വിന്‍ഡീസിന് 324 റൺസ് വിജയ ലക്ഷ്യം, ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ് സാധ്യമാക്കിയത് റാസ്സി – റബാഡ കൂട്ടുകെട്ട്

ദക്ഷിണാഫ്രിക്കയെ ഒരു ഘട്ടത്തിൽ73/7 എന്ന നിലയിലേക്ക് വീഴ്ത്തിയെങ്കിലും പിന്നീട് കാര്യങ്ങള്‍ കൈവിട്ടപ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ 323 റൺസ് ലീഡ് നേടി ദക്ഷിണാഫ്രിക്ക. തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ 174 റൺസ് മാത്രമാണ് ടീമിന് നേടാനായത്. എന്നാൽ തുടക്കത്തിലെ തകര്‍ച്ച പരിഗണിക്കുമ്പോള്‍ മികച്ച തിരിച്ചുവരവാണ് ദക്ഷിണാഫ്രിക്ക നടത്തിയത്.

54/6 എന്ന നിലയിലേക്കും പിന്നീട് 73/7 എന്ന നിലയിലേക്കും വീണ ദക്ഷിണാഫ്രിക്കയുടെ ടോപ് ഓര്‍ഡര്‍ താരങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ റാസ്സി വാന്‍ ഡെര്‍ ഡൂസനാണ് ഒരു വശം കാത്തത്. താരത്തിനൊപ്പം കാഗിസോ റബാഡ ക്രീസിലെത്തിയതോടെയാണ് റൺസ് വരാന്‍ തുടങ്ങിയത്. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റിൽ 70 റൺസാണ് നേടിയത്. റബാഡ

40 റൺസ് നേടിയപ്പോള്‍ റാസ്സി പുറത്താകാതെ 75 റൺസ് നേടി. വിന്‍ഡീസ് നിരയിൽ കെമര്‍ റോച്ച് നാലും കൈൽ മയേഴ്സ് മൂന്നും വിക്കറ്റാണ് നേടിയത്. 324 റൺസെന്ന വിജയലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസ് 15/0 എന്ന നിലയിലാണ് മൂന്നാം ദിവസം അവസാനിപ്പിച്ചത്.

Exit mobile version