റെക്കോര്‍ഡുകള്‍ പഴങ്കഥ!!! റാവൽപിണ്ടി ടെസ്റ്റിൽ ഏകദിന ശൈലിയിൽ ബാറ്റിംഗുമായി ഇംഗ്ലണ്ട്

റാവൽപിണ്ടി ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ കൂറ്റന്‍ സ്കോറുമായി ഇംഗ്ലണ്ട്. വിക്കറ്റ് നഷ്ടത്തിൽ 506 റൺസാണ് ഇംഗ്ലണ്ട് നേടിയിട്ടുള്ളത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഇംഗ്ലണ്ടിനായി നാല് താരങ്ങളാണ് ശതകം നേടിയത്.

സാക്ക് ക്രോളി(122), ബെന്‍ ഡക്കറ്റ്(107) കൂട്ടുകെട്ട് 233 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. ബെന്‍ ഡക്കറ്റ് പുറത്തായി തൊട്ടടുത്ത ഓവറിൽ സാക്ക് ക്രോളിയും പുറത്തായ ശേഷം ജോ റൂട്ടിനെയും(23) ഇംഗ്ലണ്ടിന് നഷ്ടമായപ്പോള്‍ പിന്നീട് ഒല്ലി പോപും ഹാരി ബ്രൂക്കും ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

104 പന്തിൽ പോപ് 108 റൺസ് നേടി പുറത്തായപ്പോള്‍ ഹാരി ബ്രൂക്ക് 81 പന്തിൽ 101 റൺസും ബെന്‍ സ്റ്റോക്സ് 15 പന്തിൽ 34 റൺസും നേടി ക്രീസിൽ നിൽക്കുകയാണ്.

ഒരു ടെസ്റ്റിന്റെ ആദ്യ ദിവസം ഏറ്റവും അധികം റൺസ് നേടുന്ന റെക്കോര്‍ഡ് ഇതോടെ ഇംഗ്ലണ്ടിന് സ്വന്തമായി. ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 1910ൽ നേടിയ 494 റൺസാണ് ഇതോടെ പഴങ്കഥയായത്.

75 ഓവറിൽ നിന്നാണ് ഇംഗ്ലണ്ട് ഈ സ്കോര്‍ നേടിയത്. ഒരു ടെസ്റ്റിന്റെ ആദ്യ ദിവസം നാല് ശതകം നേടുന്ന താരങ്ങള്‍ ഉണ്ടാകുക എന്ന റെക്കോര്‍ഡും ഇതോടെ ഇംഗ്ലണ്ട് സ്വന്തമാക്കി. ഇത് കൂടാതെ ഒരു ഓവറിൽ ആറ് ഫോറുകള്‍ നേടി ഹാരി ബ്രൂക്കും ഈ നേട്ടം ടെസ്റ്റ് ക്രിക്കറ്റിൽ നേടുന്ന അഞ്ചാമത്തെ താരമായി.

കോവിഡ് ലക്ഷണങ്ങളില്ല!!! ഇംഗ്ലണ്ട് സ്ക്വാഡിൽ വൈറസ് ബാധ

ഡിസംബര്‍ 1ന് ആരംഭിയ്ക്കുന്ന റാവൽപിണ്ടി ടെസ്റ്റിന് മുമ്പ് ഇംഗ്ലണ്ട് ക്യാമ്പിൽ ഭീതി പടര്‍ത്തി വൈറസ് ബാധ. കോവിഡ് ലക്ഷണങ്ങളില്ലാത്ത വൈറസ് ബാധയേറ്റതിൽ ബെന്‍ സ്റ്റോക്സ് ഉള്‍പ്പെടെ 14 താരങ്ങളാണുള്ളതെന്നാണ് ബിബിസി സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്തത്. ഇവരോടും കോച്ചുമാരോടും ഹോട്ടലില്‍ തന്നെ തുടരുവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വെറും അഞ്ച് താരങ്ങളാണ് കഴിഞ്ഞ ദിവസത്തെ നിര്‍ബന്ധമല്ലാത്ത പരിശീലന സെഷനിൽ പങ്കെടുത്തതെന്നാണ് ലഭിയ്ക്കുന്ന വിവരം. കോവിഡ് ലക്ഷണങ്ങളില്ലാത്തതിനാൽ തന്നെ അടുത്ത 24 മണിക്കൂറിനുള്ളിൽ താരങ്ങളെല്ലാവരും പുരോഗതി കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഓസ്ട്രേലിയയിൽ പോകുമ്പോള്‍ ഞങ്ങളോട് ചോദിച്ചല്ലല്ലോ പിച്ചുണ്ടാക്കുന്നത് – ഇമാം ഉള്‍ ഹക്ക്

ഓസ്ട്രേലിയയ്ക്കെതിരെ റാവൽപിണ്ടി ടെസ്റ്റിൽ ഇരു ഇന്നിംഗ്സുകളിലും ശതകം സ്വന്തമാക്കിയ താരമാണ് ഇമാം ഉള്‍ ഹക്ക്. തന്റെ ആദ്യത്തെ ടെസ്റ്റ് ശതകം നേടിയ താരം ഇപ്പോള്‍ റാവൽപിണ്ടി പിച്ചിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്.

ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഓസീസ് പേസ് പടയെ നിഷ്പ്രഭമാക്കുവാന്‍ വേണ്ടിയാണ് ഇത്തരത്തിൽ ഒരു പിച്ച് തയ്യാറാക്കിയതെന്നാണ്. എന്നാൽ ഓസ്ട്രേലിയയിൽ ചെല്ലുമ്പോള്‍ പാക്കിസ്ഥാനോട് ചോദിച്ചിട്ടില്ലല്ലോ പിച്ച് ഉണ്ടാക്കുന്നതെന്നും ആ സന്ദര്‍ഭത്തിൽ ഇത്തരം പ്രതികരണങ്ങള്‍ പാക്കിസ്ഥാന്‍ നടത്താറില്ലെന്നും ഇമാം വ്യക്തമാക്കി.

ഐസിസി പിച്ചിനെ ശരാശരിയ്ക്ക് താഴെയെന്ന റേറ്റിംഗും ഒരു ഡീമെറിറ്റ് പോയിന്റും നല്‍കുകയായിരുന്നു.

ശരാശരിയ്ക്ക് താഴെ!!! റാവൽപിണ്ടി പിച്ചിനെക്കുറിച്ച് ഐസിസി

റാവൽപിണ്ടി ടെസ്റ്റിലെ പിച്ചിനെ ശരാശരിയ്ക്ക് താഴെയെന്ന് വിലയിരുത്തി ഐസിസി. മാച്ച് റഫറി രഞ്ജന്‍ മഡുഗുലേ ആണ് വിലയിരുത്തൽ നടത്തിയത്. ഐസിസി പിച്ച ആന്‍ഡ് ഔട്ട് ഫീൽഡ് മോണിറ്ററിംഗ് പ്രോസസ്സ് പ്രകാരം ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു.

1187 റൺസ് പിറന്നപ്പോള്‍ അഞ്ച് ദിവസത്തിൽ 14 വിക്കറ്റ് മാത്രമാണ് വീണത്. ഓസ്ട്രേലിയയുടെ പേസ് ബൗളിംഗ് അറ്റാക്കിനെ ഇല്ലാതാക്കുവാന്‍ സൃഷ്ടിച്ച പിച്ചെന്നാണ് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് അഭിപ്രായപ്പെട്ടത്.

പേസ് ബൗളിംഗിന് മേൽക്കൈ നല്‍കാതിരിക്കുവാൻ സൃഷ്ടിച്ച പിച്ചായിരുന്നു റാവൽപിണ്ടിയിലേത് – പാറ്റ് കമ്മിന്‍സ്

പാക്കിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റിൽ വിരസമായ സമനിലയിൽ മത്സരം അവസാനിച്ചപ്പോള്‍ പിച്ച് തയ്യാറാക്കിയത് ഓസ്ട്രേലിയയുടെ പേസ് ബൗളിംഗിന്റെ ആധിപത്യത്തെ ലഘൂകരിക്കുവാന്‍ ലക്ഷ്യം വെച്ചാണെന്ന് പറഞ്ഞ് പാറ്റ് കമ്മിന്‍സ്.

പേസ് ബൗളിംഗിന് മേൽക്കൈ നഷ്ടപ്പെടുത്തുവാന്‍ ഉള്ള പിച്ചാണ് ഒരുക്കിയത്. അതിനാൽ തന്നെ ഉപഭൂഖണ്ഡത്തിൽ ഈ ഫലം മോശം ഫലമല്ലെന്നും പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി. മത്സരത്തിൽ ഇരു ഇന്നിംഗ്സുകളിലായി പാക്കിസ്ഥാന്റെ നാല് വിക്കറ്റ് മാത്രമാണ് ഓസ്ട്രേലിയയ്ക്ക് നേടാനായത്.

രണ്ടാം ഇന്നിംഗ്സിലാകട്ടെ ഒരു വിക്കറ്റ് പോലും ലഭിച്ചതുമില്ല.

 

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഹസൻ അലിയും ഫഹീം അഷ്ഫറഫും കളിക്കില്ല

ഓസ്ട്രേലിയയ്ക്കെതിരെയുള്ള റാവൽപിണ്ടിയിലെ ആദ്യ ടെസ്റ്റിൽ പാക്കിസ്ഥാന് മുന്‍ നിര താരങ്ങളായ ഹസൻ അലിയുടെയും ഫഹീം അഷ്റഫിന്റെയും സേവനം ലഭ്യമാകില്ല. മാര്‍ച്ച് 4 മുതൽ 8 വരെ നടക്കുന്ന ടെസ്റ്റിനുള്ള സംഘത്തിലേക്ക് പകരക്കാരായി ഇഫ്തിക്കർ അഹമ്മദിനെയും മുഹമ്മദ് വസീം ജുനിയറിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇരുവരും നാളെ മുതൽ മൂന്ന് ദിവസം ഹോട്ടൽ ക്വാറന്റീനിലേക്ക് പോകും. അതിന് ശേഷം കോവിഡ് പരിശോധനയിൽ വിജയിച്ചാൽ സ്ക്വാഡിനൊപ്പം ചേരും.

ഫഹീം അഷ്റഫും ഹസന്‍ അലിയും രണ്ടാം ടെസ്റ്റിന്റെ സമയത്തേക്ക് ഫിറ്റ്നെസ്സ് വീണ്ടെടുത്ത് തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഹസന്‍ അലിയുടെ ഇരട്ട പ്രഹരത്തിന് ശേഷം മാര്‍ക്രത്തിന് ശതകം, റാവല്‍പിണ്ടി ടെസ്റ്റ് ആവേശകരമായി മുന്നേറുന്നു

റാവല്‍പിണ്ടിയില്‍ ആവേശകരമായ ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നു. ഇന്നലെ 127/1 എന്ന നിലയില്‍ പിരിഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് മത്സരത്തിന്റെ അവസാന ദിവസം തിരിച്ചടിയായിരുന്നു ഫലം. 48 റണ്‍സ് നേടിയ റാസ്സി വാന്‍ ഡെര്‍ ഡൂസ്സനെയും 5 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയെയും ടീമിന് നഷ്ടമായപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും 134 റണ്‍സായിരുന്നു ഉണ്ടായിരുന്നത്. ഇരു താരങ്ങളെയും പുറത്താക്കി ഹസന്‍ അലി പാക്കിസ്ഥാന് മത്സരത്തില്‍ മുന്‍തൂക്കം നല്‍കുകയായിരുന്നു.

പിന്നീട് മാര്‍ക്രവും ടെംബ ബാവുമയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ ലഞ്ച് വരെ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ എത്തിയ്ക്കുകയായിരുന്നു. 219/3 എന്ന നിലയിലുള്ള ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് സെഷനില്‍ നിന്ന് 7 വിക്കറ്റ് കൈവശമുള്ളപ്പോള്‍ 151 റണ്‍സാണ് നേടേണ്ടത്.

84 റണ്‍സാണ് മാര്‍ക്രവും ബാവുമയും ചേര്‍ന്ന് നേടിയിട്ടുള്ളത്. മാര്‍ക്രം നൂറ് റണ്‍സും ബാവുമ 44 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.

റാവല്‍പിണ്ടി ടെസ്റ്റും ആവേശകരമായ അന്ത്യത്തിലേക്ക്, ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം

370 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക റാവല്‍പിണ്ടി ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ 127/1 എന്ന നിലയില്‍. ഡീന്‍ എല്‍ഗാറിനെ(17) തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും പിന്നീട് കൂടുതല്‍ നഷ്ടമില്ലാതെ നാലാം ദിവസം അവസാനിപ്പിക്കുവാന്‍ ദക്ഷിണാഫ്രിക്കയെ എയ്ഡന്‍ മാര്‍ക്രവും റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും സഹായിക്കുകയായിരുന്നു.

രണ്ടാം വിക്കറ്റില്‍ 94 റണ്‍സാണ് ഇവര്‍ ദക്ഷിണാഫ്രിക്കയ്ക്കായി കൂട്ടിചേര്‍ത്തത്. മാര്‍ക്രം 59 റണ്‍സും റാസ്സി 48 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. അവസാന ദിവസം വിജയത്തിനായി 9 വിക്കറ്റ് അവശേഷിക്കവെ 243 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടേണ്ടത്.

ഡീന്‍ എല്‍ഗാറിന്റെ വിക്കറ്റ് ഷഹീന്‍ അഫ്രീദിയാണ് നേടിയത്.

സിംബാബേയ്ക്കെതിരെയുള്ള ഏകദിനങ്ങള്‍ റാവല്‍പിണ്ടിയിലേക്ക് മാറ്റി പാക്കിസ്ഥാന്‍ ബോര്‍ഡ്

സിംബാബ്‍വേയ്ക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ മുല്‍ത്താനില്‍ നിന്ന് മാറ്റി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഒക്ടോബര്‍ 30ന് ആരംഭിക്കുന്ന പരമ്പര റാവല്‍പിണ്ടിയിലേക്കാണ് മാറ്റിയത്. നേരത്തെ മുല്‍ത്താനില്‍ നടക്കാനിരുന്ന പരമ്പര ലോജിസ്റ്റിക്കല്‍ കാരണം ചൂണ്ടിക്കാട്ടിയാണ് റാവല്‍പിണ്ടിയിലേക്ക് മാറ്റിയത്.

ടി20 പരമ്പര ലാഹോറില്‍ നടക്കും. നവംബര്‍ 7നാണ് ടി20 പരമ്പര ആരംഭിക്കുക.

ഞാന്‍ ഒരു മണിക്കൂര്‍ ബാറ്റ് ചെയ്യുകയാണെങ്കില്‍, വലിയൊരു ഇന്നിംഗ്സ് പ്രതീക്ഷിച്ചോളൂ, റാവല്‍പിണ്ടിയിലെ രാഹുല്‍ ദ്രാവിഡിന്റെ ആ പ്രവചനം

2004ലെ ഇന്ത്യ പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പരയില്‍ ടെസ്റ്റില്‍ ഒട്ടനവധി അവിസ്മരണീയ പ്രകടനങ്ങള്‍ പരമ്പരയില്‍ പിറന്നിരുന്നു. മുള്‍ട്ടാനില്‍ വിരേന്ദര്‍ സേവാഗ് ട്രിപ്പിള്‍ സെഞ്ചറി നേടുകയും ഇര്‍ഫാന്‍ പത്താന്‍, ബാലാജി, അനില്‍ കുംബ്ലെ എന്നിവര്‍ തങ്ങളുടെ മികവാര്‍ന്ന ബൗളിംഗ് പ്രകടനം പുറത്തെടുക്കുക ഒക്കെ ചെയ്തുവെങ്കിലും ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കുവാന്‍ സഹായിച്ചത് റാവല്‍പിണ്ടിയിലെ രാഹുല്‍ ദ്രാവിഡിന്റെ ഇന്നിംഗ്സ് ആയിരുന്നു.

പരമ്പര 2-1ന് ഇന്ത്യ ജയിച്ചപ്പോള്‍ ദ്രാവിഡ് ടെസ്റ്റില്‍ 270 റണ്‍സാണ് നേടിയത്. മൂന്നാമത്തെ ടെസ്റ്റിലേക്ക് കടക്കുമ്പോള്‍ ഇരു ടീമുകളും ഓരോ മത്സരം വീതമാണ് ജയിച്ചിരുന്നത്. ഒന്നാം ദിവസം 15 റണ്‍സിന് പുറത്താകാതെ തിരികെ ഡ്രസ്സിംഗ് റൂമിലേക്ക് എത്തിയ ദ്രാവിഡ് പറഞ്ഞത്. താന്‍ നാളെ ഒരുമണിക്കൂര്‍ ക്രീസില്‍ ചെലവഴിച്ചാല്‍ വലിയൊരു ഇന്നിംഗ്സ് പുറത്ത് വരുമെന്നാണ്.

പരമ്പരയില്‍ അതുവരെ 6, 33, 0 എന്നിങ്ങനെയായിരുന്നു രാഹുല്‍ ദ്രാവിഡിന്റെ പ്രകടനം. റാവല്‍പിണ്ടി എക്സ്പ്രസ്സ് ഫോമിലുള്ള വിരേന്ദര്‍ സേവാഗിനെ പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായിരുന്നു. പാക്കിസ്ഥാനെ ആദ്യ ദിവസം 224 റണ്‍സിന് പുറത്താക്കിയ ശേഷം ശേഷിക്കുന്ന ഏതാനും ഓവറുകള്‍ അതിജീവിക്കുക എന്ന ശ്രമകരമായ ദൗത്യമായിരുന്നു ഇന്ത്യയ്ക്ക് മുന്നില്‍.

സേവാഗിനെ നഷ്ടമായെങ്കിലും പാര്‍ത്ഥിവും ദ്രാവിഡും ചേര്‍ന്ന് ഒന്നാം ദിവസം അധികം വിക്കറ്റ് നഷ്ടമില്ലാതെ അതിജീവിച്ചു. പിന്നീട് അന്നേ ദിവസം രാത്രി ഭക്ഷണത്തിന് പോയ ദ്രാവിഡിനോട് ചില പത്രപ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായി സമീപിച്ചപ്പോളാണ് താരം ഇപ്രകാരമുള്ള പ്രവചനം നടത്തിയത്.

താന്‍ നാളെ ഒരു മണിക്കൂര്‍ അതിജീവിച്ചാല്‍ വലിയൊരു ഇന്നിംഗ്സ് പുറത്തെടുക്കുമെന്നാണ് ദ്രാവിഡ് അന്ന് പറഞ്ഞത്. പറഞ്ഞത് പോലെ ദ്രാവിഡിന്റെ 270 റണ്‍സിന്റെ ബലത്തോടെ ഇന്ത്യ 600 റണ്‍സ് നേടി. രണ്ടാം ഇന്നിംഗ്സിലും 245 റണ്‍സിന് പുറത്തായ പാക്കിസ്ഥാന്‍ പരമ്പര അടിയറവ് വയ്ക്കുകയായിരുന്നു. ഇന്നിംഗ്സിന്റെയും 131 റണ്‍സിന്റെയും വിജയവുമായി ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി.

വിരസമായ ടെസ്റ്റിന്റെ അവസാന ദിവസം ശതകങ്ങളുമായി ആബിദ് അലിയും ബാബര്‍ അസവും, ശ്രീലങ്കയ്ക്കായി ശതകം പൂര്‍ത്തിയാക്കി ധനന്‍ജയി ഡിസില്‍വ

ആദ്യ ദിവസത്തിന് ശേഷം ബഹുഭൂരിഭാഗം ദിവസവും മഴ വില്ലനായ റാവല്‍പിണ്ടി ടെസ്റ്റില്‍ അവസാന ദിവസം വീണ്ടും കളി നടന്നു. 102 റണ്‍സ് നേടിയ ധനന്‍ജയ ഡിസില്‍വ തന്റെ ആറാം ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ശ്രീലങ്ക തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 97 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 308 റണ്‍സാണ് നേടിയത്.

ഷാന്‍ മക്സൂദിനെ തുടക്കത്തില്‍ തന്നെ കസുന്‍ രജിത പുറത്താക്കിയെങ്കിലും ആബിദ് അലിയും ബാബര്‍ അസവും നേടിയ ശതകങ്ങള്‍ റാവല്‍പിണ്ടിയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആശ്വാസകരമായ ക്രിക്കറ്റ് കാഴ്ചയായി മാറി. ആദിബ് 201 പന്തില്‍ നിന്ന് 109 റണ്‍സ് നേടിയപ്പോള്‍ 128 പന്തില്‍ നിന്ന് അതിവേഗത്തിലാണ് ബാബര്‍ അസം തന്റെ 102 റണ്‍സ് നേടിയത്. ഇരുവരും ചേര്‍ന്ന് 162 റണ്‍സാണ് അപരാജിതമായ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയത്. 70 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണ് പാക്കിസ്ഥാന്‍ നേടിയത്.

ടെസ്റ്റ് അവസാന ദിവസത്തിലേക്ക്, ഇന്ന് നടന്നത് വെറും 5.2 ഓവര്‍ കളി

ആദ്യ ദിവസത്തിന് ശേഷം തുടര്‍ച്ചയായ മൂന്ന് ദിവസം റാവല്‍പിണ്ടി ടെസ്റ്റില്‍ മഴ മേല്‍ക്കൈ നേടിയപ്പോള്‍ പത്ത് വര്‍ഷത്തിന് ശേഷം പാക്കിസ്ഥാനിലേക്ക് ടെസ്റ്റ് ക്രിക്കറ്റ് മടങ്ങിയെത്തിയത് നിരാശയോട് കൂടിയാണ്. ഏറെ പ്രതീക്ഷയോടെ ക്രിക്കറ്റ് ലോകം കണ്ട മത്സരം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇതുവരെ നടന്നത് വെറും 91.5 ഓവര്‍ മാത്രമാണ്. ആദ്യ ദിവസം വെളിച്ചക്കുറവ് മൂലം കളി നേരത്തെ നിര്‍ത്തിയ ശേഷം തുടര്‍ന്നുള്ള മൂന്ന ദിവസവും വിരലിലെണ്ണാവുന്ന ഓവറുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കുവാന്‍ സാധിച്ചത്.

രണ്ടും മൂന്നും ദിവസം മഴ ഭീഷണി നേരത്തെ പ്രവചിച്ചിരുന്നുവെങ്കിലും നാലാം ദിവസം സ്ഥിതി മെച്ചപ്പെടുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണം. എന്നാല്‍ നാലാം ദിവസവും മഴ തന്നെ വിജയിയായി മാറി. 282/6 എന്ന നിലയിലാണ് ശ്രീലങ്ക നിലകൊള്ളുന്നത്.

Exit mobile version