10.75 കോടി നൽകി ഭുവനേശ്വർ കുമാറിനെ ടീമിൽ എത്തിച്ചു ആർ.സി.ബി

ഈ സീസണിൽ തങ്ങളുടെ ബോളിങ് ശക്തമാക്കാൻ പൈസ വാരി എറിഞ്ഞു റോയൽ ചലഞ്ചേഴ്‌സ് ബാഗ്ലൂർ. 10.75 കോടി രൂപ നൽകിയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ഇതിഹാസം ആയ മുൻ സൺ റൈസസ് താരമായ ഇന്ത്യൻ ഫാസ്റ്റ് ബോളറെ ആർ.സി.ബി ടീമിൽ എത്തിച്ചത്.

2 കോടി അടിസ്ഥാന വിലയുണ്ടായ താരത്തിന് ആയി തുടക്കം മുതൽ മുംബൈ ഇന്ത്യൻസും ലക്‌നോയും ആയിരുന്നു രംഗത്ത് ഉണ്ടായിരുന്നത്. എന്നാൽ അവസാനം താരത്തിന് ആയി രംഗത്ത് വന്ന ആർ.സി.ബി താരത്തെ വലിയ തുക നൽകി സ്വന്തമാക്കുക ആയിരുന്നു. ഇത്തവണ എന്നും തലവേദന ആവാറുള്ള ബോളിങ് ഇതോടെ ശക്തമാകും എന്നാണ് ആർ.സി.ബി പ്രതീക്ഷ.

5.75 കോടി രൂപയ്ക്ക് ക്രുണാൽ പാണ്ഡ്യ ആർസിബിയിൽ ചേർന്നു

ഐപിഎൽ 2025 ലേലത്തിൽ ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യയെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 5.75 കോടി രൂപയ്ക്ക് സ്വന്തമാക്കി. 127 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 1,647 റൺസും 76 വിക്കറ്റും നേടിയ ക്രുണാൽ RCB ടീമിന് വിലപ്പെട്ട അനുഭവസമ്പത്ത് നൽകുന്നു.

2022 മുതൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനും മുമ്പ് മുംബൈ ഇന്ത്യൻസിനും (2016-2021) കളിച്ചിട്ടുള്ള ക്രുനാലിൻ്റെ ഓൾറൗണ്ട് കഴിവ് ആർസിബിക്ക് നിർണായകമാലും. രാജസ്ഥാൻ റോയൽസും ക്രുണാലിനായി ശ്രമിച്ചു എങ്കിലും അവസാനം ആർ സി ബി ലേലത്തിൽ വിജയിക്കുക ആയിരുന്നു.

12.5 കോടി! ജോഷ് ഹാസൽവുഡിനെ തിരികെ എത്തിച്ചു ആർ.സി.ബി

ഇന്ത്യൻ സൂപ്പർ ലീഗ് മെഗാ ഓക്ഷനിൽ മികവ് തുടർന്ന് ആർ.സി.ബി. 33 കാരനായ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബോളർ ജോഷ് ഹാസൽവുഡിനെ 12.5 കോടി രൂപ നൽകിയാണ് താരത്തെ ആർ.സി.ബി ടീമിൽ എത്തിച്ചത്. തുടക്കത്തിൽ ലക്നോ തുടർന്ന് മുംബൈ വെല്ലുവിളികൾ ആണ് ബാഗ്ലൂർ അതിജീവിച്ചത്.

തുടക്കം മുതൽ താരത്തിന് ആയി ഇറങ്ങിയ ആർ.സി.ബി താരത്തെ സ്വന്തമാക്കും എന്നുറച്ച് തന്നെയായിരുന്നു. കഴിഞ്ഞ സീസണുകളിൽ പരിക്കുകൾ കാരണം ഒരുപാട് ഐ.പി.എൽ മത്സരങ്ങൾ നഷ്ടമായ ഹാസൽവുഡിനെ ഇത്തവണ മുഴുവൻ സമയവും ലഭിക്കും എന്ന പ്രതീക്ഷയാണ് കന്നി കിരീടം ലക്ഷ്യം വെക്കുന്ന ആർ.സി.ബിക്ക് ഉള്ളത്.

ഫിൽ സാൾട്ടിനെ 11.5 കോടി നൽകി സ്വന്തമാക്കി ആർ.സി.ബി

കഴിഞ്ഞ സീസണിൽ കൊൽക്കത്തയുടെ ഇന്ത്യൻ സൂപ്പർ ലീഗ് ജയത്തിൽ നിർണായക പങ്ക് വഹിച്ച ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ഫിൽ സാൾട്ടിനെ 11.5 കോടി രൂപ നൽകി സ്വന്തമാക്കി ബാഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്. കഴിഞ്ഞ സീസണിൽ 182 സ്‌ട്രേക്ക് റേറ്റിൽ 435 റൺസ് നേടിയ താരത്തെ കെ.കെ.ആർ നിലനിർത്തിയില്ല.

എന്നാൽ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ഡി കോക്കിനെ സ്വന്തമാക്കിയ ശേഷവും സാൾട്ടിന് ആയി കെ.കെ.ആർ അവസാനം വരെ പൊരുതി. എന്നാൽ വിട്ട് കൊടുക്കാൻ തയ്യാറാവാത്ത ആർ.സി.ബി 11.5 കോടി നൽകി താരത്തെ ടീമിൽ എത്തിക്കുക ആയിരുന്നു.

ലിയാം ലിവിംഗ്സ്റ്റൺ 8.75 കോടി രൂപയ്ക്ക് ആർസിബിയിൽ

ഐപിഎൽ 2025 ലേലത്തിൽ ലിയാം ലിവിംഗ്സ്റ്റണിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 8.75 കോടി രൂപയ്ക്ക് വാങ്ങി. ഐപിഎൽ 2024 ൽ പഞ്ചാബ് കിംഗ്‌സിനായി 7 മത്സരങ്ങളിൽ നിന്ന് 111 റൺസ് നേടിയ ഇംഗ്ലീഷ് ഓൾറൗണ്ടർ, ഈ സീസണിൽ ഫോമിലാകും എന്നാലും ആർ സി ബിയുടെ പ്രതീക്ഷ. മുമ്പ്, ലിവിംഗ്സ്റ്റൺ രാജസ്ഥാൻ റോയൽസിനായും (2019-2021) കളിച്ചിട്ടുണ്ട്.

ഐപിഎൽ കരിയറിൽ 39 മത്സരങ്ങളിൽ 939 റൺസ് നേടിയിട്ടുണ്ട്. വെറ്ററനെ സുരക്ഷിതമാക്കാൻ ആർസിബി SRH, ഡൽഹി ക്യാപിറ്റൽസ്, CSK എന്നിവയെ വിജയകരമായി ലേലത്തിൽ മറികടന്നു.

ഉടച്ചു വാർക്കാൻ ആർ സി ബി, നിലനിർത്തിയത് 3 താരങ്ങളെ മാത്രം

ഐപിഎൽ 2025 സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരു (ആർ സി ബി) നിലനിർത്തിയ കളിക്കാരെ പ്രഖ്യാപിച്ചു, സ്റ്റാർ പ്ലെയർ വിരാട് കോഹ്‌ലി ഉൾപ്പെടെ മൂന്ന് താരങ്ങളെ മാത്രമെ ആർ സി ബി നിലനിർത്തിയുള്ളൂ. വിദേശ താരങ്ങളെ ആരെയും ആർ സി ബി നിലനിർത്തിയില്ല. കോഹ്‌ലിയും യുവ ബാറ്റ്‌സ്മാൻ രജത് പതിദാറിനെയും ഇടംകൈയ്യൻ പേസർ യഷ് ദയാലിനെയും ആണ് ആർസിബി നിലനിർത്തിയത്‌.

ആർസിബിയുടെ നിലനിർത്തിയ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇതിഹാസ താരം വിരാട് കോഹ്‌ലിയാണ്, റെക്കോർഡ് തുകയായ 21 കോടി കോഹ്ലിക്ക് ആയി ആർ സി ബി നൽകും.

11 കോടി നൽകിയാണ രജത് പാട്ടിദാറിനെ നിലനിർത്തിയത്. കോഹ്ലി കഴിഞ്ഞാൽ ആർ സി ബി നിരയിൽ കഴിഞ്ഞ സീസണിൽ ഏറ്റവും തിളങ്ങിയ താരം പടിദാർ ആയിരുന്നു.

കോഹ്‌ലിക്കും പാട്ടിദാറിനും ഒപ്പം 5 കോടിക്ക് പേസർ യഷ് ദയാലിനെയും ആർ സി ബി നിലനിർത്തി.

KKR നിലനിർത്തിയില്ല എങ്കിൽ RCB-ക്ക് ആയി കളിക്കണം എന്ന് റിങ്കു സിംഗ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ വരുന്ന സീസണിൽ ആർ സി ബിക്ക് ആയി കളിക്കാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്ന് റിങ്കു സിംഗ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഇപ്പോൾ കളിക്കുന്ന റിങ്കു സിംഗ് അടുത്ത സീസണെ കുറിച്ച് സംസാരിക്കുക ആയിരുന്നു. കെ കെ ആർ തന്നെ നിലനിർത്തുന്നില്ല എങ്കിൽ താൻ ആർ സി ബിക്ക് ആയി കളിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് താരം പറഞ്ഞു.

ഐപിഎൽ 2025 മെഗാ ലേലത്തിൽ റിങ്കു സിങ്ങിനെ കെകെആർ നിലനിർത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാലും താരം തന്റെ ആഗ്രഹം വ്യക്തമാക്കി.

“ആർസിബിക്ക് ആയി കളിക്കണം, കാരണം വിരാട് കോഹ്ലി അവിടെയുണ്ട്,” റിങ്കു സ്‌പോർട്‌സ് ടാക്കിനോട് പറഞ്ഞു.

“അദ്ദേഹം മുമ്പ് എനിക്ക് ഒരു ബാറ്റ് തന്നു, പക്ഷേ അത് തകർന്നു, അതിനാൽ ഞാൻ കോഹ്ലിയോട് മറ്റൊരു ബാറ്റ് ചോദിച്ചു, അവൻ പറ്റില്ല എന്ന് പറഞ്ഞില്ല. രണ്ടാമത്തെ ബാറ്റ് എനിക്ക് നൽകിയത് എനിക്ക് വലിയ കാര്യമായിരുന്നു,” റിങ്കു പറഞ്ഞു.

ഇനിയാണ് ഐ പി എല്ലിലെ വൻ കളികൾ, RR v RCB, KKR v SRH

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലീഗ് ഘട്ടം ഇന്നത്തോടെ അവസാനിച്ചു. എന്ന് SRH വിജയിക്കുകയും രാജസ്ഥാൻ റോയൽസിന്റെ മത്സരം മഴയിൽ പോവുകയും ചെയ്തതോടെ എലിമിനേറ്ററും ക്വാളിഫയറും തീരുമാനമായി. ലീഗൽ ഒന്നാം സ്ഥാനത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രണ്ടാം സ്ഥാനത്ത് സൺറൈസേഴ്സ് ഹൈദരബാദും ആണ് ഫിനിഷ് ചെയ്തത്. ഇരുവരും ക്വാളിഫയറിൽ മെയ് 21ന് ഏറ്റുമുട്ടും‌.

മൂന്നാമത് ഫിനിഷ് ചെയ്ത രാജസ്ഥാൻ റോയൽസും നാലാമത് ഫിനിഷ് ചെയ്ത ആർ സി ബിയും തമ്മിൽ 22ന് എലിമിനേറ്ററിലും ഏറ്റുമുട്ടും. ക്വാളിഫൈയറിൽ വിജയിക്കുന്നവർ നേരെ ഫൈനലിലേക്കും കോളിഫയറിൽ പരാജയപ്പെടുന്നവർ എലിമിനേറ്ററിലെ വിജയികളുമായും ഏറ്റുമുട്ടും.

ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുമെന്ന് ആദ്യ ഏഴ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ കരുതിയിരുന്ന രാജസ്ഥാൻ റോയൽസ് ആണ് ഇപ്പോൾ കഷ്ടിച്ച് മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തിരിക്കുന്നത്. അവസാന അഞ്ചു മത്സരങ്ങളിൽ ഒന്നുപോലും വിജയിക്കാനാവാത്ത രാജസ്ഥാൻ റോയൽസ് ആണ് പ്ലേ ഓഫിൽ എത്തിയ 4 ടീമുകളിൽ ഏറ്റവും മോശം ഫോമിലുള്ള ടീം.

തുടർച്ചയായ ആറു മത്സരങ്ങൾ വിജയിച്ചെത്തുന്ന ആർ സി ബിക്കെതിരായ മത്സരം സഞ്ജു സാംസനും ടീമിനും അത്ര എളുപ്പമായിരിക്കില്ല. മെയ് മാസത്തിൽ ഒരു മത്സരം പോലും വിജയിക്കാത്ത ടീമാണ് രാജസ്ഥാ‌ൻ. മെയ് മാസത്തിൽ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചാണ് ആർസിബി വരുന്നത്. സഞ്ജു സാംസനും വിരാട് കോലിയും അവരുടെ ആദ്യ ഐപിഎൽ കിരീടമാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടം മെയ് 22ന് കാണാനാകും എന്ന് പ്രതീക്ഷിക്കാം.

ലീഗിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഹൈദരാബാദും അവർ അർഹിച്ച സ്ഥാനങ്ങൾ തന്നെയാണ് ഫിനിഷ് ചെയ്തിരിക്കുന്നത്. ഈ സീസണിൽ ഏറ്റവും ആക്രമിച്ചു കളിച്ച രണ്ട് ടീമുകളാണ് കൊൽക്കത്തയും സൺറൈസേഴ്സ് ഹൈദരാബാദും. ഇരുവരും ആണ് മറ്റു ടീമുകൾക്കിടയിൽ വളരെ വലിയ ആധിപത്യം സ്ഥാപിച്ചു കൊണ്ടുള്ള വിജയങ്ങൾ നേടിയത്. ഏറ്റവും ശക്തരായ രണ്ടു ടീമുകൾ ഏറ്റുമുട്ടുമ്പോൾ ആ മത്സരവും പൊടിപ്പാറും എന്ന് പ്രതീക്ഷിക്കാം.

“മഴക്ക് ശേഷം ബാറ്റിംഗ് പ്രയാസമായിരുന്നു, 150 പോലും എടുക്കാൻ ആകില്ല എന്ന് തോന്നി” – ഫാഫ് ഡുപ്ലസിസ്

ചെന്നൈക്ക് എതിരായ മത്സരത്തിൽ മഴ ഇടവേള കഴിഞ്ഞ് കളി പുനരാരംഭിച്ചപ്പോൾ ബാറ്റിംഗ് വളരെ ദുഷ്കരമാായിരുന്നു എന്ന് ആർ സി ബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസ്. ടെസ്റ്റ് പിച്ച് പോലെ ഉണ്ടായിരുന്നു എന്നും അവിടെ നിന്ന് 200 റൺസ് എത്തിയത് അത്ഭുതകരമാണെന്നും ഫാഫ് മത്സര ശേഷം പറഞ്ഞു. ആർ സി ബി 218 റൺസ് ആയിരുന്നു എടുത്തത്. വിജയിച്ച് അവർക്ക് പ്ലേ ഓഫ് ഉറപ്പിക്കാനും ആയി.

അവിശ്വസനീയം ആയിരുന്നു ഈ രാത്രി. ഒരു വിജയത്തോടെ ബെംഗളൂരുവിലെ സീസൺ അവസാനിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഞാൻ ഇതുവരെ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനമായ പിച്ചായിരുന്നു ഇതെന്ന് എനിക്ക് തോന്നി. ഫാഫ് പറഞ്ഞു.

മഴയുടെ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഞാനും വിരാടും 140-150 എന്ന സ്കോർ നേടുന്നതിനെ കുറിച്ച് ആയുരുന്നു സംസാരിച്ചത്. അത്ര പ്രയാസകരമായിരുന്നു ബാറ്റിംഗ്. റാഞ്ചിയിലെ ടെസ്റ്റിലെ 5ആമത്തെ ദിവസത്തെ പിച്ച് പോലെയാണ് പിച്ച് മഴക്ക് ശേഷം പെരുമാറിയത്. അവിടെ 200 നേടിയത് അവിശ്വസനീയമാണ്. ആർ സി ബി ക്യാപ്റ്റൻ പറഞ്ഞു.

ടീമിന് ബാധ്യതയാണെന്ന് മനസ്സിലാക്കി മാറി നിന്ന മാക്സ്‌വെൽ, ഇന്ന് ടീമിന്റെ ഹീറോ ആയി!!

മാക്സ്‌വെൽ എന്ന ടീം പ്ലയറിന് ഇന്ന് കയ്യടിച്ചേ പറ്റൂ. സീസൺ തുടക്കത്തിൽ ഒരു വിധത്തിലും ഫോം കണ്ടെത്താൻ ആവാതെ വിഷമിച്ചപ്പോൾ മാക്സ്‌വെൽ ഒരു തീരുമാനം എടുത്തു. താൻ മാറി നിൽക്കാം. മറ്റുള്ളവർ കളിക്കട്ടെ എന്ന്. ഇന്ന് ഏത് ക്രിക്കറ്റ് താരം അങ്ങനെ ടീമിനു വേണ്ടി ഒരു തീരുമാനം എടുക്കും എന്ന് അറിയില്ല. മാക്സ്‌വെലിന്റെ ആ തീരുമാനം ആർ സി ബിക്ക് അന്ന് പോസിറ്റീവ് ആയ സഹായമായി എന്ന് തന്നെ പറയാം.

മാക്സ്‌വെലിനു പകരം ടീമിൽ എത്തിയ വിൽ ജാക്സ് ആർ സി ബിക്ക് ബാറ്റിംഗിലും ബൗളിംഗിലും ഒരു കരുത്തായി മാറുന്നത് കാണാൻ ആയി. ആർ സി ബി വിജയ വഴിയിലേക്ക് വന്നു. ഈ സമയം എല്ലാം മാക്സ്‌വെൽ തന്റെ തിരിച്ചുവരവിനായി ശ്രമിക്കുകയായിരുന്നു. വിൽ ജാക്സ് മടങ്ങിയപ്പോൾ മാക്സ്‌വെൽ വീണ്ടും ടീമിലേക്ക് എത്തി. ഇന്ന് തനിക്ക് ടീമിനായി പകരം നൽകാനുണ്ട് എന്ന് ഉറപ്പിച്ചായിരുന്നു മാക്സ്‌വെൽ ഇറങ്ങിയത്.

ഇന്ന് ബാറ്റു ചെയ്ത മാക്സ്‌വെൽ അവസാനം ഇറങ്ങി 5 പന്തിൽ നിന്ന് 16 റൺസ് ആണ് അടിച്ചത്. 218ലേക്ക് ആർ സി ബി എത്തിയത് അവസാനം ഈ ഇന്നിങ്സ് വന്നതു കൊണ്ടായിരുന്നു.

ബൗൾ കൊണ്ട് ഇന്ന് സ്റ്റാർ ആയത് മാക്സ്‌വെൽ തന്നെ. നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് എടുത്തു. ആദ്യ ഓവറിൽ ചെന്നൈയുടെ ഏറ്റവും മികച്ച ബാറ്റർ റുതുരാജിനെ ആണ് മാക്സ്‌വെൽ പുറത്താക്കിയത്. ശിവം ദൂബെയുടെ ഒരു ക്യാച്ച് സിറാജ് വിട്ടില്ലായിരുന്നു എങ്കിൽ മാക്സ്‌വെലിന് രണ്ട് വിക്കറ്റുകൾ ലഭിക്കുമായിരുന്നു.

ചെന്നൈയെ തോൽപ്പിച്ച് RCB പ്ലേ ഓഫിൽ എത്തും എന്ന് ലാറ

ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ച് ആർ സി ബി പ്ലേ ഓഫിൽ എത്തും എന്ന് മുൻ വെസ്റ്റ് ഇൻഡീസ് നായകൻ ബ്രയാൻ ലാറ. നാളെ പ്ലേ ഓഫിൽ ആര് എത്തും എന്ന് തീരുമാനിക്കാൻ പോകുന്ന മത്സരത്തിൽ ആർ സി ബിയും ചെന്നൈയും നേർക്കുനേർ വരാൻ ഇരിക്കുകയാണ്‌. അഞ്ച് മത്സരങ്ങളുടെ വിജയ പരമ്പരയുമായി വരുന്ന ആർസിബിക്ക് ചെന്നൈ സൂപ്പർ കിംഗ്സിനെയും തോല്പ്പിക്കാൻ ആകും എന്ന് ലാറ പറയുന്നു.

“ആർസിബിക്ക് ഇപ്പോൾ അഞ്ച് മത്സരങ്ങളുടെ തുടർച്ചയായ വിജയത്തിന്റെ ആത്മവിശ്വാസം ഉണ്ട്, ഈ വർഷം മറ്റൊരു ടീമും അത് ചെയ്തിട്ടില്ല. തകർപ്പൻ ഫോമിലുള്ള വിരാട് കോഹ്‌ലി അവർക്കുണ്ട്. ടീമിൻ്റെ വിജയത്തിൽ മറ്റ് കളിക്കാരും അവരുടെ റോൾ നന്നായി ചെയ്യുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.”അദ്ദേഹം പറഞ്ഞു.

“ആർസിബി ഒരിക്കലും ഐപിഎൽ നേടിയിട്ടില്ല, അവർക്ക് അത് നേടാനുള്ള ആഗ്രഹം ശക്തമാണെന്ന് തനിക്ക് തോന്നുന്നു. പ്ലേ ഓഫിലെത്താൻ ചെന്നൈക്ക് എതിരായ മത്സരം അവരെ സഹായിക്കും. ഇതൊരു മികച്ച അവസരമാണ്, ടീമിൻ്റെ ഫോം മികച്ചതാണ്, വിജയിക്കണമെന്ന ആഗ്രഹം അവർക്ക് ഉണ്ട്, ഡു പ്ലെസിസ്, സിറാജ്, വിരാട് തുടങ്ങിയ സീനിയർ താരങ്ങളും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്” ലാറ അഭിപ്രായപ്പെട്ടു.

“യുവ കളിക്കാരും അവസരത്തിനൊത്ത് ഉയരുന്നു. ഈ ടൂർണമെൻ്റിൽ ആർ സി ബി മുന്നോട്ട് പോകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവർ സിഎസ്‌കെയ്‌ക്കെതിരെ വിജയിക്കും,” ലാറ പറഞ്ഞു

പടിദാറിനെ ആർ സി ബി എന്തു വിലനൽകിയും നിലനിർത്തണം എന്ന് സ്റ്റൈറിസ്

ഐപിഎൽ 2025 സീസണിലേക്ക് ആർ സി ബി രജദ് പടിദാറിനെ നിലനിർത്തണം എന്ന് മുൻ ന്യൂസിലൻഡ് ഓൾറൗണ്ടർ സ്കോട്ട് സ്റ്റൈറിസ്. ആർസിബി യുവ ബാറ്ററെ ഓക്ഷനായി വിട്ടു കൊടുക്കരുത് എന്ന് സ്റ്റ്രൈറിസ് ഉപദേശിച്ച്. ഈ സീസണിൽ തുടക്കത്തിൽ പതറി എങ്കിലും ഇപ്പോൾ പടിദാർ ഗംഭീര ഫോമിലാണ് കളിക്കുന്നത്.

“രജത് പാട്ടിദാറിന്റെ കഴിവ് ഞങ്ങൾക്കറിയാമായിരുന്നു. പക്ഷേ, ഞാൻ ആർസിബിയുടെ ചുമതല വഹിച്ചിരുന്നെങ്കിൽ, എന്നെ നാല് കളിക്കാരെ നിലനിർത്താൻ അനുവദിച്ചിരുന്നെങ്കിൽ രജത് പതിദാർ നാല് പേരിൽ ഒരാളായിരിക്കും.” സ്റ്റ്രൈറിസ് പറഞ്ഞു.

എല്ലാ വലിയ പേരുകളെയും കുറിച്ച് ചിന്തിക്കുക, പക്ഷേ, ഞാൻ നിലനിർത്തുന്ന പേരുകളിൽ ഒരാളായിരിക്കും അദ്ദേഹം. ഓക്ഷനിൽ പോയി വീണ്ടും പടിദാറിനെ വിളിച്ചെടുക്കുക എളുപ്പമാകില്ല, അദ്ദേഹം എല്ലാ വർഷവും ശക്തിയിൽ നിന്ന് കൂടുതൽ ശക്തിയിലേക്ക് പോകുമെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു

Exit mobile version