വിരാട് കോഹ്‌ലി ആർ സി ബിക്ക് ഒപ്പം പരിശീലനം ആരംഭിച്ചു

എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന തീവ്രമായ നെറ്റ് സെഷനിലൂടെ വിരാട് കോഹ്‌ലി ഐപിഎൽ 2025-നുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ബാറ്റർ ത്രോഡൗൺ സ്പെഷ്യലിസ്റ്റുകളെ നേരിട്ടു.

ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ നിർണായക പങ്ക് വഹിച്ച കോഹ്‌ലി മികച്ച ഫോമിലാണ് ഈ സീസണിലേക്ക് പ്രവേശിക്കുന്നത്. പാക്കിസ്ഥാനെതിരായ മാച്ച് വിന്നിംഗ് സെഞ്ച്വറി ഉൾപ്പെടെ അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 218 റൺസ് അദ്ദേഹം നേടി. ഐപിഎൽ 2024 ൽ 741 റൺസുമായി ഓറഞ്ച് ക്യാപ്പ് നേടിയ മുൻ ആർസിബി ക്യാപ്റ്റൻ, പുതിയ നായകൻ രജത് പതിദാറിന് കീഴിൽ ആർ സി ബിയുടെ കന്നി കിരീടമാണ് ലക്ഷ്യമിടുന്നത്.

മാർച്ച് 22 ന് നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ RCB അവരുടെ IPL 2025 ക്യാമ്പയിൻ ആരംഭിക്കും.

ആർ സി ബിക്ക് ആശ്വാസം, ജോഷ് ഹേസിൽവുഡ് ഐ പി എൽ കളിക്കും

2025 ലെ ഐപിഎല്ലിന് മുമ്പ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) സന്തോഷ വാർത്ത. സ്റ്റാർ ഓസ്‌ട്രേലിയൻ പേസർ ജോഷ് ഹേസിൽവുഡ് ടൂർണമെന്റിൽ പങ്കെടുക്കാൻ ഫിറ്റ്നസ് നേടി. 12.50 കോടി രൂപയ്ക്ക് ഐപിഎൽ 2025 ലെ ലേലത്തിലെ ഏറ്റവും വിലയേറിയ ഓസ്‌ട്രേലിയൻ കളിക്കാരനായ ഹേസിൽവുഡ് അവസാന രണ്ട് മാസമായി ക്രിക്കറ്റിൽ നിന്ന് പുറത്തായിരുന്നു.

ബോർഡർ-ഗവാസ്കർ ട്രോഫിക്കിടെ അനുഭവിച്ച ഒരു സൈഡ് സ്ട്രെയിനിൽ നിന്ന് സുഖം പ്രാപിച്ചുവരികയായിരുന്നു, ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പരിക്ക് കാരണം താരത്തിന് മാറി നിൽക്കേണ്ടി വന്നിരുന്നു.

ഹേസിൽവുഡ് ഇപ്പോൾ ഫിറ്റാണെങ്കിലും, സീസണിലുടനീളം പരിക്കുകളില്ലാതെ നിലനിർത്താൻ ആർസിബി അദ്ദേഹത്തിന്റെ ജോലിഭാരം ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടിവരും. ഭുവനേശ്വർ കുമാറും യാഷ് ദയാലും ആണ് ഹേസിൽവുഡിന് ഒപ്പം ഉള്ള ആർ സി ബിയുടെ പേസ് ഓപ്ഷൻ.

അവസാന ലീഗ് പോരാട്ടത്തിൽ RCB മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു

ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന വനിതാ പ്രീമിയർ ലീഗ് പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിന് എതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 11 റൺസിൻ്റെ ജയം നേടി. ഇതോടെ മുംബൈ ഇന്ത്യൻസ് എലിമിനേറ്റർ കളിക്കേണ്ടി വരും എന്ന് ഉറപ്പായി.

ആദ്യം ബാറ്റ് ചെയ്ത ആർസിബി വനിതകൾ സ്മൃതി മന്ദാനയുടെ 37 പന്തിൽ 53 റൺസിൻ്റെയും എല്ലിസ് പെറിയുടെ പുറത്താകാതെ നേടിയ 49 റൺസിൻ്റെയും ബലത്തിൽ 199/3 എന്ന ശക്തമായ സ്കോർ പടുത്തുയർത്തി.

മറുപടിയായി, MI ഒരു പോരാട്ടം നടത്തി, നാറ്റ് സ്കൈവർ-ബ്രണ്ട് 35 പന്തിൽ 69 റൺസെടുത്തു. എന്നിരുന്നാലും, വിക്കറ്റുകൾ വീണത് അവരുടെ ചെയ്സ് മന്ദഗതിയിലാക്കിം അവസാനം സജന സജീവം പൊരുതി നോക്കി എങ്കിലും ലക്ഷ്യം ദൂരെ ആയിരുന്നു. അവരുടെ ഇന്നിംഗ്സ് 20 ഓവറിൽ 188/9 എന്ന നിലയിൽ അവസാനിച്ചു. സ്‌നേഹ് റാണ (3/26), പെറി (2/53) എന്നിവർ ആർസിബിക്കായി നന്നായി ബൗൾ ചെയ്തു.

എല്ലിസ് പെറിയുടെ മികവിൽ RCB-ക്ക് മികച്ച സ്കോർ

വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വനിതാ ടീം 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി. 57 പന്തിൽ നിന്ന് ഒമ്പത് ഫോറുകളും മൂന്ന് സിക്‌സറുകളും ഉൾപ്പെടെ 157.89 എന്ന സ്ട്രൈക്ക് റേറ്റിൽ 90 റൺസ് എടുത്ത എല്ലിസ പെറിയുടെ ആർ സി ബി നല്ല സ്കോർ നേടിയത്.

ക്യാപ്റ്റൻ സ്മൃതി മന്ദാന ദീപ്തി ശർമ്മയുടെ പന്തിൽ വെറും 6 റൺസിന് പുറത്തായത് കൊണ്ട് തുടക്കത്തിൽ ആർ സി ബി പ്രയാസപ്പെട്ടിരുന്നു‌. ഡാനിയേൽ വ്യാറ്റ്-ഹോഡ്ജ് 41 പന്തിൽ നിന്ന് നാല് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ഉൾപ്പെടെ 57 റൺസ് നേടി നല്ല സംഭാവന നൽകി.

യുപി വാരിയേഴ്‌സിനായി ചിനെല്ലെ ഹെൻറി ദീപ്തി ശർമ്മ, തഹ്ലിയ മക്ഗ്രാത്ത് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

സ്മൃതി മന്ദാന തകർത്താടി!! ആർ സി ബിക്ക് രണ്ടാം ജയം

ഡബ്ല്യുപി‌എൽ 2024 ലെ നാലാമത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് വനിതകൾക്കെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വനിതകൾ 8 വിക്കറ്റിന്റെ തകർപ്പൻ വിജയം നേടി. 47 പന്തിൽ നിന്ന് 81 റൺസ് നേടിയ സ്മൃതി മന്ദാനയുടെ മികവിൽ 142 റൺസ് എന്ന വിജയലക്ഷ്യം വെറും 16.2 ഓവറിൽ ആർ‌സി‌ബി മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് വനിതകൾ 19.3 ഓവറിൽ 141 റൺസിന് പുറത്തായി. ജെമീമ റോഡ്രിഗസും (22 പന്തിൽ 34) സാറാ ബ്രൈസും (19 പന്തിൽ 23) പ്രതിരോധം തീർത്തെങ്കിലും ആർ‌സി‌ബിയുടെ അച്ചടക്കമുള്ള ബൗളിംഗ് അവരെ വലിയ സ്കോറിൽ നിന്ന് തടഞ്ഞു.

ബൗളർമാരിൽ രേണുക സിംഗ് (3/23), ജോർജിയ വെയർഹാം (3/25) എന്നിവർ ആർ സി ബിക്ക് ആയി മികച്ച പ്രകടനം കാഴ്ചവച്ചു. കിം ഗാർത്ത് (2/19), ഏക്താ ബിഷ്ത് (2/35) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

142 റൺസ് പിന്തുടർന്ന ആർസിബിക്കായി മന്ദാനയും ഡാനിയേൽ വ്യാറ്റ്-ഹോഡ്ജും (33 പന്തിൽ 42) ഓപ്പണിംഗ് വിക്കറ്റിൽ 112 റൺസ് കൂട്ടിച്ചേർത്തു. ഓപ്പണർമാരായ ഇരുവരെയും നഷ്ടപ്പെട്ടെങ്കിലും, റിച്ച ഘോഷും (5 പന്തിൽ 11) എല്ലിസ് പെറിയും (13 പന്തിൽ 7) വിജയലക്ഷ്യം അനായാസമായി പൂർത്തിയാക്കി.

ഈ വിജയത്തോടെ, ആർസിബി വനിതകൾ ലീഗിൽ 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു.

RCB-ക്ക് വൻ തിരിച്ചടി, ശ്രേയങ്ക പാട്ടീൽ ഈ WPL കളിക്കില്ല!!

കഴിഞ്ഞ സീസണിലെ പർപ്പിൾ ക്യാപ്പ് ജേതാവായ ശ്രേയങ്ക പാട്ടീൽ പരിക്കിനെ തുടർന്ന് 2025 ലെ വനിതാ പ്രീമിയർ ലീഗിൽ (WPL) നിന്ന് പുറത്തായി. 2024 ലെ WPL-ൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ പ്രതിഭാധനയായ ഓൾറൗണ്ടർ, ഈ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (RCB) ഒരു വലിയ നഷ്ടമായിരിക്കും.

പരിചയസമ്പന്നനായ ഓഫ് സ്പിന്നർ സ്നേഹ റാണയെ പകരക്കാരിയായി RCB തിരഞ്ഞെടുത്തു. ഓൾറൗണ്ട് കഴിവുകൾക്ക് പേരുകേട്ട റാണ, ടീമിനെ സഹായിക്കും എന്ന് ക്ലബ് കരുതുന്നു. ഇന്നലെ ഗുജറാത്ത് ജയന്റ്സിനെ തോൽപ്പിച്ച് കൊണ്ട് മികച്ച രീതിയിൽ സീസൺ ആരംഭിക്കാൻ ആർ സ് ബിക്ക് ആയിരുന്നു.

WPL ഉദ്ഘാടന മത്സരത്തിൽ ആർ സി ബിക്ക് തകർപ്പൻ ജയം

WPL ഉദ്ഘാടന മത്സരത്തിൽ ആർ സി ബിക്ക് ആവേശകരമായ വിജയം. ഗുജറാത്ത് ജയന്റ്സ് ഉയർത്തിയ 202 എന്ന വിജയലക്ഷ്യം പിന്തുടർന്ന ആർ സി ബി 18.3 ഓവറിലേക്ക് 4 വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലേക്ക് എത്തി.

തുടക്കത്തിൽ തന്നെ 9 റൺസ് എടുത്ത സ്മൃതിയെയും 4 റൺസ് എടുത്ത ഹോഡ്ജിനെയും ആർ സി ബിക്ക് നഷ്ടമായി. എന്നാൽ എലിസ് പെറിയും രാഘബി ബിഷ്ടും ആർ സി ബിയെ മുന്നോട്ട് നയിച്ചു. പെറി 34 പന്തിൽ നിന്ന് 57 റൺസ് എടുത്തു. രാഘവി 27 പന്തിൽ 25 റൺസും നേടി.

പിറകെ വന്ന റിച്ച ഘോഷ് 27 പന്തിൽ 64 റൺസും കനിക അഹുജ 14 പന്തിൽ 30 റൺസും എടുത്ത് ആർ സി ബിയെ ജയത്തിൽ എത്തിച്ചു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ജയന്റ്സ് 20 ഓവറിൽ 201/5 എന്ന മികച്ച സ്കോർ ആണ് നേടിയത്. ക്യാപ്റ്റൻ ആഷ്‌ലീ ഗാർഡ്‌നർ 37 പന്തിൽ നിന്ന് 79* റൺസ് നേടി. മൂന്ന് ഫോറുകളും എട്ട് സിക്‌സറുകളും ഉൾപ്പെടെ 213.51 എന്ന അത്ഭുതകരമായ സ്ട്രൈക്ക് റേറ്റിൽ ക്യാപ്റ്റൻ ബാറ്റു ചെയ്തു.

ബെത്ത് മൂണി 42 പന്തിൽ നിന്ന് 56 റൺസ് നേടി മികച്ച തുടക്കം നൽകി, ഡിയന്ദ്ര ഡോട്ടിന്റെ 13 പന്തിൽ നിന്ന് 25 റൺസ് നേടി.

ആർ‌സി‌ബി വനിതകൾക്കായി, രേണുക സിംഗ് മികച്ച ബൗളറായി., നാല് ഓവറിൽ 25 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.

WPL 2025 സീസണ് ഇന്ന് തുടക്കം! RCB ഗുജറാത്ത് ജയന്റ്‌സിനെതിരെ

വനിതാ പ്രീമിയർ ലീഗ് (WPL) 2025 സീസൺ ഇന്ന്, ഫെബ്രുവരി 14 ന് വഡോദരയിലെ കൊടാമ്പി സ്റ്റേഡിയത്തിൽ ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB) ഗുജറാത്ത് ജയന്റ്‌സിനെ നേരിടും. അഞ്ച് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് മാർച്ച് 15 വരെ നീണ്ടുനിൽക്കും. വഡോദര, ബെംഗളൂരു, ലഖ്‌നൗ, മുംബൈ എന്നീ നാല് വേദികളിലായാണ് മത്സരങ്ങൾ നടക്കുക‌.

സ്മൃതി മന്ദാന നയിക്കുന്ന RCB കിരീടം നിലനിർത്താൻ ആണ് ലക്ഷ്യമിടുന്നത്‌. അതേസമയം UP വാരിയേഴ്‌സ്, മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ജയന്റ്‌സ് എന്നിവരും ഇത്തവണ ടീം ശക്തമാക്കിയിട്ടുണ്ട്‌. U19 T20 ലോകകപ്പ് ജേതാക്കളായ അഞ്ച് ഇന്ത്യൻ കളിക്കാരുടെ WPL അരങ്ങേറ്റവും ഈ സീസണിൽ അടയാളപ്പെടുത്തും.

എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് ആരംഭിക്കും.

മുമ്പ് എന്താണ് എന്നതിൽ അല്ല പുതിയ സീസണിലാണ് ശ്രദ്ധ – ആർ സി ബിയുടെ പുതിയ ക്യാപ്റ്റൻ

ഐ‌പി‌എൽ 2025-ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രജത് പട്ടീദാർ തന്റെ സന്തോഷം പങ്കുവെച്ചു.

“എനിക്ക് ഇപ്പോൾ ശരിക്കും സന്തോഷം തോന്നുന്നു. എന്റെ ക്യാപ്റ്റൻസി രീതിയെക്കുറിച്ച് പറയുകയാണെങ്കിൽ, ഞാൻ എന്റെ കളിക്കാരെ പിന്തുണയ്ക്കുകയും അവരോടൊപ്പം നിൽക്കുകയും ചെയ്യേണ്ടത് പ്രധാനമാണ് എന്ന് കരുതുന്നു. എന്നെ സഹായിക്കാൻ ഒരു കൂട്ടം ലീഡേഴ്സ് ഈ ടീമിൽ ഉണ്ട്. വിരാടിനെ പോലെ ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളിൽ നിന്ന് പഠിക്കാനുള്ള മികച്ച അവസരമാണിത്. വിരാടിന്റെ അനുഭവവും ആശയങ്ങളും തീർച്ചയായും എന്റെ ക്യാപ്റ്റൻസിക്ക് സഹായകമാകും,” പട്ടീദാർ പറഞ്ഞു.

മുൻകാല നേട്ടങ്ങളേക്കാൾ ഭാവിയിലാണ് തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും 31-കാരൻ ഊന്നിപ്പറഞ്ഞു, മുതിർന്ന കളിക്കാരിൽ നിന്ന് മാർഗ്ഗനിർദ്ദേശം തേടുന്നതിനൊപ്പം തനിക്ക് ശരിയെന്ന് തോന്നുന്ന തീരുമാനം എടുക്കും എന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ പിറകോട്ട തിരിഞ്ഞു നോക്കുന്നില്ല, ഞാൻ ആകാംക്ഷയോടെ പുതിയ സീസണായി കാത്തിരിക്കുകയാണ്. ഞങ്ങൾക്ക് ധാരാളം പരിചയസമ്പന്നരായ കളിക്കാരുണ്ട്, പരിചയസമ്പന്നരായ ലീഡേഴ്സ്. എന്റെ ക്യാപ്റ്റൻസി രീതി വ്യത്യസ്തമാണ്. അതിനാൽ, ഞാൻ എന്റെ തോന്നലുകളെ പിന്തുണയ്ക്കും. ഒപ്പം മറ്റുള്ളവരിൽ നിന്നും സഹായവും തേടും,” അദ്ദേഹം കൂട്ടിച്ചേർത്തു.

കോഹ്ലി അല്ല!! രജത് പടിദാർ ആർസിബിയുടെ പുതിയ ക്യാപ്റ്റൻ!

ആർ സി ബി അവരുടെ പുതിയ ക്യാപ്റ്റൻ ആയി രജത് പടിദാറിനെ പ്രഖ്യാപിച്ചു. ഫാഫ് ഡു പ്ലെസിസിനെ റിലീസ് ചെയ്തതോടെ ആരാകും ആർ സി ബിയുടെ അടുത്ത ക്യാപ്റ്റൻ എന്ന് ഏവരും ഉറ്റു നോക്കുക ആയിരുന്നു‌. വിരാട് കോഹ്ലി ക്യാപ്റ്റൻ ആയി തിരിച്ചുവരുമോ എന്നുള്ള ചർച്ചകൾ അവസാനിപ്പിച്ചാണ് പടിദാറിനെ നിയമിച്ചുള്ള പ്രഖ്യാപനം വരുന്നത്.

മധ്യപ്രദേശിനെ സയ്യിദ് മുഷ്താഖ് അലി ടി 20 ട്രോഫി 2024 ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റൻ ആണ് രജത്. ആർ‌സി‌ബിക്കായി അവസാന സീസണുകളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവക്കുന്ന, രജത് പട്ടീദർ ആർ സി ബിക്ക് അവരുടെ ആദ്യ ഐ പി എൽ കിരീടം കൊണ്ടു തരും എന്ന് ആരാധാകർ പ്രതീക്ഷ വെക്കുന്നു.

.

എബി ഡിവില്ലിയേഴ്‌സ് കളിച്ച ഐപിഎൽ ഫ്രാഞ്ചൈസി തെറ്റിപ്പോയി – സഞ്ജയ് മഞ്ജരേക്കർ

ദക്ഷിണാഫ്രിക്കൻ ഇതിഹാസ ബാറ്റ്‌സ്മാൻ എബി ഡിവില്ലിയേഴ്‌സിനെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ ഒരു വിവാദ പ്രസ്താവന നടത്തി. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഡിവില്ലിയേഴ്‌സ് തെറ്റായ ഫ്രാഞ്ചൈസിക്ക് വേണ്ടിയാണ് കളിച്ചത് എന്ന് മഞ്ജരേക്കർ പറഞ്ഞു.

“എബി അവിശ്വസനീയനായിരുന്നു, പക്ഷേ ഐപിഎല്ലിൽ അദ്ദേഹത്തെ ശരിയായി ക്ലബ് ഉപയോഗിച്ചില്ല. അദ്ദേഹത്തിന്റെ യഥാർത്ഥ കഴിവ് അതു കൊണ്ട് കാണാൻ ആയില്ല,” മഞ്ജരേക്കർ പറഞ്ഞു.

“ക്ഷമിക്കണം, പക്ഷേ അദ്ദേഹം കളിച്ച ഫ്രാഞ്ചൈസി തെറ്റി പോയി. മറ്റെവിടെയെങ്കിലും കളിച്ചിരുന്നെങ്കിൽ, എബി ഡിവില്ലിയേഴ്‌സിന്റെ മഹത്വം നമുക്ക് കാണാമായിരുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

11 സീസണുകളിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) വേണ്ടി കളിച്ച ഡിവില്ലിയേഴ്‌സ് 184 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 5162 റൺസ് നേടിയെങ്കിലും ഒരു ഐപിഎൽ കിരീടം പോലും അവർക്ക് ഒപ്പം നേടിയിരുന്നില്ല.

3 കോടിക്ക് ടിം ഡേവിഡിനെ സ്വന്തമാക്കി ആർ.സി.ബി

ഇന്ത്യൻ പ്രീമിയർ ലീഗ് താര ലേലത്തിൽ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ടിം ഡേവിഡിനെ 3 കോടി നൽകി സ്വന്തമാക്കി ആർ.സി.ബി. 2 കോടി അടിസ്ഥാന വില ഉണ്ടായിരുന്ന താരത്തിന് ആയി ബാഗ്ലൂർ അല്ലാതെ ഹൈദരാബാദ് ആയിരുന്നു രംഗത്ത് വന്നത്.

എന്നാൽ അവരെ ആർ.സി.ബി മറികടക്കുക ആയിരുന്നു. താരത്തെ നിലനിർത്താൻ മുംബൈ RTN ഉപയോഗിച്ചില്ല. കഴിഞ്ഞ സീസണിൽ മുംബൈയിൽ നിരാശ ആയിരുന്നു ഫലം എങ്കിലും ഫോമിൽ എത്തിയാൽ ടിം ഡേവിഡിന്റെ വമ്പൻ അടികൾ ടീമിന് കരുത്ത് ആവുമെന്നാണ് ആർ.സി.ബി പ്രതീക്ഷ.

Exit mobile version