത്തിയിരുന്നു.

ടി20 റാങ്കിംഗിൽ നിലവിൽ മൂന്നാമത്തെ സ്ഥാനത്താണ് പാക്കിസ്ഥാന്‍.

കാര്‍ത്തിക്കും പന്തും ടീമിൽ, ഇഷാന്‍ കിഷന് സ്ഥാനമില്ല – റിക്കി പോണ്ടിംഗ്

ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമിൽ ഇഷാന്‍ കിഷനെക്കാള്‍ താന്‍ ടീമിൽ പരിഗണിക്കുക ദിനേശ് കാര്‍ത്തിക്കിനെയും ഋഷഭ് പന്തിനെയും ആയിരിക്കുമെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം റിക്കി പോണ്ടിംഗ്.

അടുത്തിടെയായി മികച്ച ഫോമിൽ കളിക്കുന്ന താരമാണ് ദിനേശ് കാര്‍ത്തിക്. ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ ശതകത്തോടെ ഫോമിലേക്ക് ഋഷഭ് പന്തും മടങ്ങിയെത്തി. ഈ ഇരു താരങ്ങളെയും തന്റെ ടീമിലുള്‍പ്പെടുത്തുവാന്‍ താന്‍ ആവുന്നത് ശ്രമിക്കുമെന്നും റിക്കി പോണ്ടിംഗ് വ്യക്തമാക്കി.

ഈ താരങ്ങള്‍ ഫിനിഷര്‍മാരായി ടീമിലുണ്ടെങ്കിൽ ആ ബാറ്റിംഗ് ലൈനപ്പ് ഏവരെയും ഭയപ്പെടുത്തുന്ന ഒന്നാകുമെന്നും പോണ്ടിംഗ് പറഞ്ഞു. ഇവരുടെ ഒപ്പം ഹാര്‍ദ്ദിക് പാണ്ഡ്യ കൂടിയെത്തുമ്പോള്‍ ഏറ്റവും അപകടകാരികളായ ഫിനിഷര്‍മാര്‍ ഇന്ത്യന്‍ ടീമിൽ തന്നെയാണെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു.

റിക്കി പോണ്ടിംഗ് ഹോബാര്‍ട്ട് ഹറികെയിന്‍സില്‍

മുന്‍ ഓസ്ട്രേലിയന്‍ താരം റിക്കി പോണ്ടിംഗ് ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ ഹോബാര്‍ട്ട് ഹറികെയിന്‍സിന്റെ ഹെഡ് ഓഫ് സ്ട്രാറ്റജിയായി എത്തുന്നു. ഹോബാര്‍ട്ടിന് വേണ്ടി ബിഗ് ബാഷിൽ കളിച്ചിട്ടുള്ള താരമാണ് റിക്കി പോണ്ടിംഗ്.

മൂന്ന് വര്‍ഷത്തേക്കാണ് ഈ റോളിൽ പോണ്ടിംഗ് ചുമതല വഹിക്കുക. ടീമിന്റെ ഇനിയുള്ള സുപ്രധാന തീരുമാനങ്ങളിൽ വലിയ പങ്ക് ഇനി മുതൽ പോണ്ടിംഗിനായിരിക്കും.

ഋഷഭ് പന്തിനെ പോലെയുള്ള ക്യാപ്റ്റന്റെ ഓരോ നീക്കങ്ങളും ഇഴകീറി പരിശോധിക്കപ്പെടും, തന്റെ പിന്തുണ താരത്തിന് – റിക്കി പോണ്ടിംഗ്

ഐപിഎലില്‍ ഇന്നലെ ഡൽഹിയുടെ തോല്‍വിയ്ക്ക് പിന്നിൽ ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ ഒരു ക്യാച്ച് ഡ്രോപ്പും ഡിആര്‍എസിലെ പിഴവും ആണ് കാരണമെന്ന് സോഷ്യൽ മീഡിയയിൽ വിമര്‍ശനം ഉയരുമ്പോളും താരത്തിന് പിന്തുണയുമായി ടീം മുഖ്യ കോച്ച് റിക്കി പോണ്ടിംഗ്.

ഋഷഭ് പന്തിനെ പോലെ ഉയര്‍ന്ന പ്രതിഭയായ താരത്തിന്റെ ഓരോ നീക്കവും അത് ശരിയാണെങ്കിലും ശരിയല്ലെങ്കിലും ഇഴകീറി പരിശോധിക്കപ്പെടുന്നത് സ്വാഭാവികമാണെന്ന് പോണ്ടിംഗ് പറഞ്ഞു. താരത്തിന്റെ തന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും അടുത്ത വര്‍ഷത്തേക്ക് കാര്യങ്ങള്‍ മുന്നോട്ട് നയിക്കുവാന്‍ പന്തിനൊപ്പം പ്രവര്‍ത്തിക്കുവാനാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും പോണ്ടിംഗ് കൂട്ടിചേര്‍ത്തു.

പന്തിന്റെ ഓൺ-ഫീൽഡ് തീരുമാനങ്ങള്‍ക്ക് തന്റെ പൂര്‍ണ്ണ പിന്തുണ – റിക്കി പോണ്ടിംഗ്

ചെന്നൈയോട് കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും ഡൽഹി ക്യാപിറ്റൽസ് നായകന്‍ ഋഷഭ് പന്തിന് തന്റെ എല്ലാവിധ പിന്തുണയും ഉണ്ടെന്ന് പറഞ്ഞ് ടീം കോച്ച് റിക്കി പോണ്ടിംഗ്. ചെന്നൈയ്ക്കെതിരെയുള്ള കനത്ത തോൽവി ടീമിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് റിക്കി പോണ്ടിംഗിന്റെ പ്രസ്താവന.

ടി20യിൽ ഒരു ക്യാപ്റ്റന്‍ ചുരുങ്ങിയ സമയത്തിലാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും താരത്തിന്റെ ഓരോ തീരുമാനത്തിനും തന്റെ പിന്തുണയുണ്ടെന്നും റിക്കി പോണ്ടിംഗ് വ്യക്തമാക്കി. പുറത്തിരുന്ന് വിമര്‍ശിക്കുന്നവര്‍ക്ക് കാര്യം എളുപ്പമാണെന്നും അതല്ല മത്സര സമയത്ത് എടുക്കുന്ന തീരുമാനങ്ങളുടെ കാര്യത്തിലെന്നും റിക്കി പോണ്ടിംഗ് വ്യക്തമാക്കി.

കോഹ്‍ലി ക്യാപ്റ്റന്‍സി ഒഴിഞ്ഞത് ഞെട്ടിച്ചു – റിക്കി പോണ്ടിംഗ്

ഇന്ത്യന്‍ ടീമിന് വിജയങ്ങള്‍ ശീലമാക്കിയ വിരാട് കോഹ്‍ലി ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴി‍ഞ്ഞത് തന്നെ ഞെട്ടിച്ചുവെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗ്. ഇന്ത്യയിൽ ടെസ്റ്റുകള്‍ വിജയിക്കുന്ന ടീം മാത്രമായിരുന്നു വിരാട് കോഹ്‍ലിയ്ക്ക് മുമ്പുള്ള ഇന്ത്യയെന്നും അതിൽ മാറ്റം വരുത്തി വിദേശ വിജയങ്ങള്‍ വരുതിയിലാക്കിയത് കോഹ്‍ലിയുടെ നേതൃത്വത്തിലാണെന്നും അത്രയും നേട്ടങ്ങള്‍ കൊയ്ത ഒരാള്‍ ക്യാപ്റ്റന്‍സി ഒഴിഞ്ഞത് അത്ഭുതപ്പെടുത്തിയെന്നും പോണ്ടിംഗ് വ്യക്തമാക്കി.

വൈറ്റ് ബോള്‍ ക്രിക്കറ്റിൽ നിന്ന് പിന്മാറിയപ്പോളും താരം ടെസ്റ്റ് ക്യാപ്റ്റനായി തുടരുമെന്നാണ് താന്‍ കരുതിയതെന്നും അത്തരത്തിലാണ് ഐപിഎലിന്റെ സമയത്ത് സംസാരിച്ചപ്പോള്‍ താന്‍ മനസ്സിലാക്കിയതെന്നും ടെസ്റ്റ് ക്യാപ്റ്റന്‍സി താരത്തിന് ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നുവെന്നും റിക്കി പോണ്ടിംഗ് വ്യക്തമാക്കി.

ഈ വാര്‍ത്ത കേട്ടപ്പോള്‍ തനിക്ക് ആശ്ചര്യം തോന്നിയെന്നും ഞെട്ടലുണ്ടായെന്നും പോണ്ടിംഗ് സൂചിപ്പിച്ചു.

ഇന്ത്യന്‍ കോച്ചാകുവാനുള്ള ബിസിസിഐയുടെ ക്ഷണം റിക്കി പോണ്ടിംഗ് നിരസിച്ചു

ഇന്ത്യന്‍ കോച്ചാകുവാന്‍ റിക്കി പോണ്ടിംഗിനെ ബിസിസിഐ ക്ഷണിച്ചിരുന്നുവെങ്കിലും മുന്‍ ഓസ്ട്രേലിയന്‍ താരം ആ ക്ഷണം നിരസിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

നിലവിൽ ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റൽസിന്റെ മുഖ്യ കോച്ചായി ചുമതല വഹിക്കുകയാണ് റിക്കി പോണ്ടിംഗ്. റിക്കി പോണ്ടിംഗ് ഓഫര്‍ നിരസിക്കുവാനുല്ള കാരണം വ്യക്തമല്ലെന്നാണ് അറിയുന്നത്.

ഏറ്റവും പുതിയ വിവരം പ്രകാരം രവി ശാസ്ത്രിയ്ക്ക് പകരം രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ കോച്ചായി ലോകകപ്പിന് ശേഷം ചുമതലയെടുക്കുമെന്നാണ് അറിയുന്നത്.

ഓസ്ട്രേലിയയ്ക്ക് പുതിയ ബാറ്റിംഗ് കോച്ചെത്തും

ആഷസിന് മുമ്പായി ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ പുരുഷ ടീമിന് പുതിയ ബാറ്റിംഗ് കോച്ചിനെ നിയമിക്കുമെന്ന് സൂചന. ഇന്ത്യയ്ക്കെതിരെയുള്ള മോശം ബാറ്റിംഗ് പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ബാറ്റിംഗ് കോച്ചിന്റെ സ്ഥാനത്തേക്ക് ആര് വരുമെന്നതില്‍ അവ്യക്തതയുണ്ടെങ്കിലും റിക്കി പോണ്ടിംഗ്, സ്റ്റീവ് വോ, ക്രിസ് റോജേഴ്സ്, ആഡം വോഗ്സ്, ജെഫ് വോണ്‍ എന്നിവരുടെ പേരുകളാണ് മുന്‍ പന്തിയിലുള്ളത്.

ഇതില്‍ സ്റ്റീവ് വോ മുമ്പും ആഷസിന് ഓസ്ട്രേലിയയുടെ ഒപ്പം കോച്ചായി സഹകരിച്ചിട്ടുള്ളതാണ്. ജൂലൈയില്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് ഓസ്ട്രേലിയയുടെ അടുത്ത അന്താരാഷ്ട്ര പരമ്പര. അതിന് മുമ്പ് നിയമനം ഉണ്ടാകുമോ എന്നത് വ്യക്തമല്ല.

അശ്വിന്റെ ക്വാട്ട തികയ്ക്കാത്തത് തങ്ങളുടെ ഭാഗത്തെ പിഴവ് – റിക്കി പോണ്ടിംഗ്

ഡല്‍ഹി ക്യാപിറ്റല്‍സ് ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് തന്റെ നാലോവര്‍ നല്‍കുവാതിരുന്നത് ഡല്‍ഹിയുടെ ഭാഗത്തെ പിഴവാണെന്ന് പറഞ്ഞ് ടീം മുഖ്യ കോച്ച് റിക്കി പോണ്ടിംഗ്. മൂന്നോവര്‍ എറിഞ്ഞ അശ്വിന് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും താരം വെറും 14 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്.
അവസാന ഓവറുകളില്‍ ഡല്‍ഹി ബൗളര്‍മാരുടെ താളം തെറ്റിയപ്പോള്‍ ക്രിസ് മോറിസ് രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

അശ്വിന് തന്റെ ക്വാട്ട തികയ്ക്കാന്‍ അവസരം നല്‍കാതിരുന്നത് ഡല്‍ഹിയുടെ വലിയ പിഴവായി മാറുകയായിരുന്നു പിന്നീട്. താരം ഒരു ബൗണ്ടറി പോലും വിട്ട് നല്‍കിയിരുന്നില്ല. ക്രീസില്‍ രാഹുല്‍ തെവാത്തിയയും ഡേവിഡ് മില്ലറും നില്‍ക്കുമ്പോള്‍ ഇരുവരും ഇടം കൈയ്യന്മാര്‍ എന്ന നിലയില്‍ അശ്വിനെ ബൗളിംഗില്‍ കൊണ്ടുവരുന്നതിന് പകരം ഡല്‍ഹി നായകന്‍ ഋഷഭ് പന്ത് മാര്‍ക്കസ് സ്റ്റോയിനിസിനാണ് അവസരം നല്‍കിയത്.

ഡേവിഡ് മില്ലര്‍ താരത്തെ മൂന്ന് ബൗണ്ടറി പായിച്ചപ്പോള്‍ ഓവറില്‍ നിന്ന് 15 റണ്‍സാണ് പിറന്നത്. അതിന് ശേഷം അശ്വിനെ ഡല്‍ഹി പരിഗണിച്ചില്ല. അശ്വിന് എന്ത് കൊണ്ട് നാല് ഓവര്‍ നല്‍കിയില്ല എന്നത് തീര്‍ച്ചയായും ഡല്‍ഹി ടീം മീറ്റിംഗില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് റിക്കി പോണ്ടിംഗ് വ്യക്തമാക്കി.

താരം മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും ഒരു ബൗണ്ടറി പോലും വഴങ്ങാതെയാണ് ഈ പ്രകടനം എന്നും റിക്കി പോണ്ടിംഗ് പറഞ്ഞു. ആദ്യ മത്സരത്തില്‍ താരത്തിന്റെ പ്രകടനം മോശമായെങ്കിലും ശക്തമായ തിരിച്ചുവരവാണ് അശ്വിന്‍ നടത്തിയതെന്നും ആ നാലാം ഓവര്‍ അശ്വിന് നല്‍കാതിരുന്നത് ഡല്‍ഹിയുടെ പിഴവാണെന്നും റിക്കി പോണ്ടിംഗ് സൂചിപ്പിച്ചു.

Exit mobile version