ദക്ഷിണാഫ്രിക്കയുടെ ലീഡ് നൂറ് കടന്നു

സെയിന്റ് ലൂസിയയിൽ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് റാസ്സി വാന്‍ ഡെര്‍ ഡൂസ്സനെ നഷ്ടമായെങ്കിലും കൂടുതൽ നഷ്ടമില്ലാതെ ഉച്ച ഭക്ഷണം വരെ ടീമിനെ എത്തിച്ച് ക്വിന്റണ്‍ ഡി കോക്കും വിയാന്‍ മുള്‍ഡറും.

Rassievanderdussen

46 റൺസ് നേടിയ ഡൂസ്സെനെ ജേസൺ ഹോള്‍ഡര്‍ ആണ് പുറത്താക്കിയത്. ആറാം വിക്കറ്റിൽ 43 റൺസാണ് ഡി കോക്ക് – മുള്‍ഡര്‍ കൂട്ടുകെട്ട് നേടിയത്. 205/5 എന്ന നിലയിലുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 108 റൺസിന്റെ ലീഡാണുള്ളത്. 44 റൺസുമായി ക്വിന്റണ്‍ ഡി കോക്കും 21 റൺസ് നേടി വിയാന്‍ മുൾഡറുമാണ് ക്രീസിലുള്ളത്.

രാജസ്ഥാന്‍ റോയല്‍സ് നിരയിലേക്ക് ദക്ഷിണാഫ്രിക്കന്‍ താരം റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍ എത്തുന്നു

രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പിലേക്ക് ദക്ഷിണാഫ്രിക്കന്‍ താരം റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ എത്തുന്നു. പരിക്കേറ്റ ബെന്‍ സ്റ്റോക്സിന്റെയും ജോഫ്ര ആര്‍ച്ചറിന്റെയും സേവനം നഷ്ടമായ ടീമിന് പിന്നീട് തിരിച്ചടിയായി ലിയാം ലിവിംഗ്സ്റ്റണും ആന്‍ഡ്രൂ ടൈയും പിന്മാറിയിരുന്നു.

ടി20 ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള താരമാണ് റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍. താരം ക്വാറന്റീന്‍ കഴിഞ്ഞ ശേഷം ടീമിനൊപ്പം ചേരുമെന്നാണ് അറിയന്നത്.

അവസാന ഓവറില്‍ ജയത്തിനായി പാക്കിസ്ഥാന് മൂന്ന് റണ്‍സ്, അവസാന പന്തില്‍ മാത്രം ജയം നേടി ടീം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ വിജയം കൊയ്ത് പാക്കിസ്ഥാന്‍. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച പാക്കിസ്ഥാനെ അവസാന പന്ത് വരെ ബുദ്ധിമുട്ടിച്ചാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ മുട്ടുമടക്കിയത്.

പാക്കിസ്ഥാന് വേണ്ടി ബാബര്‍ അസം 103 റണ്‍സും ഇമാം ഉള്‍ ഹക്ക് 70 റണ്‍സും നേടിയാണ് മുന്നോട്ട് നയിച്ചത്. 177 റണ്‍സ് കൂട്ടുകെട്ടുമായി ബാബര്‍ അസം – ഇമാം ഉള്‍ ഹക്ക് കൂട്ടുകെട്ട് ടീമിനെ അനായാസ വിജയത്തിലേക്ക് നയിക്കുമെന്ന ഘട്ടത്തില്‍ ആന്‍റിക് നോര്‍ക്കിയ നേടിയ 4 വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.

186/1 എന്ന നിലയില്‍ നിന്ന് 203/5 എന്ന നിലയിലേക്ക് പാക്കിസ്ഥാന്‍ ഏതാനും ഓവറുകളുടെ വ്യത്യാസത്തില്‍ വീഴുകയായിരുന്നു. ആറാം വിക്കറ്റില്‍ മുഹമ്മദ് റിസ്വാനും ഷദബ് ഖാനും ചേര്‍ന്നാണ് മത്സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 40 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്റെ വിക്കറ്റ് വീഴ്ത്തി ആന്‍ഡിലെ ഫെഹ്ലുക്വായോ പാക്കിസ്ഥാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.

അവസാന രണ്ടോവറില്‍ 14 റണ്‍സായിരുന്നു പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്. 48ാം ഓവറില്‍ ഷദബ് ഖാന്റെ(24) വിക്കറ്റും ലുംഗിസാനി ഗിഡി നേടിയെന്ന് ഏവരും കരുതിയെങ്കിലും ആ പന്ത് നോ ബോളായി വിധിക്കപ്പെടുകയായിരുന്നു. ഷദബ് ഖാന്‍ ബൗള്‍ഡ് ആവുകയായിരുന്നുവെങ്കിലും അരയ്ക്ക് മുകളിലുള്ള നോ ബോള്‍ ആയി അത് വിധിക്കപ്പെടുകയായിരുന്നു. അടുത്ത പന്തില്‍ ഷദബ് ബൗണ്ടറി നേടുകയും അവസാന പന്തില്‍ മൂന്ന് റണ്‍സും നേടിയപ്പോള്‍ പാക്കിസ്ഥാന് അവസാന ഓവറിലെ ലക്ഷ്യം 3 റണ്‍സായി മാറി.

അവസാന ഓവറിലെ ആദ്യ പന്തില്‍ പാക്കിസ്ഥാന് ഷദബ് ഖാനെ(33) നഷ്ടമായി. പിന്നീടുള്ള മൂന്ന് പന്തിലും റണ്‍ പിറക്കാതെ വന്നതോടെ ലക്ഷ്യം രണ്ട് പന്തില്‍ മൂന്നായി. അടുത്ത രണ്ട് പന്തില്‍ മൂന്ന് റണ്‍സ് നേടി ഫഹീം അഷ്റഫ് പാക്കിസ്ഥാന് മൂന്ന് വിക്കറ്റ് ജയം നേടിക്കൊടുക്കുയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 123 റണ്‍സുമായി പുറത്താകാതെ നിന്ന റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍ ആണ് തിളങ്ങിയത്. ഡേവിഡ് മില്ലര്‍ 50 റണ്‍സും ഫെഹ്ലുക്വായോ 29 റണ്‍സും നേടിയാണ് ടീമിനെ 273/6 എന്ന സ്കോറിലേക്ക് എത്തിച്ചത്. പാക് നിരയില്‍ ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫും രണ്ട് വീതം വിക്കറ്റും നേടി.

റാവല്‍പിണ്ടി ടെസ്റ്റും ആവേശകരമായ അന്ത്യത്തിലേക്ക്, ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം

370 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക റാവല്‍പിണ്ടി ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ 127/1 എന്ന നിലയില്‍. ഡീന്‍ എല്‍ഗാറിനെ(17) തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും പിന്നീട് കൂടുതല്‍ നഷ്ടമില്ലാതെ നാലാം ദിവസം അവസാനിപ്പിക്കുവാന്‍ ദക്ഷിണാഫ്രിക്കയെ എയ്ഡന്‍ മാര്‍ക്രവും റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും സഹായിക്കുകയായിരുന്നു.

രണ്ടാം വിക്കറ്റില്‍ 94 റണ്‍സാണ് ഇവര്‍ ദക്ഷിണാഫ്രിക്കയ്ക്കായി കൂട്ടിചേര്‍ത്തത്. മാര്‍ക്രം 59 റണ്‍സും റാസ്സി 48 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. അവസാന ദിവസം വിജയത്തിനായി 9 വിക്കറ്റ് അവശേഷിക്കവെ 243 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടേണ്ടത്.

ഡീന്‍ എല്‍ഗാറിന്റെ വിക്കറ്റ് ഷഹീന്‍ അഫ്രീദിയാണ് നേടിയത്.

99 റണ്‍സ് ലീഡ് നേടി ദക്ഷിണാഫ്രിക്ക, ഡീന്‍ എല്‍ഗാറിന് ശതകം

ശ്രീലങ്കയെ 157 റണ്‍സിന് പുറത്താക്കിയ ശേഷം 99 റണ്‍സിന്റെ ലീഡ് നേടി രണ്ടാം ദിവസം ലഞ്ചിന് പിരിഞ്ഞ് ദക്ഷിണാഫ്രിക്ക. ഇന്ന് ഡീന്‍ എല്‍ഗാര്‍ നേടിയ 127 റണ്‍സിന്റെയും റാസ്സി വാന്‍ ഡെര്‍ ഡൂസന്റെ അര്‍ദ്ധ ശതകത്തിനും ശേഷം തുടരെ ദക്ഷിണാഫ്രിക്കയ്ക്ക് വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.

184 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം എല്‍ഗാര്‍ ചമീരയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ദസുന്‍ ഷനക 67 റണ്‍സ് നേടിയ ഡൂസ്സനെയും പുറത്താക്കി. 218/1 എന്ന നിലയില്‍ നിന്ന് 218/3 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയ്ക്ക് ഫാഫ് ഡു പ്ലെസിയെയും ക്വിന്റണ്‍ ഡി കോക്കിനെയും വേഗത്തില്‍ നഷ്ടമായി. ഉച്ച ഭക്ഷണത്തിന് പോകുമ്പോള്‍ 99 റണ്‍സ് ലീഡ് കൈവശമുള്ള ദക്ഷിണാഫ്രിക്ക 256/5 എന്ന നിലയിലാണ്.

ജോഫ്രയെ അടിച്ച് പറത്തി റാസി വാന്‍ ഡെര്‍ ഡൂസ്സെന്‍, 23 പന്തില്‍ അര്‍ദ്ധ ശതകം

കേപ്ടൗണിലെ ന്യൂലാന്‍ഡ്സില്‍ ഇന്ന് നടന്ന മൂന്നാം ടി20യില്‍ 191 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക. റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍ പുറത്തെടുത്ത വെടിക്കെട്ട ബാറ്റിംഗ് പ്രകടനത്തിന് ഫാഫ് ഡു പ്ലെസി പിന്തുണ നല്‍കിയപ്പോള്‍ മികച്ച സ്കോറിലേക്ക് ദക്ഷിണാഫ്രിക്ക നീങ്ങി. 64 പന്തില്‍ 127 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 32 പന്തില്‍ നിന്ന് റാസ്സി 74 റണ്‍സ് നേടിയപ്പോള്‍ ഫാഫ് ഡു പ്ലെസി 52 റണ്‍സ് ആണ് കരസ്ഥമാക്കിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും തുടരെ വിക്കറ്റുകളുമായി ഇംഗ്ലണ്ട് മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

പിന്നീട് നാലാം വിക്കറ്റില്‍ ഒത്തുകൂടിയ ഫാഫ് ഡു പ്ലെസി – റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍ കൂട്ടുകെട്ടാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ഇരുവരും ചേര്‍ന്ന് 127 റണ്‍സാണ് നാലാം വിക്കറ്റില്‍ നേടിയത്. ജോഫ്ര എറിഞ്ഞ 17ാം ഓവറില്‍ രണ്ട് സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 22 റണ്‍സ് പിറന്നപ്പോള്‍ 23 പന്തില്‍ നിന്ന് റാസ്സി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. അധികം വൈകാതെ ഫാഫ് ഡു പ്ലെസിയും തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. 37 പന്തില്‍ നിന്നാണ് ഫാഫ് തന്റെ അര്‍ദ്ധ ശതകം നേടിയത്.

അവസാന അഞ്ചോവറില്‍ നിന്ന് 84 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. ക്വിന്റണ്‍ ഡി കോക്ക്(17), ടെംബ ബാവുമ(32), റീസ ഹെന്‍ഡ്രിക്സ്(13) എന്നിവരെ നഷ്ടമായ ശേഷമാണ് ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ്.  ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്റ്റോക്സ് രണ്ട് വിക്കറ്റ് നേടി.

റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന് കേന്ദ്ര കരാര്‍

ദക്ഷിണാഫ്രിക്കയുടെ ലോകകപ്പിലെ രണ്ടാമത്തെ ടോപ് സ്കോറര്‍ ആയ റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന് കേന്ദ്ര കരാര്‍ നല്‍കുവാന്‍ തീരുമാനിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക. ലോകകപ്പിലെ മികച്ച പ്രകടനമാണ് താരത്തിന് കേന്ദ്ര കരാര്‍ നല്‍കുവാന്‍ കാരണമായിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി ആറ് ഇന്നിംഗ്സില്‍ നിന്ന് 311 റണ്‍സാണ് താരം നേടിയത്. ഡുവാന്നെ ഒളിവിയര്‍ കൊല്‍പക് കരാറിന് വേണ്ടി പോയപ്പോള്‍ ഒഴിഞ്ഞ ഒഴിവിലേക്കാണ് റാസ്സിയെ പരിഗണിക്കുന്നത്.

ദക്ഷിണാഫ്രിക്കയുടെ ഭാവി ഏകദിന നായകനെന്ന് വിലയിരുത്തപ്പെടുന്ന താരമാണ് റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍. റാസ്സിയ്ക്ക് നല്‍കിയ ഈ കരാര്‍ മറ്റു താരങ്ങള്‍ക്കും പ്രചോദനം ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക ചീഫ് എക്സിക്യൂട്ടീവ് തബാംഗ് മോറോയെ അഭിപ്രായപ്പെട്ടത്.

ഫാഫ് ഡു പ്ലെസിയ്ക്ക് ശതകം, റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന് 95 റണ്‍സ്, ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനത്തിന്റെ പ്രതീക്ഷ നല്‍കുന്ന സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക

ഓസ്ട്രേലിയയെ പിന്തള്ളി പോയിന്റ് പട്ടികയില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നേടുവാനുകമെന്ന പ്രതീക്ഷ നല്‍കുന്ന സ്കോറുമായി ദക്ഷിണാഫ്രിക്ക. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 325 റണ്‍സാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഹഷിം അംലയ്ക്ക് പകരം എയ്ഡന്‍ മാര്‍ക്രം ക്വിന്റണ്‍ ഡി കോക്ക് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്കായി ബാറ്റിംഗ് ഓപ്പണ്‍ ചെയ്തത്.

മികച്ച തുടക്കം ഒന്നാം വിക്കറ്റില്‍ നേടിയ കൂട്ടുകെട്ട് 11.3 ഓവറില്‍ 79 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് മടങ്ങിയത്. 34 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രത്തെയും 52 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിനെയും നഷ്ടമായ ശേഷം മൂന്നാം വിക്കറ്റില്‍ ഒത്തുകൂടിയ ഫാഫ ഡു പ്ലെസി-റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍ കൂട്ടുകെട്ട് നേടിയ 151 റണ്‍സാണ് മികച്ച സ്കോറിലേക്ക് ദക്ഷിണാഫ്രിക്കയെ നയിച്ചത്. അവസാന ഓവറുകള്‍ വിക്കറ്റുകളുമായി മിച്ചല്‍ സ്റ്റാര്‍ക്ക് തിളങ്ങിയപ്പോള്‍ 95 റണ്‍സ് നേടിയ റാസ്സിയെ പാറ്റ് കമ്മിന്‍സ് പുറത്താക്കി.

ഈ ലോകകപ്പില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എത്ര?

ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഒരു താരം പോലും ശതകം നേടിയിട്ടില്ല എന്ന് മാത്രമല്ല ടീമിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ വെറും 68 റണ്‍സാണ്. ക്വിന്റണ്‍ ഡി കോക്ക് രണ്ട് തവണ നേടിയ ഈ നേട്ടമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ഇംഗ്ലണ്ടിനും അഫ്ഗാനിസ്ഥാനും എതിരെയാണ് ഡി കോക്കിന്റെ ഈ പ്രകടനം. ടോപ് ഓര്‍ഡറിലെന്നല്ല ഒരു താരം പോലും തങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റാത്തതാണ് ദക്ഷിണാഫ്രിക്കയുടെ ഇതുവരെയുള്ള വിജയങ്ങളുടെ എണ്ണം ഒന്നില്‍ ചുരുക്കിയത്. അതും അഫ്ഗാനിസ്ഥാനെതിരെ മാത്രം.

റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍ പുറത്താകാതെ ന്യൂസിലാണ്ടിനെതിരെ നേടിയ 67 റണ്‍സാണ് ടീമിന്റെ അടുത്ത ഉയര്‍ന്ന സ്കോര്‍. ഫാഫ് ഡു പ്ലെസി പാക്കിസ്ഥാനെതിരെ 63 റണ്‍സും ബംഗ്ലാദേശിനെതിരെ നേടിയ 62 റണ്‍സുമാണ് ഇതിനു പിന്നാലെയുള്ള സ്കോറുകള്‍. ഏഴ് മത്സരങ്ങള്‍ കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 5 തോല്‍വി നേരിടേണ്ടി വന്നപ്പോള്‍ ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇനിയവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ വിജയിച്ചാല്‍ പോലും ടീമിനു ഏഴ് പോയിന്റെ നേടാനാകൂ. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് 8 പോയിന്റ് നേടിക്കഴിഞ്ഞു.

ചഹാലിനു മുന്നില്‍ വട്ടം കറങ്ങിയെങ്കിലും പൊരുതി നിന്ന് ദക്ഷിണാഫ്രിക്ക, തുണയായത് ക്രിസ് മോറിസിന്റെ ബാറ്റിംഗ്

തുടക്കം മോശമായെങ്കിലും ഓള്‍ഔട്ട് ആവാതെ പൊരുതി നിന്ന് ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക. മൂന്ന് കൂട്ടുകെട്ടുകളുടെ ബലത്തിലാണ് ഈ സ്കോറിലേക്ക് ദക്ഷിണാഫ്രിക്ക എത്തിയത്. ഇതില്‍ ഏറെ നിര്‍ണ്ണായകമായത് എട്ടാം വിക്കറ്റിലെ ക്രിസ് മോറിസ്-കാഗിസോ റബാഡ കൂട്ടുകെട്ടാണ്. ഇന്നിംഗ്സിലെ തന്നെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടായിരുന്നു ഇത്. 66 റണ്‍സാണ് എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.

 

89/5 എന്ന നിലയില്‍ നിന്ന് ഡേവിഡ് മില്ലറും ആന്‍ഡിലെ ഫെഹ്ലുക്വായോയും ചേര്‍ന്ന് 46 റണ്‍സ് കൂട്ടുകെട്ടുമായി ദക്ഷിണാഫ്രിക്കയ്ക്ക് പൊരുതാവുന്ന സ്കോര്‍ നേടിക്കൊടുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും യൂസുവേന്ദ്ര ചഹാല്‍ ഇരുവരെയും പുറത്താക്കിയതോടെ പൊരുതാതെ കീഴടങ്ങി ദക്ഷിണാഫ്രിക്ക. 50 ഓവറുകളില്‍ നിന്ന് ടീം 227 റണ്‍സാണ് 9 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. എന്നാല്‍ ക്രിസ് മോറിസ് അവസാന ഓവറുകളില്‍ പൊരുതി നിന്നാണ് ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ 200 കടത്തിയത്.

ഓപ്പണര്‍മാരെ ജസ്പ്രീത് ബുംറ പുറത്താക്കിയ ശേഷം ഫാഫ് ഡു പ്ലെസിയും(38) റാസി വാന്‍ ഡെര്‍ ഡൂസ്സെനും(22) ചേര്‍ന്ന് മൂ്ാം വിക്കറ്റില്‍ 54 റണ്‍സ് നേടി ചെറുത്ത്നില്പിനു ശ്രമിച്ചുവെങ്കിലും ചഹാല്‍ ഇരുവരുടെയും അന്തകനായി മാറുകയായിരുന്നു. ഒരേ ഓവറില്‍ റാസിയെയും ഫാഫിനെയും പുറത്തക്കിയ താരം പിന്നീട് തിരിച്ചുവരവിനു ശ്രമിച്ച മില്ലറെയും ഫെഹ്ലുക്വായോയുെയും പുറത്താക്കി മത്സരം ദക്ഷിണാഫ്രിക്കയില്‍ നിന്ന് തട്ടിയെടുത്തു.

നിര്‍ണ്ണായകമായ എട്ടാം വിക്കറ്റില്‍ 66 റണ്‍സ് നേടാനായതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. ക്രിസ് മോറിസും കാഗിസോ റബാഡയും അവസാന ഓവറുകളില്‍ പൊരുതി നിന്നപ്പോള്‍ ദക്ഷിണാഫ്രിക്ക 227 റണ്‍സ് നേടി. മോറിസ് 34 പന്തില്‍ പുറത്താകാതെ 42 റണ്‍സ് നേടിയപ്പോള്‍ റബാഡ 31 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ചഹാലിന്റെ നാല് വിക്കറ്റിനു പുറമെ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും നേടി.

ദക്ഷിണാഫ്രിക്കയുടെ കഥ കഴിച്ച് ജോഫ്ര ആര്‍ച്ചര്‍

311 റണ്‍സിനു ഇംഗ്ലണ്ടിനെ ചെറുത്ത് നിര്‍ത്താനായെങ്കിലും ജോഫ്ര ആര്‍ച്ചര്‍ക്ക് മുന്നില്‍ അടിപതറി ദക്ഷിണാഫ്രിക്ക. 39.5 ഓവറില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ ഓള്‍ഔട്ട് ആക്കി 104 റണ്‍സിന്റെ ആധികാരിക വിജയത്തോടെ കിരീടത്തിലേക്കുള്ള കുതിപ്പിന്റെ ആദ്യ പടി വയ്ക്കുകയായിരുന്നു ഇന്ന്. ജോഫ്ര ആര്‍ച്ചറുടെ പ്രഹരത്തില്‍ നിന്ന് കരകയറാന്‍ ശ്രമിച്ച ദക്ഷിണാഫ്രിക്കയെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയാണ് ഇംഗ്ലണ്ട് വരിഞ്ഞ് മുറുക്കിയത്.

ഇന്ന് നടന്ന 2019 ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ബെന്‍ സ്റ്റോക്സിന്റെ ബാറ്റിംഗ് മികവില്‍ 311 റണ്‍സാണ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ബെന്‍ സ്റ്റോക്സ് 89 റണ്‍സ് നേടി ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജേസണ്‍ റോയ്(54), ജോ റൂട്ട്(51), ഓയിന്‍ മോര്‍ഗന്‍(57) എന്നിവരും മികച്ച പിന്തുണ നല്‍കിയാണ് ഇംഗ്ലണ്ടിനെ ഈ സ്കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡറിനു കനത്ത പ്രഹരമാണ് ജോഫ്ര ആര്‍ച്ചര്‍ നല്‍കിയത്. നാലാം ഓവറിന്റെ അഞ്ചാം പന്തില്‍ ജോഫ്ര ഹഷിം അംലയുടെ ഹെല്‍മറ്റില്‍ പന്തെറിഞ്ഞ് കയറ്റിയപ്പോള്‍ താരം റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. പിന്നീട് എയ്ഡന്‍ മാര്‍ക്രത്തെയും(11) ഫാഫ് ഡു പ്ലെസിയെയും(5) ഓവറുകളുടെ വ്യത്യാസത്തില്‍ ജോഫ്ര വീഴ്ത്തുകയായിരുന്നു.

44/2 എന്ന നിലയില്‍ നിന്ന് 85 റണ്‍സ് കൂട്ടുകെട്ടുമായി ക്വിന്റണ്‍ ഡി കോക്കും റാസ്സി വാന്‍ ഡെര്‍ ഡൂസ്സെനും ദക്ഷിണാഫ്രിക്കയെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിക്കുമെന്ന് കരുതിയപ്പോളാണ് 68 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിനെ ലിയാം പ്ലങ്കറ്റ് പുറത്താക്കിയത്. തന്റെ അടുത്ത സ്പെല്ലിനു മടങ്ങിയെത്തിയ ജോഫ്ര 50 റണ്‍സ് നേടിയ റാസ്സി വാന്‍ ഡെര്‍ ഡൂസ്സെനെ പുറത്താക്കിയതോടെ കാര്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ശ്രമകരമായി.

പിന്നീട് 24 റണ്‍സുമായി ആന്‍ഡിലെ ഫെഹ്ലുക്വായോ പൊരുതിയെങ്കിലും താരത്തിനും അധിക സമയം ക്രീസില്‍ നില്‍ക്കാനായില്ല. ക്യാച്ച് ഓഫ് ദി ടൂര്‍ണ്ണമെന്റ് എന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനവുമായാണ് ബെന്‍ സ്റ്റോക്സ് ഫെഹ്ലുക്വായോയുടെ വിക്കറ്റ് ആദില്‍ റഷീദിനു നേടിക്കൊടുത്തത്. ക്രീസിലേക്ക് വീണ്ടും മടങ്ങിയെത്തിയ അംലയ്ക്ക് 13 റണ്‍സേ നേടാനായുള്ളു.

പിന്നീട് നിമിഷങ്ങള്‍ക്കകം ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കന്‍ വാലറ്റത്തെ ചുരുട്ടിക്കൂട്ടുകയായിരുന്നു. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ലിയാം പ്ലങ്കറ്റ്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ടും ആദില്‍ റഷീദ്, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും നേടുകയായിരുന്നു. ജോഫ്ര തന്റെ ഏഴോവറില്‍ വെറും 27 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് നേടിയത്.

 

രണ്ടാം ടി20യിലും ജയം ദക്ഷിണാഫ്രിക്കയ്ക്കൊപ്പം, ശ്രീലങ്കന്‍ പോരാട്ടത്തിനു മാന്യത നല്‍കി ഇസ്രു ഉഡാന

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യില്‍ 16 റണ്‍സിന്റെ വിജയവുമായി ദക്ഷിണാഫ്രിക്ക. ആദ്യ മത്സരം സൂപ്പര്‍ ഓവറില്‍ ജയിച്ച ദക്ഷിണാഫ്രിക്ക ഇതോടെ പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 180/3 എന്ന സ്കോര്‍ നേടിയപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്കയ്ക്ക് 164 റണ്‍സേ നേടാനായുള്ളു. 48 പന്തില്‍ നിന്ന് 84 റണ്‍സ് നേടി പുറത്താകാതെ നിന്ന് ഇസ്രു ഉഡാനയാണ് ശ്രീലങ്കയുടെ സ്കോറിനു മാന്യത പകര്‍ന്നത്. ഒരു ഘട്ടത്തില്‍ 83/7 എന്ന നിലയിലേക്ക് വീണ ശ്രീലങ്കയെ 8 ഫോറും 6 സിക്സും സഹിതം 84 റണ്‍സ് നേടിയാണ് ഇസ്രു തോല്‍വിയുടെ ഭാരം കുറച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കായി ക്രിസ് മോറിസ് മൂന്നും ഡെയില്‍ സ്റ്റെയിന്‍, തബ്രൈസ് ഷംസി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കായി റീസ ഹെന്‍ഡ്രിക്സ്, റാസി വാന്‍ ഡെര്‍ ഡൂസ്സെന്‍ എന്നിവരാണ് തിളങ്ങിയത്. റീസ 65 റണ്‍സും റാസ്സി 64 റണ്‍സും നേടിയപ്പോള്‍ 17 പന്തലി്‍ നിന്ന് പുറത്താകാതെ 33 റണ്‍സ് നേടി ജീന്‍ പോള്‍ ഡുമിനിയും ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി.

Exit mobile version