ഒരുമിക്കുമോ റിക്കി പോണ്ടിംഗും അനില്‍ കുംബ്ലൈയും വീണ്ടും?

ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമിന്റെ മെന്ററായി അനില്‍ കുംബ്ലൈയെ എത്തിക്കുവാനുള്ള ചര്‍ച്ചകള്‍ നടത്തുന്നുവെന്ന് വാര്‍ത്തകള്‍. ഐപിഎല്‍ ചരിത്രത്തില്‍ മോശം പ്രകടനം പുറത്തെടുത്തിട്ടുള്ള ടീം ഈ സീസണില്‍ മുന്‍ ഇന്ത്യന്‍ കോച്ചിന്റെ സേവനം ഉറപ്പാക്കുവാനുള്ള ശ്രമത്തിലാണെന്നാണ് അറിയുന്നത്. കുംബ്ലൈയെ സമീപിച്ചിട്ടുണ്ടെന്നുള്ളതിനെക്കുറിച്ച് ടീം മാനേജ്മെന്റ് കൂടുതല്‍ വ്യക്തത വരുത്തിയിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ കോച്ചിനെ ഇതിനായി സമീപിച്ചിട്ടുണ്ടെന്നും തങ്ങള്‍ക്ക് അദ്ദേഹത്തിനെ ഇതിനു സമ്മതിപ്പിക്കുവാന്‍ സാധ്യമാകുമെന്നുമാണ് കരുതുന്നതെന്ന് ഡല്‍ഹിയുടെ സഹ ഉടമകളില്‍ ഒരാളായ ജെഎസ്ഡബ്ല്യു തലവന്‍ കൂടിയായ പാര്‍ത്ഥ് ജിന്‍ഡാല്‍ പറഞ്ഞു.

കാര്യങ്ങള്‍ അനുകൂലമായി നീങ്ങുകയാണെങ്കില്‍ മുംബൈ കോച്ചിംഗ് സ്റ്റാഫിലെ അംഗങ്ങളായ റിക്കി പോണ്ടിംഗ്-അനില്‍ കുംബ്ലൈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമെന്ന് വേണം കരുതുവാന്‍. 2015ല്‍ മുംബൈ ചാമ്പ്യന്മാരായപ്പോള്‍ ഇരുവരും ടീമിന്റെ കോച്ചിംഗ് സ്റ്റാഫിലംഗമായിരുന്നു.

പോണ്ടിംഗും ക്ലെയര്‍ ടെയിലറും ഹാള്‍ ഓഫ് ഫെയിമില്‍

രാഹുല്‍ ദ്രാവിഡിനോടൊപ്പം ഓസ്ട്രേലിയന്‍ ഇതിഹാസവും മുന്‍ നായകനുമായ റിക്കി പോണ്ടിംഗ്, ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റിംഗ് താരം ക്ലെയര്‍ ടെയിലര്‍ എന്നിവരെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി ഐസിസി. രാഹുല്‍ ദ്രാവിഡ് ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായപ്പോള്‍ 2006, 2007 വര്‍ഷങ്ങളില്‍ ഐസിസി ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ട പോണ്ടിംഗ് ഓസ്ട്രേലിയയില്‍ നിന്നുള്ള 25ാമത്തെ താരമാണ്.

ഇംഗ്ലണ്ടിന്റെ വനിത വിക്കറ്റ് കീപ്പര്‍ താരമായ ക്ലെയര്‍ ടെയിലര്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ വനിതയും പട്ടികയിലുള്ള മൂന്നാമത്തെ ഇംഗ്ലീഷ് വനിത താരവുമാണ്. ഈ മൂന്ന് താരങ്ങളെയും ഹാള്‍ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുത്തത് മുന്‍ ഐസിസി ക്രിക്കറ്റ് ഹാള്‍ ഓഫ് ഫെയിം പട്ടികയിലുള്ളവരും മീഡിയയിലെ അംഗങ്ങളും ചേര്‍ന്നാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലിന്നിനു പകരം ടീമിലെത്തേണ്ടത് ഗ്ലെന്‍ മാക്സ്‍വെല്‍ തന്നെ: പോണ്ടിംഗ്

പരിക്കേറ്റ് ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്ന ക്രിസ് ലിന്നിനു പകരം ടീമില്‍ എത്തേണ്ടത് ഗ്ലെന്‍ മാക്സ്‍വെല്‍ തന്നെയെന്ന് അഭിപ്രായപ്പെട്ട് റിക്കി പോണ്ടിംഗ്. ക്രിസ് ലിന്നിന്റെ വെടിക്കെട്ട് പ്രകടനത്തെ ഒപ്പം പിടിക്കുവാനുള്ള ശേഷിയുള്ള താരമാണ് മാക്സിയെന്നാണ് ഓസ്ട്രേലിയയുടെ അസിസ്റ്റന്റ് കോച്ചായി നിയമിക്കപ്പെട്ട പോണ്ടിംഗിന്റെ അഭിപ്രായം. മോശം ഫോം കാരണം ഓസ്ട്രേലിയ പ്രഖ്യാപിച്ച് ആദ്യ ടീമില്‍ സെലക്ടര്‍മാര്‍ മാക്സ്വെല്ലിനെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ക്രിസ് ലിന്‍ പരിക്കേറ്റ് പുറത്ത് പോയതോടെ വീണ്ടും മാക്സ്വെല്ലിനു സാധ്യത തെളിയുകയാണ്.

ഇതുവരെ ലിന്നിനു പകരക്കാരനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബിഗ് ബാഷില്‍ കഴിഞ്ഞ ദിവസം മാക്സ്‍വെല്‍ പുറത്തെടുത്ത 39 പന്ത് 60 റണ്‍സ് പ്രകടനം സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചു പറ്റുമെന്ന വിശ്വാസക്കാരാണ് അധികവും. ലിന്നിനു പകരം വയ്ക്കുവാന്‍ ഏറ്റവും മികച്ച താരം മാക്സി തന്നെയെന്ന് പോണ്ടിംഗും തുറന്ന് പറഞ്ഞതോടെ ടീമിലേക്ക് ഗ്ലെന്‍ മാക്സ്വെല്‍ ഏറെക്കുറെ തിരിച്ചെത്തിക്കഴിഞ്ഞുവെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തല്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ത്രിരാഷ്ട്ര ടി20 പരമ്പര, ഓസ്ട്രേലിയന്‍ അസിസ്റ്റന്റ് കോച്ചായി റിക്കി പോണ്ടിംഗ്

ന്യൂസിലാണ്ട്, ഇംഗ്ലണ്ട് ടീമുകള്‍ പങ്കെടുക്കുന്ന ടി20 ത്രിരാഷ്ട്ര പരമ്പരയില്‍ റിക്കി പോണ്ടിംഗിനെ ഓസ്ട്രേലിയയുടെ അസിസ്റ്റന്റ് കോച്ചായി നിയമിച്ചു. സമാനമായ രീതിയില്‍ ഈ വര്‍ഷമാദ്യം ഇന്ത്യന്‍ പരമ്പരയ്ക്ക് ടീം തയ്യാറെടുക്കുന്ന സമയത്ത് ശ്രീലങ്കയ്ക്കെതിരെ ടി20 കളിച്ച ടീമില്‍ ജേസണ്‍ ഗില്ലെസ്പി, ജസ്റ്റിന്‍ ലാംഗര്‍ എന്നിവരോടൊപ്പം റിക്കി പോണ്ടിംഗ് അസിസ്റ്റന്‍ കോച്ചായി പ്രവര്‍ത്തിച്ചിരുന്നു. പോണ്ടിംഗിന്റെ നിയമനം ക്രിക്കറ്റ് ഓസ്ട്രേലിയയയാണ് സ്ഥിതീകരിച്ചത്.

2020 ടി20 ലോകകപ്പില്‍ റിക്കി പോണ്ടിംഗ് ആവും ഓസ്ട്രേലിയയെ പരിശീലിപ്പിക്കുക എന്ന ശക്തമായ അഭ്യൂഹങ്ങള്‍ പുറത്ത് വരുന്നുണ്ട്. ഐപിഎലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ പരിശീലിപ്പിക്കുവാനും റിക്കി പോണ്ടിംഗ് ഒരുങ്ങുന്നുണ്ട്. ന്യൂസിലാണ്ടിനെതിരെ ഫെബ്രുവരി 3നാണ് പരമ്പരയിലെ ഓസ്ട്രേലിയയിലെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ദ്രാവിഡിനു പകരം പോണ്ടിംഗ് ഇനി ഡല്‍ഹിയുടെ മുഖ്യ പരിശീലകന്‍

ഇന്ത്യ എ, U-19 ടീമുകളുടെ പരിശീലകനായതിനെത്തുടര്‍ന്ന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് മുഖ്യ പരിശീലകന്റെ റോള്‍ ഉപേക്ഷിച്ച ദ്രാവിഡിനു പകരം മറ്റൊരു ഇതിഹാസ താരത്തെ എത്തിച്ച് ഡല്‍ഹി. ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ് ആണ് ഇനി ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മുഖ്യ പരിശീലകനായി എത്തുന്നത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി ഐപിഎല്‍ കരിയര്‍ ആരംഭിച്ച പോണ്ടിംഗ് പിന്നീട് ടീമിന്റെ ഉപദേശക സംഘത്തിലേക്കും പിന്നീട് കോച്ചായും പ്രവര്‍ത്തിക്കുകയുണ്ടായി.

കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയുടെ ഉപ കോച്ചായി പ്രവര്‍ത്തിച്ച പോണ്ടിംഗ് 2020 ടി20 ലോകകപ്പില്‍ ഓസ്ട്രേലിയയെ പരിശീലിപ്പിക്കുമെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഇന്ന് നടന്ന ഐപിഎല്‍ താരങ്ങളെ നിലനിര്‍ത്തുന്ന ചടങ്ങില്‍ ഡല്‍ഹി ഋഷഭ് പന്ത്, ക്രിസ് മോറിസ്, ശ്രേയസ്സ് അയ്യര്‍ എന്നിവരെ നിലനിര്‍ത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റിക്കി പോണ്ടിംഗ് ഓസ്ട്രേലിയന്‍ കോച്ചായി എത്തുന്നുവോ?

2020 ടി20 ലോകകപ്പില്‍ ഓസ്ട്രേലിയയുടെ പരിശീലകനായി റിക്കി പോണ്ടിംഗ് എത്തുമെന്ന് അഭ്യൂഹങ്ങള്‍. റിക്കി പോണ്ടിംഗുമായി ക്രിക്കറ്റ് ഓസ്ട്രേലിയ അവസാന വട്ട ചര്‍ച്ചകളിലാണെന്നാണ് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. 2019 ആഷസ് പരമ്പരയോടെ ഡാരന്‍ ലേമാന്‍ തന്റെ ഓസ്ട്രേലിയന്‍ കോച്ചിംഗ് കരിയറിനു വിരാമമിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലേക്ക് നയിക്കുവാനായത് പോണ്ടിംഗിനു ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ ഈ വര്‍ഷമാദ്യം ഓസ്ട്രേലിയയുടെ ടി20 ടീം ശ്രീലങ്കയുമായി മൂന്ന് മത്സരങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ കോച്ചിംഗ് സ്റ്റാഫായി ജേസണ്‍ ഗില്ലെസ്പി, ജസ്റ്റിന്‍ ലാംഗര്‍ എന്നിവരോടൊപ്പം റിക്കി പോണ്ടിംഗും എത്തിയിരുന്നു. അന്ന് ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീം ഇന്ത്യന്‍ പര്യടനത്തിനായി തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ടി20 ടീമിന്റെ പരിശീലകരായി മുന്‍ താരങ്ങള്‍ ഒത്തുകൂടിയത്.

സമാനമായ സ്ഥിതി ഈ വര്‍ഷവും ഫെബ്രുവരിയില്‍ സംജാതമാകുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്ട്രേലിയന്‍ ടീം തയ്യാറെടുക്കുന്ന സമയത്ത് തന്നെയാണ് ഇംഗ്ലണ്ട്, ന്യൂസിലാണ്ട് ടീമുകളുമായി ചേര്‍ന്ന് ടി20 ത്രിരാഷ്ട്ര പരമ്പരയും അരങ്ങേറുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version