ഡബ്ല്യുപിഎൽ ലേലത്തിൽ മലയാളി താരം ആശ ശോഭനയെ സ്വന്തമാക്കിയത് 1.1 കോടി രൂപയ്ക്ക്


കേരളത്തിന്റെ സ്വന്തം ലെഗ് സ്പിന്നർ ആശ ശോഭന വനിതാ പ്രീമിയർ ലീഗ് (WPL) 2025 ലേലത്തിൽ റെക്കോർഡ് തുകയ്ക്ക് യുപി വാരിയേഴ്‌സിലേക്ക്. 1.1 കോടി രൂപയ്ക്കാണ് യുപി വാരിയേഴ്‌സ് ആശയെ സ്വന്തമാക്കിയത്. ആശയെ സ്വന്തമാക്കാനായി നടന്ന കടുത്ത ലേലപ്പോര്, വനിതാ ക്രിക്കറ്റിലെ അവരുടെ വർധിച്ചുവരുന്ന പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു.

തിരുവനന്തപുരം പേരൂർക്കട സ്വദേശിയായ 33-കാരിയായ ഈ മലയാളി താരം, തന്റെ മികച്ച ബൗളിംഗ് പ്രകടനങ്ങളും ഓൾറൗണ്ട് മികവും കൊണ്ട് ശ്രദ്ധേയയാണ്. വരാനിരിക്കുന്ന സീസണായി ടീമിനെ കെട്ടിപ്പടുക്കുന്ന യുപി വാരിയേഴ്‌സിന് അതുകൊണ്ട് തന്നെ ആശ ഒരു വിലയേറിയ മുതൽക്കൂട്ട് ആയിരിക്കും.


കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (RCB) പ്രധാന താരമായിരുന്നു ആശ. WPL 2024-ൽ 10 മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകൾ നേടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരിൽ സംയുക്തമായി രണ്ടാം സ്ഥാനത്തായിരുന്നു അവർ. യുപി വാരിയേഴ്‌സിനെതിരെ 22 റൺസിന് 5 വിക്കറ്റ് എന്ന പ്രകടനത്തോടെ, ലീഗിൽ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ RCB ബൗളറെന്ന ചരിത്ര നേട്ടവും ആശ സ്വന്തമാക്കി. RCB-യുടെ കിരീട നേട്ടത്തിൽ അവരുടെ പ്രകടനങ്ങൾ നിർണായക പങ്ക് വഹിക്കുകയും, അതോടൊപ്പം ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള കന്നി വിളിക്ക് അർഹയാക്കുകയും ചെയ്തു.

യുപി വാരിയേഴ്സ് മുഖ്യ പരിശീലകൻ ജോൺ ലൂയിസുമായി വേർപിരിഞ്ഞു


വനിതാ പ്രീമിയർ ലീഗിന്റെ (WPL) പ്രഥമ സീസണിൽ (2023) യുപി വാരിയേഴ്സിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റ ജോൺ ലൂയിസുമായി ടീം മൂന്ന് സീസണുകൾക്ക് ശേഷം വേർപിരിഞ്ഞതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ലൂയിസിന്റെ കീഴിൽ, വാരിയേഴ്സ് അവരുടെ ആദ്യ സീസണിൽ പ്ലേഓഫിലെത്തിയിരുന്നു. എന്നാൽ അവിടെ പിന്നീട് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനോട് അവർ പരാജയപ്പെട്ടു. തുടർന്നുള്ള രണ്ട് സീസണുകളിൽ ടീമിന്റെ പ്രകടനം മോശമായി. 2024-ൽ അവസാന സ്ഥാനത്തിന് തൊട്ടുമുമ്പും, 2025-ൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തും ടീം എത്തി. ഈ രണ്ട് സീസണുകളിലും കളിച്ച എട്ട് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് അവർക്ക് വിജയിക്കാനായത്.


2025 സീസൺ ടീമിന് പ്രത്യേകിച്ചും പ്രതിസന്ധി നിറഞ്ഞതായിരുന്നു. സ്ഥിരം നായിക അലീസ ഹീലിക്ക് പരിക്കുമൂലം കളിക്കാനാകാതെ വന്നപ്പോൾ ദീപ്തി ശർമ്മയായിരുന്നു നായകസ്ഥാനം ഏറ്റെടുത്തത്. ഈ പ്രയാസങ്ങൾക്കിടയിലും, ലൂയിസിന്റെ കീഴിൽ വാരിയേഴ്സ് ഒരു ചരിത്രം കുറിച്ചു. ഈ വർഷം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 225 റൺസ് നേടി WPL-ലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് അവർ സ്വന്തമാക്കി.


മൊത്തത്തിൽ, ലൂയിസിന്റെ പരിശീലനത്തിൽ യുപി വാരിയേഴ്സ് 25 മത്സരങ്ങളിൽ നിന്ന് 9 എണ്ണത്തിൽ മാത്രമാണ് വിജയിച്ചത്.
2025 മാർച്ചുവരെ ഇംഗ്ലണ്ട് വനിതാ ടീമിന്റെ മുഖ്യ പരിശീലകനായും ലൂയിസ് പ്രവർത്തിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ വിജയമില്ലായ്മയെ തുടർന്ന് അദ്ദേഹം ആ സ്ഥാനവും ഒഴിഞ്ഞിരുന്നു. മുൻ ഫാസ്റ്റ് ബൗളറായ ലൂയിസ്, ഇംഗ്ലണ്ടിനായി ഒരു ടെസ്റ്റ്, 13 ഏകദിനങ്ങൾ, രണ്ട് T20 മത്സരങ്ങൾ എന്നിവ കളിച്ചിട്ടുണ്ട്. ഗ്ലോസെസ്റ്റർഷയർ, സറേ, സസക്സ് എന്നിവിടങ്ങളിൽ മികച്ചൊരു ആഭ്യന്തര കരിയറും അദ്ദേഹത്തിനുണ്ടായിരുന്നു.

ചാമരി അത്തപ്പത്തുവിന് പകരം ജോർജിയ വോൾ യുപി വാരിയേഴ്സ് ടീമിൽ

വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) വിട്ട് ശ്രീലങ്കയുടെ ന്യൂസിലൻഡ് പര്യടനത്തിൽ ചേരാൻ ഒരുങ്ങുന്ന ചമരി അത്തപ്പത്തുവിന് പകരക്കാരുയായി യുപി വാരിയോർസ് (യുപിഡബ്ല്യു) ഓസ്‌ട്രേലിയൻ ബാറ്റർ ജോർജിയ വോളിനെ ടീമിൽ എടുത്തു. ഫെബ്രുവരി 26 വരെ മാത്രമേ അത്തപ്പത്തു WPL-ന് ലഭ്യമായിരുന്നുള്ളൂ. ഈ സീസണിൽ യുപിഡബ്ല്യുവിൻ്റെ ആദ്യ അഞ്ച് മത്സരങ്ങളിൽ ഒന്നിലും താരം കളിച്ചിരുന്നില്ല.

21 കാരിയായ ടോപ്പ് ഓർഡർ ബാറ്ററായ വോൾ ഓസ്‌ട്രേലിയയ്‌ക്കായി മൂന്ന് ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ജനുവരിയിൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ചു. 144 സ്‌ട്രൈക്ക് റേറ്റിൽ 330 റൺസ് നേടിയ അവൾ 2024-25 WBBL-ൽ സിഡ്‌നി തണ്ടറിൻ്റെ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായിരുന്നു.

കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയ്‌ക്കെതിരായ തൻ്റെ രണ്ടാം ഏകദിനത്തിൽ വോൾ സെഞ്ച്വറി നേടി, 86 ശരാശരിയിൽ 173 റൺസുമായി അന്ന് പരമ്പരയിലെ ടോപ് റൺസ് സ്‌കോററും ആയി.

മുംബൈ ഇന്ത്യൻസിന് മുന്നിൽ 143 എന്ന വിജയലക്ഷ്യം വെച്ച് യുപി വാരിയേഴ്‌സ്

വനിതാ പ്രീമിയർ ലീഗ് 2025 ലെ 11-ാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് വനിതകൾക്കെതിരെ ആദ്യം ബാറ്റു ചെയ്ത യുപി വാരിയേഴ്‌സ് വനിതകൾ 142/9 എന്ന സ്കോർ നേടി.

26 പന്തിൽ ആറ് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 45 റൺസെടുത്ത ഗ്രേസ് ഹാരിസ് ആണ് യുപി വാരിയേഴ്‌സിനായി തിളങ്ങിയത്. 30 പന്തിൽ 33 റൺസെടുത്ത ദിനേശ് വൃന്ദ, 13 പന്തിൽ 19 റൺസെടുത്ത ശ്വേത സെഹ്‌റവത് എന്നിവർ പിന്തുണച്ചു എങ്കിലും റൺ റേയ് ഉയർത്താൻ അവർക്ക് ആയില്ല. തുടരെ വിക്കറ്റുകളും നഷ്ടമായി.

മുംബൈ ഇന്ത്യൻസിന് വേണ്ടി, നാറ്റ് സ്കൈവർ-ബ്രണ്ട് തൻ്റെ നാല് ഓവറിൽ 3/18 എന്ന മികച്ച ബൗളിംഗ് കാഴ്ചവെച്ചു.

എല്ലിസ് പെറിയുടെ മികവിൽ RCB-ക്ക് മികച്ച സ്കോർ

വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വനിതാ ടീം 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി. 57 പന്തിൽ നിന്ന് ഒമ്പത് ഫോറുകളും മൂന്ന് സിക്‌സറുകളും ഉൾപ്പെടെ 157.89 എന്ന സ്ട്രൈക്ക് റേറ്റിൽ 90 റൺസ് എടുത്ത എല്ലിസ പെറിയുടെ ആർ സി ബി നല്ല സ്കോർ നേടിയത്.

ക്യാപ്റ്റൻ സ്മൃതി മന്ദാന ദീപ്തി ശർമ്മയുടെ പന്തിൽ വെറും 6 റൺസിന് പുറത്തായത് കൊണ്ട് തുടക്കത്തിൽ ആർ സി ബി പ്രയാസപ്പെട്ടിരുന്നു‌. ഡാനിയേൽ വ്യാറ്റ്-ഹോഡ്ജ് 41 പന്തിൽ നിന്ന് നാല് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ഉൾപ്പെടെ 57 റൺസ് നേടി നല്ല സംഭാവന നൽകി.

യുപി വാരിയേഴ്‌സിനായി ചിനെല്ലെ ഹെൻറി ദീപ്തി ശർമ്മ, തഹ്ലിയ മക്ഗ്രാത്ത് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

യുപി വാരിയേഴ്‌സ് ഡൽഹി ക്യാപിറ്റൽസിനെ 33 റൺസിന് തോൽപ്പിച്ചു, ഗ്രേസ് ഹാരിസിന് ഹാട്രിക്

2024 വനിതാ പ്രീമിയർ ലീഗിലെ എട്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് വനിതകളെ 33 റൺസിന് പരാജയപ്പെടുത്തി യുപി വാരിയേഴ്‌സ് വനിതകൾ. ആദ്യം ബാറ്റ് ചെയ്ത യുപിഡബ്ല്യു 20 ഓവറിൽ 177/9 എന്ന മികച്ച സ്കോർ നേടിയിരുന്നു. ചിനെല്ലെ ഹെൻറിയുടെ തകർപ്പൻ പ്രകടനം ആണ് അവർക്ക് കരുത്തായത്.

269.57 എന്ന അതിശയകരമായ സ്ട്രൈക്ക് റേറ്റിൽ വെറും 23 പന്തിൽ നിന്ന് രണ്ട് ഫോറുകളും എട്ട് സിക്സറുകളും ഉൾപ്പെടെ 62 റൺസ് നേടിയ ഹെൻറി ആണ് കളിയെ മാറ്റിമറിച്ചത്‌. തഹ്ലിയ മക്ഗ്രാത്ത് (23 ൽ 24), സോഫി എക്ലെസ്റ്റോൺ (8 ൽ 12) എന്നിവരുടെ സംഭാവനകളും യു പിക്ക് കരുത്തായി. മാരിസാൻ കാപ്പ് (2/18), ജെസ് ജോനാസെൻ (4/31) എന്നിവരാണ് ഡൽഹി ക്യാപിറ്റൽസിനായി ബൗൾ കൊണ്ട് തിളങ്ങിയത്.

178 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് മോശം തുടക്കമാണ് ലഭിച്ചത്. മെഗ് ലാനിംഗ് (5), ഷഫാലി വർമ്മ (24) എന്നിവരെ തുടക്കത്തിലേ നഷ്ടമായി. ജെമീമ റോഡ്രിഗസ് (35 പന്തിൽ 56) അർദ്ധസെഞ്ച്വറി നേടിയെങ്കിലും, ബാറ്റിംഗ് നിരയിലെ മറ്റ് അംഗങ്ങൾ സമ്മർദ്ദത്തിൽ തകർന്നു. തുടർച്ചയായ പന്തുകളിൽ അരുന്ധതി റെഡ്ഡി, നിക്കി പ്രസാദ്, മിന്നു മണി എന്നിവരെ പുറത്താക്കി ഗ്രേസ് ഹാരിസ് അവസാനം ഹാട്രിക് നേടി. 2.3 ഓവറിൽ 15 റൺസ് വഴങ്ങി ആകെ 4 വിക്കറ്റ് ഗ്രേസ് ഹാരിസ് വീഴ്ത്തി.

ഡൽഹി ക്യാപിറ്റൽസ് 19.3 ഓവറിൽ 144 റൺസിന് ഓൾഔട്ടായി.

WPL: ഗുജറാത്ത് ജയന്റ്സിന് ആദ്യ വിജയം

WPL-ൽ ഇന്ന് നടന്ന മത്സരത്തിൽ ഗുജറാത്ത് ജയന്റ്സ് യു പി വാരിയേഴ്സിന്റെ 6 വിക്കറ്റിന് തോൽപ്പിച്ചു. ഗുജറാത്തിന്റെ സീസണിലെ ആദ്യ വിജയമാണിത്. 144 എന്ന ലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 18 ഓവറിലേക്ക് ജയം കണ്ടു.

32 പന്തിൽ 52 റൺസ് എടുത്ത ക്യാപ്റ്റൻ ആഷ്ലി ഗാർഡ്നർ ആണ് ഗുജറാത്തിന്റെ ചെയ്സ് എളുപ്പമാക്കിയത്. ഹർലീൻ ദിയോൾ 34 റൺസുമായും ഡോട്ടിൻ 33 റൺസുമായും പുറത്താകാതെ നിന്നു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത യു പി വാരിയേഴ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 143/9 എന്ന സ്കോർ നേടി.

കിരൺ നവ്ഗിരെ (8 പന്തിൽ 15), വൃന്ദ ദിനേശ് (8 പന്തിൽ 6) എന്നിവരെ തുടക്കത്തിൽ തന്നെ നഷ്ടമായ യുപി വാരിയേഴ്‌സ് തകർച്ചയോടെയാണ് തുടങ്ങിയത്. ഉമ ചെട്രി (27 പന്തിൽ 24), ദീപ്തി ശർമ്മ (27 പന്തിൽ 39) എന്നിവർ ഇന്നിംഗ്‌സ് സുസ്ഥിരമാക്കാൻ ശ്രമിച്ചു, ദീപ്തി ആറ് ബൗണ്ടറികൾ നേടി ആക്രമണാത്മകമായി ബാറ്റ് ചെയ്തു. എന്നിരുന്നാലും, മധ്യനിരയിൽ തഹ്ലിയ മക്ഗ്രാത്ത് (0), ഗ്രേസ് ഹാരിസ് (4), ശ്വേത സെഹ്‌രാവത്ത് (16) എന്നിവർ വലിയ സ്കോർ നേടാതെ പുറത്തായി.

അവസാനം, അലാന കിംഗ് (14 പന്തിൽ 19), സൈമ താക്കോർ (7 പന്തിൽ 15) എന്നിവർ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച്, യുപി വാരിയേഴ്‌സിനെ 140 റൺസ് കടത്തി.

ഗുജറാത്തിനു വേണ്ടി പ്രിയ മിശ്ര 3/25 എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചു, ഡീൻഡ്ര ഡോട്ടിൻ (2/34), ആഷ്‌ലി ഗാർഡ്‌നർ (2/39) എന്നിവരും നിർണായക സംഭാവനകൾ നൽകി.

ഗുജറാത്ത് ജയന്റ്സിനെതിരെ യുപി വാരിയേഴ്‌സ് 143/9 എന്ന സ്കോർ നേടി

ഇന്ന് നടന്ന WPL മത്സരത്തിൽ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ച ഗുജറാത്ത് ജയന്റ്‌സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 143/9 എന്ന സ്കോർ നേടി.

കിരൺ നവ്ഗിരെ (8 പന്തിൽ 15), വൃന്ദ ദിനേശ് (8 പന്തിൽ 6) എന്നിവരെ തുടക്കത്തിൽ തന്നെ നഷ്ടമായ യുപി വാരിയേഴ്‌സ് തകർച്ചയോടെയാണ് തുടങ്ങിയത്. ഉമ ചെട്രി (27 പന്തിൽ 24), ദീപ്തി ശർമ്മ (27 പന്തിൽ 39) എന്നിവർ ഇന്നിംഗ്‌സ് സുസ്ഥിരമാക്കാൻ ശ്രമിച്ചു, ദീപ്തി ആറ് ബൗണ്ടറികൾ നേടി ആക്രമണാത്മകമായി ബാറ്റ് ചെയ്തു. എന്നിരുന്നാലും, മധ്യനിരയിൽ തഹ്ലിയ മക്ഗ്രാത്ത് (0), ഗ്രേസ് ഹാരിസ് (4), ശ്വേത സെഹ്‌രാവത്ത് (16) എന്നിവർ വലിയ സ്കോർ നേടാതെ പുറത്തായി.

അവസാനം, അലാന കിംഗ് (14 പന്തിൽ 19), സൈമ താക്കോർ (7 പന്തിൽ 15) എന്നിവർ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച്, യുപി വാരിയേഴ്‌സിനെ 140 റൺസ് കടത്തി.

ഗുജറാത്തിനു വേണ്ടി പ്രിയ മിശ്ര 3/25 എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചു, ഡീൻഡ്ര ഡോട്ടിൻ (2/34), ആഷ്‌ലി ഗാർഡ്‌നർ (2/39) എന്നിവരും നിർണായക സംഭാവനകൾ നൽകി.

നിർണായക മത്സരത്തിൽ യു പി വാരിയേഴ്സിന് ജയിക്കാൻ

ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ജയന്റ്സ് യു പി വാരിയേഴ്സിനു മുന്നിൽ 153 എന്ന വിജയലക്ഷ്യം വെച്ചു. ക്യാപ്റ്റൻ ബെത്ത് മൂണിയുടെ ഇന്നിങ്സ് ആണ് ഗുജറാത്തിന് കരുത്തായത്. ബെത്ത് മൂണി 52 പന്തിൽ നിന്ന് 74 റൺസ് എടുത്ത് പുറത്താകാതെ നിന്നു. 1 സിക്സും 10 ഫോറും അടങ്ങുന്നത് ആയിരുന്നു ബെത്ത് മൂണിയുടെ ഇന്നിംഗ്സ്.

ഓപ്പണർ വോൾഡ്വാർഡ്റ്റ് 30 പന്തിൽ 43 റൺസ് എടുത്ത് പുറത്താകാതെ നിന്നു. ഒരു സിക്സും 8 ഫോറും വോൾകാർഡ്റ്റ് അടിച്ചു. യു പി വാരിയേഴ്സിനായി സോഫി എക്ലസ്റ്റോൺ 3 വിക്കറ്റ് വീഴ്ത്തി. ദീപ്തി ശർമ്മ 2 വിക്കറ്റും വീഴ്ത്തി. ഇന്ന് യു പി വാരിയേഴ്സിന് വിജയം നിർബന്ധമാണ്.

യു പി വാരിയേഴ്സിനെ തോല്പ്പിച്ച് മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ വനിതാ പ്രീമിയർ ലീഗൽ ഇന്ന് നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് 42 റൺസിന്റെ വിജയം. യു പി വാരിയേഴ്സിന് എതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 160 റൺസ് എടുത്തിരുന്നു. അത് പിന്തുടർന്ന യുപി വാരിയേഴ്സിന് ആകെ 20 ഓവറിൽ 118-9 റൺസ് എടുക്കാൻ മാത്രമേ ആയുള്ളൂ. മികച്ച ബൗളിംഗ് ആണ് മുംബൈ ഇന്ത്യൻസ് കാഴ്ചവെച്ചത്.

53 റൺസ് എടുത്ത ദീപ്തി ശർമയാണ് യു പിക്ക് ആയി ആകെ ബാറ്റു കൊണ്ട് തിളങ്ങിയത്. മുംബൈ ഇന്ത്യൻസിനായി സൈകയും നാറ്റ് സ്കാവിയർ ബ്രണ്ടും രണ്ട് വിക്കറ്റ് വീതം എടുത്തു. വെറുതെ ബാറ്റ് കൊണ്ടും നാറ്റ് സ്കാവിയർ തിളങ്ങിയിരുന്നു. 45 റൺസുമായി അവർ മുംബൈയുടെ ടോപ് സ്കോർ ആയിരുന്നു.

മുംബൈക്കായി ബാറ്റു കൊണ്ട് അമീലിയ കെർ 39 റൺസുമായും ഹർമൻ പ്രീത് 33 റൺസുമായും മികച്ച സംഭാവനകൾ നൽകി.

വൃന്ദ ദിനേശ് ഇനി കളിക്കില്ല, പകരം ഉമ ഛേത്രിയെ യു പി വാരിയേഴ്സ് സ്വന്തമാക്കി

യുപി വാരിയേഴ്‌സിൻ്റെ വൃന്ദ ദിനേശ് ഇനി ഈ സീസൺ WPLൽ കളിക്കില്ല എന്ന് ഉറപ്പായി. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ ആയിരുന്നു വൃന്ദയ്ക്ക് തോളിന് പരിക്കേറ്റത്‌. പകരം വിക്കറ്റ് കീപ്പർ ബാറ്റർ ഉമയെ യു പി വാരിയേഴ്സ് സൈൻ ചെയ്തു.

വിക്കറ്റ് കീപ്പർ ബാറ്റർ ആയ ഉമ ചേത്രിയെ 10 ലക്ഷം രൂപ നൽകിയാണ് യുപി വാരിയേഴ്‌സ് സ്വന്തമാക്കുന്നത്.

യു പി വാരിയേഴ്സിനെ തോൽപ്പിച്ച് ആർ സി ബി വിജയ വഴിയിൽ തിരികെയെത്തി

വനിതാ പ്രീമിയർ ലീഗൽ ഇന്ന് നടന്ന മത്സരത്തിൽ ആർ സി ബി യു പി വാരിയേഴ്സിനെ തോൽപ്പിച്ചു. 23 റൺസിന്റെ വിജയമാണ് ആർ സി ബി നേടിയത്. ആർ സി ബി ഉയർത്തിയ 199 റൺസ് പിന്തുടർന്ന യു പി 20 ഓവറിൽ 175-8 റൺസ് മാത്രമെ എടുത്തുള്ളൂ. 38 പന്തിൽ നിന്ന് 55 റൺസ് എടുത്ത അലീസ ഹീലി പൊരുതി എങ്കിലും വിജയത്തിലേക്ക് എത്താൻ ആയില്ല.

ആർസിബി ആദ്യം ബാറ്റ് ചെയ്ത് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് ആണ് എടുത്തത്. ആർ സി ബി ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ മികച്ച ഇന്നിംഗ്സ് ആണ് ആർസിബിക്ക് കരുത്തായത്.

ഈ സീസണൽ ഗംഭീര ഫോമിലുള്ള സ്മൃതി മന്ദാന ഇന്ന് തുടക്കം മുതൽ ആക്രമിച്ചു കളിച്ച് 80 റൺസ് എടുത്തു. 50 പന്തുകളിൽ നിന്നായിരുന്നു മന്ദാന 80 റൺസ് എടുത്തത്. 3 സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്സ്.

മേഘ്നയും എലിസ പെരിയും സ്മൃദ്ധിക്ക് നല്ല പിന്തുണ നൽകി. മേഘ്ന 21 പന്തിൽ 28 റൺസ് എടുത്തു. അവസാനം ആക്രമിച്ചു കളിച്ച പെരി 37 പന്തിൽ നിന്ന് 58 റൺസ് അടിച്ചു. 4 സിക്സും നാലു ഫോറും അവർ അടിച്ചു. റിച്ച ഘോഷ് 10 പന്തിൽ 21 അടിച്ച് പുറത്താകാതെ നിന്നു.

Exit mobile version