റാവൽപിണ്ടി ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ കൂറ്റന്‍ സ്കോറുമായി ഇംഗ്ലണ്ട്. വിക്കറ്റ് നഷ്ടത്തിൽ 506 റൺസാണ് ഇംഗ്ലണ്ട് നേടിയിട്ടുള്ളത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഇംഗ്ലണ്ടിനായി നാല് താരങ്ങളാണ് ശതകം നേടിയത്.
104 പന്തിൽ പോപ് 108 റൺസ് നേടി പുറത്തായപ്പോള്‍ ഹാരി ബ്രൂക്ക് 81 പന്തിൽ 101 റൺസും ബെന്‍ സ്റ്റോക്സ് 15 പന്തിൽ 34 റൺസും നേടി ക്രീസിൽ നിൽക്കുകയാണ്.
ഒരു ടെസ്റ്റിന്റെ ആദ്യ ദിവസം ഏറ്റവും അധികം റൺസ് നേടുന്ന റെക്കോര്‍ഡ് ഇതോടെ ഇംഗ്ലണ്ടിന് സ്വന്തമായി. ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 1910ൽ നേടിയ 494 റൺസാണ് ഇതോടെ പഴങ്കഥയായത്.
75 ഓവറിൽ നിന്നാണ് ഇംഗ്ലണ്ട് ഈ സ്കോര്‍ നേടിയത്. ഒരു ടെസ്റ്റിന്റെ ആദ്യ ദിവസം നാല് ശതകം നേടുന്ന താരങ്ങള്‍ ഉണ്ടാകുക എന്ന റെക്കോര്‍ഡും ഇതോടെ ഇംഗ്ലണ്ട് സ്വന്തമാക്കി. ഇത് കൂടാതെ ഒരു ഓവറിൽ ആറ് ഫോറുകള്‍ നേടി ഹാരി ബ്രൂക്കും ഈ നേട്ടം ടെസ്റ്റ് ക്രിക്കറ്റിൽ നേടുന്ന അഞ്ചാമത്തെ താരമായി.