മാക്സ്‌വെൽ കളിച്ചതു പോലൊരു ഇന്നിംഗ്സ് ഇനി ഒരിക്കലും കാണാൻ ആകില്ല എന്ന് പോണ്ടിംഗ്

ഇന്നലെ അഫ്ഗാനിസ്ഥാനെതിരെയുള്ള ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഇന്നിംഗ്‌സിനെ പ്രശംസിച്ച് ഇതിഹാസ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ്‌. ഇതുപോലെ ഒന്ന് ഇതുവരെ കണ്ടിട്ടില്ല എന്നും ഇനി കാണാൻ ആകുമെന്ന് തോന്നുന്നില്ല എന്നും പോണ്ടിംഗ് പറഞ്ഞു. 128 പന്തിൽ 201 റൺസ് എടുത്തായിരുന്നു മാക്സ്‌വെൽ ഓസ്ട്രേലിയയെ ഇന്നലെ വിജയത്തിൽ എത്തിച്ചത്.

“ഞാൻ ഒരുപാട് മത്സരങ്ങൾ കണ്ടിട്ടുണ്ട്, ഭാഗമായിട്ടുണ്ട്, ഇങ്ങനെ ഒന്ന് ഞാൻ ഇതുവരെ കണ്ടിട്ടില്ല, ഇനിയൊരിക്കലും അത്തരത്തിലുള്ള എന്തെങ്കിലും ഒരു ഇന്നിങ്സ് കാണുമോ എന്ന് അറിയില്ല. കണ്ടാൽ ഞാൻ വളരെ ആശ്ചര്യപ്പെടും,” മത്സരത്തിന് ശേഷം പോണ്ടിംഗ് പറഞ്ഞു.

“ആ ഘട്ടത്തിൽ, അഫ്ഗാനിസ്ഥാൻ മികച്ച നിലയിൽ ആയിരുന്നു, അവർക്ക് കഴിയുന്നത്ര സമ്മർദ്ദം ഓസ്‌ട്രേലിയക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചു,” പോണ്ടിംഗ് പറഞ്ഞു.

“മാക്സ്വെലിന് രണ്ട് തവണ ഭാഗ്യം ലഭിച്ചു, പിന്നീട് നടന്നത് ചരിത്രമാണ്. ഇത് വളരെക്കാലം നമ്മൾ സംസാരിക്കാൻ പോകുന്ന ഒരു ഇന്നിംഗ്സാണ്. ഒരു സമയത്ത് ഓസ്‌ട്രേലിയക്ക് വിജയിക്കാനുള്ള സാധ്യത 0.3 ശതമാനമായിരുന്നു, ഇത് ഒരു അത്ഭുതമാണ്,” പോണ്ടിംഗ് പറഞ്ഞു.

പിറന്നാൾ ആഘോഷത്തിനിടയിൽ പരിക്ക്, മാക്സ്‌വെൽ ഓസ്ട്രേലിയൻ ടീമിൽ നിന്ന് പുറത്ത്

ജന്മദിന പരിപാടിക്കിടെയുണ്ടായ അപകടത്തിൽ കാലിന് പരിക്കേറ്റ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ടീമിൽ നിന്ന് പുറത്ത്. താരം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ കളിക്കില്ല എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഞായറാഴ്ച സ്ഥിരീകരിച്ചു. 34-കാരൻ ഞായറാഴ്ച ശസ്ത്രക്രിയയ്ക്കും വിധേയനായി.

ശനിയാഴ്ച വൈകുന്നേരം മാക്‌സ്‌വെല്ലും സുഹൃത്തും പിറന്നാൾ ആഘോഷിക്കുന്ന സമയത്ത് ആണ് മാക്സ്വലിന് വീണ് പരിക്കേറ്റത്. നവംബർ 17ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ മാക്‌സ് വെല്ലിന് പകരം സീൻ ആബട്ടിനെ ഉൾപ്പെടുത്തുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.

മാക്സ്വെൽ വെസ്റ്റ് ഹാമിന്റെ താരമായി

വെസ്റ്റ് ഹാം അവരുടെ അഞ്ചാമത്തെ സമ്മർ സൈനിംഗ് പൂർത്തിയാക്കി. ബേൺലി വിംഗർ മാക്സ്വെൽ കോർനെറ്റിന്റെ സൈനിംഗ് ആണ് ക്ലബ് ഇന്ന് സ്ഥിരീകരിച്ചത്‌. കോർനെറ്റിന്റെ 17.5 മില്യൺ പൗണ്ട് റിലീസ് ക്ലോസ് നൽകിയാണ് ഹാമേഴ്‌സ് താരത്തെ സൈൻ ചെയ്തത്‌. ബേർൺലി റിലഗേറ്റ് ആയത് കൊണ്ടാണ് താരം ക്ലബ് വിടാൻ തയ്യാറായത്. 2027 വരെയുള്ള കരാർ താരം ക്ലബിൽ ഒപ്പുവെച്ചു.

കഴിഞ്ഞ വേനൽക്കാലത്ത് ഫ്രഞ്ച് ടീമായ ലിയോണിൽ നിന്ന് 15 മില്യൺ യൂറോയുടെ ഒരു ഇടപാടിൽ ആയിരുന്നു കോർനെറ്റ് ബേൺലിയിൽ ചേർന്നത്. കഴിഞ്ഞ സീസണിൽ ബേർൺലിക്കായി നല്ല പ്രകടനം നടത്തിയ അപൂർവ്വം താരങ്ങളിൽ ഒരാളായിരുന്നു മാക്സ്വെൽ. ഒമ്പത് പ്രീമിയർ ലീഗ് ഗോളുകൾ താരം നേടിയിരുന്നു.

Story Highlight: West Ham have signed Maxwel Cornet.

“ആർ.സി.ബിയുടെ മികച്ച പ്രകടനത്തിന് കാരണം മാക്‌സ്‌വെൽ”

ഈ വർഷത്തെ ഐ.പി.എൽ സീസണിൽ ആർ.സി.ബി മികച്ച പ്രകടനം പുറത്തെടുക്കാൻ കാരണം ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെല്ലിന്റെ പ്രകടനമാണെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കർ. പഞ്ചാബ് കിങ്സിനെതിരെ ഗ്ലെൻ മാക്സ്‌വെല്ലിന്റെ മികച്ച പ്രകടനം ടീമിന് വിജയം നേടി കൊടുത്തിരുന്നു. തുടർന്നാണ് താരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച് മഞ്ചരേക്കർ രംഗത്തെത്തിയത്.

മത്സരത്തിൽ വെറും 33 പന്തിൽ നിന്ന് 57 റൺസ് എടുത്ത മാക്‌സ്‌വെൽ ആർ.സി.ബിക്ക് ജയം നേടി കൊടുത്തിരുന്നു. ഐ.പി.എൽ രണ്ടാം ഘട്ടത്തിൽ മാക്സ്‌വെല്ലിന്റെ തുടർച്ചയായ മൂന്നാമത്തെ അർദ്ധ സെഞ്ച്വറിയായിരുന്നു കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെയുള്ളത്. മാക്സ്‌വെല്ലിനെ കൂടാതെ മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ, ചഹാൽ എന്നിവരെല്ലാം ആർ.സി.ബിക്ക് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും മഞ്ചരേക്കർ പറഞ്ഞു.

ഐ.പി.എല്ലിൽ ഏറ്റവും നന്നായി യോർക്കർ എറിയുന്ന ബൗളറുടെ പേര് വെളിപ്പെടുത്തി മാക്‌സ്‌വെൽ

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും നന്നായി യോർക്കർ എരിയുന്ന ബൗളർ കിങ്‌സ് ഇലവൻ പഞ്ചാബ് താരം മുഹമ്മദ് ഷമിയാണെന്ന് ഗ്ലെൻ മാക്‌സ്‌വെൽ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരം കിങ്‌സ് ഇലവൻ പഞ്ചാബ് ജയിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു മാക്‌സ്‌വെൽ.

നിലവിൽ ഏറ്റവും നന്നായി യോർക്കർ എറിയുന്ന താരം മുഹമ്മദ് ഷമി ആണെന്നും ഏത് പ്രതിസന്ധി ഘട്ടങ്ങളിലും താരത്തിന് അത് എറിയാൻ കഴിയുമെന്ന് മുംബൈക്കെതിരായ മത്സരത്തിലെ സൂപ്പർ ഓവറിൽ അത് കണ്ടതാണെന്നും മാക്‌സ്‌വെൽ പറഞ്ഞു. മുഹമ്മദ് ഷമി കിങ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടി മികച്ച പ്രകടനവുമാണ് പുറത്തെടുക്കുന്നതെന്നും താരത്തിന്റെ ബൗളിംഗ് എതിർ ടീമിന്റെ റൺസിൽ നിന്ന് 10-15 റൺസ് കുറക്കുന്നുണ്ടെന്നും മാക്‌സ്‌വെൽ പറഞ്ഞു.

കൂടാതെ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ജയിക്കാൻ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടെന്നും തുടർന്നുള്ള മത്സരങ്ങളിലും ഈ ഫോം തുടരാനാവുമെന്നാണ് പ്രതീക്ഷയെന്നും മാക്‌സ്‌വെൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് കിങ്‌സ് ഇലവൻ പഞ്ചാബ് ഐ.പി.എല്ലിൽ തങ്ങളുടെ തുടർച്ചയായ മൂന്നാമത്തെ വിജയം സ്വന്തമാക്കിയിരുന്നു.

Exit mobile version