Picsart 24 02 24 10 30 09 444

ഇംഗ്ലണ്ട് 353ന് ഓളൗട്ട് ആയി, ജഡേജക്ക് നാല് വിക്കറ്റ്

ഇന്ത്യക്ക് എതിരെ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് 353 റണ്ണിന് ഓളൗട്ട് ആയി. ഇന്ന് 302-7 എന്ന നിലയിൽ കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ സെഷനിൽ തന്നെ മൂന്ന് വിക്കറ്റുകളും നഷ്ടമായി. 122 റൺസ് നേടിയ ജോ റൂട്ട് പുറത്താകാതെ നിന്നു. ഒലി റോബിൻസൺ 58 റൺസ് എടുത്ത് പുറത്തായി. അതായിരുന്നു ഇന്നത്തെ ആദ്യ വിക്കറ്റ്. പിന്നാലെ റൺ ഒന്നും എടുക്കാതെ ഷൊഹൈബ് ബഷീറും പുറത്തായി. രണ്ട് വിക്കറ്റും ജഡേജ ആണ് വീഴ്ത്തിയത്.

അധികം വൈകാതെ ആൻഡേഴ്സണെയും ജഡേജ പുറത്താക്കി. ഇന്നലെ ജോ റൂട്ട് തന്റെ 31ആം സെഞ്ച്വറി പൂർത്തിയാക്കി ഇംഗ്ലണ്ടിനെ നല്ല സ്കോറിലേക്ക് നയിച്ചതായിരുന്നു. 274 പന്തുകൾ ബാറ്റു ചെയ്ത റൂട്ട് ആകെ 122 റൺസ് ആണ് എടുത്തത്. 10 ഫോർ താരം അടിച്ചു. ഇന്ത്യക്ക് ആയി ജഡേജ 4 വിക്കറ്റും ആകാശ് ദീപ് 3 വിക്കറ്റും വീഴ്ത്തി. സിറാജ് 2 വിക്കറ്റും അശ്വിൻ ഒരു വിക്കറ്റും വീഴ്ത്തി.

Exit mobile version