Picsart 24 05 18 23 53 41 722

ടീമിന് ബാധ്യതയാണെന്ന് മനസ്സിലാക്കി മാറി നിന്ന മാക്സ്‌വെൽ, ഇന്ന് ടീമിന്റെ ഹീറോ ആയി!!

മാക്സ്‌വെൽ എന്ന ടീം പ്ലയറിന് ഇന്ന് കയ്യടിച്ചേ പറ്റൂ. സീസൺ തുടക്കത്തിൽ ഒരു വിധത്തിലും ഫോം കണ്ടെത്താൻ ആവാതെ വിഷമിച്ചപ്പോൾ മാക്സ്‌വെൽ ഒരു തീരുമാനം എടുത്തു. താൻ മാറി നിൽക്കാം. മറ്റുള്ളവർ കളിക്കട്ടെ എന്ന്. ഇന്ന് ഏത് ക്രിക്കറ്റ് താരം അങ്ങനെ ടീമിനു വേണ്ടി ഒരു തീരുമാനം എടുക്കും എന്ന് അറിയില്ല. മാക്സ്‌വെലിന്റെ ആ തീരുമാനം ആർ സി ബിക്ക് അന്ന് പോസിറ്റീവ് ആയ സഹായമായി എന്ന് തന്നെ പറയാം.

മാക്സ്‌വെലിനു പകരം ടീമിൽ എത്തിയ വിൽ ജാക്സ് ആർ സി ബിക്ക് ബാറ്റിംഗിലും ബൗളിംഗിലും ഒരു കരുത്തായി മാറുന്നത് കാണാൻ ആയി. ആർ സി ബി വിജയ വഴിയിലേക്ക് വന്നു. ഈ സമയം എല്ലാം മാക്സ്‌വെൽ തന്റെ തിരിച്ചുവരവിനായി ശ്രമിക്കുകയായിരുന്നു. വിൽ ജാക്സ് മടങ്ങിയപ്പോൾ മാക്സ്‌വെൽ വീണ്ടും ടീമിലേക്ക് എത്തി. ഇന്ന് തനിക്ക് ടീമിനായി പകരം നൽകാനുണ്ട് എന്ന് ഉറപ്പിച്ചായിരുന്നു മാക്സ്‌വെൽ ഇറങ്ങിയത്.

ഇന്ന് ബാറ്റു ചെയ്ത മാക്സ്‌വെൽ അവസാനം ഇറങ്ങി 5 പന്തിൽ നിന്ന് 16 റൺസ് ആണ് അടിച്ചത്. 218ലേക്ക് ആർ സി ബി എത്തിയത് അവസാനം ഈ ഇന്നിങ്സ് വന്നതു കൊണ്ടായിരുന്നു.

ബൗൾ കൊണ്ട് ഇന്ന് സ്റ്റാർ ആയത് മാക്സ്‌വെൽ തന്നെ. നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് എടുത്തു. ആദ്യ ഓവറിൽ ചെന്നൈയുടെ ഏറ്റവും മികച്ച ബാറ്റർ റുതുരാജിനെ ആണ് മാക്സ്‌വെൽ പുറത്താക്കിയത്. ശിവം ദൂബെയുടെ ഒരു ക്യാച്ച് സിറാജ് വിട്ടില്ലായിരുന്നു എങ്കിൽ മാക്സ്‌വെലിന് രണ്ട് വിക്കറ്റുകൾ ലഭിക്കുമായിരുന്നു.

Exit mobile version