ലഞ്ചിനു ശേഷം ഓള്‍ഔട്ടായി ഇംഗ്ലണ്ട്, ജഡേജയ്ക്ക് 4 വിക്കറ്റ്

കെന്നിംഗ്ടണ്‍ ഓവലില്‍ 332 റണ്‍സിനു ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്. 304/8 എന്ന നിലയില്‍ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിഞ്ഞ ഇംഗ്ലണ്ട് മടങ്ങിയെത്തി ശേഷം 28 റണ്‍സ് കൂടി നേടുന്നതിനിടിയില്‍ പുറത്താകുകയായിരുന്നു. ടീമിന്റെ ടോപ് സ്കോറര്‍ ആയ ജോസ് ബട്‍ലറെയും(89) സ്റ്റുവര്‍ട് ബ്രോഡിനെയും(38) പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഇംഗ്ലണ്ടിന്റെ ചെറുത്ത് നില്പിനെ അവസാനിപ്പിച്ചത്. 98 റണ്‍സാണ് ബ്രോഡ്-ബട്‍ലര്‍ കൂട്ടുകെട്ട് ഒമ്പതാം വിക്കറ്റില്‍ നേടിയത്.

ഇന്ത്യയ്ക്കായി ജഡേജ നാല് വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറയും ഇഷാന്ത് ശര്‍മ്മയും മൂന്ന് വീതം വിക്കറ്റ് നേടി.

മികച്ച തുടക്കത്തിനു ശേഷം ഇംഗ്ലണ്ട് പതറുന്നു, കുക്കിനും മോയിന്‍ അലിയ്ക്കും അര്‍ദ്ധ ശതകം

അലിസ്റ്റര്‍ കുക്കും മോയിന്‍ അലിയും നല്‍കിയ മികച്ച തുടക്കത്തിനു ശേഷം പ്രതിരോധത്തിലായി ഇംഗ്ലണ്ട്. ഒന്നാം വിക്കറ്റില്‍ കുക്കും കീറ്റണ്‍ ജെന്നിംഗ്സും ചേര്‍ന്ന് 60 റണ്‍സ് നേടിയ ശേഷം ജെന്നിംഗ്സിനെ(23) രവീന്ദ്ര ജഡേജ പുറത്താക്കിയ ശേഷം മത്സരത്തില്‍ ഇംഗ്ലണ്ട് കുതിയ്ക്കുകയായിരുന്നു. എന്നാല്‍ 71 റണ്‍സ് നേടിയ കുക്ക് പുറത്തായ ശേഷം ജോ റൂട്ടും ജോണി ബൈര്‍സ്റ്റോയും തുടര്‍ ഓവറുകളില്‍ പുറത്തായതോടെ ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലാവുകയായിരുന്നു.

133/1 എന്ന നിലയില്‍ നിന്ന് ഇംഗ്ലണ്ട് 134/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. ഒരു റണ്‍സ് എടുക്കുന്നതിനിടയില്‍ 3 വിക്കറ്റാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. 73 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടി കുതിയ്ക്കുകയായിരുന്നു ഇംഗ്ലണ്ടിനെ തിരിച്ചടി നല്‍കിയത് ജസ്പ്രീത് ബുംറ ആയിരുന്നു. ഒരേ ഓവറില്‍ കുക്കിനെയും ജോ റൂട്ടിനെയും പുറത്താക്കിയ ബുംറയ്ക്ക് പിന്തുണയായി അടുത്ത ഓവറില്‍ ബൈര്‍സ്റ്റോയെ ഇഷാന്ത് ശര്‍മ്മ പുറത്താക്കി.

അഞ്ചാം വിക്കറ്റില്‍ മോയിന്‍ അലി ബെന്‍ സ്റ്റോക്സ് കൂട്ടുകെട്ട് 37 റണ്‍സ് കൂടി നേടിയെങ്കിലും സ്റ്റോക്സിനെ(11) ജഡേജ മടക്കിയയ്ച്ചു. ഏറെ വൈകാതെ അര്‍ദ്ധ ശതകം തികച്ചയുടനെ മോയിന്‍ അലിയെയും(50) ഇംഗ്ലണ്ടിനു നഷ്ടമായി. ഇഷാന്ത് ശര്‍മ്മയ്ക്കായിരുന്നു വിക്കറ്റ്. അതേ ഓവറില്‍ തന്നെ ഇംഗ്ലണ്ടിനു സാം കറനെയും നഷ്ടമായി.

ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 198/7 എന്ന നിലയിലാണ്.  ജോസ് ബട്‍ലര്‍ (11*), ആദില്‍ റഷീദ്(4*) എന്നിവരാണ് ക്രീസില്‍. ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ്മ മൂന്നും ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

പരമ്പരയില്‍ ഇന്ത്യ ആധിപത്യം പുലര്‍ത്തും: രവീന്ദ്ര ജഡേജ

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ആധിപത്യം പുലര്‍ത്തുമെന്ന് അറിയിച്ച് രവീന്ദ്ര ജഡേജ. ആദ്യ മത്സരത്തിലെ പ്രകടനമാണ് ഏറെ പ്രധാനമെന്ന് പറഞ്ഞ ജഡേജ ആ ഫലത്തെ ആശ്രയിച്ചാവും പരമ്പര നിശ്ചയിക്കപ്പെടുന്നതെന്നും പറഞ്ഞു. 2014ലെ അപേക്ഷിച്ച് ഇത്തവണ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കുവാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നാണ് ജഡേജ പറഞ്ഞത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ടീമിലെ താരങ്ങള്‍ക്ക് കൂടുതല്‍ പരിചയ സമ്പത്തുണ്ടെന്നാണ് ജഡേജ പറഞ്ഞത്.

2014ലെ ടീമിലെ അംഗങ്ങള്‍ക്ക് ഇംഗ്ലണ്ടില്‍ അന്തരീക്ഷത്തെക്കുറിച്ച് മുന്‍ ധാരണയില്ലായിരുന്നു. എന്നാല്‍ ഇത്തവണ അതല്ല സ്ഥിതി. ടെസ്റ്റ് ക്രിക്കറ്റിലും ആവശ്യത്തിനു മുന്‍ പരിചയം സ്വായത്തമാക്കുവാന്‍ ടീമംഗങ്ങള്‍ക്കായിട്ടുണ്ട് എന്ന് ജഡേജ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചൈന്നൈ കിംഗ്സിന്റെ നിലനിര്‍ത്തല്‍ സൂചന ഇങ്ങനെ

“Madras is 378, so are we” ഇങ്ങനെയാണ് ഇന്ന് ഒന്നര മണിയോടു കൂടി തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇങ്ങനൊരു പോസ്റ്റര്‍ ആരാധകര്‍ക്കിടയിലേക്ക് എത്തിച്ചത്. ഇന്ന് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ തങ്ങളുടെ നിലനിര്‍ത്തല്‍ താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിടുന്ന ദിവസമെന്ന നിലയില്‍ ആരാധകരുടെ വിലയിരുത്തല്‍ ഇത് ചെന്നൈ നിലനിര്‍ത്തുന്ന താരങ്ങളുടെ ജഴ്സി നമ്പറുകള്‍ ആണെന്നാണ്.

ആരാധകരുടെ വിലയിരുത്തല്‍ പ്രകാരം ചെന്നൈ നിലനിര്‍ത്തുക ഈ മൂന്ന് താരങ്ങളെ ആവുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത് – റൈന(ജഴ്സി നമ്പര്‍ 3), ധോണി(ജഴ്സി നമ്പര്‍ 7), രവീന്ദ്ര ജഡേജ(8)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആദ്യ ടെസ്റ്റ് ജഡേജ കളിച്ചേക്കില്ല, ധവാന്‍ മാച്ച് ഫിറ്റ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജനുവരി 5നു ആരംഭിക്കുന്ന കേപ് ടൗണ്‍ ടെസ്റ്റില്‍ രവീന്ദ്ര ജഡേജ കളിക്കുവാനുള്ള സാധ്യത കുറവ്. വൈറല്‍ പനി ബാധിച്ച താരം ദക്ഷിണാഫ്രിക്കയില്‍ ചികിത്സയിലാണെന്നും 48 മണിക്കൂറിനുള്ളില്‍ താരം പൂര്‍ണ്ണമായും സുഖം പ്രാപിക്കുമെന്നും ബിസിസിഐ ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. മത്സര ദിവസം രാവിലെ മാത്രമേ താരത്തിന്റെ ലഭ്യതയെക്കുറിച്ചുള്ള അന്തിമ തീരുമാനം ടീം മാനേജ്മെന്റ് എടുക്കുകയുള്ളു.

ജഡേജ ഇല്ലാത്ത സാഹചര്യം വരുകയാണെങ്കില്‍ രവിചന്ദ്രന്‍ അശ്വിനാവും സ്പിന്നറുടെ റോളില്‍ അവസാന ഇലവനില്‍ ഇടം പിടിക്കുക. ശിഖര്‍ ധവാന്‍ പൂര്‍ണ്ണാരോഗ്യവാനാണെന്നും ടീം സെലക്ഷനു പരിഗണിക്കപ്പെടുമെന്നത് ഇന്ത്യയ്ക്ക് ശുഭസൂചകമായ വാര്‍ത്തയാണ്. ധവാന്‍ ഇന്ന് 20 മിനുട്ടോളം പരിശീലനത്തിലും ഏര്‍പ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version