Picsart 24 03 11 11 42 45 099

റിഷഭ് പന്ത് കീപ്പിംഗും പുനരാരംഭിച്ചു എന്ന് പോണ്ടിംഗ്

ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ന് മുന്നോടിയായി ഋഷഭ് പന്തിനെക്കുറിച്ചു സംസാരിച്ച ക്യാപിറ്റൽസ് കോച്ച് റിക്കി പോണ്ടിംഗ് താരം വിക്കറ്റ് കീപ്പിംഗ് പുനരാരംഭിച്ചു എന്ന് പറഞ്ഞു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ് പന്ത് ഇപ്പോൾ. അടുത്ത ദിവസങ്ങളിൽ തന്നെ താരം ഡെൽഹി ക്യാമ്പിൽ ചേരും. പൂർണ്ണ ഫിറ്റ് ആണെങ്കിൽ പന്ത് തന്നെ ആയിരിക്കും ക്യാപ്റ്റൻ എന്ന് പോണ്ടിംഗ് പറഞ്ഞു.

“ഞങ്ങൾ എടുക്കേണ്ട ഒരു വലിയ തീരുമാനമാണിത്, കാരണം അവൻ ഫിറ്റ് ആണെങ്കിൽ, അവൻ ക്യാപ്റ്റൻസി റോളിലേക്ക് നേരിട്ട് തിരിച്ചുവരും” പോണ്ടിംഗ് പറഞ്ഞു.

“അദ്ദേഹം പൂർണ്ണമായും ഫിറ്റ് അല്ലെങ്കിൽ, ഞങ്ങൾ അദ്ദേഹത്തെ അല്പം വ്യത്യസ്തമായ റോളിൽ ഉപയോഗിക്കേണ്ടി വരും. അങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് അവിടെ ചില തീരുമാനങ്ങൾ എടുക്കേണ്ടി വരും” പോണ്ടിംഗ് പറഞ്ഞു.

“കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹം ചില പരിശീലന മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ഇത് ഞങ്ങൾക്ക് ശരിക്കും നല്ല വാർത്തയാണ്. അദ്ദേഹം തൻ്റെ ഫിറ്റ്‌നസിനായി അവിശ്വസനീയമാംവിധം കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. ”പോണ്ടിംഗ് കൂട്ടിച്ചേർത്തു.

Exit mobile version