മുല്ലൻപൂരിൽ നടന്ന ഐപിഎൽ 2025 ലെ ഒന്നാം ക്വാളിഫയറിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ തകർപ്പൻ ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു. പഞ്ചാബ് കിംഗ്‌സിനെ വെറും 14.1 ഓവറിൽ 101 റൺസിന് അവർ എറിഞ്ഞിട്ടു. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ആർസിബി ബൗളർമാർ പഞ്ചാബിനെ നിഷ്കരുണം തകർത്തു. ജോഷ് ഹേസൽവുഡും സുയാഷ് ശർമ്മയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ യാഷ് ദയാൽ രണ്ട് വിക്കറ്റുകൾ നേടി.
പഞ്ചാബിൻ്റെ ഇന്നിംഗ്‌സിന് ഒരു സമയത്തും വേഗതയോ സ്ഥിരതയോ കൈവരിക്കാനായില്ല. മുൻനിര ബാറ്റർമാർ തുടരെ തുടരെ പുറത്തായി. മാർക്കസ് സ്റ്റോയിനിസ് (17 പന്തിൽ 26) മാത്രമാണ് അല്പം ചെറുത്തുനിന്നത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ജോഷ് ഇംഗ്ലിസ്, പ്രതീക്ഷ നൽകുന്ന യുവതാരം പ്രിയാൻഷ് ആര്യ എന്നിവരെല്ലാം കുറഞ്ഞ സ്കോറിന് പുറത്തായതോടെ ടീമിന് കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ കഴിഞ്ഞില്ല.
ഐപിഎൽ ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ ആർസിബിക്ക് ഇനി 102 റൺസ് മാത്രം മതി.
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് (ആർസിബി) ഐപിഎൽ 2025 പ്ലേഓഫിന് മുന്നോടിയായി വലിയ തിരിച്ചടി. അവരുടെ മികച്ച ഫോമിലുള്ള ഫിനിഷർ ടിം ഡേവിഡിന് കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ അവസാന ലീഗ് മത്സരത്തിനിടെ ഹാംസ്ട്രിംഗ് പരിക്കേറ്റു.
ഡേവിഡ് ഡീപ് സ്ക്വയർ ലെഗിൽ ഫീൽഡ് ചെയ്യുമ്പോൾ ഒരു ബൗണ്ടറി തടയാൻ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഡൈവ് ചെയ്ത ഉടൻ തന്നെ അദ്ദേഹം ഹാംസ്ട്രിംഗിൽ കൈവെച്ച് വേദനയോടെ പുറത്തേക്ക് നടന്നു.
പരിക്ക് ഉണ്ടായിരുന്നിട്ടും ഡേവിഡ് പിന്നീട് ബാറ്റ് ചെയ്യാൻ തിരിച്ചെത്തിയെങ്കിലും ഓടാൻ നന്നായി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അദ്ദേഹം ഒരു റൺസ് മാത്രമാണ് നേടിയത്.
ഈ സീസണിൽ ആർസിബിയുടെ പ്രധാന കളിക്കാരിലൊരാളായിരുന്നു ഡേവിഡ്. 193.8 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ 186 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ജേക്കബ് ബെഥേലും ലുങ്കി എൻഗിഡിയും അന്താരാഷ്ട്ര മത്സരങ്ങൾ കാരണം പ്ലേഓഫ് കളിക്കില്ല. ജോഷ് ഹേസൽവുഡ് ഇപ്പോഴും തോളിലെ പരിക്കിൽ നിന്ന് മോചിതനായി വരുന്നതേയുള്ളൂ. ഇതിനുപുറമെ ഡേവിഡിൻ്റെ പരിക്ക് കൂടെ വന്നത് ആർസിബിയുടെ ആശങ്ക വർദ്ധിപ്പിക്കുന്നു.
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ (ആർസിബി) ക്യാപ്റ്റൻ രജത് പാട്ടിദാറിന് മെയ് 17 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ നിർണായക ഐപിഎൽ മത്സരം നഷ്ടമായേക്കും. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിനിടെ 31 കാരനായ ബാറ്റർക്ക് വിരലിന് പരിക്കേറ്റിരുന്നു. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ സംഘർഷങ്ങളെത്തുടർന്ന് ടൂർണമെൻ്റിന് ദീർഘകാലം ഇടവേള ലഭിച്ചിട്ടും താരം പൂർണ്ണമായി സുഖം പ്രാപിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, പാട്ടിദാറിൻ്റെ പരിക്ക് ഇപ്പോഴും ഭേദമായി വരുന്നേയുള്ളൂ, അദ്ദേഹത്തിൻ്റെ പങ്കാളിത്തം ഉറപ്പില്ല. ഐപിഎൽ നിർത്തിവയ്ക്കുന്നതിന് മുമ്പ് ലഖ്‌നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരവും അദ്ദേഹത്തിന് നഷ്ടമാകുമായിരുന്നു. അന്ന് ജിതേഷ് ശർമ്മയായിരുന്നു ടീമിനെ നയിക്കാൻ സാധ്യതയുണ്ടായിരുന്നത്. പാട്ടിദാറിൻ്റെ ഫിറ്റ്നസിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ലാത്തതിനാൽ, അദ്ദേഹം കളിക്കാത്ത പക്ഷം ആരാകും ടീമിനെ നയിക്കുക എന്നറിയാൻ ആരാധകർ കാത്തിരിക്കുകയാണ്.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ഐപിഎൽ 2025 ലെ 52-ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് രണ്ട് റൺസിന് തോറ്റതിന് പിന്നാലെ ടീമിന്റെ തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്യാപ്റ്റൻ എം എസ് ധോണി. എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ 214 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സിഎസ്കെ, 17 കാരനായ ആയുഷ് മാത്രെയുടെ 48 പന്തിൽ 94 റൺസിന്റെ വെടിക്കെട്ട് ഇന്നിംഗ്സും രവീന്ദ്ര ജഡേജയുടെ 45 പന്തിൽ പുറത്താകാതെ നേടിയ 77 റൺസും ഉണ്ടായിട്ടും നിരാശാജനകമായ തോൽവി ഏറ്റുവാങ്ങി.
എട്ട് പന്തിൽ 12 റൺസ് നേടിയ ധോണി അവസാന ഓവറിൽ യാഷ് ദയാലിന്റെ പന്തിൽ എൽബിഡബ്ല്യു ആയി പുറത്തായി. അപ്പോൾ മൂന്ന് പന്തിൽ 13 റൺസായിരുന്നു സിഎസ്കെയ്ക്ക് വേണ്ടിയിരുന്നത്.
“ഞാൻ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ, ആവശ്യമായ റൺസ് വെച്ച് നോക്കുമ്പോൾ, സമ്മർദ്ദം കുറയ്ക്കാൻ ഞാൻ കുറച്ച് വലിയ ഷോട്ടുകൾ കൂടി അടിക്കണമായിരുന്നു. ഞാൻ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.” – ധോണി പറഞ്ഞു.
അവസാന ഓവറിന് തൊട്ടുമുന്‍പുള്ള ഓവറിൽ ഭുവനേശ്വർ കുമാറിനെതിരെ ധോണി ഒരു സിക്സർ നേടി എങ്കിലും സിഎസ്കെ രണ്ട് റൺസിന് തോറ്റു.
ചെന്നെ സൂപ്പർ കിംഗ്സ് ഈ സീസണിൽ രണ്ടാം തവണയും ആർ സി ബിയോട് തോറ്റു. ഇന്ന് ആർ സി ബി ഉയർത്തിയ 214 എന്ന വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 211 റൺസ് എടുക്കാനെ ആയുള്ളൂ. ആയുഷിന്റെയും ജഡേജയുടെയും മികച്ച ഇന്നിങ്സുകൾ ഉണ്ടായെങ്കിലും ലക്ഷ്യത്തിന് 2 റൺസ് പിറകിൽ ചെന്നൈ വീണു.
ചെന്നൈ സൂപ്പർ കിംഗ്സിന് 14 റൺസ് എടുത്ത ഷെയ്ക് റഷീദിനെയും 5 റൺസ് എടുത്ത സാം കറനെയും പെട്ടെന്ന് നഷ്ടപ്പെട്ടു എങ്കിലും ആയുഷ് മാത്രെയുടെ മികച്ച ഇന്നിംഗ്സ് സി എസ് കെയെ റൺ റേറ്റ് കീപ്പ് ചെയ്യുന്നതിൽ സഹായിച്ചു. 17കാരൻ ജഡേജക്ക് ഒപ്പം ചേർന്ന് ഇന്നിങ്സ് പടുത്തു.
48 പന്തിൽ നിന്ന് 94 റൺസ് അടിക്കാൻ ആയുഷിന് ആയി. 5 സിക്സും 9 ഫോറും താരം അടിച്ചു. ഈ കൂട്ടുകെട്ട് തകർന്ന് തൊട്ടടുത്ത പന്തിൽ ഡെവാൾഡ് ബ്രെവിസിന്റെ വിക്കറ്റും ചെന്നൈക്ക് നഷ്ടമായി. പിന്നെ ധോണി ജഡേജക്ക് ഒപ്പം ചേർന്നു.
അവസാന 2 ഓവറിൽ ചെന്നൈക്ക് ജയിക്കാൻ 29 റൺസ് വേണമായിരുന്നു. ഭുവനേശ്വർ എറിഞ്ഞ 19ആം ഓവറിൽ 14 റൺസ് വന്നു. പിന്നെ ജയിക്കാൻ 6 പന്തിൽ 15 റൺസ്. യാഷ് ദയാൽ ആണ് അവസാന ഓവർ എറിഞ്ഞത്. ആദ്യ 2 പന്തിലും സിംഗിൾസ് മാത്രം. അവസാന 4 പന്തിൽ 13 റൺസ്. അടുത്ത പന്തിൽ ധോണി ഔട്ട്. ദൂബെ കളത്തിൽ എത്തി.
ആദ്യ പന്തിൽ സിക്സ് പറത്തി. ആ പന്ത് ഹൈറ്റിന് നോ ബോളും ആയി. പിന്നെ ജയിക്കാൻ 3 പന്തിൽ 6 റൺ. ഫ്രീ ഹിറ്റിൽ ഒരു റൺ മാത്രമേ വന്നുള്ളൂ. പിന്നെ 2 പന്തിൽ 5 റൺസ്. യാഷ് ദയാലിന്റെ കിടിലൻ യോർക്കർ. അഞ്ചാം പന്തിലും ഒരു സിംഗിൾ മാത്രം. ഒരു പന്തിൽ ജയിക്കാൻ 4 റൺസ്. ശിവം ദൂബെ സ്ട്രൈക്കിൽ. അവസാന പന്തിലും 1 റൺ മാത്രം. ആർ സി ബി 2 റൺസിന് ജയം ഉറപ്പിച്ചു.
ജഡേജ 45 പന്തിൽ 77 റൺസ് എടുത്ത് ബാറ്റു കൊണ്ട് മികച്ച പ്രകടനം തന്നെ ഇന്ന് കാഴ്ചവെച്ചു.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് നേടി. വിരാട് കോലിയുടെയും ജേക്കബ് ബെഥേലിൻ്റെയും തകർപ്പൻ ബാറ്റിംഗും റൊമാരിയോ ഷെപ്പേർഡിൻ്റെ അവസാന ഓവറുകളിലെ വെടിക്കെട്ടുമാണ് ആർസിബിക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
മികച്ച ഫോം തുടർന്ന കോലി 33 പന്തിൽ 5 ഫോറുകളും 5 സിക്സറുകളുമായി 62 റൺസ് നേടി. യുവതാരം ജേക്കബ് ബെഥേൽ 33 പന്തിൽ 55 റൺസുമായി മികച്ച പ്രകടനം കാഴ്ചവെച്ചു. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 97 റൺസ് കൂട്ടിച്ചേർത്ത് ആർസിബിക്ക് മികച്ച തുടക്കം നൽകി.
മധ്യ ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി സിഎസ്കെ മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും, അവസാന ഓവറുകളിൽ റൊമാരിയോ ഷെപ്പേർഡ് വെറും 14 പന്തിൽ പുറത്താകാതെ 53 റൺസ് നേടിയതോടെ കളി വീണ്ടും മാറിമറിഞ്ഞു. 4 ബൗണ്ടറികളും 6 കൂറ്റൻ സിക്സറുകളും ഉൾപ്പെടെ സിഎസ്കെ ബൗളർമാരെ അദ്ദേഹം നിഷ്കരുണം ശിക്ഷിച്ചു.
ചെന്നൈ ബൗളർമാരിൽ മതീഷ പതിരാന 36 റൺസിന് 3 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, നൂർ അഹമ്മദ് 26 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി. ഖലീൽ അഹമ്മദിന് ഇത് മറക്കാനാഗ്രഹിക്കുന്ന മത്സരമായിരുന്നു. അദ്ദേഹം മൂന്ന് ഓവറിൽ 65 റൺസ് വഴങ്ങി.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് നേടി. വിരാട് കോലിയുടെയും ജേക്കബ് ബെഥേലിൻ്റെയും തകർപ്പൻ ബാറ്റിംഗും റൊമാരിയോ ഷെപ്പേർഡിൻ്റെ അവസാന ഓവറുകളിലെ വെടിക്കെട്ടുമാണ് ആർസിബിക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
മികച്ച ഫോം തുടർന്ന കോലി 33 പന്തിൽ 5 ഫോറുകളും 5 സിക്സറുകളുമായി 62 റൺസ് നേടി. യുവതാരം ജേക്കബ് ബെഥേൽ 33 പന്തിൽ 55 റൺസുമായി മികച്ച പ്രകടനം കാഴ്ചവെച്ചു. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 97 റൺസ് കൂട്ടിച്ചേർത്ത് ആർസിബിക്ക് മികച്ച തുടക്കം നൽകി.
മധ്യ ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി സിഎസ്കെ മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും, അവസാന ഓവറുകളിൽ റൊമാരിയോ ഷെപ്പേർഡ് വെറും 14 പന്തിൽ പുറത്താകാതെ 53 റൺസ് നേടിയതോടെ കളി വീണ്ടും മാറിമറിഞ്ഞു. 4 ബൗണ്ടറികളും 6 കൂറ്റൻ സിക്സറുകളും ഉൾപ്പെടെ സിഎസ്കെ ബൗളർമാരെ അദ്ദേഹം നിഷ്കരുണം ശിക്ഷിച്ചു.
ചെന്നൈ ബൗളർമാരിൽ മതീഷ പതിരാന 36 റൺസിന് 3 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, നൂർ അഹമ്മദ് 26 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി. ഖലീൽ അഹമ്മദിന് ഇത് മറക്കാനാഗ്രഹിക്കുന്ന മത്സരമായിരുന്നു. അദ്ദേഹം മൂന്ന് ഓവറിൽ 65 റൺസ് വഴങ്ങി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു വിജയവുമായി പഞ്ചാബ് കിംഗ്സ്. ഇന്ന് മഴ കാരണം 14 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 5 വിക്കറ്റിന്റെ ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ആർ സി ബി ഉയർത്തിയ 96 എന്ന ലക്ഷ്യം 13ആം ഓവറിലേക്ക് പഞ്ചാബ് മറികടന്നു.
5 വിക്കറ്റുകൾ നഷ്ടപ്പെട്ടു എങ്കിലും 11 റൺസ് എടുത്ത പ്രിയാൻഷ് ആര്യ, 17 പന്തിൽ 14 എടുത്ത ഇംഗ്ലിസ് എന്നിവർ ടീമിനെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു. 19 പന്തിൽ 33 റൺസ് എടുത്ത നെഹാൽ വദേറയുടെ പ്രകടനം കാര്യങ്ങൾ എളുപ്പമാക്കി.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ (ആർസിബി) 95-9ൽ എന്ന നിലയിൽ പിടിക്കാൻ പഞ്ചാബിനായിരുന്നു. തുടക്കം മുതൽക്കേ ആർസിബിക്ക് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. നാല് റൺസെടുത്ത ഫിൽ സാൾട്ടും ഒരു റൺ മാത്രം നേടിയ വിരാട് കോലിയും തുടക്കത്തിൽ തന്നെ പുറത്തായത് ആർസിബിക്ക് വലിയ തിരിച്ചടിയായി.
പിന്നീട് ക്രീസിലെത്തിയ നാല് റൺസെടുത്ത ലിയാം ലിവിംഗ്സ്റ്റൺ, രണ്ട് റൺസെടുത്ത ജിതേഷ് ശർമ്മ, ഒരു റൺസെടുത്ത കൃണാൽ പാണ്ഡ്യ എന്നിവരും നിരാശപ്പെടുത്തി. 23 റൺസെടുത്ത രജത് പാട്ടിദാർ ആണ് കുറച്ചെങ്കിലും തിളങ്ങിയത്. അവസാനം ടിം ഡേവിഡ് 26 പന്തിൽ 50 റൺസ് എടുത്ത് 90 കടക്കാൻ സഹായിച്ചു. ടിം ഡേവിഡ് ഇന്നിങ്സിന്റെ അവസാന നാലു പന്തിൽ മൂന്ന് സിക്സുകൾ അടിച്ചു.
പഞ്ചാബ് കിംഗ്സിനുവേണ്ടി ചാഹൽ, യാൻസൺ, അർഷ്ദീപ് സിംഗ്, ഹർപ്രീത് ബ്രാർ എന്നുവർ തകർപ്പൻ ബോളിംഗ് കാഴ്ചവെച്ചു. നാലു പേരും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി ആർസിബിയുടെ ബാറ്റിംഗ് നിരയെ തകർത്തുകളഞ്ഞു.
പ്രീമിയർ ലീഗൽ ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടുന്ന ആർ സി ബി ടോസ് വിജയിച്ചു. ടോസ് നേടിയ ക്യാപ്റ്റൻ ആദ്യം ബോൾ ചെയ്യാൻ തീരുമാനിച്ചു. ആർ സി ബിയുടെ ടീമിൽ ഇന്ന് മാറ്റങ്ങൾ ഒന്നുമില്ല. രാജസ്ഥാൻ ടീമിൽ ഹസരംഗ തിരികെയെത്തി. സഞ്ജു സാംസൺ ഇന്ന് ആദ്യം ബൗൾ ചെയ്യാൻ ആണ് ആഗ്രഹിച്ചിരുന്നത് എന്ന് പറഞ്ഞു.
സീസണിൽ ആകെ രണ്ട് വിജയങ്ങൾ മാത്രമുള്ള രാജസ്ഥാൻ റോയൽസിന് ഇന്ന് വിജയം അനിവാര്യമാണ്
ഐ പി എൽ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേക്ഷ്ഹ് ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ആർ സി ബി ക്യാപ്റ്റൻ രജത് പടിദാർ കെ കെ ആറിനെ ബാറ്റിന് അയക്കുക ആയിരുന്നു. താനും ടോസ് കിട്ടിയിരുന്നെങ്കിൽ ബൗൾ ചെയ്യുമായിരുന്നു എന്ന് കൊൽക്കത്ത ക്യാപ്റ്റൻ രഹാനെയും പറഞ്ഞു.
KKR (Starting XI): Quinton de Kock (wk) 🇿🇦, Venkatesh Iyer, Ajinkya Rahane (c), Rinku Singh, Angkrish Raghuvanshi, Sunil Narine 🇹🇹, Andre Russell 🇯🇲, Ramandeep Singh, Spencer Johnson 🇦🇺, Harshit Rana, Varun Chakaravarthy
RCB (Starting XI): Virat Kohli, Phil Salt (wk) 🏴, Rajat Patidar (c), Liam Livingstone 🏴, Jitesh Sharma, Tim David 🇦🇺, Krunal Pandya, Rasikh Dar Salam, Suyash Sharma, Josh Hazlewood 🇦🇺, Yash Dayal
മാർച്ച് 22ന് ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള ഐപിഎൽ 2025-ൻ്റെ ഉദ്ഘാടന മത്സരം കനത്ത മഴ ഭീഷണി നേരിടുന്നതായി കാലാവസ്ഥ റിപ്പോർട്ട്. മാർച്ച് 20 മുതൽ 22 വരെ പശ്ചിമ ബംഗാളിൽ ഉടനീളം കനത്ത ഇടിമിന്നലും ശക്തമായ കാറ്റും മിന്നലും ഉണ്ടാകുമെന്നും ഇത് മത്സരത്തെ തടസ്സപ്പെടുത്തിയേക്കാം എന്നും അലിപൂർ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
ദിഷ പടാനിയും ഗായിക ശ്രേയ ഘോഷാലും അവതരിപ്പിക്കുന്ന ഗംഭീരമായ ഉദ്ഘാടന ചടങ്ങിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അപ്പോഴാണ് കാലാവസ്ഥയുടെ ഭീഷണി.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് അവരുടെ ആദ്യത്തെ ഐപിഎൽ കിരീടം നേടാൻ കഴിവുള്ള ഒരു സന്തുലിത ടീമുണ്ടെന്ന് എബി ഡിവില്ലിയേഴ്‌സ്. മൂന്ന് ഫൈനലുകളിൽ എത്തിയെങ്കിലും ഒരിക്കലും ട്രോഫി ഉയർത്തിയിട്ടില്ലാത്ത ആർസിബി, പുതിയ ക്യാപ്റ്റനായ രജത് പട്ടീദറിന്റെ കീഴിൽ ആണ് പുതിയ ഐപിഎൽ സീസണിൽ ഇറങ്ങുന്നത്.
“ലേലത്തിൽ അവർ അവിശ്വസനീയമാംവിധം മികച്ച നീക്കങ്ങൾ നടത്തിയെന്ന് ഞാൻ കരുതുന്നു. ടീം അവിശ്വസനീയമാംവിധം മികച്ചതും സന്തുലിതവുമാണ്. ബാറ്റിംഗ് നിര ശക്തമാണ്. ഈ ടീമിന് എല്ലാ സാഹചര്യത്തിലൂടെയും പോകാൻ ആവശ്യമായ ടീം ലഭിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു,” ഡിവില്ലിയേഴ്‌സ് ഒരു ഓൺലൈൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഐപിഎൽ 2025ന് മുന്നോടിയായി ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർസിബി അൺബോക്‌സ് പരിപാടിയിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ രജത് പാട്ടീദാറിനെ തങ്ങളുടെ പുതിയ ക്യാപ്റ്റനായി അവതരിപ്പിച്ചു. ആരാധകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച വിരാട് കോഹ്‌ലി പാട്ടിദാറിൻ്റെ നേതൃത്വ ശേഷി ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹത്തെ പിന്തുണയ്ക്കാൻ അഭ്യർത്ഥന നടത്തി.
“അടുത്തായി വരാൻ പോകുന്ന ആൾ നിങ്ങളെ ദീർഘകാലം നയിക്കും. അതിനാൽ, നിങ്ങൾക്ക് കഴിയുന്ന എല്ലാ സ്നേഹവും അവനു നൽകുക. അവൻ ഒരു അത്ഭുത പ്രതിഭയാണ്. അവന് ഒരു മികച്ച തലയുണ്ട്, ഈ അത്ഭുതകരമായ ഫ്രാഞ്ചൈസിക്കായി അവൻ മികച്ച ജോലി ചെയ്യുകയും ടീമിനെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും,” കോലി പറഞ്ഞു.
2021 മുതൽ ആർസിബിയ്‌ക്കൊപ്പമുള്ള പാട്ടിദാറിനെ ഫാഫ് ഡു പ്ലെസിസിന് പകരമാണ് നായകസ്ഥാനത്ത് എത്തുന്നത്. മാർച്ച് 22 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആണ് ആർ സി ബിയുടെ ആദ്യ മത്സരം.