India

ആദ്യ മണിക്കൂറിൽ തന്നെ ഇന്ത്യ പിന്നിൽ പോയി – റിക്കി പോണ്ടിംഗ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ മണിക്കൂറിൽ തന്നെ ഇന്ത്യ പിന്നിൽ പോയി എന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. മത്സരത്തിന്റെ രണ്ടാം ദിവസം പുരോഗമിക്കുമ്പോള്‍ ഇന്ത്യയ്ക്ക് മേൽ വ്യക്തമായ ആധിപത്യമാണ് ഓസീസ് സംഘം നേടിയിരിക്കുന്നത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മത്സരത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ കാര്യങ്ങള്‍ കൈവിടുകയാണെന്ന് തിരിച്ചറിവ് വന്ന് കാണുമെന്നാണ് റിക്കി പോണ്ടിംഗ് പറഞ്ഞത്.

ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ തന്നെ നാല് സീമര്‍മാരെ കളിപ്പിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നുവെന്നും അശ്വിനെ പുറത്തിരുത്തുകയല്ലാതെ വേറെ വഴി ഇന്ത്യയ്ക്ക് മുന്നിലില്ലായിരുന്നു. എന്നാൽ ഈ സീമര്‍മാര്‍ക്കാര്‍ക്കും ആദ്യ മണിക്കൂറുകളിൽ വലിയ പ്രഭാവം സൃഷ്ടിക്കാനായില്ലെന്നും റിക്കി പോണ്ടിംഗ് കൂട്ടിചേര്‍ത്തു.

ആദ്യ സെഷനിൽ ഇന്ത്യ രണ്ട് വിക്കറ്റുകള്‍ മാത്രമണ് നേടിയത്. അതേ സമയം നാലോ അഞ്ചോ വിക്കറ്റുകള്‍ നേടിയിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് മത്സരത്തിൽ സാധ്യതയുണ്ടായിരുന്നുവെന്ന് പോണ്ടിംഗ് പറഞ്ഞു.

Exit mobile version