ആകാശും ബുംറയും രക്ഷകരായി, ഇന്ത്യ ഫോളോ ഓൺ ഒഴിവാക്കി

ഗാബ ടെസ്റ്റിൽ മത്സരം നാലാം ദിവസത്തിൽ ഇന്ത്യ ഫോളോ ഓൺ ഒഴിവാക്കി. അവസാന വിക്കറ്റിൽ ആകാശ് ദീപും ബുമ്രയും ചേർന്നാണ് ഇന്ത്യയെ ഫോളോ ഓൺ ഭീഷണിയിൽ നിന്ന് രക്ഷിച്ചത്. ഇരുവരും ചേർന്ന് അവസാന വിക്കറ്റിൽ 39 റൺസ് കൂട്ടിച്ചേർത്തു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 252-9 എന്ന നിലയിലാണ് ഇപ്പോൾ. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 445ന് 193 റൺസ് പിറകിലാണ് ഇന്ത്യ.

രോഹിത് ശർമ്മ വെറും 10 റൺസ് എടുത്ത് കമ്മിൻസിന്റെ പന്തിൽ പുറത്തായി‌. കെ എൽ രാഹുൽ നന്നായി ബാറ്റു ചെയ്തു എങ്കിലും 84 റൺസ് എടുത്ത് നിൽക്കെ ലിയോണിന്റെ പന്തിൽ സ്മിത്തിന്റെ ഒരു മികച്ച ക്യാച്ചിൽ ഔട്ടായി.

ജഡേജയും നിതീഷ് റെഡ്ഡിയും ഇന്ത്യയെ പതിയെ മുന്നോട്ട് നയിച്ചു. എന്നാൽ നിതീഷിനെ 16 റൺസ് എടുത്ത് നിൽക്കെ കമ്മിൻസ് ബൗൾഡ് ആക്കി. ജഡേജ വാലറ്റവുമായി പൊരുതി ഫോളോ ഓൺ ഒഴിവാക്കാൻ നോക്കി. എന്നാൽ കമ്മിൻസ് ജഡേജയെയും പുറത്താക്കി.

123 പന്തിൽ നിന്ന് 77 റൺസാണ് ജഡേജ എടുത്തത്. 7 ഫോറും ഒരു സിക്സും താരം അടിച്ചു. ഇതിനു ശേഷം ബുമ്രയും ആകാശ് ദീപും കൂടെ പൊരുതി. അവസാന വിക്കറ്റിൽ ഇരുവരും ചേർന്ന് 39 റൺസിന്റെ കൂട്ടുകെട്ട് പടുത്തു. ആകാശ് 27 റൺസും ബുമ്ര 10 റൺസും എടുത്തു. ഓസ്ട്രേലിയക്ക് ആയി പാറ്റ് കമ്മിൻസ് 4 വിക്കറ്റുമായി തിളങ്ങി. സ്റ്റാർക്ക് 3 വിക്കറ്റും ഹേസിൽവുഡും ലിയോണും ഒരോ വിക്കറ്റും വീഴ്ത്തി.

അശ്വിനെയും ജഡേജയെയും പോലുള്ള താരങ്ങളെ ഇനി കണ്ടെത്തുക ഇന്ത്യക്ക് പ്രയാസമായിരിക്കും എന്ന് പൂജാര

രവിചന്ദ്രൻ അശ്വിനേയും രവീന്ദ്ര ജഡേജയേയും “കളിയിലെ ഇതിഹാസങ്ങൾ” എന്ന് വിശേഷിപ്പിച്ച ചേതേശ്വര് പൂജാര. ഈ ഐക്കണിക് ജോഡികൾക്ക് പകരം വയ്ക്കാൻ ഇന്ത്യയ്ക്ക് വേറെ താരങ്ങൾ ഇല്ലെന്നും പൂജാര പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിന് മുന്നോടിയായി സംസാരിച്ച പൂജാര, ഇന്ത്യൻ ക്രിക്കറ്റിന് ഇരുവരും നൽകിയ മഹത്തായ സംഭാവനകൾ എടുത്തുകാണിക്കുകയും സമീപഭാവിയിൽ സമാനമായ നിലവാരമുള്ള സ്പിന്നർമാരെ കണ്ടെത്തുന്നതിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

പെർത്ത് ടെസ്റ്റിൽ അശ്വിനും ജഡേജയും പുറത്തായിരുന്നു എന്നാൽ, ഹോം സാഹചര്യങ്ങളിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിലും അശ്വിനെയും ജഡേജയെയും പോലെയുള്ള സ്പിന്നർമാർ ആവശ്യമാണ്. പൂജാര പറഞ്ഞു ‌

ബംഗ്ലാദേശ് 146ന് ഓളൗട്ട്, ഇന്ത്യക്ക് വിജയിക്കാൻ 95 റൺസ്

ബംഗ്ലാദേശും ഇന്ത്യയും തമ്മിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസം ഇന്ത്യ വിജയത്തിലേക്ക് അടുക്കുകയാണ്. ആദ്യ സെഷൻ അവസാനിക്കുമ്പോൾ ബംഗ്ലാദേശ് 146ന് ഒളൗട്ട് ആയി. അവർക്ക് ആകെ 94 റൺസിന്റെ ലീഡ് ആണ് നേടാൻ ആയത്. എത്രയും പെട്ടെന്ന് ചെയ്സ് ചെയ്ത് വിജയം ഉറപ്പിക്കാൻ ആകും ഇന്ത്യൻ ഇനി ശ്രമിക്കുക.

ജഡേജ ഇന്ന് ആദ്യ സെഷനിൽ 3 വിക്കറ്റുകൾ വീഴ്ത്തി

2-26 എന്ന നിലയിൽ ഇന്ന് കളി പുനരാരംഭിച്ച ബംഗ്ലാദേശിന് മൊമിനുൽ ഹഖിനെ ആണ് ആദ്യം നഷ്ടമായത്. അശ്വിൻ ആണ് ആ വിക്കറ്റ് വീഴ്ത്തിയത്. 50 റൺസ് എടുത്ത ശദ്മാനും 19 റൺസ് എടുത്ത ഷാന്റോയും ഒരു ചെറുത്ത് നിൽപ്പ് നടത്തി. ഷാന്റോയെ പുറത്താക്കി ജഡേജ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. പിന്നാലെ ആകാശ് ദീപ് ശദ്മനെ പുറത്താക്കി.

1 റൺ എടുത്ത ലിറ്റണും, റൺ ഒന്നും എടുക്കാതെ ഷാകിബും കൂടെ ജഡേജയുടെ പന്തിൽ പുറത്തായി. ലഞ്ചിനോട് അടുക്കവെ ബുമ്ര 9 റൺസ് എടുത്ത മെഹ്ദി ഹസനെയും പുറത്താക്കി. തൈജുലിനെ ബുന്ര വീഴ്ത്തിയതോടെ സെഷന്റെ നീളം കൂടി. അവസാനം മുഷ്ഫിഖറും ബുമ്രക്ക് മുന്നിൽ വീണു. ബംഗ്ലാദേശ് 146ന് ഓളൗട്ട്. ഇന്ത്യക്ക് ജയിക്കാൻ 95 റൺസും

എങ്ങനെ ബാറ്റു ചെയ്യണം എന്ന് കാണിച്ചു തന്ന് അശ്വിനും ജഡേജയും, ഇന്ത്യ മികച്ച നിലയിൽ

ബംഗ്ലാദേശിന് എതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം 339-6 എന്ന മികച്ച നിലയിൽ അവസാനിപ്പിച്ച് ഇന്ത്യ. തുടക്കത്തിൽ തകർന്ന ഇന്ത്യയെ ജഡേജയും അശ്വിനും ചേർന്നാണ് ഇപ്പോൾ നല്ല സ്കോറിലേക്ക് എത്തിച്ചത്. അശ്വിൻ സെഞ്ച്വറി നേടിയപ്പോൾ ജഡേജ സെഞ്ച്വറിയോട് അടുത്തു കൊണ്ടിരിക്കുന്നു. ഇന്ത്യ ഒരു ഘട്ടത്തിൽ 144-6 എന്ന നിലയിൽ ആയിരുന്നു.

ഇപ്പോൾ അശ്വിൻ 102 റൺസുമായും ജഡേജ 86 റൺസുമായും ക്രീസിൽ നിൽക്കുന്നു. അശ്വിൻ 112 പന്തിൽ നിന്നാണ് 102 റൺസ് എടുത്തത്. 2 സിക്സും 10 ഫോറും അശ്വിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. ജഡേജ 117 പന്തിൽ നിന്നാണ് 86 റൺസെടുത്തത്. 2 സിക്സും 10 ഫോറും ജഡേജ അടിച്ചു. അശ്വിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണിത്.

നേരത്തെ ഓപ്പണർ യശസ്വി ജയ്സ്വാൾ ഇന്ത്യക്ക് ആയി 56 റൺസ് എടുത്ത് തിളങ്ങിയിരുന്നു. പന്ത് 39 റൺസും എടുത്ത് പുറത്തായി. രോഹിത് (6), കോഹ്ലി (6), ഗിൽ (0), രാഹുൽ (16) എന്നിവരാണ് ഇന്ത്യക്ക് നഷ്ടപ്പെട്ട മറ്റു വിക്കറ്റുകൾ.

ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് 4 വിക്കറ്റും, നഹ്ദി റാണ, മെഹ്ദി ഹസൻ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ജഡേജയെ ഒഴിവാക്കിയതല്ല വിശ്രമം നൽകിയതാണ് എന്ന് റിപ്പോർട്ടുകൾ

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ജഡേജ ഇല്ലാതിരുന്നത് വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. ജഡേജയുടെ ഏകദിന ക്രിക്കറ്റ് യാത്രയ്ക്ക് ഉള്ള അവസാനമാണോ ഇത് എന്ന് വരെ ചോദ്യം ഉയർന്നു. എന്നാൽ ജഡേജയെ ടീമിൽ നിന്ന് ഒഴിവാക്കിയതല്ല വിശ്രമം നൽകിയതാണ് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2023ലെ ഏകദിന ലോകകപ്പിൽ ആയിരുന്നു ജഡേജ അവസാനം ഏകദിനത്തിൽ കളിച്ചത്‌. അന്ന് ലോകകപ്പിൽ ജഡേജ 16 വിക്കറ്റ് വീഴ്ത്തി ബൗളു കൊണ്ട് തിളങ്ങിയിരുന്നു‌. ഏകദിന ഫോർമാറ്റിൽ ജഡേജ പ്രധാന താരമായി ഭാവിയിലും ഉണ്ടാകും. ജഡേജ അടുത്തിടെ ടി20യിൽ നിന്ന് വിരമിച്ചിരുന്നു.

ജഡേജയുടെ അഭാവം അക്സർ പട്ടേലിനും വാഷിംഗ്ടൺ സുന്ദറിനും കൂടുതൽ അവസരങ്ങൾ നൽകും.

“ജഡേജയെ ആരും ചോദ്യം ചെയ്യേണ്ട. ഫീൽഡിൽ മാത്രം 30 റൺസ് സേവ് ചെയ്യുന്നുണ്ട്” – ഗവാസ്കർ

ഈ ലോകകപ്പിൽ ഇതുവരെ ഫോമിൽ എത്താത്ത ജഡേജയെ പിന്തുണച്ച് സുനിൽ ഗവാസ്കർ രംഗത്ത്. ജഡേജയുടെ അനുഭവപരിചയവും ഫീൽഡിംഗും ടീമിന് വളരെയധികം മൂല്യം കൊണ്ടുവരുന്നുവെന്നും അത് പ്രധാനമാണെന്നും ഗവാസ്‌കർ പറഞ്ഞു.

“അദ്ദേഹം വളരെ പരിചയസമ്പന്നനായതിനാൽ എനിക്ക് ഫോമിൽ ഒട്ടും ആശങ്കയില്ല. ഫീൽഡിൽ തന്നെ തൻ്റെ ഫീൽഡിംഗ് കഴിവ് കൊണ്ട് 20 മുതൽ 30 വരെ റൺസ് അദ്ദേഹം രക്ഷിക്കുന്നുണ്ട്, ക്യാച്ചുകൾ എടുക്കുകയും റണ്ണൗട്ടാകുകയും ചെയ്യുന്നുണ്ട്. ആ 20-30 പ്ലസ് റൺസ് മറക്കരുത്. അവൻ ബാറ്റും പന്തും ഉപയോഗിച്ച് ചെയ്യുന്ന എന്തും ഒരു അധിക മൂല്യമാണ്.” ഗവാസ്കർ പറഞ്ഞു.

“അതിനാൽ ജഡേജയെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല എന്ന് ഞാൻ കരുതുന്നു. ഇന്ത്യയുടെയും ഇന്ത്യൻ ആരാധകരുടെയും പ്രശ്‌നം ആണ് ഇത്. 2 മോശം ഗെയിമുകൾ വന്നാൽ ‘അവനെ എന്ത് ചെയ്യണം’ എന്ന ചർച്ചയാണ്” ഗാവസ്‌കർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

“ഈ ചോദ്യങ്ങൾ ചോദിക്കുന്ന ആരും സ്വന്തം ജോലിയെ കുറിച്ച് ചിന്തിക്കുക പോലുമില്ല, അവർ ജോലിയിൽ 2 തെറ്റുകൾ വരുത്തിയിട്ടുണ്ടോ, ആളുകൾ അവരുടെ സ്വന്തം പ്രൊഫഷനിൽ അവരുടെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നുണ്ടോ. ജഡേജയുടെ പ്ലേയിംഗ് ഇലവൻ്റെ സ്ഥാനം നിങ്ങൾ ചോദ്യം ചെയ്യരുത്, അവൻ ഒരു റോക്ക് സ്റ്റാറാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

സഞ്ജുവിന്റെ ത്രോ തടഞ്ഞ ജഡേജയെ ഔട്ട് വിളിച്ച് തേർഡ് അമ്പയർ!

സഞ്ജു സാംസന്റെ ത്രോ തടഞ്ഞ രവീന്ദ്ര ജഡേജ ഔട്ട് ആയി. ഇന്ന് ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും തമ്മിൽ നടന്ന മത്സരത്തിലെ നിർണായക നിമിഷത്തിൽ ആണ് രവീന്ദ്ര ജഡേജ ഫീൽഡ് തടസ്സപ്പെടുത്തിയതിന് ഔട്ടായത്. 16ആം ഓവറിൽ ഒരു രണ്ട് റൺ ഓടാൻ നോക്കയെ ആയിരുന്നു ജഡേജ ഫീൽഡ് തടസ്സപ്പെടുത്തിയത്.

2 ഓടാൻ ആകില്ല എന്ന് ഉറപ്പായപ്പോൾ സഞ്ജു സാംസൺ എറിഞ്ഞ ത്രോ ബ്ലോക്ക് ചെയ്യാനായി ജഡേജ മുന്നിലൂടെ ഓടുകയായിരുന്നു. ക്രീസിനും ഏറെ പിറകിൽ ആയിരുന്ന ജഡേജ മനപ്പൂർവം ത്രോ തടയാൻ വേണ്ടി ക്രോസായ് ഓടി എന്ന് കണ്ടെത്തിയ തേർഡ് അമ്പയർ ഔട്ട് വിധിച്ചു.

സഞ്ജുവിന്റെ ത്രോ ജഡേജയുടെ കയ്യിലും ദേഹത്തിലും ആയിരുന്നു കൊണ്ടിരുന്നത്. ജഡേജ പ്രതിഷേധിച്ചു എങ്കിലും അത് വിക്കറ്റിലേക്ക് പോകുന്ന ത്രോ ആയിരുന്നു എന്നും ജഡേജ മനപ്പൂർവ്വം ദിശ മാറ്റിയതാണെന്നും കണ്ടെത്തിയാണ് അമ്പയർ ഔട്ട് വിളിച്ചത്.

CSK ബാറ്റിംഗിൽ പതറി, ആകെ 167 റൺസ്, ധോണി ഇറങ്ങിയത് ഒമ്പതാമനായി

ചെന്നൈ സൂപ്പർ കിങ്സിന് (CSK) ബാറ്റിംഗ് പരാജയം. ഇന്ന് പഞ്ചാബ് കിംഗ്സിന് എതിരെ ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പർ കിങ്സിന് 20 ഓവറിൽ 150 റൺസ് എടുക്കാൻ മാത്രമേ ആയുള്ളൂ. മുൻനിര ബാറ്റർമാർക്ക് ആർക്കും ഉയർന്ന സ്കോർ കണ്ടെത്താനാവാത്തതാണ് ചെന്നൈ സൂപ്പർ കിങ്സിന് ഇന്ന് തിരിച്ചടിയായത്.

രഹാനെ ഒമ്പതു റൺസും ശിവം ദൂബെ ഡെക്കിലും പുറത്തായി. 32 റൺസ് എടുത്ത റുതുരാജിനും 30 റൺസ് എടുത്ത മിച്ചലിനും നല്ല തുടക്കം ലഭിച്ചു എങ്കിലും അത് മുതലെടുത്ത് വലിയ സ്കോറിലേക്ക് പോകാൻ ഇരുവർക്കും ആയില്ല. മൊയീൻ അലി 17, സാന്റ്നർ 10 എന്നിവരും നിരാശപ്പെടുത്തി.

അവസാനം ശർദുൽ താക്കൂറും ജഡേജയും ചേർന്ന് ചെന്നൈയെ 150ൽ എത്തിച്ചു‌. ജഡേജ 26 പന്തിൽ നിന്ന് 43 റൺസും ശർദുൽ 11 പന്തിൽ 17 റൺസും എടുത്തു. ഒമ്പതാമനായി ഇറങ്ങിയ ധോണി ഇന്ന് ആദ്യ ബോളിൽ ഡക്ക് ആയി.

പഞ്ചാബിനായി ഹർഷൽ പട്ടേലും രാഹുൽ ചാഹറും 3 വിക്കറ്റ് വീതം വീഴ്ത്തി. അർഷ്ദീപ് 2ഉം സാം കറൻ ഒരു വിക്കറ്റും വീഴ്ത്തി.

വീണ്ടും തലയുടെ വിളയാട്ടം!!! ചെന്നൈയ്ക്ക് 176 റൺസ്

ഒരു ഘട്ടത്തിൽ 150 റൺസ് പോലും കടക്കില്ലെന്ന തോന്നിപ്പിച്ച ചെന്നൈയെ 176/6 എന്ന പൊരുതാവുന്ന സ്കോറിലെത്തിച്ച് എംഎസ് ധോണി. ഏഴാം വിക്കറ്റിൽ ജഡേജയെ കാഴ്ചക്കാരനായി ധോണി മിന്നി തിളങ്ങിയപ്പോള്‍ ചെന്നൈ 13 പന്തിൽ നിന്ന് 35 റൺസാണ് നേടിയത്. ഇതിൽ 28 റൺസാണ് ധോണി 9 പന്തിൽ നിന്ന് നേടിയത്. ജഡേജ 40 പന്തിൽ 57 റൺസുമായി പുറത്താകാതെ നിന്നു. 36 റൺസ് നേടി അജിങ്ക്യ രഹാനെയും 30 റൺസ് നേടിയ മോയിന്‍ അലിയുമാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

രണ്ടാം ഓവറിൽ രച്ചിന്‍ രവീന്ദ്രയെ നഷ്ടമായ ചെന്നൈയ്ക്ക് ക്യാപ്റ്റന്‍ റുതുരാജ് ഗായക്വാഡിനെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 33 റൺസായിരുന്നു. മികച്ച ടച്ചിലാണെന്ന് തോന്നിപ്പിച്ച ഗായക്വാഡ് 13 പന്തിൽ 17 റൺസ് നേടിയാണ് പുറത്തായത്. അജിങ്ക്യ രഹാനെയ്ക്ക് കൂട്ടായി ബാറ്റിംഗ് ഓര്‍ഡറിൽ സ്ഥാനക്കയറ്റം ലഭിച്ച് എത്തിയ ജഡേജ നിലയുറപ്പിച്ച് കളിച്ചപ്പോള്‍ മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 35 റൺസാണ് നേടിയത്.

24 പന്തിൽ 36 റൺസ് നേടിയ രഹാനെയെ ക്രുണാൽ പാണ്ഡ്യ പുറത്താക്കിയപ്പോള്‍ അപകടകാരിയായ ശിവം ഡുബേയെ സ്റ്റോയിനിസ് മടക്കിയയച്ചു. സമീര്‍ റിസ്വിയെ ക്രുണാൽ പുറത്താക്കിയപ്പോള്‍ ചെന്നൈ 90/5 എന്ന നിലയിലേക്ക് വീണു.

ആറാം വിക്കറ്റിൽ ജഡേജ -മോയിന്‍ സഖ്യം നേടിയ 51 റൺസാണ് ടീമിനെ മാന്യമായ സ്കോറിലേക്ക് എത്തുവാനുള്ള അടിത്തറ പാകിയത്. ഒരു ഘട്ടത്തിൽ 150 പോലും കടക്കില്ലെന്ന് കരുതിയ സ്ഥിതിയിൽ നിന്ന് 33 പന്തിൽ 51 റൺസ് നേടിയാണ് ഈ കൂട്ടുകെട്ട് ചെന്നൈയെ മുന്നോട്ട് നയിച്ചത്.

രവി ബിഷ്ണോയിയെ ഹാട്രിക്ക് സിക്സുകള്‍ക്ക് പായിച്ച് മോയിന്‍ അലി പുറത്തായപ്പോളാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. 20 പന്തിൽ 30 റൺസാണ് മോയിന്‍ അലി നേടിയത്. എംഎസ് ധോണി കളത്തിലെത്തിയപ്പോള്‍ ചെന്നൈയെ താരം മുന്നോട്ട് നയിക്കുകയായിരുന്നു. മൂന്ന് ഫോറും രണ്ട് സിക്സും അടക്കം ധോണി 9 പന്തിൽ 29 റൺസ് നേടിയപ്പോള്‍ ചെന്നൈ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് നേടിയത്.

 

ജഡേജയ്ക്ക് എതിരായ റണ്ണൗട്ട് അപ്പീൽ പിൻവലിച്ച് കമ്മിൻസിന്റെ സ്പോർട്സ്മാൻ സ്പിരിറ്റ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് സി എസ് കെയ്ക്ക് എതിരായ മത്സരത്തിൽ സ്പോർട്സ്മാൻ സ്പിരിറ്റ് കാണിച്ച് കയ്യടി വാങ്ങി സൺ റൈസേഴ്സ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. ഇന്ന് സി എസ് കെ ബാറ്റു ചെയ്യവെ രവീന്ദ്ര ജഡേജയെ ഫീൽഡ് തടസ്സപ്പെടുത്തിയതിന് സൺ റൈസേഴ്സിന് ഔട്ടാക്കാമായിരുന്നു. എന്നാൽ കമ്മിൻസ് ആ അപ്പീൽ പിൻവലിച്ച് മാതൃകയായി.

സിഎസ്‌കെയുടെ ഇന്നിംഗ്‌സിൻ്റെ 19-ാം ഓവറിൽ ജഡേജ ബാറ്റു ചെയ്യവെ ആയിരുന്നു സംഭവം. ഭുവനേശ്വർ കുമാർ ഒരു യോർക്കർ എറിഞ്ഞു. ജഡേജ പന്ത് ഗ്രൗണ്ടിൽ തട്ടിയിട്ടു. ബാറ്റർ ക്രീസിന് പുറത്താണെന്ന് മനസ്സിലാക്കിയ ഭുവനേശ്വർ റണ്ണൗട്ട് ആക്കാൻ ശ്രമിച്ചു. ജഡേജ ക്രീസിൽ നിന്ന് ഏറെ ദൂരെ ആയിരിക്കെ ജഡേജയുടെ മേൽ തട്ടി പന്ത് വിക്കറ്റിലേക്ക് എത്തിയില്ല.

ജഡേജ ഫീൽഡ് തടസ്സപ്പെടുത്തി ർന്ന് ഹെൻറിച്ച് ക്ലാസൻ അമ്പയർമാരോട് പറഞ്ഞു. അമ്പയർമാർ തേർഡ് അമ്പയറോട് ഔട്ട് ആണോ എന്ന് ചോദിക്കവെ ആണ് കമ്മിൻസ് അപ്പീൽ പിൻവലിക്കുന്നതായി അമ്പയറെ അറിയിച്ചത്. അല്ലായിരുന്നു എങ്കിൽ ജഡേജ ഔട്ട് ആകുമായിരുന്നു.

ഇംഗ്ലണ്ട് 353ന് ഓളൗട്ട് ആയി, ജഡേജക്ക് നാല് വിക്കറ്റ്

ഇന്ത്യക്ക് എതിരെ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് 353 റണ്ണിന് ഓളൗട്ട് ആയി. ഇന്ന് 302-7 എന്ന നിലയിൽ കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ സെഷനിൽ തന്നെ മൂന്ന് വിക്കറ്റുകളും നഷ്ടമായി. 122 റൺസ് നേടിയ ജോ റൂട്ട് പുറത്താകാതെ നിന്നു. ഒലി റോബിൻസൺ 58 റൺസ് എടുത്ത് പുറത്തായി. അതായിരുന്നു ഇന്നത്തെ ആദ്യ വിക്കറ്റ്. പിന്നാലെ റൺ ഒന്നും എടുക്കാതെ ഷൊഹൈബ് ബഷീറും പുറത്തായി. രണ്ട് വിക്കറ്റും ജഡേജ ആണ് വീഴ്ത്തിയത്.

അധികം വൈകാതെ ആൻഡേഴ്സണെയും ജഡേജ പുറത്താക്കി. ഇന്നലെ ജോ റൂട്ട് തന്റെ 31ആം സെഞ്ച്വറി പൂർത്തിയാക്കി ഇംഗ്ലണ്ടിനെ നല്ല സ്കോറിലേക്ക് നയിച്ചതായിരുന്നു. 274 പന്തുകൾ ബാറ്റു ചെയ്ത റൂട്ട് ആകെ 122 റൺസ് ആണ് എടുത്തത്. 10 ഫോർ താരം അടിച്ചു. ഇന്ത്യക്ക് ആയി ജഡേജ 4 വിക്കറ്റും ആകാശ് ദീപ് 3 വിക്കറ്റും വീഴ്ത്തി. സിറാജ് 2 വിക്കറ്റും അശ്വിൻ ഒരു വിക്കറ്റും വീഴ്ത്തി.

ബാസ്ബോൾ കളിക്കാൻ വന്നവർ 122ന് ഒളൗട്ട്, ഇന്ത്യക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് നാലാം ദിനം തന്നെ വിജയിച്ച് ഇന്ത്യ. ഇന്ന് ഇന്ത്യ ഉയർത്തിയ 557 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് വെറും 122 റൺസിലേക്ക് പുറത്തായി. 434 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. അഞ്ചാം ദിനത്തിലേക്ക് എത്തും മുമ്പ് തന്നെ കളി കഴിഞ്ഞു. ഇതോടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിൽ എത്തി.

തുടക്കം മുതൽ തന്നെ ഇംഗ്ലണ്ട് ബാറ്റർമാർ പതറി. ആദ്യ ഒരു റണ്ണൗട്ടിൽ ഡക്കറ്റ് ആയിരുന്നു പുറത്തായത്. സിറാജിന്റെ ത്രോ മനോഹരമായി കൈപറ്റി ജുറൽ മികച്ച വർക്കിലൂടെ റണ്ണൗട്ട് ആക്കുക ആയിരുന്നു. ഇതിനു പിന്നാലെ 11 റൺസ് എടുത്ത സാക് ക്രോലിയെ ബുമ്ര വിക്കറ്റിനു മുന്നിൽ കുരുക്കി.

ഇതിനു ശേഷം സ്പിന്നിന്റെ ഊഴമായിരുന്നു. 3 റൺസ് എടുത്ത ഒലി പോപ്, 7 റൺസ് എടുത്ത റൂട്ട്, 4 റൺസ് എടുത്ത ബെയർ സ്റ്റോ എന്നിവർ ജഡേജയുടെ പന്തിൽ പുറത്തായി. 15 റൺസ് എടുത്ത സ്റ്റോക്സിനെയും റൺ എടുക്കാത്ത രെഹാനും കുൽദീപിന്റെ പന്തിലും വീണു. 57-7 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി.

അവിടെ നിന്ന് ഫോക്സും ഹാർട്ലിയും പിടിച്ചു നിൽക്കാൻ ശ്രമിച്ചു. ആ കൂട്ടുകെട്ട് ജഡേജയാണ് തകർത്തത്‌. 16 റൺസ് എടുത്താണ് ഫോക്സ് പുറത്തായത്. പിന്നാലെ അടുത്ത ഓവറിൽ 16 റൺസ് എടുത്ത ഹാർട്ലിയെ അശ്വിൻ പുറത്താക്കി. ആക്രമിച്ച് കളിച്ച മാർക്ക് വൂഡിനെ പുറത്താക്കി ജഡേജ ജയം ഉറപ്പിച്ചു.

ഇന്ത്യക്ക് ആയി രണ്ടാം ഇന്നിങ്സിൽ ജഡേജ 4 വിക്കറ്റും കുൽദീപ് 2 വിക്കറ്റും വീഴ്ത്തി. ബുമ്ര, അശ്വിൻ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ജയ്സ്വാളിന്റെ ഇരട്ട സെഞ്ച്വറിയുടെ മികവിൽ 430-4 എന്ന സ്കോറിനാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്. ഇന്ത്യക്ക് 556 റൺസിന്റെ ലീഡ് നേടാൻ. 236 പന്തിൽ നിന്ന് 214 റൺസ് എടുത്ത യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ഹീറോ ആയത്.

ഇന്നലെ റിട്ടയർ ഹർട്ട് ആയ ജയ്സ്വാൾ ഇന്ന് വീണ്ടും ഇറങ്ങി ഇംഗ്ലീഷ് ബൗളർമാരെ അടിച്ചു പറത്തുകയായിരുന്നു. 14 ഫോറും 12 സിക്സും അടിച്ച് താരം തന്റെ രണ്ടാം ഇരട്ട സെഞ്ച്വറിയിൽ എത്തി. 72 പന്തിൽ 68 റൺസ് എടുത്ത് സർഫറാസും ജയ്സ്വാളിന് വലിയ പിന്തുണ നൽകി‌. 3 സിക്സും 6 ഫോറും സർഫറാസ് അടിച്ചു. ഇരുവരും പുറത്താകാതെ തന്നെ ഇന്ത്യ ഡിക്ലയർ ചെയ്തു.

ഗില്ലിന്റെയും കുൽദീപിന്റെയും വിക്കറ്റുകൾ ആണ് ഇന്ത്യക്ക് നഷ്ടമായത്.ഗിൽ 151 പന്തിൽ നിന്ന് 91 റൺസ് എടുത്താണ് പുറത്തായത്‌. നൈറ്റ് വാച്മാൻ ആയി എത്തിയ കുൽദീപ് 27ന്റെ മികച്ച സംഭാവന നൽകി.

ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 445 റൺസും ഇംഗ്ലണ്ട് 319 റൺസും ആയിരുന്നു എടുത്തത്.

മാച്ച് സമ്മറി;
ഇന്ത്യ 445 & 430-4d
ഇംഗ്ലണ്ട് 319 &

Exit mobile version