സിറാജിനെ ഇന്ത്യ തിരിച്ചറിയാൻ വൈകി; ഇനി അവനെ സംരക്ഷിക്കണമെന്ന് അശ്വിൻ


മുഹമ്മദ് സിറാജിനെ നിസ്സാരമായി കാണുന്നത് അവസാനിപ്പിക്കാൻ ഇന്ത്യൻ ക്രിക്കറ്റിന് രവിചന്ദ്രൻ അശ്വിൻ്റെ ഓർമ്മപ്പെടുത്തൽ. ഓവൽ ടെസ്റ്റിൽ ഒമ്പത് വിക്കറ്റ് പ്രകടനത്തിലൂടെ ഇന്ത്യക്ക് ആവേശകരമായ വിജയം സമ്മാനിച്ചതിന് ശേഷം, സിറാജ് ഒരു മാച്ച് വിന്നറാണെന്ന് തിരിച്ചറിയുന്നതിൽ ടീം പരാജയപ്പെട്ടുവെന്ന് അശ്വിൻ പറഞ്ഞു.


“അവൻ്റെ ആഘോഷം ശ്രദ്ധിക്കൂ — ഇതൊരു ട്രെയിലറല്ല, പ്രധാന ഫിലിം എന്നാണ് അവൻ നമ്മളോട് പറയുന്നത്. അവൻ ആവശ്യപ്പെടുകയാണ്: ‘എന്നെ ഒരു മാച്ച് വിന്നറായി പരിഗണിക്കൂ’,” അശ്വിൻ തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. “മുഹമ്മദ് സിറാജിനെ അംഗീകരിക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടു, ഇപ്പോൾ അതിനുള്ള സമയമായി.”


അഞ്ച് ടെസ്റ്റുകളിലായി 185.3 ഓവറുകളാണ് സിറാജ് എറിഞ്ഞത്, ഇത് ഈ പരമ്പരയിൽ ഏതൊരു ബൗളറെക്കാളും കൂടുതലാണ്. 23 വിക്കറ്റുകളാണ് പരമ്പരയിൽ നിന്ന് താരം നേടിയത്. ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ, പരാതികളില്ലാതെ നീണ്ട സ്പെല്ലുകൾ എറിഞ്ഞ് സിറാജ് ഇന്ത്യയുടെ പേസ് ആക്രമണത്തിന് നേതൃത്വം നൽകി.


എന്നാൽ, അശ്വിൻ ഒരു മുന്നറിയിപ്പും നൽകി. സിറാജിന് ഇപ്പോൾ 30 വയസ്സായതിനാൽ, താരത്തെ അമിതമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് അശ്വിൻ ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. “അവൻ നിങ്ങളുടെ നമ്പർ 1 ടെസ്റ്റ് ബൗളറായി മാറാൻ സാധ്യതയുണ്ട്. എന്നാൽ അവന് പ്രായമായിക്കൊണ്ടിരിക്കുകയാണ്. അപ്രധാനമായ മത്സരങ്ങളിൽ അവന് വിശ്രമം നൽകുക. അവനെ കേന്ദ്രീകരിച്ച് നമ്മൾ അറ്റാക്കിനെ പുനർനിർമ്മിക്കണം — ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിംഗ് എന്നിവരെയെല്ലാം സിറാജിനൊപ്പം വളർത്തിയെടുക്കാം.” അദ്ദേഹം പറഞ്ഞു.


അശ്വിനെയും ജഡേജയെയും പോലുള്ള താരങ്ങളെ ഇനി കണ്ടെത്തുക ഇന്ത്യക്ക് പ്രയാസമായിരിക്കും എന്ന് പൂജാര

രവിചന്ദ്രൻ അശ്വിനേയും രവീന്ദ്ര ജഡേജയേയും “കളിയിലെ ഇതിഹാസങ്ങൾ” എന്ന് വിശേഷിപ്പിച്ച ചേതേശ്വര് പൂജാര. ഈ ഐക്കണിക് ജോഡികൾക്ക് പകരം വയ്ക്കാൻ ഇന്ത്യയ്ക്ക് വേറെ താരങ്ങൾ ഇല്ലെന്നും പൂജാര പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിന് മുന്നോടിയായി സംസാരിച്ച പൂജാര, ഇന്ത്യൻ ക്രിക്കറ്റിന് ഇരുവരും നൽകിയ മഹത്തായ സംഭാവനകൾ എടുത്തുകാണിക്കുകയും സമീപഭാവിയിൽ സമാനമായ നിലവാരമുള്ള സ്പിന്നർമാരെ കണ്ടെത്തുന്നതിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

പെർത്ത് ടെസ്റ്റിൽ അശ്വിനും ജഡേജയും പുറത്തായിരുന്നു എന്നാൽ, ഹോം സാഹചര്യങ്ങളിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിലും അശ്വിനെയും ജഡേജയെയും പോലെയുള്ള സ്പിന്നർമാർ ആവശ്യമാണ്. പൂജാര പറഞ്ഞു ‌

വാങ്കഡെയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി അശ്വിൻ

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായി അശ്വിൻ മാറി. അനിൽ കുംബ്ലെയെ മറികടന്നാണ് രവിചന്ദ്രൻ അശ്വിൻ പുതിയ നാഴികക്കല്ലിൽ എത്തിയത്. മൂന്നാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ന്യൂസിലൻഡിനെതിരായ മൂന്ന് വിക്കറ്റ് നേട്ടം അശ്വിനെ ഈ വേദിയിലെ മൊത്തം വിക്കറ്റുകൾ 41 വിക്കറ്റുകളായി ഉയർത്താൻ സഹായിച്ചു.

കുംബ്ലെയുടെ 38 വിക്കറ്റ് എന്ന മുൻ റെക്കോർഡ് ആണ് അശ്വിൻ മറികടന്നത്. രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്‌സ്, വിൽ യങ് എന്നിവരെയാണ് അശ്വിൻ ഇന്ന് പുറത്താക്കിയത്.

അശ്വിൻ തിരികെ ചെന്നൈ സൂപ്പർ കിംഗ്സിൽ എത്താൻ സാധ്യത

ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) വെറ്ററൻ ഓഫ് സ്‌പിന്നർ ആർ അശ്വിനെ വരാനിരിക്കുന്ന ലേലത്തിൽ സ്വന്തമാക്കും എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 38 കാരനായ അശ്വിൻ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്നു എന്നാൽ അശ്വിനെ നിലനുർത്തേണ്ടതില്ല എന്ന് രാജസ്ഥാൻ തീരുമാനിക്കുകയായിരുന്നു. മുമ്പ് സി എസ് ജെ ജേഴ്സി അണിഞ്ഞിട്ടുള്ള താരമാണ് അശ്വിൻ.

CSKയെ സംബന്ധിച്ചിടത്തോളം, അശ്വിന്റെ അനുഭവ സമ്പത്ത് ടീമിന് ഗുണമാകും എന്ന് അവർ വിശ്വസിക്കുന്നു. തമിഴ്‌നാട് പ്രീമിയർ ലീഗിലെ അശ്വിന്റെ പ്രകടനവും അശ്വിനെ പരിഗണിക്കുന്നതിൽ നിർണായകമായി.

ഐപിഎൽ 2025 ലേലത്തിനായി സി എസ് കെയുടെ പേഴ്‌സിൽ 55 കോടി രൂപ ഉണ്ട്. അശ്വിന് ആയി അധികം ടീമുകൾ ബിഡ് ചെയ്യില്ല എന്നാണ് സി എസ് കെയുടെ പ്രതീക്ഷ.

അശ്വിൻ ഇന്ത്യക്ക് കോഹ്ലിയെയും രോഹിതിനെയും പോലെ തന്നെയാണ് എന്ന് തമീം ഇഖ്ബാൽ

ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിനെ അഭിനന്ദിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാൽ. ഇന്ത്യൻ ടീമിന് വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും സംഭാവനകൾ പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് അശ്വിന്റെ സംഭാവനകൾ എന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചപ്പോൾ അശ്വിൻ ആയിരുന്നു പ്ലയർ ഓഫ് ദി മാച്ച് ആയത്.

“അദ്ദേഹം ചെയ്തത് മികച്ചതാണ്. വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും കുറിച്ച് ഞാൻ എപ്പോഴും കേൾക്കാറുണ്ട്, പക്ഷേ എൻ്റെ കണ്ണിൽ അശ്വിനും അവരെപോലെ പ്രധാനിയാണ്. രോഹിതിൻ്റെയോ വിരാടിൻ്റെയോ അത്രയും വലുതാണ് ടീമിനുള്ള അദ്ദേഹത്തിൻ്റെ സംഭാവന.” തമീം പറയുന്നു.

അശ്വിൻ്റെ ഓൾറൗണ്ട് പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. ആദ്യ ഇന്നിംഗ്‌സിൽ 133 പന്തിൽ 113 റൺസ് നേടിയ അദ്ദേഹം 144/6 എന്ന അപകടകരമായ അവസ്ഥയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചു, പിന്നീട് രണ്ടാം ഇന്നിംഗ്‌സിൽ 6/88 എന്ന ബൗളിംഗ് കാഴ്ചവെച്ച് ഇന്ത്യയെ 280 റൺസിൻ്റെ വിജയത്തിലേക്കും നയിച്ചു.

എങ്ങനെ ബാറ്റു ചെയ്യണം എന്ന് കാണിച്ചു തന്ന് അശ്വിനും ജഡേജയും, ഇന്ത്യ മികച്ച നിലയിൽ

ബംഗ്ലാദേശിന് എതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം 339-6 എന്ന മികച്ച നിലയിൽ അവസാനിപ്പിച്ച് ഇന്ത്യ. തുടക്കത്തിൽ തകർന്ന ഇന്ത്യയെ ജഡേജയും അശ്വിനും ചേർന്നാണ് ഇപ്പോൾ നല്ല സ്കോറിലേക്ക് എത്തിച്ചത്. അശ്വിൻ സെഞ്ച്വറി നേടിയപ്പോൾ ജഡേജ സെഞ്ച്വറിയോട് അടുത്തു കൊണ്ടിരിക്കുന്നു. ഇന്ത്യ ഒരു ഘട്ടത്തിൽ 144-6 എന്ന നിലയിൽ ആയിരുന്നു.

ഇപ്പോൾ അശ്വിൻ 102 റൺസുമായും ജഡേജ 86 റൺസുമായും ക്രീസിൽ നിൽക്കുന്നു. അശ്വിൻ 112 പന്തിൽ നിന്നാണ് 102 റൺസ് എടുത്തത്. 2 സിക്സും 10 ഫോറും അശ്വിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. ജഡേജ 117 പന്തിൽ നിന്നാണ് 86 റൺസെടുത്തത്. 2 സിക്സും 10 ഫോറും ജഡേജ അടിച്ചു. അശ്വിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണിത്.

നേരത്തെ ഓപ്പണർ യശസ്വി ജയ്സ്വാൾ ഇന്ത്യക്ക് ആയി 56 റൺസ് എടുത്ത് തിളങ്ങിയിരുന്നു. പന്ത് 39 റൺസും എടുത്ത് പുറത്തായി. രോഹിത് (6), കോഹ്ലി (6), ഗിൽ (0), രാഹുൽ (16) എന്നിവരാണ് ഇന്ത്യക്ക് നഷ്ടപ്പെട്ട മറ്റു വിക്കറ്റുകൾ.

ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് 4 വിക്കറ്റും, നഹ്ദി റാണ, മെഹ്ദി ഹസൻ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

അശ്വിൻ പവലിനും ഹെറ്റ്മയറിനു മുന്നെ ബാറ്റുമായി, സഞ്ജുവിന്റെ വിചിത്ര തീരുമാനം

ഇന്നലെ രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ചിരുന്നു. എന്നാൽ രാജസ്ഥാന്റെ ചെയ്സിൽ സഞ്ജു സാംസണും രാജസ്ഥാനും എടുത്ത ഒരു തീരുമാനത്തിൽ വിമർശനങ്ങൾ ഉയരുകയാണ്. അത് അശ്വിനെ ഹെറ്റ്മയറിനും റോമൻ പവലിനും മുമ്പ് ഇറക്കാനുള്ള തീരുമാനം ആയിരുന്നു. രാജസ്ഥാൻ റോയൽസ് 224 എന്ന വലിയ ടാർഗറ്റ് ചെയ്സ് ചെയ്യവെ എന്തിനാണ് അശ്വിനെ നേരത്തെ ഇറക്കിയത് എന്ന ചോദ്യമാണ് ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും ഒരു പോലെ ചോദിക്കുന്നത്.

ആദ്യം ബാറ്റു ചെയ്യവെ വിക്കറ്റുകൾ പോകുമ്പോൾ സമ്മർദ്ദത്തിൽ ആകാതിരിക്കാൻ അശ്വിനെ ഇറക്കുന്നത് പോലെ ആയിരുന്നില്ല ഇന്ന് അശ്വിനെ ഇറക്കിയ സാഹചര്യം. മികച്ച റൺറേറ്റിൽ രാജസ്ഥാൻ പോകവെ ആയിരുന്നു അശ്വിൻ കളത്തിൽ ഇറങ്ങിയത്. അശ്വിൻ ഇറങ്ങുമ്പോൾ 8.4 ഓവറിൽ രാജസ്ഥാൻ റോയൽസ് 100 റണ്ണിൽ ആയിരുന്നു.

അശ്വിൻ റൺറേറ്റ് കുറയാൻ കാരണമായി. 11 പന്തിൽ നിന്ന് 8 റൺസ് മാത്രമാണ് അശ്വിൻ എടുത്തത്. ഇത് രാജസ്ഥാ‌ന്റെ ചെയ്സ് ടഫ് ആക്കി എന്ന് പറയാം. അശ്വിനു പകരം ഹെറ്റ്മയറോ പവലോ വന്നിരുന്നു എങ്കിൽ എന്ന് ഏവരും ആഗ്രഹിച്ചു പോയി‌രുന്നു‌‌. പവൽ ഇന്നലെ എട്ടാമൻ ആയാണ് ഇറങ്ങിയത്. വെസ്റ്റിൻഡീസ് ടീമിന്റെ ക്യാപ്റ്റൻ ആയ പവൽ വെസ്റ്റിൻഡീസ് ടീമിൽ നാലാം സ്ഥാനത്തും അഞ്ചാമതും ഇറങ്ങുന്ന താരമാണ്.

തനിക്ക് നേരത്തെ ഇറങ്ങാൻ ആഗ്രഹം ഉണ്ടെന്ന് പവൽ ഇന്നലെ മത്സര ശേഷം പറഞ്ഞിരുന്നു. ഹെറ്റ്മയറും പവലും മികച്ച ബാറ്റർമാർ ആണെന്നിരിക്കെ അവർക്ക് മുന്നിൽ അശ്വിനെ എന്തിന് ഇറക്കുന്നു എന്ന ചോദ്യത്തിനു മുന്നിൽ ഉത്തരം ഇല്ലാതെ നിൽക്കുകയാണ് രാജസ്ഥാൻ റോയൽസ്.

“ധോണി എനിക്ക് തന്ന അവസരത്തിന് ജീവിതകാലം മുഴുവൻ ഞാൻ അവനോട് കടപ്പെട്ടിരിക്കുന്നു” – അശ്വിൻ

ലോകത്തെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായി വളരാൻ സഹായിച്ചതിന് എംഎസ് ധോണിയോട് ആർ അശ്വിൻ നന്ദി പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിംഗ്‌സിനായി (സിഎസ്‌കെ) കളിക്കുമ്പോഴാണ് അശ്വിൻ ലോക ക്രിക്കറ്റിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ തുടങ്ങിയത്. എന്നും താൻ ധോണിയോട് കടപ്പെട്ടിരിക്കുന്നു എന്ന് അശ്വിൻ പറഞ്ഞു.

2008 ൽ, ഞാൻ എല്ലാ ഇതിഹാസങ്ങളെയും ഡ്രെസിംഗ് റൂമിൽ കണ്ടി. CSK ഡ്രസ്സിംഗ് റൂമിൽ മാത്യു ഹെയ്ഡനെയും എംഎസ് ധോണിയെയും ഞാൻ കണ്ടു. ഞാൻ ഐപിഎൽ 2008-ൽ ബെഞ്ചിൽ ഇരുന്നു. അന്ന് ഞാൻ ആരുമല്ലായിരുന്നു, മുത്തയ്യ മുരളീധരൻ ഉള്ള ടീമിൽ ഞാൻ എവിടെ കളിക്കും,” അശ്വിൻ പറഞ്ഞു.

“ധോണി എനിക്ക് തന്ന അവസരത്തിന് ജീവിതകാലം മുഴുവൻ ഞാൻ അവനോട് കടപ്പെട്ടിരിക്കുന്നു. ക്രിസ് ഗെയ്‌ൽ ബാറ്റു ചെയ്യുമ്പോൾ ന്യൂ ബോളിൽ അദ്ദേഹം എനിക്ക് അവസരം നൽകി, 17 വർഷത്തിന് ശേഷം ഇവിടെ നിൽക്കുന്നു”അദ്ദേഹം കൂട്ടിച്ചേർത്തു.

അശ്വിൻ ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്

ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തി. തൻ്റെ നൂറാം ടെസ്റ്റ് മത്സരത്തിൽ ഒമ്പത് വിക്കറ്റ് നേടിയതീടെയാണ് ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ സഹതാരം ജസ്പ്രീത് ബുംറയെ മറികടന്ന് രവിചന്ദ്രൻ അശ്വിൻ ഒന്നാമത് എത്തിയത്.

ഇംഗ്ലണ്ടിനെതിരായ ധർമ്മശാല മത്സരത്തിലുടനീളം അശ്വിൻ തൻ്റെ മികച്ച പ്രകടനമാണ് നടത്തിയത്, പരിചയസമ്പന്നനായ വലംകൈയ്യൻ ആദ്യ ഇന്നിംഗ്‌സിൽ നാല് വിക്കറ്റും തുടർന്ന് രണ്ടാം ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റും വീഴ്ത്തി‌.

ഓസ്‌ട്രേലിയൻ സീമർ ജോഷ് ഹേസൽവുഡിനൊപ്പം ബുംറ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്.

അശ്വിൻ്റെ ഇന്ത്യൻ സഹതാരം കുൽദീപ് യാദവ് കരിയറിലെ ഏറ്റവും ഉയർന്ന റേറ്റിംഗ് നേടുകയും റാങ്കിംഗിൽ മൊത്തത്തിൽ 15 സ്ഥാനങ്ങൾ ഉയർന്ന് 16-ാം സ്ഥാനത്തെത്തി.

ബാറ്റിങിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ ആറാം സ്ഥാനത്തെത്തി. ഒന്നാം റാങ്കിൽ കെയ്ൻ വില്യംസൺ തുടരുന്നു. ജയ്‌സ്വാൾ രണ്ട് സ്ഥാനങ്ങൾ ഉയർന്ന് എട്ടാം സ്ഥാനത്തെത്തി. ഗിൽ 11 സ്ഥാനങ്ങൾ ഉയർന്ന് 20 ആം സ്ഥാനത്തെത്തി.

കുടുംബത്തിൽ മെഡിക്കൽ എമർജൻസി, അശ്വിൻ ഇന്ത്യൻ ടീമിൽ നിന്ന് പിന്മാറി

ഫാമിലി മെഡിക്കൽ എമർജൻസി കാരണം രവിചന്ദ്രൻ അശ്വിൻ ടെസ്റ്റ് ടീമിൽ നിന്ന് പിൻമാറി. കുടുംബത്തിൽ അത്യാവശ്യമായ സാഹചര്യം ഉള്ളതിനാൽ ആണ് അശ്വിൻ വീട്ടിലെക്ക് മടങ്ങുന്നത്. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) ടീമും അശ്വിന് പൂർണ പിന്തുണ നൽകുന്നു എന്ന് പ്രസ്താവനയിൽ അറിയിച്ചു.

“താരത്തിനും കുടുംബത്തിനും ബിസിസിഐ ഹൃദയംഗമമായ പിന്തുണ നൽകുന്നു. കളിക്കാരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ആരോഗ്യവും ക്ഷേമവും വളരെ പ്രധാനമാണ്. അശ്വിൻ്റെയും കുടുംബത്തിൻ്റെയും സ്വകാര്യതയെ മാനിക്കണമെന്ന് ബോർഡ് അഭ്യർത്ഥിക്കുന്നു.” – ബി സി സി ഐ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ഇന്ന് 500ആം വിക്കറ്റ് നേടിയ അശ്വിൻ ഇനി ശേഷിക്കുന്ന ദിവസങ്ങളിൽ ടെസ്റ്റിൽ കളിക്കില്ല.

ഇന്ത്യക്ക് ജയിക്കാൻ 4 വിക്കറ്റ് കൂടെ, ബാസ്ബോൾ കളിച്ച് ഇംഗ്ലണ്ട് തകരുന്നു

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ലഞ്ചിന് പിരിയുമ്പോൾ ഇംഗ്ലണ്ട് 194-6 എന്ന നിലയിൽ. ഇംഗ്ലണ്ടിന് ഇനി ജയിക്കാൻ 205 റൺസും ഇന്ത്യക്ക് ഇനി ജയിക്കാൻ 5
4 വിക്കറ്റുമാണ് വേണ്ടത്. ആക്രമിച്ചു കളിച്ച ഇംഗ്ലണ്ട് വളരെ വേഗത്തിലാണ് റൺ സ്കോർ ചെയ്യുന്നത്. ഇന്ത്യ ഉയർത്തിയ 399 എന്ന വിജയലക്ഷ്യം 205 ആക്കി കുറക്കാൻ ഇംഗ്ലണ്ടിന് ആദ്യ സെഷൻ കൊണ്ടായി. പക്ഷെ വിക്കറ്റുകളും അവർ വലിച്ചെറിഞ്ഞു.

ഇന്നലെ നൈറ്റ് വാച്മാൻ ആയി എത്തിയ രെഹാൻ അഹമ്മദിന്റെ വിക്കറ്റ് ആണ് ആദ്യം ഇന്ന് നഷ്ടമായത്. 31 പന്തിൽ നിന്ന് 23 റൺസ് എടുത്ത രെഹാനെ അക്സർ പട്ടേൽ ആണ് പുറത്താക്കിയത്. അടുത്തതായി വന്ന ഒലി പോപും അറ്റാക്ക് ചെയ്താണ് കളിച്ചത്‌. 21 പന്തിൽ നിന്ന് 23 റൺസ് എടുത്ത പോപിനെ അശ്വിൻ പുറത്താക്കി. രോഹിത് ശർമ്മയുടെ മനോഹരമായ ക്യാച്ചിലൂടെ ആയിരുന്നു ആ പുറത്താക്കൽ.

പിറകെ വന്ന റൂട്ടും ആക്രമിച്ചു കളിച്ചു. 10 പന്തിൽ 16 റൺസ് എടുത്ത റൂട്ട് ഒരു കൂറ്റൻ ഷോട്ടിന് കളിക്കവെ പുറത്തായി. തുടക്കം മുതൽ ഇന്ത്യക്ക് തലവേദനയായ സാക്ക് ക്രോലിയെ ലഞ്ചിന് തൊട്ടു മുമ്പ് കുൽദീപ് പുറത്താക്കി. 132 പന്തിൽ നിന്ന് 73 റൺസ് എടുത്താണ് ക്രോലി പുറത്തായത്. 8 ഫോറും 1 സിക്സും താരം നേടി. പിന്നാലെ ബെയർ സ്റ്റോ ബുമ്രയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി. ഇതോടെ ലഞ്ചിന് പിരിയാൻ തീരുമാനിച്ചു.

Summary:
India 1st Innings – 396-10
England 1st Innings- 253-10
India 2nd Innings – 255-10

ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ് എടുത്ത ഇന്ത്യൻ താരമായി അശ്വിൻ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഒരു റെക്കോർഡ് തന്റെ പേരിലാക്കി രവി അശ്വിൻ. ഇന്ന് തന്റെ മൂന്നാം വിക്കറ്റ് നേടിയതോടെ അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമായി മാറി. 23 മത്സരങ്ങളിൽ നിന്ന് ഇംഗ്ലണ്ടിനെതിരെ 95 വിക്കറ്റ് വീഴ്ത്തിയ ഇതിഹാസ ലെഗ് സ്പിന്നർ ഭഗവത് ചന്ദ്രശേഖറിനെയാണ് അശ്വിൻ മറികടന്നത്.

ഇന്നത്തെ വിക്കറ്റുകളോടെ അശ്വിന് ഇംഗ്ലണ്ടിനെതിരെ 97 വിക്കറ്റുകൾ ആയി. ഈ ടെസ്റ്റ് മത്സരത്തിന് മുമ്പ് അശ്വിന് റെക്കോഡ് മറികടക്കാൻ 2 വിക്കറ്റ് മതിയായിരുന്നു. ആദ്യ ഇന്നിംഗ്‌സിൽ അശ്വിൻ വിക്കറ്റൊന്നും നേടിയിരുന്നില്ല. അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ ആകെ 499 വിക്കറ്റുകളിൽ നിൽക്കുകയാണ്.

Most Test Wickets by an Indian Bowler against England:-

97 – Ravichandran Ashwin
95 – Bhagwath Chandrasekhar
92 – Anil Kumble
85 – Bishan Singh Bedi
85 – Kapil Dev
67 – Ishant Sharma
56 – Ravindra Jadeja
54 – Vinoo Mankad
53 – Jasprit Bumrah

Exit mobile version