വീണ്ടും ഖവാജ, പാക്കിസ്ഥാനെതിരെ താരത്തിന് ശതകം നഷ്ടമായത് 9 റൺസിന്

പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് ലാഹോര്‍ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 232 റൺസ്. 8/2 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ ഉസ്മാന്‍ ഖവാജയുടെയും സ്റ്റീവന്‍ സ്മിത്തിന്റെയും അര്‍ദ്ധ ശതകങ്ങൾ മുന്നോട്ട് നയിക്കുകയായിരുന്നു.

ഷഹീന്‍ അഫ്രീദിയുടെ ഇരട്ട പ്രഹരങ്ങള്‍ക്ക് ശേഷം 138 റൺസ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ ഈ സഖ്യം നേടിയത്. 59 റൺസ് നേടിയ സ്മിത്തിനെ ആണ് ഓസ്ട്രേലിയയ്ക്ക് ആദ്യം നഷ്ടമായത്.

അധികം വൈകാതെ 91 റൺസ് നേടിയ ഖവാജയുടെ വിക്കറ്റും ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. 26 റൺസ് നേടിയ ട്രാവിസ് ഹെഡ് പുറത്തായ ശേഷം ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 20 റൺസുമായി കാമറൺ ഗ്രീനും 8 റൺസ് നേടി അലക്സ് കാറെയുമാണ് ക്രീസിലുള്ളത്.

അഫ്രീദിയ്ക്ക് പുറമെ നസീം ഷായും രണ്ട് വിക്കറ്റ് നേടി. 5 വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. സാജിദ് ഖാന്‍ ഒരു വിക്കറ്റ് നേടി.

സിംബാബേയ്ക്കെതിരെയുള്ള ഏകദിനങ്ങള്‍ റാവല്‍പിണ്ടിയിലേക്ക് മാറ്റി പാക്കിസ്ഥാന്‍ ബോര്‍ഡ്

സിംബാബ്‍വേയ്ക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ മുല്‍ത്താനില്‍ നിന്ന് മാറ്റി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഒക്ടോബര്‍ 30ന് ആരംഭിക്കുന്ന പരമ്പര റാവല്‍പിണ്ടിയിലേക്കാണ് മാറ്റിയത്. നേരത്തെ മുല്‍ത്താനില്‍ നടക്കാനിരുന്ന പരമ്പര ലോജിസ്റ്റിക്കല്‍ കാരണം ചൂണ്ടിക്കാട്ടിയാണ് റാവല്‍പിണ്ടിയിലേക്ക് മാറ്റിയത്.

ടി20 പരമ്പര ലാഹോറില്‍ നടക്കും. നവംബര്‍ 7നാണ് ടി20 പരമ്പര ആരംഭിക്കുക.

ശ്രീലങ്ക പാക്കിസ്ഥാനിലേക്ക്, ഏകദിനവും ടി20യും കളിയ്ക്കും

പാക്കിസ്ഥാനിലെയും ശ്രീലങ്കയിലെയും ബോര്‍ഡുകള്‍ തമ്മിലുള്ള കരാര്‍ പ്രകാരം ശ്രീലങ്ക പരിമിത ഓവര്‍ ക്രിക്കറ്റ് കളിക്കുന്നതിനായി പാക്കിസ്ഥാനിലേക്ക് എത്തും. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പാക്കിസ്ഥാനും ലങ്കയും കളിക്കുക. കറാച്ചിയില്‍ ഏകദിന പരമ്പരകളും ലാഹോറില്‍ ടി20 പരമ്പരയും നടക്കും. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 9 വരെയാണ് മത്സരങ്ങള്‍ നടക്കുക.

നേരത്തെ ഒക്ടോബറില്‍ നടക്കേണ്ടിയിരുന്നു ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള പരമ്പര ഇനി ഡിസംബറിലാവും നടക്കുക. ഇരു രാജ്യങ്ങളുടെയും ബോര്‍ഡ് തലവന്മാര്‍ ഫോണിലൂടെയാണ് പരമ്പരയിലെ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്തതെന്നാണ് പത്രക്കുറിപ്പിലൂടെ പിസിബി അറിയിച്ചത്.

ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിനു വേദി മാറ്റം

കാഴ്ചയില്ലാത്തവരുടെ ക്രിക്കറ്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടാന്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരുങ്ങുന്നു. പാക്കിസ്ഥാന്‍ ആണ് ടൂര്‍ണ്ണമെന്റിന്റെ ആതിഥേയരെങ്കിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം സുഖകരമല്ലാത്തതിനാല്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ തങ്ങളുടെ എല്ലാ മത്സരങ്ങളും യുഎഇയിലാണ് കളിച്ചത്. ഇപ്പോള്‍ ഇന്ത്യ-പാക് ഫൈനല്‍ മത്സരവും ലാഹോറില്‍ നിന്ന് യുഎഇയിലേക്ക് മാറ്റുകയായിരുന്നു.

ഇന്ത്യ ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ ടീമുകളെയാണ് പ്രാഥമിക റൗണ്ടുകളില്‍ നേരിട്ടത്. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ട ശേഷം എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യ സെമി ഫൈനലില്‍ ബംഗ്ലാദേശിനെയും തകര്‍ത്തു. നാളെ നടക്കുന്ന ഫൈനല്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് അരങ്ങേറാന്നിരുന്നതെങ്കിലും ഇന്ത്യന്‍ ഗവര്‍ണമെന്റില്‍ നിന്ന് ക്രിക്കറ്റ് അസോസ്സിയേഷനു യാതൊരു അറിയിപ്പും കിട്ടാത്തതിനാല്‍ കളി അജ്മാനിലെ എംസിസി ഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിനു മുമ്പ് കഴിഞ്ഞ ഒക്ടോബറില്‍ തന്നെ ഇന്ത്യ ഫൈനലിലെത്തുകയാണെങ്കില്‍ ലാഹോറില്‍ കളിക്കാന്‍ തങ്ങള്‍ക്ക് അനുമതി വേണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവിടെ നിന്ന് മറുപടി ഒന്നും ലഭിച്ചില്ല എന്നാണ് ക്രിക്കറ്റ് അസോസ്സിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യ സെക്രട്ടറി ജോണ്‍ ഡേവിഡ് അറിയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version